കേന്ദ്രം നിയമം കൊണ്ടു വരുവാന്‍ പോകുന്നു പോലും... ഗാന്ധിയെ “അപമാനിക്കുന്ന” തരത്തില്‍ വിമര്‍ശിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ ലഭിക്കുന്ന വിധത്തില്‍ നിയമം ഭേദഗതി ചെയ്യുവാനുള്ള ഒരുക്കത്തിലാണ് പോലും!!!!
ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം ലെലിവെല്‍ഡിന്റെ ഗാന്ധിയെ കുറിച്ചുള്ള പുതിയ പുസ്തകമാണ്. ഡെയിലി മെയിലില്‍ വന്ന റിവ്യൂ ആണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഗാന്ധി ഒരു “ഗേ”/“ബൈസെക്ഷ്വല്‍” ആയിരുന്നുവെന്ന് പുസ്തകം പറയുന്നതായി ഇപ്പോള്‍ വാര്‍ത്തകള്‍. ഗുജറാത്ത് ഗവണ്മെന്റ് പുസ്തകം നിരോധിച്ചു... അപ്പോള്‍ പിന്നെ കേന്ദ്രന്മാര്‍ക്ക് വെറുതെ ഇരിക്കുവാന്‍ പറ്റുമോ!!!
ഈ ഡെയിലി മെയിലുകാര്‍ക്ക് വേറെ പണിയൊന്നുമില്ലേ!
കഴിഞ്ഞ കൊല്ലം ഗാന്ധിയുടെ അവസാനകാലവും രാഷ്ട്രിയത്തിനുപരിയായി തന്റെ ബ്രഹ്മചര്യയ്ക്ക് പ്രാധാന്യം കൊടുത്ത് രാത്രിയില്‍ മനു ഉള്‍പ്പെടെയുള്ള കൊച്ചു പിള്ളേരെ നഗ്നരാക്കി പരീക്ഷണം നടത്തിയെന്ന് പറയുന്ന ആദംസിന്റെ പുസ്തകത്തെ പറ്റിയായിരുന്നു അവര്‍ റിവ്യൂ ചെയ്തത്.
ഒരു കൊല്ലമാകുന്നതിന് മുന്‍പ് ദാ ഇപ്പോള്‍ അടുത്ത പുസ്തക നിരൂപണം. ഈ പ്രാവശ്യം ലെലിവെല്‍ഡിന്റേതാണ്. കസ്തുര്‍ബയില്‍ നിന്ന് അകന്ന് ദ.ആഫ്രിക്കയില്‍ താമസിച്ചിരുന്നപ്പോള്‍, പിന്നീട് സിയോണിസ്റ്റായി മാറിയ കാലന്‍ബാഗുമായി “ബന്ധ”മുണ്ടായിരുന്നു എന്നതാണ് ചികഞ്ഞെടുത്തിരിക്കുന്നത്! ഈ പുസ്തകത്തിലും അവസാന കാലത്തുള്ള ഗാന്ധിയുടെ “കിടപ്പിനെ” പറ്റിയുണ്ട് പോലും.
എന്നാല്‍ ഗാന്ധിയും കാലന്‍ബാഗും തമ്മിലുള്ള “ബന്ധം” പത്രം ആരോപിക്കുന്നത് പോലെയുള്ള ഒന്നാണെന്ന് തന്റെ പുസ്തകത്തില്‍ ഇല്ല എന്നാണ് ലെലിവെല്‍ഡിന്‍ പറയുന്നത്.
ഗാന്ധിയെന്ന വ്യക്തിയെ നെഹ്രുവിനും കൂട്ടര്‍ക്കും ആവശ്യമായിരുന്നു... പിന്നീട് കോണ്‍ഗ്രസ്സിന് ഗാന്ധിയില്ലാതെ രക്ഷയില്ല എന്നായി.. അതിനാല്‍ തന്നെ ഇത്രയും നാള്‍ മഹാനാക്കുവാന്‍ വേണ്ടവ മാത്രം ഉയര്‍ത്തി കാട്ടി “യഥാര്‍ത്ഥ” ഗാന്ധിയെ ജനങ്ങള്‍ക്ക് മുന്‍പില്‍ നിന്ന് മറച്ച് പിടിച്ച് ... എന്നാല്‍ ഇന്റര്‍നെറ്റ് വിപ്ലവവും, ബ്രിട്ടണ്‍ പോലെയുള്ള രാജ്യങ്ങള്‍ പഴയ ഡോക്യുമെന്റ്സ് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുകയും ചെയ്തതോടെ ഓരോ വ്യക്തിയുടെയും മറഞ്ഞിരുന്ന രൂപങ്ങള്‍ പുറത്താകുവാന്‍ തുടങ്ങി.... അത് പല വിഗ്രഹങ്ങളും തകര്‍ന്നടിയുന്നതിനോടൊപ്പം പുതിയ പല രൂപങ്ങള്‍ ഉയര്‍ന്ന് വരുവാനും ഇടയാക്കി കൊണ്ടിരിക്കുന്നു.... ഇത് പലര്‍ക്കും തലവേദനയാകുന്നു എന്നതാണ് പുതിയ നീക്കം തെളിയിക്കുന്നത്.....
