ഉമ്മനു വേണ്ടി സ്റ്റേജില്‍ നിന്ന് കത്തി കയറുന്ന സിന്ധുവിന്റെ നാവില്‍ നിന്ന് ഒരിക്കലെങ്കിലും ഇടത് പക്ഷത്തെ അനുകൂലിക്കുന്ന ഒരു വാക്ക് നോക്കിയിരുന്ന് നിരാശനായത് മിച്ചം!
“ഇന്നലെ വരെ” 24 മണീക്കൂറും പാര്‍ട്ടിക്ക് വേണ്ടി വാ തോരാതെ പ്രസംഗിച്ചിരുന്ന ഒരു വ്യക്തിക്ക് മണീക്കൂറുകള്‍ക്കുള്ളില്‍ ഇങ്ങനെ പ്രസംഗിക്കുവാന്‍ കഴിയുന്നുവെങ്കില്‍!
ആ പ്രസംഗത്തില്‍ നിന്ന് മനസ്സിലാകുന്നത് പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകുവാന്‍ ഒരവസരം നോക്കി മാസങ്ങളായി സിന്ധു കാത്തിരുന്നു എന്നാണ്. എന്നാലും സിന്ധു ഇങ്ങിനെ വേണമായിരുന്നുവോ?
സ്വയാശ്രയ സമര ഭൂമിയില്‍ നിന്ന് കോണ്‍ഗ്രസ്സ് നല്‍കിയ സമ്മാനം ജീവിതകാലം മുഴുവന്‍ കൂടെയുണ്ടാകുമെന്നത് മറക്കരുത്. മറക്കുവാന്‍ കഴിയില്ല എന്നതിന് തെളിവാണല്ലോ കഴിഞ്ഞ കൊല്ലം ആ ദിവസം ബ്ലോഗില്‍ പോസ്റ്റിയത്!
വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തക ഒരു സുപ്രഭാതത്തില്‍ ലോക്കല്‍ കമ്മറ്റിയിലെ വെറും അംഗം പോലുമാകാതെ നേരിട്ട് പാര്‍ട്ടിയുടെ മേല്‍ തട്ടിലേയ്ക്ക് കയറ്റിയപ്പോഴും രണ്ട് ഇലക്ഷനില്‍ നിന്നപ്പോള്‍ പുറകില്‍ കണ്ട ജനാവലിയും മറ്റും കണ്ട് വെറും ഒരു സ്ഥാനമോഹിയായി അധ:പതിച്ചത് ചൂണ്ടി കാട്ടി തന്നിട്ടും അത് കാര്യമായെടുക്കാതെ മുന്നോട്ട് പോയതിന്റെ പരിസമാപ്തിയില്‍ പാര്‍ട്ടിയില്‍ നിന്ന് ഉടന്‍ പുറത്താകുമെന്ന അവസ്ഥയില്‍ രാജി വെച്ചതാണ് എന്ന് വരുത്തി മറു കണ്ടം ചാടുമ്പോള്‍ ഒന്നോര്‍ക്കണമായിരുന്നു. കോണ്‍ഗ്രസ്സിന്റെ കയ്യാല്‍ മുറിവേറ്റ് കിടന്നപ്പോള്‍ പിന്തുണയുമായി പതിനായിരങ്ങള്‍ ഉണ്ടായിരുന്നു. അവരെയാണ് ഒരു സ്ഥാനത്തിന് വേണ്ടി സിന്ധു തള്ളി പറഞ്ഞത്.
ദിവസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയകളിലൂടെ സിന്ധുവിന്റേതായി കുറിച്ച വാക്കുകള്‍ കണ്ടപ്പോഴേ ഏത് നിമിഷവും ഈ പൊറോട്ട് നാടകം പ്രതീക്ഷിച്ചിരുന്നു. ഭാഗ്യമുള്ളവനെ നദിയില്‍ പിടിച്ചിട്ടാല്‍ അവന്‍ വായില്‍ മീനുമായി വരുമെന്ന് കുറിച്ചപ്പോള്‍, ഭാഗ്യം കൊണ്ടല്ല നിങ്ങള്‍ പേരെടുത്തത് മറിച്ച് അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയത് കൊണ്ടാണ് എന്ന് മറുപടി കിട്ടിയത് എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നത് നല്ലതാണ്...
