ഒരു ലിങ്ക് കിട്ടി അവിടെ എത്തിയപ്പോള്‍ പുള്ളി പഴയ തിരുനക്കര തന്നെ എന്ന് മാത്രമല്ല വായനക്കാരെ തെറ്റ് ധരിപ്പിക്കുന്ന കുറേ ഡയലോഗുകളും....
തെറ്റുകള്‍ ചൂണ്ടികാട്ടി കമന്റിയതിനെ തുടര്‍ന്ന് പടിയടച്ച് താഴിട്ട് പൂട്ടിയതിനാല്‍ അവിടെയിടേണ്ടത് ഇവിടെ എന്റെ സ്വന്തം ബ്ലോഗില്‍ പോസ്റ്റാക്കുന്നു..
<< ഹാഫ് ലൈഫ് എന്നാല്‍ എന്‍ഡോസല്‍ഫാന്റെ തന്മാത്രകള്‍ അതേ ഫോര്‍മ്യൂലയില്‍ നില്‍ക്കുന്ന കാലദൈര്‍ഘ്യമാണ്. അതിന്റെ അര്‍ത്ഥം എന്‍ഡോസല്‍ഫാന്‍ യൂറോപ്യന്‍ യൂനിയന്റെ നിരീക്ഷണ പ്രകാരം തന്നെ 180 ദിവസത്തില്‍ കൂടുതല്‍ നിലനില്‍ക്കില്ല എന്നാണ്. അതായത് ആ മോളിക്യൂളുകള്‍ മറ്റൊരു പദാര്‍ത്ഥമായി മാറി. ഹാഫ് ലൈഫ് എന്ന പ്രതിഭാസത്തെ പറ്റി കെമിസ്ട്രിയില്‍ പഠിച്ചത് ഓര്‍ക്കുമല്ലൊ......... തന്മാത്രകളുടെ അര്‍ദ്ധായുസ്സ് അഥവാ ഹാഫ് ലൈഫ് രസതന്ത്രത്തില്‍ പഠിച്ചത് ഇനിയും മറന്നു പോകാത്തവര്‍ക്ക് മാത്രമേ സ്റ്റോക് ഹോം കണ്‍വെന്‍ഷനിലെ പ്രോസസ്സിങ്ങും ഞാന്‍ ഇപ്പോള്‍ പറഞ്ഞതും ഗ്രഹിക്കാന്‍ കഴിയൂ >>
എന്റെ മാഷേ വായനക്കാരെ പടു വിഢികളാക്കി മാറ്റാതെ... ഹാഫ്= പകുതി, ലൈഫ്=കാലഘട്ടം/ജീവിതം എന്നെങ്കിലും മനസ്സിലാക്കാമായിരുന്നില്ലേ!!! താങ്കള്‍ സൂചിപ്പിച്ച ആ കെമസ്ട്രി ബുക്ക് ഒന്ന് എടുത്ത് വായിച്ചിരുന്നുവെങ്കില്‍, ഒന്ന് വിക്കിയെങ്കിലും നോക്കിയിരുന്നുവെങ്കില്‍ ഇത് പോലെ........
അതായത് ഒരു വസ്തുവിന്റെ അളവ് പകുതിയാകുന്നതിനുള്ള സമയം... 1കിലോ എന്‍ഡോസള്‍ഫാന്‍ 1/2 കിലോ ആകാന്‍ വേണ്ട സമയം.. ഇനി ബാക്കി 1/2 കിലോ അടുത്ത 60/180ദിവസം കൊണ്ടും തീരില്ല... ആ 1/2 കിലോയുടെ പകുതിയേ നശിക്കൂ.. അപ്പോള്‍ പിന്നെ താങ്കളുടെ വാദം എങ്ങിനെ ശരിയാകും? ഇനി തുടക്കത്തില്‍ 1കിലോ എന്നത് 1000കിലോ ആയാല്‍ അത് 1കിലോ ആകാന്‍ എത്ര സമയം എടുക്കുമെന്നതാണ് ഇന്നത്തെ ഹോം വര്‍ക്ക്.. നാളെ രാവിലെ ആകുമ്പോഴേയ്ക്കും ചെയ്ത് തീര്‍ക്കണേ.... കാരണം അതറിഞ്ഞാലേ കാസര്‍ഗോഡ് ഇപ്പോഴും എന്‍ഡോസള്‍ഫാന്റെ അംശം കണ്ടെത്തുന്നത് എന്ത് കൊണ്ട് എന്ന് മനസ്സിലാകൂ... എന്നിട്ട് പോരെ സ്റ്റോക്ക് ഹാം :) പിന്നെ എന്‍ഡോസള്‍ഫാന്‍ ഏത് പി.എച്ച്.ലാണ് ഉള്ളത് എന്നതും പ്രാധാന്യമാണ്. അസിഡിക്കാണെങ്കില്‍ കാലതാമസം എടുക്കും....
