കേന്ദ്രത്തിലെ കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പിന് “ലാവിഷാകാന്‍” സംസ്ഥാന കോണ്‍ഗ്രസ്സിന് നല്‍കിയ കോടികളില്‍ 20 കോടി കാണാതെ പോയി പോലും! 20 കോടി!!!!!
ഈ തെരഞ്ഞെടുപ്പില്‍ ജയിച്ച് വരുന്ന എം.എല്‍.എ.മാരെ തങ്ങളുടെ കൂടെ നിര്‍ത്തുവാന്‍ “ചിലര്‍” മുക്കിയതാണെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു!
കേന്ദ്ര അഴിമതിയില്‍ മുഴങ്ങി കേള്‍ക്കുന്ന വ്യവസായികളാണത്രേ കോണ്‍ഗ്രസ്സിന് ഇത് പോലെ ലാവിഷായി ചെലവാക്കുവാന്‍ “അകമഴിഞ്ഞ് സഹായിക്കുന്നതെന്ന്” മംഗളം വീണ്ടും ചൂണ്ടി കാട്ടുന്നു.
അടിച്ച് മാറ്റി അടിച്ച് മാറ്റി ഇപ്പോള്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് വരെ അടിച്ച് മാറ്റാന്‍ ഉള്ള തൊലികട്ടി കോണ്‍ഗ്രസ്സന്മാര്‍ക്ക് കിട്ടി കഴിഞ്ഞിരിക്കുന്നു...
Wednesday, April 20, 2011
Subscribe to:
Post Comments (Atom)


3 comments:
ലോകപാല്‍ ബില്ലിന് വേണ്ടി “പരിശ്രമിക്കുന്ന”വരുടെ തനി നിറം പുറത്ത്...
കാണാതെ പോയത് ഒന്നും രണ്ടുമല്ല 20 കോടിയാണത്രേ!!! (ബ്ലോഗിലെ “ഗര്‍ഭം കലക്കി” ചെയ്ത പോലെ വെറുതെ ഒന്നോ രണ്ടോ പൂജ്യം കൂടിയതൊന്നുമല്ല)
ഇവിടെ ഇപ്പോള്‍ ആയിരം കോടി, പതിനായിരം കോടി കട്ടുനടക്കുന്ന ഉന്നത കാങ്രസന്മാര്‍ക്ക് ഒരു ഇരുപത് കോടി ചായ കുടിച്ച വകയില്‍ വച്ചാല്‍ പൊരേ?
പണ്ട് കരുണാകരന്‍ കാറപകടത്തില്‍പ്പെട്ടപ്പോള്‍ കാറിലുണ്ടായിരുന്ന പണമടങ്ങിയ പെട്ടി അടിച്ചു മറ്റിയവര്‍ നയിക്കുമ്പോള്‍ ഇതു സ്വാഭാവികം മാത്രം. ചൊട്ടയിലെ ശീലം ചുടലവരെ, എമ്പ്രാനല്‍പ്പം കട്ടുഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും എന്നൊക്കെയാണല്ലൊ പഴമൊഴി.
Post a Comment