എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Friday, March 11, 2011

കോട്ടയത്ത് ലതിക സുബാഷ് അതോ കുടുംബ വാഴ്ചയോ !

കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേരിനൊപ്പം ലതിക സുബാഷിന്റെ പേര് സജീവ ചര്‍ച്ചയില്‍. എന്നാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ പിടി മുറുക്കുവാന്‍ രാഷ്ട്രീയ പ്രവര്‍ത്തന പരിചയമില്ലാത്ത സ്വന്തം മകളെയാണ് വയലാര്‍ രവി രംഗത്തിറക്കുവാന്‍ ശ്രമിക്കുന്നത്.

കേരളത്തിലെ മുഖ്യമന്ത്രി കസേര കാട്ടി ബ്ലാക്ക് മെയില്‍ നടത്തി കേന്ദ്രത്തില്‍ കൂടുതല്‍ പവര്‍ ക്രിയേറ്റ് ചെയ്തെടുക്കുന്നതില്‍ വിജയിച്ച വയലാര്‍ രവി എന്ന രാഷ്ട്രീയക്കാരന്‍ ഇതാ ഇപ്പോള്‍ കോണ്‍ഗ്രസ്സിലെ സാധാരണ പ്രവര്‍ത്തകരെ കൊഞ്ഞഞ്ഞനം കുത്തി കൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തന പരിചയമില്ലാത്ത സ്വന്തം മകളെ കോട്ടയത്ത് ഇറക്കുന്നു. അതും മരിച്ച് പോയ ഭാര്യയുടെ സെന്റിമെന്റിനെ മുതലെടുത്ത്!!! കോട്ടയം തന്റെ കുടുംബ സ്വത്താണെന്ന് പറയാതെ പറഞ്ഞ് വെയ്ക്കുന്ന വയലാര്‍ രവിയെ പോലെയുള്ള രാഷ്ട്രീയക്കാര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ തകര്‍ക്കുകയാണെന്ന് തിരിച്ചറിയുന്നത് എപ്പോഴാണാവോ?

ചോരയും നീരും രാഷ്ട്രീയത്തിന് വേണ്ടി നല്‍കുന്ന സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകരെ കളിയാക്കി മുകളില്‍ നിന്ന് സ്വന്തം മക്കളെ ഇറക്കുന്ന മക്കള്‍ രാഷ്ട്രീയത്തിനെതിരെ ശബ്ദമുയരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..... അച്ഛനോ അമ്മയോ രാഷ്ട്രീയക്കാരായിരുന്നു എന്ന പേരില്‍ ഒരു സുപ്രഭാതത്തില്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി മത്സരിക്കുവാനിറങ്ങുന്നവര്‍ എപ്പോഴാണാവോ യഥാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തകരെ അംഗീകരിക്കുക?

2 comments:

Manoj മനോജ് said...

കോട്ടയം തന്റെ കുടുംബ സ്വത്താക്കുവാന്‍ വയലാര്‍ രവി രാഷ്ട്രീയ പാപ്പരത്വം കാട്ടുമോ എന്ന് വരും ദിവസങ്ങളില്‍ അറിയാം.....

Santosh said...

കീജയ്‌ വിളിക്കാന്‍ നാണമില്ലാത്ത പ്രവര്‍ത്തകര്‍ ഉള്ളടത്തോളം ഇതൊക്കെ നടക്കും...