പിന്നെ എന്‍ഡോസള്‍ഫാന്‍ മറ്റൊരു രൂപം ആയി മാറുന്നു എന്ന് താങ്കള്‍ പറഞ്ഞു... ആ വസ്തു എന്‍ഡോസള്‍ഫാനേക്കാളും ഭീകരനാണെന്ന് അറിയുമോ? അതിനും ഹാഫ് ലൈഫ് ഉണ്ട്... ടോട്ടല്‍ റെസിഡ്യൂ എന്നായിരിക്കും റിപ്പോര്‍ട്ടുകളില്‍ രേഖപ്പെടുത്തിയിരിക്കുക... അമേരിക്കയുടെ (യൂറോപ്പിന്റെയല്ല കേട്ടോ) ഇപീഎ പറയുന്നത് ഈ ടോട്ടല്‍ റെസിഡ്യൂസ് 6 വര്‍ഷം വരെ കാണുമെന്നാണ്... 10 വര്‍ഷം കഴിഞ്ഞിട്ടും കാസര്‍ഗോഡ് ഷെരിയ പുഴയിലെ സെഡിമെന്റ്സില്‍ ഇപ്പോഴും എന്‍ഡോസള്‍ഫാന്‍ കണ്ടെത്തി എന്നാണ് പൊലൂഷന്‍ കണ്ട്രോള്‍ ബോര്‍ഡ് പറയുന്നത് (പി.ഡി.എഫ്.).
<<യുറോപ്യന്‍ യൂനിയന്റെ ഫണ്ട് കൈപ്പറ്റുന്ന ഒരു സന്നദ്ധ സംഘടന മാത്രമാണ് കാസര്‍ഗോട്ടെ പ്രശ്നത്തിന് കാരണം എന്‍ഡോസല്‍ഫാന്‍ ആണെന്ന് പറഞ്ഞിട്ടുള്ളത്... സര്‍ക്കാര്‍ നിയമിച്ച ഒരു കമ്മറ്റിയും അങ്ങനെ പറഞ്ഞിട്ടില്ല >>
നെറ്റ് അരിച്ച് പെറുക്കിയിട്ടും പുള്ളിക്ക് Indian Council of Medical Researchന്റെ കീഴിലുള്ള എന്‍.ഐ.ഒ.എച്ച്.ന്റെ പഠന റിപ്പോര്‍ട്ട് (പി.ഡി.എഫ്.) കണ്ടെത്താനായില്ല എന്നത് കഷ്ടം തന്നെ.. എന്‍.ഐ.ഒ.എച്ച്. റിപ്പോര്‍ട്ടില്‍ നിന്നുള്ള കുറച്ച് ഭാഗം [ആണ്‍ കുട്ടികളില്‍ ലൈംഗിക വളര്‍ച്ചയ്ക്ക് താമസം നേരിടുന്നതിനെ പറ്റി] Environmental Health Perspectives എന്ന അന്താരാഷ്ട്ര ജേര്‍ണലില്‍ 2003ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് (പി.ഡി.എഫ്.). കേരളത്തില്‍ 2003ല്‍ സമര്‍പ്പിച്ച ശിവരാമന്‍ റിപ്പോര്‍ട്ട് (പി.ഡി.എഫ്.) ഒന്ന് വായിച്ച് നോക്കാമായിരുന്നു. പക്ഷേ എക്സോണും മറ്റ് എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദക കമ്പനികളും സ്പോണ്‍സര്‍ ചെയ്ത എന്‍ഡോസള്‍ഫാന്‍ അനുകൂല റിപ്പോര്‍ട്ട് മാത്രമേ പുള്ളി വിശ്വസിക്കൂ... പക്ഷേ എന്‍ഡോസള്‍ഫാന്‍ അനുകൂല റിപ്പോര്‍ട്ടുകളില്‍ നടന്ന തിരിമറികള്‍ പിന്നീട് “ഡൌണ്‍ ടു എര്‍ത്ത്” പുറത്ത് കൊണ്ട് വന്നിരുന്നു.
