ജേര്‍ണല്‍ ഓഫ് കോസ്മറ്റോളജി എന്ന ജേര്‍ണലില്‍ വളരെ രസകരമായ ഒരു പഠനം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഭൂമിയില്‍ പതിച്ച CI1 carbonaceous chondrites മെറ്റീരിയോരേറ്റില്‍ നടത്തിയ പുതിയ പഠനം ഭൂമിയില്‍ മാത്രമല്ല ഭൂമിക്ക് പുറത്തും ജീവനുണ്ട് എന്ന് തെളിയിക്കുന്നതാണ്.
ജേര്‍ണല്‍ നടത്തിപ്പുകാര്‍ പറയുന്നതനുസരിച്ച് ഈ പ്രബന്ധം പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് ഏകദേശം 5000 ശാസ്തജ്ഞര്‍ റിവ്യൂ ചെയ്തു. പലപ്പോഴും 3-4ഓ പേര്‍ മാത്രമേ ഒരു പ്രബന്ധം റിവ്യൂ ചെയ്യൂകയുള്ളൂ എന്നിരിക്കേ പ്രസിദ്ധീകരണ ചരിത്രത്തില്‍ ഒരു പക്ഷേ ഇത്രയും പേര്‍ റിവ്യൂ ചെയ്യുന്നത് ചരിത്ര സംഭവം തന്നെയായിരിക്കും. ഇത് കൂടാതെ ഈ പ്രബന്ധത്തെ പറ്റി അഭിപ്രായം രേഖപ്പെടുത്തുവാന്‍ മാര്‍ച്ച് 7 മുതല്‍ 10 വരെ വായനക്കാര്‍ക്ക് അവസരവും നല്‍കിയിട്ടുണ്ട്‍.
ഈ പ്രബന്ധില്‍ പറയുന്ന വിഭാഗത്തില്‍ പെട്ട മീറ്റീരിയോരേറ്റില്‍ അമിനോ ആസിഡുകളും, പ്യൂരിന്‍, പിരമിഡിന്‍ തുടങ്ങിയ ഓര്‍ഗാനിക്ക് വസ്തുക്കളും അടങ്ങിയിട്ടുണ്ടെന്ന് (ജീവന്റെ സൂചന) പണ്ടേ കണ്ട് പിടിച്ചിരുന്നു. ഇപ്പോള്‍ ഹൂവര്‍ എന്ന ശാസ്ത്രജ്ഞന്‍ ഇവയെ സ്കാനിങ്ങ ഇലക്ട്രോണ്‍ മൈക്രോസ്കോപ്പിന്റെ (എസ്സ്.ഇ.എം.) സഹായത്താല്‍ പരിശോധിച്ചപ്പോള്‍ ഇവയില്‍ സയനോ-ബാക്റ്റീരിയകളുടെ ഫോസിലുകള്‍ ഉണ്ടെന്ന് തെളിഞ്ഞിരിക്കുന്നു!
ചുരുക്കത്തില്‍ ഉല്‍ക്കകകളും, വാല്‍നക്ഷത്രങ്ങളും മറ്റും വഴി ജീവന്‍ ഈ പ്രപഞ്ചത്തില്‍ കറങ്ങി നടക്കുകയും അങ്ങിനെ ജീവന്‍ “എല്ലായിടത്തും” വ്യാപിക്കുകയും ചെയുന്നു എന്നും ഒരു പക്ഷേ ഭൂമിയില്‍ ജീവന്‍ ഉല്‍ഭവിച്ചത് ഇതു പോലെയുള്ള ഉല്‍ക്കകകളും, വാല്‍ നക്ഷത്രവും വഴിയാകാം എന്നും ഈ പ്രബന്ധം പറയുവാന്‍ ശ്രമിക്കുന്നത്.
ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ ഭൂമിയുടെ അടുത്ത് വഴി പോകുന്ന ഉല്‍ക്കകളുടെയും മറ്റും സാമ്പിള്‍ ശേഖരിക്കുന്നത് ഈ വാദം ശരിയാണോ എന്ന് അറിയുവാനാണ്.