സ്ഥാനമാനങ്ങള്‍ മോഹിച്ചായിരിക്കരുത് സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ടത്. ബ്ലോഗില്‍ മദര്‍ തെരസയെ പറ്റി വാചകമടിച്ചപ്പോഴെങ്കിലും അവര്‍ നെഞ്ചോട് ചേര്‍ത്തിരുന്ന ഈ തത്വം ഒന്ന് ഓര്‍ത്തിരുന്നുവെങ്കില്‍! അത് മറന്നതാണ് സിന്ധുവിന് പറ്റിയ ഏറ്റവും വലിയ ബ്ലണ്ടര്‍ എന്ന് ഇനിയെങ്കിലും തിരിച്ചറിയുക...
Thursday, March 24, 2011
Subscribe to:
Post Comments (Atom)


12 comments:
ഭാഗ്യമുള്ളവനെ നദിയില്‍ പിടിച്ചിട്ടാല്‍ അവന്‍ വായില്‍ മീനുമായി വരുമെന്ന് കുറിച്ചപ്പോള്‍, ഭാഗ്യം കൊണ്ടല്ല നിങ്ങള്‍ പേരെടുത്തത് മറിച്ച് അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയത് കൊണ്ടാണ് എന്ന് മറുപടി കിട്ടിയത് എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നത് നല്ലതാണ്...
സ്ഥാനമാനങ്ങള്‍ മോഹിച്ചായിരിക്കരുത് സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ടത്. ബ്ലോഗില്‍ മദര്‍ തെരസയെ പറ്റി വാചകമടിച്ചപ്പോഴെങ്കിലും അവര്‍ നെഞ്ചോട് ചേര്‍ത്തിരുന്ന ഈ തത്വം ഒന്ന് ഓര്‍ത്തിരുന്നുവെങ്കില്‍! അത് മറന്നതാണ് സിന്ധുവിന് പറ്റിയ ഏറ്റവും വലിയ ബ്ലണ്ടര്‍ എന്ന് ഇനിയെങ്കിലും തിരിച്ചറിയുക...
"കൊതിക്കെറുവ്" എന്നൊരു പ്രയോഗം ഉണ്ട്, നാട്ടുമ്പുറങ്ങളില്‍. ഇത് പക്ഷെ അതിനേക്കാള്‍ മോശമായിപോയി. അധപതിക്കുന്നെങ്കില്‍ ഇങ്ങനെ അധപതിക്കണം. കഴിഞ്ഞ ദിവസം ചെന്നിത്തലയുടെ വക കരച്ചില്‍ ആയിരുന്നു, ഇന്നലെ സിന്ധുജോയിയുടെ മാനസാന്തരം, ഇന്നിനി എന്താണാവോ കാണുവാന്‍ ഉണ്ടാവുക...