<<“Today Beharin & Qathar opposed India's move againist the ban on endosulphan. These 2 countries are from Gulf region where there is hardly no agricultural production apart from dates & hence they dont need endosulphan.“>>
എന്ന് കെ.പി.എസ്സ്. അവിടെ കമന്റിട്ടിട്ടുണ്ട്.. ഇതില്‍ നിന്ന് തന്നെ പുള്ളിക്കാരന് എന്‍ഡോസള്‍ഫാന്‍ എന്തിന് വേണ്ടിയെല്ലാം ഉപയോഗിക്കുന്നുണ്ട് എന്ന അടിസ്ഥാന വിവരം പോലുമില്ല എന്ന് തെളിയുന്നു...
<<"എന്‍ഡോസല്‍ഫാന്‍ ഉപയോഗിക്കുന്നത്കൊണ്ട് തേനീച്ചകള്‍ക്ക് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല.">>
തേനീച്ചകള്‍ക്ക് നാശം സംഭവിക്കുമെന്ന് തെളിയിക്കുന്ന പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ആ റിപ്പോര്‍ട്ടുകള്‍ ശാസ്ത്ര ജേര്‍ണലുകളില്‍ വന്നിട്ടുണ്ടെന്നും എന്നുള്ളത് പുള്ളി വായനക്കാരില്‍ നിന്ന് മറച്ച് വെയ്ക്കുന്നത് എന്തിനാണ്?
എന്‍ഡോസള്‍ഫാന്‍ നിരോധിച്ചാല്‍ കാര്‍ഷിക മേഖല കടം കയറുമെന്നാണ് കെ.പി.എസ്സ്. പറഞ്ഞ് വെയ്ക്കുന്നത്.
മാഷേ ഇക്കൊല്ലത്തെ ബഡ്ജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നീക്കി വെച്ചിരിക്കുന്ന തുക എത്ര % എന്ന് അറിയുമോ? എഴുതാന്‍ തന്നെ എനിക്ക് നാണമാകുന്നു... എങ്കിലും താങ്കളുടെ അറിവിലേയ്ക്കായിട്ട് പറയാം കാര്‍ഷിക മേഖലയ്ക്കുള്ള മൊത്തമായ നീക്കിയിരുപ്പ് വെറും 1.2% മാത്രം. എന്നാല്‍ ഡിഫെന്‍സിന് 16% ആണെന്ന് ഓര്‍ക്കുക. (ബഡ്ജറ്റിന്റെ പി.ഡി.എഫ്. രൂപം).
വാല്‍കഷണം:
നാല് മാസം മാത്രം പ്രായമുള്ള കൊച്ചു കുട്ടിക്ക് മാസമുറ വന്ന കഥ ദാ ഇവിടെ വായിക്കാം.. ഓ നമ്മള്‍ക്കെന്താ കര്‍ഷകരും, കൃഷിയിടങ്ങളില്‍ ജോലി ചെയ്യുന്നവരും അവരുടെ കുഞ്ഞുങ്ങളും അല്ലേ അനുഭവിക്കുക... നമുക്ക് "പുഴുങ്ങിയും പച്ചക്കും തിന്നാല്‍" മതിയല്ലോ...
