എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Wednesday, April 6, 2011

വി.എസ്സി.ലൂടെ ബ്ലോഗ് പ്രസിദ്ധമാകുമോ!

എതിര്‍ സ്ഥാനാര്‍ത്ഥി ലതികയെ കുറിച്ച് വിവാദ പ്രസ്താവന നടത്തി പോലും (യു.ട്യൂബ്)...


അവര്‍ ബ്ലോഗില്‍ പ്രസിദ്ധയാണെന്നാണ് വി.എസ്സ്.ന്റെ വിശദീകരണമെങ്കില്‍ മലയാളം ബ്ലോഗ് പ്രസിദ്ധമാകുവാന്‍ പോകുന്നു... ദേശീയ മാദ്ധ്യമങ്ങള്‍ വി.എസ്സ്.ന്റെ വിശദീകരണം നോക്കി നില്‍ക്കുന്നു....

അവര്‍ ബ്ലോഗില്‍ പ്രസിദ്ധയാണെന്നാണ് വി.എസ്സ്. ഉദ്ദേശിച്ചതെങ്കില്‍, വി.എസ്സ്. നിങ്ങള്‍ക്ക് തെറ്റി.. ബ്ലോഗിലൂടെ തന്നെ “വിവാദമായ” ചെറായി ബ്ലോഗ് മീറ്റിലെ സംഘാടകരില്‍ ഒരാള്‍ എന്ന നിലയിലും ബ്ലോഗ് എഴുത്ത് കാരി എന്ന നിലയിലും ബ്ലോഗില്‍ പോലും അവരെ അറിയുന്നവര്‍ കുറച്ച് പേര്‍ മാത്രമാണ്....

വി.എസ്സ്.ന്റെ വാക്കുകളെ മറ്റൊരു തരത്തില്‍ വളച്ചൊടിച്ച് സംഭവ ബഹുലമാക്കി മാറ്റുവാന്‍ കോണ്‍ഗ്രസ്സ് ശ്രമിക്കുന്നു.. എന്തായാലും വി. എസ്സ്.ന്റെ വിശദീകരണത്തിനായി കാത്തിരിക്കുന്നു..... അതിന് ശേഷം ബാക്കി....

6 comments:

Manoj മനോജ് said...

വി.എസ്സ്. ഈ ഘട്ടത്തില്‍ എതിരാളികള്‍ക്ക് ഒരു ആയുധം കൊടുത്തത് ശരിയായില്ല... വിശദീകരിക്കണമായിരുന്നു.. എന്താണ് ഉദ്ദേശിച്ചതെന്ന്...

Vellayani Vijayan/വെള്ളായണിവിജയന്‍ said...

മനോജ് എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാവുന്നില്ല.”വിവാദമായ” ചെറായി ബ്ലോഗ് മീറ്റ് എന്ന് പറഞ്ഞതും ശരിയായില്ല.ചെറായി ബ്ലോഗ് മീറ്റിൽ പങ്കെടുത്ത ഒരാളെന്ന നിലയ്ക് ലതികയെക്കുറിച്ച് എനിക്ക് അറിയാം.എന്തായാലും വി.എസ്സിന്റെ ലതികയെക്കുറിച്ചുള്ള പരാമർശം ഒട്ടും ശരിയായില്ല.

Faizal Kondotty said...

അങ്ങേനെയും ആകാം :)

ബാക്കി ഇവിടെ കാണാം
"പ്രശസ്ത"യാകുന്നത് ..?"

സന്തോഷ്‌ said...

വി.എസ് വിശദീകരിച്ചു.. താന്‍ ഉദ്ദേശിച്ചത് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കെ.പി.സി.സി അംഗം തുടങ്ങി പല നിലകളിലും ലതികാ സുഭാഷ് പ്രശസ്തയാണ് എന്നായിരുന്നു എന്നാണു വി.എസ് പറയുന്നത്.

“ലതികാ സുഭാഷ് ഏത് വിധത്തിലാണ് പ്രശസ്ത എന്ന്‌ നിങ്ങള്‍ക്ക് അന്വഷിച്ചാല്‍ അറിയാം” - ഇതായിരുന്നു വി.എസ് നടത്തിയ വിവാദ പ്രസ്താവന. ഈ വാചകത്തില്‍ ഏതോ വാക്കിനു "മറ്റേ അര്‍ഥം" ഉണ്ട് എന്ന് വാദിക്കുന്നത് കാണുമ്പോള്‍ ശ്രീമതി ലതികാ സുഭാഷിനോട് പുശ്ചം തോന്നുന്നു.

Manoj മനോജ് said...

“വിവാദമായ” എന്ന് പറഞ്ഞത് ആ സമയത്ത് ബ്ലോഗില്‍ ചെറായി “കൂടി കാഴ്ച” വിവാദമായതിനെയാണ് സൂചിപ്പിച്ചത് അല്ലാതെ നടത്തിപ്പില്‍ എന്തെങ്കിലും വിവാദമുണ്ടായി എന്നല്ല... അന്ന് ബ്ലോഗില്‍ ചെറായി “കൂടി കാഴ്ച”യോട് അനുബന്ധിച്ച് നടന്ന “വിവാദ” ചര്‍ച്ചകളുടെ “കൊള്ളികള്‍” ഇന്നും ബ്ലോഗില്‍ ഇടയ്ക്ക് പുകയാറില്ലേ!

വി.എസ്സ്.ന്റെ പരാമര്‍ശത്തില്‍ മറ്റൊരു അര്‍ത്ഥമുണ്ടെന്ന് സങ്കല്‍പ്പിച്ച് നോക്കുന്നവര്‍ക്ക് അത് കണ്ടെത്താം... എന്തായാലും വി.എസ്സ്. വിശദീകരണം നല്‍കി... ബ്ലോഗിങ്ങ് കാര്യം പറയാതിരുന്നതിനാല്‍ മലയാള ബ്ലോഗിന് ലഭിക്കുമായിരുന്ന ദേശീയ പ്രശസ്തി നഷ്ടപ്പെട്ടു...

Faizal Kondotty said...

ശാരിയുടെ പിതാവില്‍ നിന്നും കെട്ടിവെക്കാന്‍ കാശ് വാങ്ങി എന്നാ വിവാദത്തില്‍ മറുപടി പറയേണ്ടത് ലതികാ സുഭാഷാണെന്ന് കോണ്‍ഗ്രസ്‌ വക്താവ് എം എം ഹസ്സന്‍ . ശാരിയുടെ പിതാവിന് കെട്ടിവെക്കാന്‍ പണം നല്‍കാനാവില്ലെന്ന കാര്യം എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ് എന്നും എം എം ഹസന്‍ പറഞ്ഞു .. (Indiavison news )
===========
പ്രശസ്തി വിവാദം കഴിഞ്ഞപ്പോള്‍ ഇപ്പോള്‍ കോണ്‍ഗ്രസ്‌ ലതികയെ കയ്യൊഴിഞ്ഞു .. പാവം ലതികാ സുഭാഷ് ... അല്പം പ്രശസ്തി കിട്ടിയെങ്കിലും കെട്ടി വച്ച കാശു വിവാദത്തിലൂടെ വിശ്വസനീയത നഷ്ട്ട പ്പെടുകയും ചെയ്തു ..