എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Thursday, January 27, 2011

മതവിശ്വാസത്തിനും ജീന്‍!

റോയല്‍ സൊസൈറ്റിയുടെ ബയോളജിക്കല്‍ പ്രൊസീഡിങ്സില്‍ ഫെബ്രുവരി 12ന് ഒരു പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നു.

മതവിശ്വാസികള്‍ക്ക് കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുവാനുള്ള കാരണം എന്തായിരിക്കും? എന്ത് കൊണ്ട് ജനങ്ങള്‍ മതവിശ്വാസികളാകുന്നു? മത വിശ്വാസത്തില്‍ നിന്ന് അകന്ന് പോകുന്നുവെങ്കിലും എന്ത് കൊണ്ട് വിശ്വാസികള്‍ നിലനില്‍ക്കുന്നു? തുടങ്ങിയവയ്ക്കുള്ള ഉത്തരം കണ്ടെത്തുവാനുള്ള ശ്രമത്തിലാണ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ റോബര്‍ട്ട്.

“റിലീജിയോസിറ്റി” ജീനാണ് ഇതിനെല്ലാം കാരണം പോലും. മത വിശ്വാസം പടര്‍ന്ന് പന്തലിക്കുവാന്‍ കാരണം ഈ കക്ഷിയാണത്രേ!

വിശ്വാസമില്ലാത്തവര്‍ക്ക് കുട്ടികള്‍ കുറവായതിനാല്‍ “വിശ്വാസി” ജീനിന് മുന്‍പില്‍ “അവിശ്വാസി” ജീന് രക്ഷ കിട്ടില്ല പോലും.....

വല്ല കാര്യമുണ്ടോ ബ്ലോഗുലകത്തിലും പുറത്തും മതവിശ്വാസത്തിന്റെ പേരില്‍ ലഹളകള്‍ നടക്കുന്നു... അന്തിമ വിജയം “വിശ്വാസികള്‍ക്ക്“ തന്നെയായിരിക്കും എന്ന് ഇവരറിയുന്നില്ലലോ... വിശ്വാസികള്‍ക്ക് അതില്‍ നിന്ന് വ്യതിചലിക്കണമെങ്കില്‍ ഒത്തിരി കഷ്ടപ്പെടണ്ടേ!!!!

6 comments:

Manoj മനോജ് said...

മത വിശ്വാസം പടര്‍ന്ന് പന്തലിക്കുവാന്‍ കാരണം “റിലീജിയോസിറ്റി” ജീന്‍ ആണത്രേ! വിശ്വാസത്തില്‍ നിന്ന് അകന്ന് പോകുന്നവരുണ്ടെങ്കിലും ഈ ജീന്‍ കാരണം വിശ്വാസികളുടെ എണ്ണത്തില്‍ കുറവുണ്ടാകില്ല...

പാവം അവിശ്വാസികള്‍..... അവര്‍ക്ക് ഉണ്ടാകുന്ന കുട്ടികളുടെ എണ്ണം കുറവായതിനാല്‍ വിശ്വാസികള്‍ക്ക് മുന്‍പില്‍ പിടിച്ച് നില്‍ക്കുവാന്‍ അവസരമില്ല...

എന്നിട്ടും ലോകത്ത് 3ആം സ്ഥാനം “വിശ്വാസമില്ലാത്തവ്വര്‍ക്കാണ്”!!! അതും രണ്ടാം സ്ഥാനത്തുള്ള മതവിശ്വാസികള്‍ഊടെ എണ്ണത്തിന് തൊട്ടടുത്ത്!!! അത് എന്ത് കൊണ്ടാണാവോ? അതും വിശദീകരിക്കുമായിരിക്കും... കാത്തിരിക്കാം....

vavvakkavu said...

ദൈവത്തോട് കളിച്ചാൽ ഇങ്ങനിരിക്കും

മുക്കുവന്‍ said...

എന്തോ, എന്റെ റിലീജിയോസിറ്റി ജീന്‍ രണ്ടെണ്ണം ചത്തുമലന്നു...

പാമരന്‍ said...

ആയതിനാല്‍ അവിശ്വാസികളേ, നിങ്ങള്‍ അനവധി സല്‍പുത്രരെ സൃഷ്ടിപ്പിന്‍. നിങ്ങളുടെ വംശം പടര്‍ന്നു പന്തലിക്കുമാറാകട്ടെ!

നിസ്സഹായന്‍ said...

<<<“അന്തിമ വിജയം “വിശ്വാസികള്‍ക്ക്“ തന്നെയായിരിക്കും എന്ന് ഇവരറിയുന്നില്ലലോ...">>>

അന്തിമവിജയം ആള്‍ബലം കൊണ്ടായിരിക്കുമെന്ന് സാരം !!!

നിസ്സഹായന്‍ said...

<<< പാവം അവിശ്വാസികള്‍..... അവര്‍ക്ക് ഉണ്ടാകുന്ന കുട്ടികളുടെ എണ്ണം കുറവായതിനാല്‍ വിശ്വാസികള്‍ക്ക് മുന്‍പില്‍ പിടിച്ച് നില്‍ക്കുവാന്‍ അവസരമില്ല...>>>

അവിശ്വാസികള്‍ക്ക് സാമൂഹികപ്രതിബദ്ധതയും ഭാവിതലമുറയോട് ഉത്തരവാദിത്വവുമുണ്ട്. ഭൂമിയിലെ വിഭവങ്ങള്‍ പരിമിതമാണ്. ജനസംഖ്യാവര്‍ദ്ധനവ് ദാരിദ്ര്യത്തിനും മല്‍സരത്തിനും യുദ്ധത്തിനും മലിനീകരണത്തിനും ഇടയാക്കും. വിശ്വാസികള്‍ക്ക് ഇതു വല്ലതും നോക്കണോ ? വാ കീറിയ ദൈവം ഇരയും തരും എന്നൊക്കെയുള്ള ന്യായം പറഞ്ഞ് അവര്‍ സന്തതികളെ ഉണ്ടാക്കിക്കൊണ്ടിരിക്കും. ഉദാത്തവും മാതൃകാപരവുമായ ജീവിതത്തിലൂടെ സ്വന്തം മതത്തിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ ശ്രമിക്കാതെ നിയന്ത്രണമില്ലാത്ത സന്തതിയുല്പാദനത്തിലൂടെ മതത്തില്‍ ആളെക്കൂട്ടാനല്ലേ അവര്‍ ശ്രദ്ധിക്കുന്നത്. കേരളത്തിലെ കത്തോലിക്കാ സഭാധ്യക്ഷന്‍ ഈയടുത്തകാലത്ത് കത്തോലിക്കരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കൂടുതല്‍ കുട്ടികളെ ഉണ്ടാക്കാന്‍ ആഹ്വാനം നടത്തിയത് ഓര്‍ക്കുക. ഇത് സര്‍ക്കരിന്റെ പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധവുമാണെന്നോര്‍ക്കുക.