വാമുനപുരം കോണ്‍. സ്ഥാനാര്‍ത്ഥി മോഹനചന്ദ്രന്റെ പ്രചരണ പരിപാടിയില്‍ പങ്കെടുത്ത സിന്ധുവിന് ചീമുട്ടയേറ്. നെടുമങ്ങാട് താലൂക്കിലെ വാമനപുരത്ത് പബ്ലിസിറ്റിക്ക് വേണ്ടി കഷ്ടപ്പെട്ട് കൊണ്ടിരുന്ന ചിറയന്‍കീഴ് താലൂക്കിലെ മുരുക്കുമ്പുഴയില്‍ താമസിക്കുന്ന മോഹനചന്ദ്രന് ഇതോടെ പേരായി.
ഇടത് സ്ഥാനാര്‍ത്ഥി കോലിയക്കോട്കാരന്‍ കൃഷ്ണന്‍ നായരുടെയും മോഹനചന്ദ്രന്റെയും സമ്മേളനങ്ങള്‍ ഒരേ സമയത്ത് വന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതത്രേ. ഇടത് സ്ഥാനാര്‍ത്ഥി പ്രസംഗിച്ച് മടങ്ങുന്നതിനിടയില്‍ സിന്ധു നടത്തിയ പ്രസംഗത്തില്‍ പ്രകോപിതരായവരാണ് ചീമുട്ടയേറ് നടത്തിയതെന്ന് കേരള കൌമുദി വാര്‍ത്ത.
ഷെല്ലുകളെ ധീരതയോടെ നേരിട്ടിട്ടുള്ള സിന്ധുവിന് പക്ഷേ ചീമുട്ടയ്ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കുവാനായില്ല എന്ന് തോന്നുന്നു. ഛര്‍ദ്ദിയെ തുടര്‍ന്ന് ഇപ്പോഴും ആശുപത്രിയില്‍ കഴിയുകയാണ്.
നേതാക്കള്‍ പതിവ് ശൈലിയില്‍.. അക്രമണമെന്ന് ചാണ്ടിയും, യു.ഡി.എഫ്.ന്റെ നാടകമെന്ന് വിജയനും.
ലതികയ്ക്ക് പുറകേ സിന്ധുവിനും രാഷ്ട്രീയ പൊറോട്ട് നാടകത്തിന്റെ രക്തസാക്ഷിയാകേണ്ടി വരുമോ?
Sunday, April 10, 2011
Subscribe to:
Post Comments (Atom)


10 comments:
വീണ്ടും പൊറോട്ട് നാടകങ്ങള്‍... തെരഞ്ഞെടുപ്പില്‍ ജനങ്ങളെ ബാധിക്കുന്ന യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാതെ ഇത് പോലെയുള്ള ചീപ്പ് പ്രശ്നങ്ങളെ കൊണ്ട് കളം സജീവമാക്കുവാനാണ് രാഷ്ട്രീയക്കാര്‍ക്ക് ഒപ്പം മാധ്യമങ്ങളും ശ്രദ്ധ ചെലുത്തുന്നത് എന്നത് ദു:ഖകരം തന്നെ!
"അഞ്ചരയോടെ സിന്ധുജോയി എത്തിയെങ്കിലും എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ സിന്ധുജോയിയെ പ്രസംഗിക്കാനനുവദിക്കാതെ തൊട്ടടുത്ത് മൈക്ക് പ്രചാരണ വാഹനമിട്ട് തടസ്സപ്പെടുത്തി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണശേഷം എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാതെ നിന്നു. ബഹളത്തിനിടെ സിന്ധുജോയി പ്രസംഗിക്കാന്‍ തുടങ്ങിയപ്പോള്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ചീമുട്ടയും കല്ലുകളും വലിച്ചെറിഞ്ഞു. തളര്‍ന്നുവീണ സിന്ധുജോയിയെ പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് തിരിച്ചു. ആശുപത്രിയിലേക്കുള്ള വഴിമധ്യേ വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനില്‍ കയറാന്‍ ശ്രമിച്ച സിന്ധുജോയിയെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു"
This is what happened and rest all paid news at very first sight. LDF is going to mad as they know they are going to lose this election.
http://www.madhyamam.com/news/67711/110410
ഈ വര്‍ഷത്തെ ഹാസ്യ നടിക്കുള്ള അവാര്‍ഡ് ശ്രീമതി സിന്ധു ജോയിക്ക് കിട്ടും ..
