മാതാപിതാക്കളുടെ നെഞ്ചില്‍ തീ കോരിയിടുന്ന ആ വാര്‍ത്ത വന്നത് കഴിഞ്ഞ ആഗസ്റ്റിലാണ്. അമേരിക്കയില്‍ നടന്ന പഠനം അനുസരിച്ച് പെണ്‍കുട്ടികള്‍ “പ്രായ പൂര്‍ത്തിയാകുന്നത്” 7 വയസ്സിലേയ്ക്ക് താഴ്ന്നിരിക്കുന്നു. ഇവിടെ 15% കുട്ടികളാണ് (ഏഴില്‍ ഒരു കുട്ടി) 7 വയസ്സിനോടടുത്ത് “പ്രായ പൂര്‍ത്തിയാകുന്നത്” അതില്‍ തന്നെ ആഫ്രിക്കന്‍-അമേരിക്കന്‍ കുട്ടികളില്‍ 23%ത്തിനടുത്താണത്രേ (നാലില്‍ ഒരു കുട്ടി)...
തനിക്കെന്താണ് സംഭവിച്ചതെന്ന് തിരിച്ചറിവ് ലഭിക്കാത്ത പ്രായത്തില്‍ അതും ഒരു രണ്ടാം തരത്തില്‍ പഠിക്കുന്ന കുട്ടി വയസ്സറിയിക്കുമ്പോള്‍ മാതാപിതാക്കള്‍ക്കുണ്ടാകുന്ന ആധി....
എന്ത് കൊണ്ട് ഇങ്ങനെ നേരത്തെ സംഭവിക്കുന്നു? പാല്‍കുപ്പി ഉള്‍പ്പെടെയുള്ള പ്ലാസ്റ്റിക്ക് കുപ്പികളില്‍ കാണുന്ന ബിസ് ഫിനോള്‍ പോലെയുള്ള രാസവസ്തുക്കളോ, പോഷക ആഹാരത്തിന്റെ ലഭ്യതയോ, അതോ.... പഠനങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്നു.
പലരും സമയം നീട്ടി കൊണ്ടു പോകുവാന്‍ ഹോര്‍മോണ്‍ ചികിത്സയുടെ സഹായം തേടുന്നു... ഭാവിയില്‍ ക്യാന്‍സറുകള്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഉണ്ടാകാമെന്നതിനേക്കാള്‍ ഉപരി മാനസിക പ്രശ്നങ്ങള്‍ കുട്ടികളുടെ വളര്‍ച്ചയെ തന്നെ ബാധിക്കില്ലേ!
വയസ്സായവരെ പോലും വിടാത്ത വിടന്മാരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്ന ഈ കാലത്ത് 7 വയസ്സുള്ള ഒരു കുട്ടി പ്രായപൂര്‍ത്തിയായി വരുന്നു എന്ന് പറയുമ്പോള്‍!!!
Subscribe to:
Post Comments (Atom)


6 comments:
എന്ത് കൊണ്ട് ഇങ്ങനെ നേരത്തെ സംഭവിക്കുന്നു?
പണ്ട് എല്ലാം മൂക്കള ഒലിപ്പിച്ചു വെയിലും കൊണ്ട് കഞ്ഞിയും കുടിച്ചു നടന്നിരുന്നു ഇപ്പോള്‍ നല്ല ഭക്ഷണം കിട്ടുന്നു പഠിത്തം അല്ലാതെ വേറെ ആക്ടിവിറ്റി ഒന്നുമില്ല
പണ്ടത്തെ ആണുങ്ങളെപോലെ ആണോ നമ്മള്‍ കുടവയറും കുമ്പയുമല്ലെ ഇന്നു മുപ്പത് കഴിഞ്ഞവറ്‍ക്കു പോലും
മനോജേ പിഞ്ചു കുട്ടിക്കു പോലും സെക് ഷ്വല്‍ വികാരം ഉണ്ട്, ഒരു വയസ്സുള്ള ആണ്‍കുട്ടിക്കു ഇറക് ഷന്‍ ഉണ്ടാകും ഇതു ഇല്ല എന്നു നമ്മള്‍ പറഞ്ഞു ഒളിച്ചോടരുത്
നമ്മുടെ മാധ്യമങ്ങള്‍ക്കു പീഡന കഥകളില്‍ ആണൂ താല്‍പര്യം അതുകൊണ്ട് നമ്മള്‍ എന്നും അതു വായിക്കുന്നു എല്ലാ തന്തമാരെയും മോളേ മടിയില്‍ ഇരുത്തുന്നത് പീഡനത്തിനാണെന്നു സംശയിപ്പിക്കുന്നു
കേരളത്തിലെ കുട്ടികളെക്കാള്‍ ഭംഗിയും മുഴുപ്പും കളറും പ്രൊവോകേറ്റീവ് ആയ വസ്ത്റ ധാരണവും ആണു വെളിയില്‍ ഉള്ള കുട്ടികള്‍ക്ക് പക്ഷെ അവിടെ പത്റത്തില്‍ ഈ പീഡനം എന്ന സംഭവം നമ്മള്‍ കാണുന്നില്ല
ഡെവിള്‍സ് ഓണ്‍ കണ്ട്റിയില്‍ എല്ലാം സംശയാസ്പദമായി വീക്ഷിക്കപ്പെടുന്നു, തൊണ്ണൂറ്റൊമ്പത് ആണുങ്ങളും മദ്യപാനികള്‍ ആണൂ എന്തു കൊണ്ട്?
