വേണ്ടായിരുന്നു എന്നല്ല ചെയ്യരുതായിരുന്നു.
ലതിക സുഭാഷ് തെരഞ്ഞെടുപ്പിലേയ്ക് കാല് കുത്തിയത് മത്സരത്തിന് കെട്ടിവെയ്ക്കാനുള്ള കുറച്ച് രൂപ ശാരിയുടെ മകളുടെ കയ്യില്‍ നിന്ന് വാങ്ങിയാണത്രേ. സ്വന്തം കാര്യലാഭത്തിന് വേണ്ടി കൊച്ച് കുട്ടിയെ ഉപയോഗിച്ചുള്ള ഒരു പൊറോട്ട് നാടകം, അതും ലതികയില്‍ നിന്ന് ഒട്ടും പ്രതീക്ഷിച്ചില്ല!
മറ്റിടങ്ങളിലെ പോലെ തന്നെ കുട്ടികളുടെ സ്വകാര്യതയും അവകാശങ്ങളും സംരക്ഷിക്കുവാനുള്ള നിയമങ്ങള്‍ ഇന്ത്യയിലും ഉണ്ട്. എന്നിട്ടും ആ കൊച്ച് കുട്ടിയെ ഇതിന് മുന്‍പും മാധ്യമങ്ങള്‍ “ആഘോഷിച്ചിട്ടുണ്ട്” എന്നത് ശരിയാണ്. എന്നാല്‍ ലതിക സുഭാഷ് അങ്ങിനെയല്ല ഒന്നുമില്ലെങ്കില്‍ ഒരു മാസത്തോളം അമേരിക്കയെ അടുത്തറിയാന്‍ അവിടത്തെ വിവിധ സ്റ്റേറ്റുകളില്‍ സന്തര്‍ശനം നടത്തി തിരിച്ചെത്തിയിട്ട് മാസങ്ങളേ ആകുന്നുള്ളൂ. അമേരിക്ക ഈ വിഷയത്തില്‍ നല്‍കുന്ന പ്രാധാന്യം അടുത്തറിയുവാന്‍ അവസരം ലഭിച്ചതാണ്. അതിനാല്‍ തന്നെ ലതിക ഈ തെറ്റ് ഒരിക്കലും ചെയ്യരുതായിരുന്നു.
ആ കൊച്ച് കുട്ടിയെ വാര്‍ത്തകളില്‍ നിന്നും ഒഴിവാക്കുവാന്‍ തയ്യാറാകേണ്ടിയിരുന്നത് ലതിക തന്നെയായിരുന്നു!
കൊച്ച് കുട്ടികളുടെ സ്വകാര്യതയ്ക്കും അവകാശങ്ങള്‍ക്കും ലോകം നല്‍കുന്ന പ്രാധാന്യം അത് അമേരിക്കയില്‍ നിന്നു പോലും ലതിക പഠിച്ചില്ല എന്നതാണ് ഈ പ്രവൃത്തി തുറന്ന് കാട്ടുന്നത്.
സ്ത്രീകളുടെ അവകാശത്തെ പറ്റി വാ തോരാതെ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വിളമ്പിയപ്പോള്‍ എന്തേ ആ കൊച്ച് കുട്ടിയുടെ സ്വകാര്യതയെയും അവകാശത്തെയും പറ്റി നിങ്ങള്‍ മറന്നത്!
Saturday, March 26, 2011
Subscribe to:
Post Comments (Atom)


7 comments:
ബ്ലോഗിലൂടെ അറിഞ്ഞ ലതിക സുഭാഷ് എന്ന വ്യക്തിയില്‍ നിന്ന് ഇത് പോലെ, ഒരു കൊച്ച് കുട്ടിയെ ഉപയോഗിച്ചുള്ള പൊറോട്ട് നാടകം ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല എന്ന് ദു:ഖത്തോടെ പറയേണ്ടി വരുന്നു!
:)
interesting.. :)
തീര്‍ത്തും യോജിക്കുന്നു
പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍ ...