ഈ സാധനം കൊണ്ട് ഒരു പ്രശ്നവും ഉണ്ടാകില്ല എന്ന് ഇത്രയ്ക്ക് വിശ്വാസമുണ്ടെങ്കില്‍ താങ്കള്‍ എന്‍ഡോസള്‍ഫാന്‍ പരീക്ഷണത്തിന് തെയ്യാറാണെന്ന് പറഞ്ഞ് എഴുതി കൊടുക്കരുതോ... പരീക്ഷണ വസ്തു ആകാന്‍ ആരും തയ്യാറാകുന്നില്ല.. താങ്കളെ പോലെ ധീരന്മാരായി ആരും തന്നെയില്ല അതാണ്....


24 comments:
എന്‍ഡോസള്‍ഫാന്‍ എന്തെന്നോ അതിന്റെ ഉപയോഗം എന്തെന്നോ അറിയാത്ത കെ.പി.എസ്സ്.മാര്‍ അതിനെ അനുകൂലിച്ച് പോസ്റ്റുകളും ബസ്സുകളും ഇറക്കുന്നു!!! എങ്കില്‍ പറഞ്ഞ് കൊടുത്താലോ വലിയേട്ടന്‍ മനോഭാവവും.. പണ്ട് പുള്ളി ഇട്ട ബ്ലോഗ് എങ്കിലും പോസ്റ്റില്‍ ഡോക്യുമെന്റ്സിന്റെ ലിങ്ക് സഹിതം കൊടുത്തു പക്ഷേ നഹി രക്ഷ ഇപ്പോള്‍ ബസ്സിട്ടപ്പോള്‍ പണ്ടത്തേതിനേക്കാള്‍ നിലവാരം കുറഞ്ഞു...
അടുത്ത തവണയും പുള്ളി തെറ്റുകള്‍ തിരുത്തുമെന്ന് എനിക്ക് പ്രതീക്ഷയില്ല... പക്ഷേ പുള്ളിയുടെ വായനക്കാരില്‍ ചിലര്‍ എങ്കിലും തെറ്റ് ധരിക്കപ്പെട്ടാല്‍!! അത് സംഭവിക്കരുതെന്ന് ആഗ്രഹമുള്ളതിനാല്‍ ഇത് പോസ്റ്റുന്നു....
നന്നായി മനോജ്.
ഈ മനുഷ്യന്‍ ആളുകളെ പറ്റിക്കാന്‍ തുനിഞ്ഞിറങ്ങിയിട്ട് കാലം കുറേയായി. എല്ലാ വസ്തുക്കളിലും കാര്‍ബണും നൈട്രജനും ഓക്സിജനുമൊക്കെയാണ് ഉള്ളത്. അതുകൊണ്ട് ജൈവം-രാസം എന്ന് വേര്‍തിരിച്ച് കാണേണ്ടതില്ല എന്ന് കുറച്ച് നാള്‍ മുമ്പ് അദ്ദേഹത്തിന്റെ മായാ വാദം.
സാധാരണക്കാര്‍ക്ക് എല്ലാം വിശദമായി അന്വേഷിച്ച് തീരുമാനത്തിലെത്താന്‍ സമയമില്ലല്ലോ. അവര്‍ അദ്ദേഹത്തിന്റെ വാചാടോപം വിഴുങ്ങുന്നു.
അതാണ് ഇന്റര്‍നെറ്റിന്റെ ഗുണം.
