അമേരിക്കയിലെ വിസ്കോന്‍സിനില്‍ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ അവിടത്തെ യൂണിയനുകളുടെ അധികാരം എടുത്ത് കളയാന്‍ കിണഞ്ഞ് ശ്രമിക്കുന്നതിനെതിരെ ജനങ്ങള്‍ സമരം തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിട്ടിരുന്നു. സമരക്കാര്‍ 24 മണിക്കൂറും ക്യാപിറ്റലില്‍ തന്നെയായിരുന്നു. ഒടുവില്‍ ഒരു ജഡ്ജി ഇനിമുതല്‍ രാത്രി ആരെയും ക്യാപിറ്റലില്‍ കയറ്റരുതെന്ന് വ്യാഴാഴ്ച രാത്രി ഉത്തരവിട്ടു. ഇതിനെ തുടര്‍ന്ന് സമരക്കാര്‍ സമാധനപരമായി അന്ന് രാത്രി തന്നെ പിരിഞ്ഞ് പോയി. എന്നാല്‍ രാവിലെ പ്രവേശനം തടയരുതെന്നും ഉത്തരവിലുണ്ട്.
ഇതിനിടയില്‍ നിക്ക് മില്‍റോയ് എന്ന ഡെമോക്രാറ്റ് ജനപ്രതിനിധി (ഡെമോക്രാറ്റ് സെനറ്റ് പ്രതിനിധികള്‍ ക്വാറം തികയാതിരിക്കുവാന്‍ ഇപ്പോഴും ഒളിവില്‍ താമസിക്കുകയാണ്, ഇത് അസംബ്ലി പ്രതിനിധിയാണ്) തന്റെ സാധനങ്ങള്‍ എടുക്കുവാന്‍ വ്യാഴാഴ്ച രാത്രി ക്യാപിറ്റലില്‍ കയറുവാന്‍ മുതിര്‍ന്നപ്പോള്‍ വാതിലില്‍ നിന്നിരുന്ന പോലീസുകാരന്‍ പുള്ളിയെ കുത്തിന് പിടിച്ച് താഴെ ഇട്ടു!!! താന്‍ ജനപ്രതിനിധിയാണെന്ന് തെളിയിക്കുന്ന ബാഡ്ജ് കാണിക്കുവാനുള്ള സമയം പോലും ആ പോലീസുകാരന്‍ പുള്ളിക്ക് കൊടുത്തില്ല (വീഡിയോ ഇവിടെ).
നമ്മുടെ നാട്ടിലെങ്ങാനുമായിരുന്നുവെങ്കില്‍.. പാര്‍ലമെന്റിലേയ്ക്ക് കയറുവാന്‍ തുനിയുന്ന ജനപ്രതിനിധിയെ ഇത് പോലെ കുത്തിന് പിടിച്ച് വലിച്ചിടുന്ന ഒരു പോലീസുകാരന്റെ ഗതി ഒന്ന് ആലോചിച്ച് നോക്കിയേ!!
നമ്മുടെ നാട്ടിലും കോടതികള്‍ വിധി പുറപ്പെടൂവിക്കും... എന്നാല്‍ അത് ലംഘിച്ച് തുക്കടാ നേതാക്കള്‍ പോലും നിയമം നടപ്പിലാക്കേണ്ട പോലീസിനെ വിറപ്പിച്ച് അഴിഞ്ഞാടും....
തങ്ങളെ അനുകൂലിക്കുന്ന ഡെമോക്രാറ്റ് പ്രതിനിധിക്ക് ഇങ്ങനെയൊന്ന് സംഭവിച്ചെങ്കിലും സമരം പഴയ പോലെ സമാധനപരം ആയി വെള്ളിയാഴ്ചയും നടന്നു!! നമ്മുടെ നാട്ടിലായിരുന്നുവെങ്കില്‍ ഹര്‍ത്താല്‍, അടിച്ച് പൊളി, പോലീസിന്റെ ദേഹത്ത് “ചെണ്ടയടി” തുടങ്ങിയ “കലാപ” പരിപാടികള്‍ കാണാമായിരുന്നു...
Friday, March 4, 2011
Subscribe to:
Post Comments (Atom)


3 comments:
പലപ്പോഴും കോടതി വിധിയും അത് നടപ്പിലാക്കേണ്ട പോലീസും ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ പുല്ല് വിലയാണ് തുക്കട നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കുന്നത്...
എന്നാല്‍ മറ്റൊരു ജനാധിപത്യ രാജ്യമായ അമേരിക്കയിലെ വിസ്കോന്‍സിനില്‍ പാര്‍ലമെന്റിലേയ്ക്ക് കടക്കുവാന്‍ തുടങ്ങിയ ഒരു ജനപ്രതിനിധിയെ കുത്തിന് പിടിച്ച് താഴെയിട്ട് ഒരു പോലീസുകാരന്‍ കോടതി വിധി നടപ്പിലാക്കി കാണീച്ചു... അതിനെതുടര്‍ന്ന് ഒരു ഹരത്താലോ നടന്ന് കൊണ്ടിരിക്കുന്ന സമരത്തിന് കൂടുതല്‍ “ആവേശമോ” ഒന്നുമില്ല.. എല്ലാം സാധാരണ പോലെ!!!
നമ്മൂടെ നാട്ടീലെങ്ങാനുമായിരുന്നുവെങ്കില്‍???
ഞങ്ങളുടെ നാട്ടില്‍ കാലുകുത്തിയാല്‍ ഏതു കോടതിയനെങ്കിലും കാലു ഞങ്ങള്‍ വെട്ടും എന്ന് പറഞ്ഞ ജില്ല നേതാവുള്ള നാടാണ് നമ്മുടേത്.... എന്താ ചെയ്ക... ല്ലേ..
അതാണ് നമ്മുടെ നാടിന്റെ വിത്യാസം !
Post a Comment