ഇന്നലെ കല്ലേറ് കിട്ടി എന്നൊക്കെ പറഞ്ഞു മെഡിക്കല്‍ കോളേജില്‍ കൊണ്ട് വരുന്ന രംഗം കണ്ടു ... ആ കെടപ്പ് കണ്ടാല്‍ തന്നെ അറിയാം, ... ഏറു കൊണ്ടാല്‍ ഒരു ചെറിയ മുറിവ് എങ്കിലും ഇല്ലാതിരിക്കുമോ ? സിന്ധുവിന് ഒരു തരത്തിലുമുള്ള പരിക്കില്ലെന്നു മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കി , അങ്ങിനെ ആ നാടകം പൊളിഞ്ഞു. ..സ്ഥാനാര്‍ഥി പരിപാടി കഴിഞ്ഞു പോയതിനു ശേഷമാണത്രേ സിന്ധു കുഴഞ്ഞു വീണത് , വെറുതെയാണോ മുത്തശ്ശി പത്രങ്ങള്‍ അടക്കം മാധ്യമങ്ങള്‍ ഇത് ഏറ്റു പിടിക്കാഞ്ഞത് ..
ഇപ്പോള്‍ കുഴഞ്ഞു വീണതാണെന്നും ശ്വാസ തടസ്സം മാത്രമേ ഉള്ളൂ എന്നാണു സിന്ധു പറയുന്നത് പോലും ... ഛെ എന്തൊരു വൃത്തി കെട്ട നാടകം .. ലതികക്ക് കെട്ടി വെക്കാനുള്ള കാശ് ശാരിയുടെ അച്ഛന്‍ കൊടുത്തു എന്നാ നാടകം പോളിഞ്ഞതെ ഉള്ളൂ അപ്പോഴേക്കും യു ഡി എഫു കാരന്റെ മറ്റൊരു ഫ്രോഡ് നാടകം .
ഇലെക്ഷന്‍ മുഖത്ത് വച്ച് ഷാജഹാന്‍ പോലെ വലിയ സംഭവം ആകാനുള്ള സിന്ധുവിന്റെ അടവ് പൊളിഞ്ഞു .. ..ഇനി എന്തൊക്കെ കാണേണ്ടി വരും ആവോ ? നല്ലത് കേടുവന്നാല്‍ ...എന്നൊരു ചൊല്ല് അന്വര്‍ഥം ആകുമോ ?
പിന്നെ അജിതയെ പുളിച്ച തെറി പറഞ്ഞു വലിയൊരു ഒരു കൂട്ടം മുസ്ലിം ലീഗുകാര്‍ പ്രസ് ഫോറം വളയുന്ന ദൃശ്യങ്ങള്‍ മുനീറിന്റെ ഇന്ത്യ വിഷന്‍ ചാനലില്‍ കണ്ടു .. വേങ്ങരക്കരോടാണോ കളി എന്നൊക്കെ ആക്രോശിക്കുന്നത് കണ്ടു ..ഇതാണോ സ്ത്രീകളോടുള്ള മര്യാദ.
എതിര്‍ക്കുന്നവരെ തല്ലുക, കൊല്ലുക എന്നതെ മാര്‍ക്ശിസത്തിന്റെ എല്ലാ പേജുകളിലും ഉള്ളത്കൊണ്ട് എനിക്കിതിനോട് യോജിക്കാന്‍ പറ്റില്ല... ആരേലും ഇടതുപക്ഷത്തിന്റെ ഒരാളെ ഇങ്ങനെ ചെയ്യട്ടേ അപ്പോളറിയാം എന്താണുണ്ടാവുക എന്ന്.. സ്തീ സംരക്ഷണം ഈ വിധത്തിലായോ സഖാവേ? ആശയപരമായി തോല്‍വി സമ്മതിക്കുമ്പോളാണ് നല്ലൊരു പക്ഷം ആള്‍ക്കാരും കൈയാമം തുടങ്ങുന്നത്.. ഇതും അതു പോലെയാണോ ആവോ?