ഈ ആശയം പണ്ടേ ഉള്ളതാണ്. കേരളത്തിലെ ശാസ്ത്രജ്ഞരും ഇക്കൂട്ടത്തിലുണ്ട്. ഫോസില്‍ ജീവികള്‍ക്ക് പകരം “ജീവനുള്ള” ജീവികളാണ് കേരളത്തില്‍ ലഭിച്ചതെന്ന് മാത്രം! 2001ല്‍ കേരളത്തില്‍ കാസര്‍ഗോഡ് മുതല്‍ താഴേയ്ക്ക് ചുവന്ന മഴ പെയ്തതുമായി നടന്ന പഠനങ്ങളിലൊന്നില്‍ എം.ജി.സര്‍വകലാശാലയിലെ ഫിസിക്സ് ഡിപ്പാര്‍റ്റ്മെന്റിലെ അന്നത്തെ റിസര്‍ച്ച് സ്കോളറായിരുന്ന സന്തോഷ് (ഇപ്പോള്‍ കുസാറ്റില്‍) ഈ ചുവന്ന മഴയ്ക്ക് കാരണം ഭൂമിക്ക് പുറത്ത് നിന്ന് വന്ന “ജീവികളാണെന്ന്” വാദിച്ചത് വിവാദം സൃഷ്ടിച്ചിരുന്നു (2008ലെ മഞ്ഞ മഴയ്ക്കും കാരണം ഇവയാണെന്ന് ഇവര്‍ പറയുന്നു). ആ സമയത്ത് ഭൂമിയുടെ അന്തരീക്ഷത്തില്‍ ഒരു ഉല്‍ക്ക പ്രവേശിച്ചിരുന്നു. അത് ഈ ചുവന്ന മഴ പെയ്ത പ്രദേശങ്ങളിലൂടെ കടന്ന് പോയിരുന്നു. ആ ഉലക്കയില്‍ നിന്ന് വന്ന “ജീവികളാണ്” ചുവന്ന മഴയുണ്ടാക്കിയത്. ഇപ്പോഴും ആ “ജീവികളെ” കുറിച്ച് പഠനം നടന്ന് കൊണ്ടിരിക്കുന്നു.
ബ്ലോഗില്‍ ക്രിയേഷനിസ്റ്റുകളും, എവലൂഷണിസ്റ്റുകളും പൊരിഞ്ഞ ചര്‍ച്ചയാണ്. എങ്കില്‍ പിന്നെ മൂന്നാമതൊന്ന് കൂടി ഇരിക്കട്ടെ.....
Sunday, March 6, 2011
Subscribe to:
Post Comments (Atom)


4 comments:
ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ ഭൂമിയുടെ അടുത്ത് വഴി പോകുന്ന ഉല്‍ക്കകളുടെയും മറ്റും സാമ്പിള്‍ ശേഖരിക്കുന്നത് ഈ വാദം ശരിയാണോ എന്ന് അറിയുവാനാണ്.
ബ്ലോഗില്‍ ഭൂമിയില്‍ ജീവന്‍ ഉണ്ടാാതിനെ കുറിച്ച് ക്രിയേഷനിസ്റ്റുകളും, എവലൂഷണിസ്റ്റുകളും പൊരിഞ്ഞ ചര്‍ച്ചയാണ്. എങ്കില്‍ പിന്നെ മൂന്നാമതൊന്ന് കൂടി ഇരിക്കട്ടെ.....
പുതിയൊരു അറിവാണ്.. പങ്കുവെച്ചതിന് നന്ദി!
സാദ്ധ്യത തീരെയില്ലന്നു കരുതുന്നു.മറിച്ച് ഹുസൈൻ സായിവു പറഞ്ഞാൽ വിശ്വസിക്കും.
:) ഹുസൈന്‍ വാദികള്‍ ഈ വാര്‍ത്ത കാണണ്ട പിന്നെ “ചൊല്ലുകളുമായി” വന്ന് ഹൈജാക്ക് ചെയ്യും.... ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ....
ഈ പ്രബന്ധത്തെ കുറിച്ചുള്ള കമന്റുകള്‍ ആ സൈറ്റില്‍ വന്ന് തുടങ്ങി... അതിലൂടെ ഒന്ന് കടന്ന് പോകുന്നത് നല്ലതാണെന്ന് തോന്നുന്നു... :)
Post a Comment