സീ പീം എമില്‍ പണ്ട് സീറ്റ് കിട്ടണമെങ്കില്‍ ഏരിയ കമ്മറ്റി മുതല്‍ കഷ്ടപ്പെട്ട് പ്രവര്‍ത്തിക്കണം ഇടക്കാലതു ചില സീറ്റുകള്‍ പിടിക്കാന്‍ വേണ്ടി പാര്‍ട്ടി ഇതില്‍ വെള്ളം ചേര്‍ത്തു അങ്ങിനെ കേ എസ് മനോജ്, അബ്ദുള്ളക്കുട്ടി,സിന്ധു ജോയി കണ്ണന്ത്താനം എന്നിവരൊക്കെ സീപീ എം സ്വതന്ത്രര്‍ ആയി, ശ്രധിക്കേണ്ട കാര്യം ഇവരെല്ലാം ന്യൂന പക്ഷം ആണെന്നതാണു, ഹിന്ദു ആണെങ്കില്‍ സീ പീ എമ്മില്‍ ഇങ്ങിനെ ഉയരാന്‍ പറ്റില്ല പഴയപോലെ ബക്ക്റ്റ് പിരിവ് മുതല്‍ തുടങ്ങണം ക്രിസ്ത്യാനിക്കു ആദര്‍ശം അല്ല പ്രശ്നം പണം പദവി ഇതുണ്ടായാല്‍ ബാക്കി ഒക്കെ പോരുമെന്നു അറിയാം വല്ല മനോ വിഷമം ഉണ്ടേല്‍ പള്ളീല്‍ പോയി ഒന്നു കുമ്പസാരിച്ചാല്‍ മതി, കണ്ണംതാനം ഈ പട്ടികയിലെ മഹാ ഫ്രോഡ് ആണു, നിന്നാല്‍ ജയിക്കില്ലെന്നറിയാം കാരണം അത്ര നല്ല പെരുമാറ്റം ആയിരുന്നു ജയിച്ച ശേഷം , അതിനു നല്ല ഒരു കാരണം ആദ്യം കണ്ടു പിടിച്ചു വീ എസിനു സീറ്റില്ല അതു കൊണ്ട് ഞാനും നില്‍ക്കുന്നില്ല അപ്പോള്‍ സീറ്റു കിട്ടി ഇയാളുടെ ഡല്‍ഹിയില്‍ നടത്തിയ ബുള്‍ഡൊസര്‍ വിപ്ളവം എന്തായിരുന്നു, പുള്ളിക്ക് ഡെല്‍ഹിയില്‍ വര്‍ക്ക് ചെയ്യാന്‍ വയ്യ ബുള്‍ഡൊസര്‍ ആയി ഇറങ്ങിയാല്‍ ബിസിനസ് ലോബികള്‍ തിരിച്ചു ട്രാന്‍സ്ഫര്‍ ചെയ്യിക്കും അതിനുള്ള അടവ്
സിന്ദു ജോയിക്കെതിരെ ബ്ളോഗ്ഗ് എഴുതിയ രണ്ടു സിന്‍സിയര്‍ കമ്യൂണിസ്റ്റുകള്‍ ഇപ്പോഴും ഐ ടി നിയമം അനുസരിച്ചു കേസ് പറയുന്നു , ചെന്നിത്തല സിന്ദു ജോയിയെ കണ്ടാല്‍ തന്നെ സീറ്റ് കൊടുക്കില്ലേ ശൊഭന ജോര്‍ജു കഴിഞ്ഞ വട്ടം എങ്ങിനെ തിരുവനന്തപുരം വെസ്റ്റ് പിടിച്ചു പാവം എസ് എഫ് ഐ ക്കാരണ്റ്റെ ചവിട്ടു കൊണ്ട് പിക്കപ് നഷ്ടപ്പെട്ട ശരതിനു സീറ്റില്ല ശൊഭനക്കു ഉണ്ട്, കോണ്‍ഗ്രസില്‍ ഇതൊക്കെ പതിവാണു , ഞാന്‍ വെള്ളമടിക്കും മോഷ്ടിക്കും പെണ്ണു പിടിക്കും നീയും വേണേല്‍ പിടിച്ചോ അത്രേ ഉള്ളു കോങ്ങ്രസ് , സഖാക്കള്‍ ആണു നമ്മള്‍ക്കിതൊന്നും ചെയ്യാന്‍ പാടില്ല എന്നു പറയുകയും എല്ലാം കോണ്‍ഗ്രസുകാരെക്കാള്‍ നീചമായി ചെയ്യുകയും ചെയ്യും. ഹ ഹ
പോസ്റ്റ് ഉചിതം
http://easajim.blogspot.com/2011/03/blog-post_24.html
സന്ധുജോയി കാഗ്രസ്സില്‍ ചേര്‍ന്നു.... ചേരേണ്ടത് ചേരേണ്ടിടത്തുതന്നെ ചേരും... സി.പി.എമ്. രക്ഷപ്പെട്ടു...
