എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Saturday, March 12, 2011

നമ്മുടെ മാധ്യമങ്ങള്‍ക്ക് ആവശ്യമില്ലാത്തവ

കേരളത്തിലെ വിദ്യാലയങ്ങളില്‍ നടക്കുന്ന വിപ്ലവകരങ്ങളായ മാറ്റങ്ങള്‍ നമ്മുടെ മാധ്യമങ്ങള്‍ ഗൌരവത്തോടെ പ്രചരിപ്പിക്കുന്നില്ല എന്നത് ദു:ഖകരം തന്നെ. സെന്‍സേഷണലുകള്‍ക്ക് പുറകേ ഓടുന്ന അവര്‍ സര്‍ക്കാരുകള്‍ നടത്തുന്ന നല്ല കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല പിന്ന അല്ലേ വിദ്യാലങ്ങളില്‍ നടക്കുന്നവ റിപ്പോര്‍ട്ട് ചെയ്യുന്നത്... "മതമില്ലാത്ത" സംഭവങ്ങളെങ്കില്‍ അവര്‍ തലക്കെട്ടോടെ ദിവസങ്ങളോളം ആഘോഷിക്കും...

ബ്ലോഗ് എന്ന മാധ്യമത്തിലൂടെ കേരളത്തിലെ മാധ്യമങ്ങളെ മറി കടക്കുവാന്‍ പലരും തയ്യാറാകുന്നു എന്നത് സന്തോഷകരമായ കാര്യമാണ്. അതിലൊന്നാണ് കലാധരന്‍ മാഷിന്റെ ചൂണ്ടുവിരല്‍ എന്ന ബ്ലോഗ്.

കേരളത്തിലെ സ്കൂളുകളില്‍ നടക്കുന്ന വിപ്ലവകരങ്ങളായ മാറ്റങ്ങള്‍ ബ്ലോഗില്‍ എത്തിക്കുന്ന കലാധരന്‍ മാഷിനെ പോലെയുള്ളവര്‍ ശ്രദ്ധിക്കപ്പെടേണ്ടത് തന്നെ....

3 comments:

Manoj മനോജ് said...

നമ്മുടെ മുന്‍ നിര മാധ്യമങ്ങള്‍ മനപൂര്‍വ്വം തള്ളി കളയുന്ന വാര്‍ത്തകള്‍ ബ്ലോഗിലൂടെ വായനക്കാരില്‍ എത്തിക്കുവാന്‍ കഴിയുമെന്നതിനാല്‍ പലരും അതിനായി രംഗത്തെത്തുന്നു....

ചൂണ്ടുവിരല്‍ എന്ന ബ്ലോഗ് കേരളത്തിലെ വിദ്യാലയങ്ങളില്‍ നടക്കുന്ന വിപ്ലവകരങ്ങളായ മാറ്റങ്ങള്‍ വരച്ച് കാണിച്ച് തരുന്നു....

Pranavam Ravikumar a.k.a. Kochuravi said...

:-)

ജയിംസ് സണ്ണി പാറ്റൂര്‍ said...

കേരളത്തിലെ രാഷ്ട്രിയത്തെ വഷളാക്കുന്ന
തില്‍ കാട്ടുന്ന നമ്മുടെ മാദ്ധ്യമങ്ങളുടെ ബദ്ധശ്രദ്ധ
യാണു് സത്ക്കര്‍മ്മങ്ങളുടെ നേരെയുള്ള ഈ പൂച്ചക്ക
ണ്ണടക്കല്‍.ക്ഷമിക്കണം കടുപ്പിച്ചു തന്നെ പറയട്ടെ
ബഹിഷ്കൃത രുധിരം പുരണ്ട പുരാണശീല പോലെ
തിരസ്ക്കരിക്കേണ്ട വാര്‍ത്തകളാണു് നമ്മുടെ മാദ്ധ്യമ
ങ്ങള്‍ നല്കുന്നതു്.