തോറ്റാല്‍ പ്റതി പക്ഷ നേതാവോ ജയിച്ചാല്‍ മുഖ്യന്‍ തന്നെ ആകാനുള്ള വീ എസിണ്റ്റെ തറവേല ആണു ഇപ്പോള്‍ എന്‍ഡോ സള്‍ഫാന്‍ സത്യഗ്രഹം ഹറ്‍ത്താല്‍ , ഇടത് ബ്ളോഗന്‍മാറ്‍ ഉടനെ അതിനെ പല രീതിയില്‍ സപ്പോറ്‍ട്ടും ചെയ്യും മാന്‍ മോഹന്‍ സിംഗിനു ഈ തറവേല പരിചയം ഇല്ല എന്‍ഡോ സള്‍ഫാന്‍ പ്ളാണ്റ്റ് കളമശ്ശേരിയില്‍ ഉണ്ട് അവിടെ വറ്‍ക്ക് ചെയ്യുന്ന തൊഴിലാളികള്‍ക്കിതുവരെ പ്റശ്നം ഇല്ല കാറ്‍ബൈഡിട്ട് പഴുപ്പിച്ച മാങ്ങ വിഷത്തില്‍ മുക്കി എടുക്കുന്ന മുന്തിരിങ്ങ ഇതൊക്കെ കഴിക്കുമ്പോള്‍ ഉണ്ടാകുന്ന അരോഗ്യ പ്റശ്നം ഒക്കെയേ എന്‍ഡൊ സള്‍ഫാന്‍ തളിച്ച പച്ചക്കറിക്കും ഉള്ളു ഡീ ഡീ റ്റി തളിച്ചാല്‍ ഉറുമ്പ് ചാകാത്തതുപോലെ നമ്മള്‍ക്ക് പ്റതിരോധ ശക്തി വന്നുകാണും എന്നും വിഷമല്ലേ കഴിക്കുന്നത്
കേ പീ സുകുമാരന്‍ ഒരു വലത് പക്ഷ ബ്ളോഗറ്‍ ആയതിനാല്‍ അയാളെ പല രീതിയില്‍ ഒളിയമ്പെയ്യാന്‍ ഇടത് ബ്ളോഗ്ഗറ്‍ മാറ്‍ ശ്രമിക്കും ഒരു കാര്യം മനസ്സിലാക്കണം നിങ്ങള്‍ പറയുന്നതെല്ലാം ഉരുളപോലെ വിഴുങ്ങണം നമ്മള്‍ക്ക് സ്വതന്ത്റമായി ചിന്തിക്കാന്‍ പാടില്ല എന്നൊക്കെ അങ്ങു വിചാരിക്കരുത് മനോജ് ഏതോ ഒരു പെണ്‍ കുട്ടി ഏഴാം വയസ്സില്‍ പ്യൂബറ്‍ട്ടി ആയി എന്നു വച്ചാല്‍ അതിനറ്‍ഥം എല്ല പെണ്‍കുട്ടികളും ഏഴാം വയസ്സില്‍ പ്യൂബറ്‍ട്ടി ആകുന്നു എന്നല്ല തണ്റ്റെ വാദത്തിനു വേണ്ടത് അടറ്‍ത്തി എടുത്ത് സമറ്‍ഥിക്കാന്‍ ഇന്‍ ബോണ്‍ ടാലണ്റ്റ് ഉള്ളവരാണല്ലോ ഇടത് സപ്പോറ്‍ട്ടേറ്‍സ്
@suseelan: suseela vs enna ale ningal enthinu pediakkanam.. idathan marude tharavelayanenkil v.m sudheeran paranjathu thankal kettilla ennundo... evide corparatukalkku sahayam cheyunnathu oru pava manthriyanu athanu manmohan.... ithrayu prakshobangal undayittum athu kandillennu nadikkunna bheeru... jenangale bhadikkunna presnathil edapedukayennathu keralathinte mukyan aya adhehathinte avakasamanu.. ivide vs thottalum jeyichalum congrassukarante kariyam pokkanu suseela.. kathirunnu kanaam.