സിന്ധുവിനോട് ഒരിക്കലും ‘ബഹുമാനം’ തോന്നിയിട്ടില്ല. ഒരു രാഷ്ട്രീയ പക്വതയുമില്ലാത്ത, ഏതോ മൂഢസ്വർഗ്ഗത്തിൽ കഴിയുന്ന, ഒരു ജന്മമെന്നേ തോന്നിയിട്ടുള്ളു. ഇന്നലെ റ്റിവിയിൽ നിന്നും മനസ്സിലാക്കിയത് അവർ ചെയ്തത് എന്തെന്ന് അവർക്കോ കോൺഗ്രസിനോ ഇടതിനോ കാണികൾക്കോ മനസ്സിലായിട്ടില്ല. മാധ്യമങ്ങൾ ഇനിയെങ്കിലും ഇത്തരക്കാരേ ഊതിവീർപ്പിക്കരുത്. ഇടതുപക്ഷം അവരെ സാന്ത്വനപ്പെടുത്താൻ ശ്രമിച്ചില്ല എന്നു പറയുമ്പോൾ, അവരെന്താ സുനാമീടെ ഇരയോ? എന്ന് തോന്നിപ്പോകുന്നു (ഞാനും ചുവപ്പല്ല- പത്മജയേയും ശോഭനയേയും ദിവാകരനേയും ഇപ്പോഴത്തെ ഗൌരിയേയും ദിവാകരനേയും കുരുവിളയേയും ജോസഫിനേയും കുഞ്ഞാലിയേയും കള്ളിനെ മഹത്വവൽക്കരിച്ച ജയരാജനേയും നോക്കുകൂലി അവസാനിപ്പിക്കാൻ ശ്രമിക്കാത്ത ഗുരുദാസനേയും ഹർത്താലിനെ നികൃഷടമായി ന്യായീകരിച്ച ലോറൻസിനേയും പിന്നെ ശരീര ഭാഷയിൽ ധാർഷ്ട്യവും പുച്ഛവും പ്രകടിപ്പിക്കുന്ന എല്ലാ രാഷ്ട്രീയക്കാരേയും വെറുക്കുന്ന നിഷ്പക്ഷൻ)
കാര്‍ന്നോരോട് യോജിക്കുന്നു..
!
you may read my post on same post at
http://anilphil.blogspot.com/2011/03/blog-post_25.html
....സിന്ധു ജോയിയുടെ രൂപവും മാനറിസവും മനെര്സും പലപ്പോഴും പാര്‍ട്ടിക്ക് ഒരു ഭാരമയിരുന്നെല്ലേ,ചാനലുകള്‍ക്ക് ഉത്സവമായിരുന്നെങ്കിലും
നെഞ്ചും വിരിച്ചു സമര മുഖങ്ങളിലേക്ക് പാഞ്ഞുകയറി മര്‍ദ്ദനത്തിന് വിധേയമാകലും പിന്നെ അനാഥ എന്ന പരിവേഷവും എന്നതില്‍ കവിഞ്ഞു എന്ത് ക്രിയതമാകമായ സംഭാവനയാണ് വിദ്യാര്‍ഥി പ്രസ്ഥാനത്തിന് സിന്ധു നല്‍കിയത്
അശ്ലീലമായ് രണ്ടാമത്തെ കാഴ്ചയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ഇലക്ഷന്‍ കണ്വെന്‍ഷന്‍ സിന്ധു ഉതഖാടനം ചെയ്തത്
ഒന്നാമതെത് ഗവുരിയമ്മ കരുണാകരന്റെ കയ്യില്‍ നിന്ന് ഗുരുവായൂര്‍ വെണ്ണ വാങ്ങി നക്കുന്നത്
ഇവിടെ പ്ര്സക്തമായ ഒരു വിഷയമെന്നത്, സിന്ധുജോയി എന്നത് സി.പി.എമ്മിനെ സമ്പന്ധിച്ചിടത്തോളം ഒറ്റപ്പെട്ട സംഭവമല്ല എന്നതാണ്. അത്ഭുതകുട്ടിയായിർന്ന അബ്ദുല്ല കുട്ടി, ഒറ്റപ്പാലം സി,പി.എമ്മിനു തിരിച്ചു കിട്ടിയ ശിവരാമൻ, ആലപ്പുഴയിൽ സുധീരനെ മുട്ടുകുത്തിച്ച ഡോ: മനോജ്, സഹയാത്രികരായിരുന്ന മഞ്ഞ്ലാംകുലി അലി എന്നിവരൊക്കെ ഇക്കലയളവിൽ സി.പി.എം ബന്ധം ഉപേക്ഷിച്ചവരാണു. ഒറ്റപ്പെട്ട സംഭവമല്ല എന്നു ചുരുക്കം.