സ്വാശ്രയകോളജുമായി ബന്ധപ്പെട്ടു നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് ശയ്യാവലംബനായ കുത്തുപറമ്പിലെ പുഷ്പനില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള പണം സ്വീകരിച്ച മുഖ്യമന്ത്രിയും സിപിഎമ്മും അദ്ദേഹത്തോട് മാപ്പുപറയുകകൂടി ചെയ്യണം. അക്രമരാഷ്ട്രീയത്തിന്റെയും വികലനയങ്ങളുടെയും ഇരകളാണ് പുഷ്പന്‍ ഉള്‍പ്പെടെയുള്ള അനേകായിരങ്ങള്‍. ആ തലമുറയോടു ചെയ്ത തെറ്റിനാണു മാപ്പുപറയേണ്ടത്. പൊതുമേഖലയിലോ, സഹകരണമേഖലയിലോ സ്വാശ്രയ സ്ഥാപനങ്ങള്‍ അനുവദിക്കാനേ പാടില്ലെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്‌ഐ 17 വര്‍ഷംമുമ്പു നടത്തിയ അക്രമസമരമാണ് അഞ്ചു പേരുടെ മരണത്തിനും പുഷ്പന്റെ ഇന്നത്തെ അവസ്ഥയ്ക്കും ഇടയാക്കിയത്. അതിനുശേഷം സിപിഎം സ്വാശ്രയനയത്തില്‍ എത്രമാത്രം വെള്ളം ചേര്‍ത്തെന്ന് ജനങ്ങള്‍ കണ്ടതാണ്. ആദ്യം, സ്വാശ്രയ സ്ഥാപനങ്ങളേ പാടില്ല എന്നതായിരുന്നു ഇടതുപക്ഷത്തിന്റെ നയം. രണ്ടാമത്, പൊതുമേഖലയില്‍ മാത്രമാകാം എന്നായി. മൂന്നാമത്, സ്വകാര്യമേഖലയിലുമാകാം പക്ഷേ മുഴുവന്‍ സീറ്റിലും സര്‍ക്കാര്‍ പ്രവേശനം നടത്തണമെന്നും സര്‍ക്കാര്‍ ഫീസേ ഈടാക്കാവു എന്നുമായി. നാലാമത്, മാനേജുമെന്റുകള്‍ക്ക് 50 ശതമാനം സീറ്റ് നല്കാമെന്നും പക്ഷേ മുഴുവന്‍ സീറ്റിലും സര്‍ക്കാര്‍ ഫീസേ പാടുള്ളുവെന്നും നിലപാടെടുത്തു. അഞ്ചാമത്്, 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസും 50 ശതമാനം മാനേജ്‌മെന്റ് സീറ്റില്‍ കെ.ടി. തോമസ് ഫീസും വാങ്ങാമെന്നായി. ആറാമത്, 50 ശതമാനം സര്‍ക്കാര്‍ സീറ്റില്‍ സര്‍ക്കാര്‍ ഫീസിനേക്കാള്‍ അല്പം കൂടിയ ഫീസും മാനേജ്‌മെന്റ് സീറ്റില്‍ ഉയര്‍ന്ന ഫീസും എന്നായി. തിരുത്തിതിരുത്തി ഇപ്പോള്‍ സ്വാശ്രയരംഗത്തുനിന്ന് മെരിറ്റും സര്‍ക്കാര്‍ ഫീസും അപ്രത്യക്ഷമായി. അതേസമയം, യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി ലതികാ സുഭാഷ് കെട്ടിവയ്ക്കാനുള്ള പണം കിളിരൂര്‍ കേസിലെ ശാരിയുടെ മകളില്‍ നിന്ന് വാങ്ങിയത് മുഖ്യമന്ത്രിയുടെ വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരം തുറന്നുകാട്ടാന്‍ വേണ്ടിയായിരുന്നു.
ശാരിയുടെ കണ്ണീര്‍ വിറ്റ് അധികാരത്തിലേറിയ മുഖ്യമന്ത്രി പിന്നീട് ആ കുടുംബത്തോടു നീതിചെയ്തില്ല. ഉപവാസ സമരം നടത്തിയ ശാരിയുടെ മാതാപിതാക്കളെ അറസ്റ്റു ചെയ്യിച്ചു. ശാരിയുടെ അച്ഛന്‍ സുരേന്ദ്രന്‍ നേരിട്ടു നല്കിയ നിവേദനത്തെക്കുറിച്ച് അറിയില്ലെന്നു പറഞ്ഞു. ബന്ധപ്പെട്ട ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് മുക്കിയെന്നുവരെ ആക്ഷേപം ഉയര്‍ന്നു. ഈ കേസില്‍ ഉള്‍പ്പെട്ട വിഐപി ആരാണെന്ന് മുഖ്യമന്ത്രി ഇതുവരെ വെളിപ്പെടുത്തിയില്ല. ശാരിയെ ചികിത്സിച്ച ഡോക്ടറെ ചോദ്യം ചെയ്താല്‍ തത്തപറയുംപോലെ പേരുപറയുമെന്ന് പറഞ്ഞിട്ട് ആ ഡോക്ടറെ ചോദ്യം ചെയ്‌തോയെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം.
ശാരിയുടെ കണ്ണീര്‍ വിറ്റ് അധികാരത്തിലേറിയ മുഖ്യമന്ത്രി പിന്നീട് ആ കുടുംബത്തോടു നീതിചെയ്തില്ല....
who is shaari? shreemati might know her?
Nasiyansan,
അത് ആശയ വ്യത്യാസ പ്രശ്നം... ഇവിടെ പക്ഷേ ലതിക ലംഘിച്ചത് കുട്ടികള്‍ക്കുള്ള നിയമത്തെയാണ്... ആശയപരമായ വ്യത്യാസത്തിലും ഭീകരമാണ് അത്....
Post a Comment