സെല്‍ഫ് ഗോള്‍ അടിച്ചു മിശീഹാ ചമയുന്ന ആള്‍ക്കാരാണു വീ എസും വീ എം സുധീരനും സുധീരണ്റ്റെ ലക്ഷ്യം കൊണ്‍ഗ്രസ് പ്റസിഡണ്റ്റ് സ്ഥാനം ആണു പുള്ളി ഇടക്കിടെ എനിക്കു നില്‍ക്കണ്ട എന്നു പറയും പിന്നെ പറയും മാഡം നിറ്‍ബന്ധിച്ചു നിറ്‍ത്തി സ്പീക്കറ്‍ ആയിരുന്നപ്പോള്‍ കരുണാകരനോടുള്ള ദേഷ്യം തീറ്‍ക്കാന്‍ സെല്‍ഫ് ഗോള്‍ അടിച്ചു പ്റതിപക്ഷ സ്പീക്കറ്‍ ആയി നീതിമാനായി ശോഭിച്ചു കേരളത്തില്‍ ഈ നാടകം എല്ലാം പ്റതിപക്ഷ നേതാവ് എങ്കിലും ആകാനുള്ള തറവേല ആണു, പിന്നെ കേരളം അല്ലല്ലോ ഇന്ത്യ, ഇട്ടിയമ്മ ചാടിയാല്‍ കൊട്ടിയമ്പലം വരെ ഇവിടെ ഏതു കാര്യം ആണു വേണം എന്നു പറഞ്ഞിട്ടുള്ളത് ആണവ നിലയം വേണ്ട, ജല വൈദ്യുത പധതി വേണ്ടാ, എന്‍ഡോസള്‍ഫാന്‍ വേണ്ട മെതി യന്ത്റം വേണ്ട, കമ്പ്യൂട്ടറ്‍ വേണ്ട , എന്നും കേന്ദ്രവിരുധ സമരം അതു കേട്ട് കേന്ദ്രം അനുസരിച്ചിരുന്നെങ്കില്‍ ഇന്ത്യ ഇന്നു പാതാളം ആയേനെ ഭാഗ്യത്തിനു ഈ നാട്ടില്‍ കുറെ വിവരദോഷികള്‍ ഉണ്ടെന്നു എല്ലാവറ്‍ക്കും അറിയാം വീ എം സുധീരനു സീറ്റ് കിട്ടാത്ത കെറുവ് നന്നായി ഉണ്ട്, ആണ്റ്റണിയുടെ ട്റോജന്‍ ആണു സുധീരന്‍
കര്‍ണ്ണാടകത്തില്‍ മാത്രമല്ല ഏറ്റവും പുതിയ പുറത്തു വന്ന വിവരങ്ങള്‍ അനുസരിച്ച് തമിള്‍ നാട്ടിലെ ചേരംപാടിയിലെ തേയില തോട്ടങ്ങളില്‍ കാസര്‍കോഡിനു സമാന മായ രീതിയിലുള്ള വൈകല്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു . നോര്‍ത്ത് ഇന്ത്യയില്‍ മിക്ക സ്ഥലത്തും ഒരു പഠനവും നടന്നിട്ടില്ല എന്നതാണ് വസ്തുത ..എല്ലാ സംസ്ഥാങ്ങളിലും വോട്ടെടുപ്പ് നടത്തിയിട്ടാണോ BHC നിരോധിച്ചത് ..?
കേരളത്തില്‍ പഠനം നടത്തിയ നിരവധി പഠന സംഘങ്ങള്‍ , കേന്ദ്ര സര്‍ക്കാര്‍ തന്നെ നിയമിച്ച Banerji കമ്മറ്റിയും R.B. Singh കമ്മറ്റിയും അടക്കം എന്‍ഡോ സള്‍ഫാന് എതിരെ കേന്ദ്ര സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട് ... പിന്നെ, പത്തു വര്ഷം കഴിഞ്ഞിട്ടും ഇരകളുടെ രക്തത്തില്‍ അപകടകരം വിധം എന്‍ഡോ സള്‍ഫാന്‍ അംശം കാണപ്പെടുന്നു എന്ന് ഈയടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി വിഭാഗം നടത്തിയ രക്ത പരിശോധനയിലും തെളിഞ്ഞിട്ടുണ്ട് ...