ഇതിനെ നഖശിഖാന്തം എതിർക്കുന്ന സി.പി,.എം തന്നെയാണു മറുവിഭാഗത്തു നിന്നു ജലീലിനെയും, ഡാലിയെയും, മറ്റും യു.ഡി.എഫ് പാളയത്തിൽ നിന്ന് അടർത്തിമാറ്റി കുതിരകച്ചവടത്തിന്നു ഇടതുപക്ഷമാനങ്ങൾ വീണ്ടും നൽകുന്നത്.ചെറിയാൻ ഫിലിപ്പ് എങ്നിനെ ഇടതുപക്ഷ പാളയത്തിലെത്തി ഇതും ചർച്ച ചെയ്യേണ്ടതല്ലേ?
സാരമില്ല മി. മനോജ്...സിന്ധു പോയെന്കിലെന്ത്, ജയാ ഡാളിയെ വച്ച് അഡ്ജസ്റ്റ് ചെയ്യാം..
അല്ഫോണ്‍ പോയെന്കിലെന്ത് മോഹന്‍ തോമസ്സിന്റെ അമേധ്യം കൊണ്ട് പൂഞ്ഞാര്‍ നമ്മുക്കു കൊഴുപ്പിക്കാം
സരസോ,
പറഞ്ഞത് നന്നായി അല്ലെങ്കില്‍ ഇപ്പോള്‍ ദു:ഖത്തിന്റെ അലകളില്‍ പെട്ട് ഉഴറി നാശ കോശമായാനേ... ;)
മെയിന്‍ ഗ്രൂപ്പിന്റെ “കണ്ണിലുണ്ണി”യായിരുന്ന ഒരാള്‍ ഒരു സുപ്രഭാതത്തില്‍ അവരുടെ കണ്ണിലെ കരടായെങ്കില്‍ അതിന് തക്കതായ കാരണമുണ്ടാകും... “ചന്തുവായി” തീരുന്നതിന് മുന്‍പ് കോണ്‍ഗ്രസ്സ് സമ്മാനമായി നല്‍കിയ, ഉപ്പൂറ്റി തകര്‍ന്ന് നടക്കുവാന്‍ കഴിയാതെ ആശുപത്രി കട്ടിലില്‍ കിടന്നിരുന്ന ഒരു സിന്ധുവിനെ അറിയാമായിരുന്നു എന്നതിനാല്‍ എഴുതിയതാണ്... അല്ലാതെ സിന്ധു (വേറെ ആരാണെങ്കിലും) ഒരു കൊമ്പത്ത് നിന്ന് മറ്റൊരു കൊമ്പത്ത് പോയാല്‍ അത് അവരുടെ ഉന്നതിക്കാണെന്നും അത് രാഷ്ട്രീയത്തില്‍ പണ്ടേയുള്ളതാണെന്നും പണ്ട് കോണ്‍ഗ്രസ്സിലെ ഒരു കൂട്ടം ഇടതിലേയ്ക്ക് ചാടിയും അവിടെ നിന്ന് തിരിച്ച് ചാടിയും ഉള്ള ചരിത്രത്തിലൂടെ കേരളീയര്‍ക്കറിയരുതോ ;)
Post a Comment