അവനു വേറെ ഒരു പോംവഴിയും ഇല്ല, അവണ്റ്റെ വീട്ടിലെ പെണ്ണുങ്ങള്‍ പറട്ട സീരിയലിണ്റ്റെ മുന്നില്‍ ആണു, അവന്‍ വേറെ ആരെയെങ്കിലും നോക്കിയാല്‍ പീഡനം ആണു അവന്‍ അയലത്തെ ആണ്‍ കുട്ടിക്കു ഒരു പഴം വാങ്ങി കൊടുത്താല്‍ അതു പീഡനം ആണു അവണ്റ്റെ മോളെ ഉമ്മ വച്ചാല്‍ അവണ്റ്റെ ഭാര്യ നെറ്റി ചുളിക്കും പീഡകന്‍ ആണോ എന്നു സംശയിച്ചു
മനോജേ ഞരമ്പ് രോഗികള്‍ കൂടി ആയിരിക്കുകയാണു കേരളീയറ്‍ ആബാല വ്റുധം
തീര്‍ച്ചയായും മാതാപിതാക്കളെ അലട്ടുന്ന ഒരു പ്രശ്നമാണ് ഇത്.
കാരണങ്ങള്‍ പലതാണ്. ക്രമമല്ലാത്ത ഭക്ഷണം, ഫാസ്റ്റ് ഫുഡ് സംസ്കാരം, പാല്‍പോടികള്‍, അധ്വാനമില്ലാത്ത ശരീരം (കുട്ടികള്‍ ഫുള്‍ ടൈം കമ്പ്യൂട്ടരിനു മുന്നില്‍) അങ്ങനെ എടുത്താല്‍ മാറ്റാന്‍ പാട്ടത്ത ജീവിത സാഹചര്യം.
മനോജ്, ഗൌരവമുള്ള ഒരു പ്രശ്നം തന്നെ ഇത്. അമേരിക്കയിൽ മാത്രമല്ല, കേരളത്തിലും അങ്ങനെ തന്നെ. 13-14 വയസ്സ് എന്നത് 10 -11 വയസ്സിലേക്കെങ്കിലും താഴ്ന്നിരിക്കുന്നു എന്നു തോന്നുന്നു. പുതിയ ആഹാരരീതികളായിരിക്കണം, ഉദാഹരണത്തിന് ഹോർമോൺ കുത്തിവെക്കുന്ന ചിക്കൻ, കൈതച്ചക്ക പോലുള്ളവ, ഫാസ്റ്റ് ഫുഡ് ..എന്തായാലും താങ്കൾ പറഞ്ഞപോലെ ആശങ്കാജനകം
ശരിയാണു താങ്കള്‍ പറഞ്ഞത്.നേരത്തെ 14- 15 വയസ്സില്‍ വന്നിരുന്നത് ഇപ്പൊ 9- 10 വയസ്സിലെക്ക് ചുരുങ്ങിയിരിക്കുന്നു. ഒരുപാട് പ്രശ്നങ്ങളാണു ഇത് കാരണം. കുട്ടികളുടെ സ്വാതന്ത്ര്യം തന്നെ പൊയ്പ്പോകും. മാനസികമായ് അവരതിനു തയ്യാറെടുത്തിട്ടില്ല.ശാരീരിക വളര്‍ച്ച ഉണ്ട് താനും.ഇന്നത്തെ ഫാസ്റ്റ് ഫുഡ് തന്നെയാവും വില്ലന്‍.
Post a Comment