പണ്ട് ഉമ്മന്‍ ചാണ്ടിക്കെതിരെ സിന്ധു ജോയിയെ മത്സരിക്കാനിറക്കിയപ്പോള്‍ കേരളം മാത്രമല്ല ഇന്ത്യയും ആ മത്സരം ഉറ്റ് നോക്കി...
ഈ തെരഞ്ഞെടുപ്പില്‍ അത് പോലെയുള്ള ഒരു മണ്ഡലമാണ് വി.എസ്സ്. മത്സരിക്കുന്ന മലമ്പുഴ.
കോട്ടയത്ത് ലതിക സുബാഷ് ആയിരിക്കും സ്ഥാനാര്‍ത്ഥി എന്ന ഒരു ഘട്ടത്തിലാണ് വയലാര്‍ രവിയുടെ മകളുടെ പ്രശ്നം വരുന്നത്. അതോടെ മൂന്നാമന്‍ ആ സീറ്റ് ഉറപ്പാക്കി.
കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയ രാജീവുമായി നല്ല ബന്ധം ഉണ്ടെന്നത് കൊണ്ടാവാം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ വേളയില്‍ ലതിക സുബാഷ് ഡെല്‍ഹിയില്‍ തമ്പടിച്ചത്. കോട്ടയം അല്ലെങ്കില്‍ വൈപ്പിന്‍ ലഭിക്കുമെന്ന പ്രതീക്ഷ നിലനിന്നിരുന്നുവെങ്കിലും സോണിയ കനിഞ്ഞ് നല്‍കിയത് മലമ്പുഴയാണ്.
മുന്‍പ് ഞാന്‍ ഒരു പോസ്റ്റ് കോട്ടയം പ്രശ്നത്തെ പറ്റി ഇട്ടിരുന്നതിനാല്‍ കോണ്‍ഗ്രസ്സ് പട്ടിക പുറത്ത് എന്ന് വാര്‍ത്ത വന്നപ്പോള്‍ ആദ്യം തെരഞ്ഞെത് ലതിക സുബാഷിനെയായിരുന്നു. മാധ്യമങ്ങള്‍ ആഘോഷിച്ചത് 4 പേരുകളാണ്. അതില്‍ ആദ്യത്തേത് വി.എസ്സ്.നെതിരെ ലതിക സുബാഷ് എന്നാണ്.
എങ്കിലും കേരളം മാത്രമല്ല ഇന്ത്യ തന്നെ ഉറ്റ് നോക്കുന്ന മലമ്പുഴ മണ്ഡലത്തില്‍ ഒരു നേര്‍ച്ച കോഴിയായി ലതിക സുബാഷിനെ ഇറക്കി വിട്ട കോണ്‍ഗ്രസ്സിന് അവരോട് കുറച്ച് കൂടി നീതി കാട്ടാമായിരുന്നു. ഒന്നുമില്ലേല്‍ സ്ഥാനാര്‍ത്ഥി കുപ്പായത്തിനായി ഡെല്‍ഹിയില്‍ തമ്പടിച്ച അപൂര്‍വ്വം ചിലരില്‍ ഒരാളായിരുന്നില്ലേ!
Wednesday, March 23, 2011
Subscribe to:
Post Comments (Atom)


4 comments:
പുതുപ്പള്ളിയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിന്ധുവിന് വന്‍ പരാജയം നേടി കൊടുത്തത് പോലെയുള്ള പിന്നാമ്പുറ കളികള്‍ ഇക്കൊല്ലം മലമ്പുഴയില്‍ വി.എസ്സ്.നെതിരെ നടന്നാല്‍ ലതിക സുബാഷിന് ചരിത്രം കുറിക്കാം!
വി.എസ്സിനെ അതിജയിക്കാൻ ലതിച്ചേച്ചിക്ക് കഴിയുമോ എന്ന് കണ്ടറിയാം.. ബൂലോഗത്തിന്റെ പുത്രിക്ക് അഭിവാദ്യങ്ങൾ..ീ അഭിവാദ്യം പാഴാവോ?
ദേ ഞാന്‍ ഇറ്റാലിയ പഠിച്ചു തുടങ്ങി അടുത്ത ഇലക്ഷ്നനെങ്കിലും മദാമ്മ മേടത്തെ സോപ്പിട്ട് ഒരു സീറ്റൊപ്പിക്കണം!
കോണ്‍ ഗ്രസ് കാറ്‍ക്കു വിവരം ഇല്ല അവിടെ മുരളിയോ സുധീരനോ ഒന്നുമില്ലേല്‍ സതീശന്‍ പാച്ചേനി തന്നെ നിന്നിരുന്നെങ്കില്‍ വീ എസ് തോറ്റേനെ? ഇതിപ്പോള്‍ പ്റതി പക്ഷ നേതാവായി വീ എസ് പിന്നെയും കാബിനറ്റ് പദവിയില്‍ നടക്കുമല്ലോ, ഒന്നുമില്ലേല്‍ ഗണേശന്‍ എങ്കിലും വീ എസിനെതിരെ നല്ല ഒരു കാന്‍ഡിഡേറ്റിനെ ഇടാനായി വാദിക്കണമായിരുന്നു
Post a Comment