Wednesday, March 30, 2011
Subscribe to:
Post Comments (Atom)


5 comments:
ഗാന്ധിയെ വിമര്‍ശിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ കൊടുക്കുവാനുള്ള ഒരുക്കത്തിലാണ് പോലും!!!
ഇന്റര്‍നെറ്റ് വിപ്ലവവും, ബ്രിട്ടണ്‍ പോലെയുള്ള രാജ്യങ്ങള്‍ പഴയ ഡോക്യുമെന്റ്സ് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുകയും ചെയ്തതോടെ ഓരോ വ്യക്തിയുടെയും മറഞ്ഞിരുന്ന രൂപങ്ങള്‍ പുറത്താകുവാന്‍ തുടങ്ങിയതോടെ പല വിഗ്രഹങ്ങളും തകര്‍ന്നടിയുന്നതിനോടൊപ്പം പുതിയ പല രൂപങ്ങള്‍ ഉയര്‍ന്ന് വരുവാനും ഇടയാക്കി കൊണ്ടിരിക്കുന്നു.... ഇത് പലര്‍ക്കും തലവേദനയാകുന്നു എന്നതാണ് പുതിയ നീക്കം തെളിയിക്കുന്നത്.....
ശരിയാണു.വിമര്‍ശിക്കാന്‍ പാടില്ല. വിമര്‍ശനമല്ല,കാര്യങ്ങള്‍ പറയാന്‍ പാടില്ല. ഗാന്ധി മഹാനാണു.അക്കാര്യത്തില്‍ സംശയമൊന്നുമില്ല. പക്ഷെ അദ്ദേഹം ഒരു മനുഷ്യനായിരുന്നു. സാധാ മനുഷ്യന്‍. ഒരിക്കലും ഒരു നല്ല ഭര്‍ത്താവോ നല്ല അഛനോ ആയിരുന്നില്ല ഗാന്ധി. കസ്തൂര്‍ബ ആയതോണ്ട് അത്രെം സഹിച്ചു. ഇന്നത്തെ പെണ്ണുങ്ങളാണേല്‍ പോയി പണി നോക്കാന്‍ പറയും.
ഇതിപ്പൊ പുതിയ ഒരു അവതാരം..കാലന്‍ബാഗ്,എന്തോന്നു പേര്..
ഇനിപ്പൊ അങ്ങനാനേല്‍ തന്നെ അത് ഗാന്ധിയുടെ ജീവിതം.ഇഷ്ട്ടം.വേറെ ആര്‍ക്കെന്ത് കാര്യം അതില്‍..?
പുള്ളിക്കാരന് ജര്‍മ്മന്‍ ജൂതനാണ്... അതിനാല്‍ തന്നെ ഗാന്ധി ആഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് തിരിച്ചപ്പോള്‍ ബ്രിട്ടീഷുകാര്‍ ഈ പുള്ളിക്കാരന് പ്രവേശന അനുമതി നല്‍കിയില്ല പോലും!! സിയോണിസ്റ്റുകള്‍ ഗാന്ധിയെ തങ്ങള്‍ക്ക് അനുകൂലമാക്കിയെടുക്കുവാന്‍ ഈ പുള്ളിക്കാരന്‍ വഴി പല അടവും പയറ്റി നോക്കിയിരുന്നുവത്രേ...
പിന്നെ ഗാന്ധിയുടെ സമരങ്ങള്‍ക്കിടയില്‍ ഗാന്ധിയെന്ന വ്യക്തിയുടെ “ഇഷ്ടങ്ങള്‍” നിര്‍ബന്ധിച്ച് നടപ്പിലാക്കിയിരുന്നു എന്നതിന് തെളിവുകള്‍ ഉള്ളപ്പോള്‍ അദ്ദേഹത്തിന്റെ പേര്‍സണല്‍ ലൈഫ് പഠന വിധേയമാക്കേണ്ടത് തന്നെയാണ്... കാരണം അവ കൂടി ഉണ്ടായാലേ ഗാന്ധിയുടെ സമരങ്ങള്‍ പൂര്‍ണമായി വിലയിരുത്താനാകൂ! അങ്ങിനെയുള്ള പഠനങ്ങള്‍ ഈ നിയമത്തിലൂടെ ഇല്ലാതാകുമെന്ന് ഉറപ്പാണ്....
നല്ലതിനെ നല്ലതായും ചീത്തയെ ചീത്തായയും കാണണം
ഗാന്ധിജി ഒരു രാഷ്ട്രത്തിന്റെ ആത്മാവാണ്
പുസ്തകം ഇറങ്ങുമ്പോഴേക്കും നിരോധിച്ചു കളഞ്ഞു സാക്ഷാല്‍ ഗാന്ധി ഘാതകര്‍ ....
ഇതില്‍ പരം അവഹേളനം ഗാന്ധിജിക്ക് ഇനി ലഭിക്കുവാനുണ്ടോ?
Post a Comment