ഈ വിഷയത്തില്‍ ഞാന്‍ കേരള കൌമുദി വാര്‍ത്ത വിശ്വസിക്കുന്നു. കാരണം മോഹനചന്ദ്രന് അനുകൂലമായ വാര്‍ത്തയേ കേരള കൌമുദി കൊടുക്കുകയുള്ളൂ എന്നിരിക്കേ (പ്രത്യേകിച്ച് വെള്ളാപ്പള്ളി ഈഴവ സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കിയിരിക്കുമ്പോള്‍) മോഹനചന്ദ്രന് അനുകൂലമല്ലാത്ത ഒരു വാര്‍ത്ത അവര്‍ ഇടുന്നു എങ്കില്‍ അതില്‍ നുണയുണ്ടാകാനിടയില്ലല്ലോ.... :)
ആരെയാണെങ്കിലും ആക്രമിക്കുന്നതിനോട് ഞാന്‍ എതിരാണ്... ആശയ വിമര്‍ശനങ്ങളാണ് വേണ്ടത് അല്ലാതെ ദേഹോപദ്രവമല്ല...
ശാരീരികമായും മാനസികമായും തളര്‍ന്ന സിന്ധു (അറവമാടിനെ പോലെ കേരളത്തിലിട്ട് ഓടിക്കുകയല്ലേ “പുത്തനച്ഛനും” കൂട്ടരും!) ഒരു പക്ഷേ ബഹളത്തിനിടയില്‍ തളര്‍ന്നിരിക്കാം, പ്രത്യേകിച്ച് ചീമുട്ടയാണെങ്കില്‍ അതിന്റെ ഗന്ധം കൊണ്ടും... പക്ഷേ അവിടെയും രാഷ്ട്രീയ പൊറോട്ട് നാടകമാടുന്ന യു.ഡി.എഫ്. നരികളെ സിന്ധു തിരിച്ചറിയുമെന്ന് വിശ്വസിക്കുന്നു...
എന്റെ പ്രതികരണം ഇവിടെയുണ്ട്
ലാത്തിയ്ക്കു മുന്‍പില്‍ തോല്‍ക്കില്ല, പക്ഷെ ചീമുട്ടയ്ക്ക് മുന്‍പില്‍
അളമുട്ടിയാല്‍ ചേരയും കടിക്കും എന്ന് കേട്ടിട്ടുണ്ട്.. അതല്ലേ സിന്ധു ചെയ്റ്റൊള്ളൂ! രണ്ടു തവണ സീറ്റ് കൊടുത്തു, എവിടെയൊക്കെ? ഒരു ബലിയാടാക്കി ഇത്രയും കാലം ഇടതുപക്ഷം കൊണ്ടാടിയില്ലേ.. ഇനി കുറച്ച് നള്‍ വലതുപക്ഷം കൊണ്ടാടട്ടേ! സിന്ധുവിനു പൊളിറ്റിക്സ് അത്ര വശമില്ലാാന്നേ എനിക്ക് തോന്നിയൊള്ളൂ.. അല്ലേല്‍ എന്തിനാ വെറുതെ മറുകണ്ടം ചാടിയത്? ഒരു സീറ്റൊപ്പിച്ച് ഡാളിയെപ്പോലെ ചാടിയാല്‍ നന്നായിരുന്നു..
വ്യഥകൾ തന്നെ
ചാട്ടത്തിന് പിന്നിലെ “സ്വകാര്യ രഹസ്യം” തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പുറത്ത് വരും ;)
മുക്കുവാ,
വെറുതെ അവരെ പ്രകൊപിക്കണ്ട. വിഎസ്സിനെ പട്ടി എഴുതിയതിനു തലങ്ങും വിലങ്ങും എന്നെ ക്രൂശിചവരാ അവര്‍. സൂക്ഷിച്ചോ..
തീയുണ്ട്യ്ക്ക് മുന്നില്‍ പതറിയില്ല..പക്ഷെ
Post a Comment