എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Wednesday, February 2, 2011

ആശ്വാസവുമായി ഗ്രൌണ്ട് ഹോഗ്

അമേരിക്കയില്‍ ഇക്കൊല്ലം മഞ്ഞ് വീഴാന്‍ തുടങ്ങിയിട്ട് ഒരു രക്ഷയുമില്ല... എല്ലാ ആഴ്ചയും മഞ്ഞ് തന്നെ മഞ്ഞ്... സ്വന്തമായി പുരയിടം ഉള്ളവരാണ് ക്ഷ വരയ്ക്കുക.. കോരി മാറ്റി നടുവൊടിയാന്‍ തുടങ്ങി... മുന്നില്‍ വാല്‍ക്ക് വേ കൂടിയുണ്ടെങ്കില്‍ പറയുകയും വേണ്ട... അവിടെയുള്ളത് സമയത്തിന് കോരി കളഞ്ഞില്ലെങ്കില്‍ ഫൈന്‍ തപാലില്‍ വരും....

ഒടുവില്‍ എല്ലാവരും കാത്തിരുന്ന ഗ്രൌണ്ട് ഹോഗ് ദിനം എത്തി. ഗ്രൌണ്ട് ഹോഗ് എന്ന ജീവി തണുപ്പ് തുടങ്ങുമ്പോള്‍ മാളത്തില്‍ കയറും.


 (ഫയല്‍ ചിത്രം)

 പിന്നീട് മഞ്ഞ് കഴിയാറാകുമ്പോഴാണ് പുറത്തിറങ്ങുക. ഫെബ്രുവരി 2 ആം തിയതി ഇഷ്ടന്‍ പുറത്തിറങ്ങി ഒന്ന് പാളി നോക്കുമെന്ന് പറയുന്നു. ഇഷ്ടന്‍ പുറത്തിറങ്ങുമ്പോള്‍ വെയില്‍ കൊണ്ട് സ്വന്തം നിഴല്‍ കണ്ടാല്‍ ഓടി മാളത്തില്‍ കയറും. അതിനര്‍ത്ഥം ഇനി 6 ആഴ്ച കൂടി മഞ്ഞ് സഹിക്കണം. നിഴല്‍ കണ്ടില്ല എങ്കില്‍ രക്ഷപ്പെട്ടു. മഞ്ഞ് ഉടനെ തീരും....

ഇന്ന് മിഡില്‍-നോര്‍ത്ത് ഈസ്റ്റ് മുഴുവന്‍ മഞ്ഞില്‍ മുങ്ങിയിരിക്കുകയാണ്. പതിവ് പോലെ ഈ വര്‍ഷം പിത്സ്ബര്‍ഗില്‍ ഫില്‍ എന്ന ഗ്രൌണ്ട് ഹോക്ക് 125ആം വര്‍ഷവും പുറത്ത് വന്നു! (ഗ്രൌണ്ട് ഹോഗുകള്‍ക്ക് 6ഓ7ഓ കൊല്ലമേ ആയുസ്സുള്ളൂ)! ഈ പ്രാവശ്യം വെയില്‍ ഇല്ലാത്തതിനാലാകാം പുള്ളി തിരിച്ച് മാളത്തില്‍ കയറിയില്ല... അതായത് ഇക്കൊല്ലം മഞ്ഞ് നേരത്തെ തീരും പോലും.....

കേട്ടപ്പോള്‍ നല്ല സുഖം... റോഡിലൂടെ ഇനി അധികം ഇഴഞ്ഞും തെന്നിയും നീങ്ങണ്ടല്ലോ....

സാധാരണ ഫെബ്രുവരി 2ആം തിയതി കഴിഞ്ഞ് 6 ആഴ്ച കഴിഞ്ഞാല്‍ (മാര്‍ച്ച് 20-21) മഞ്ഞ് കാലം തീരും....

1 comment:

Manoj മനോജ് said...

ആളുകളെ പറ്റിക്കാന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍... തണുത്ത് മരവിച്ച് മതിയായിരിക്കുന്നവരെ മുതലാക്കി ചില കമ്പനിക്കാര്‍ ഗ്രൌണ്ട് ഹോഗ് ഡേയുമായി മുന്നോട്ട്....