എന്‍ഡോ സള്‍ഫാന്‍ അല്ല കാസര്‍കോട്ടെ പ്രശ്നങ്ങള്‍ക്ക് കാരണം എന്ന് KPS അടക്കമുള്ളവര്‍ പറഞ്ഞു പരത്താന്‍ ശ്രമിക്കുന്നത് ഇരകള്‍ക്ക് കിട്ടേണ്ട ന്യായമായ ആവശ്യങ്ങള്‍ തടയപ്പെടാന്‍ കാരണമാകുമോ എന്ന് ചിന്തിച്ചാല്‍ നന്ന് ..
ഒരു കേന്ദ്ര മന്തിയുണ്ടല്ലോ .. Arackaparambil കുര്യന്‍ ആന്റണി ...! കേരള ജനത മുഴുവന്‍ ഒരേ പോലെ ശബ്ദം ഉയര്‍ത്തിയിട്ടും അങ്ങേരു ഒന്നും പറയുന്നില്ലല്ലോ .... സായി ബാബയെ അനുസ്മരിച്ചു അങ്ങേരു ഏഷ്യാ നെറ്റിലൂടെ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു .. ഒരു നിര്‍ണ്ണായക സമയത്ത് സ്വന്തം ജനതയെ അനുസ്മരിക്കാത്ത നേതാക്കളെ ജനങ്ങളും വിസ്മരിക്കും എന്ന് ഇവര്‍ ഓര്‍ത്താല്‍ നന്ന് ...
ജീവിക്കുന്ന നിരവധി തെളിവുകള്‍ ഇവിടെ ഉള്ള സ്ഥിതിക്ക് ഇനി ഒരു പഠനം വേണ്ട എന്നാണത്രേ കേരളത്തിലെ കോണ്‍ഗ്രസ്‌ന്റെ നിലപാട് , എന്നിട്ട് പ്രധാന മന്ത്രിയെ കണ്ടു ചായ കുടിച്ചു പിരിഞ്ഞ ചെന്നിത്തല പറയുന്നു ഐ സി എം ആര്‍ പഠനം സമയ ബന്ധിതമായി നടപ്പാക്കും എന്ന് പി എം അവര്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട് എന്ന് ..ഛെ ഛെ ..! നാണക്കേട് !
ജനകീയ പ്രക്ഷോഭത്തിന് മുന്നില്‍ ഒരു ഏകാധിപത്യ പ്രവണതകളും അധിക കാലം വാഴില്ല എന്ന് സമീപ കാല സംഭവങ്ങള്‍ അടിവരയിട്ടത് ഇവര്‍ തിരിച്ചറിഞ്ഞാല്‍ നന്ന്
@ Manoj,
Well said..!
ലോകത്തിനു മുന്‍പില്‍ ഇന്ത്യ നാണം കെട്ടു എന്ന വി എം സുധീരന്റെ തിരിച്ചറിവ് പോലും കെ പി എസ് അടക്കമുള്ള മൂട് താങ്ങികള്‍ക്ക് ഇല്ലല്ലോ എന്നോര്‍ക്കുമ്പോള്‍ !!! ഇവമ്മാര്‍ ഒക്കെ കേരളത്തില്‍ തന്നെയാണോ ജീവിക്കുന്നത് ?സ്വന്തം കൂടെപ്പിറപ്പുകളുടെ ദുരിതം കാണാന്‍ കഴിയാത്തവര്‍ , അതിനെ പരിഹസിക്കുന്നവര്‍ ..! ഛെ ലജ്ജാവഹം !
യു ഡി എഫ് ഭരണ കാലത്ത് 2004 മുതല്‍ 2006 വരെ കാസര്‍കോട് ജില്ലാപഞ്ചായത്ത് മൂന്ന് ബജറ്റുകളില്‍ പത്തുലക്ഷം രൂപ നീക്കിവച്ചതുമാത്രമായിരുന്നു രോഗികള്‍ക്കനുകൂലമായുണ്ടായ ഏക നടപടി. മുഖ്യമന്ത്രിമാരായ എ കെ ആന്റണിയും പിന്നീട് ഉമ്മന്‍ചാണ്ടിയും ഈ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചെങ്കിലും കാര്യമായ സഹായം അനുവദിച്ചില്ല. അക്കാലത്ത് പ്രതിപക്ഷനേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ വാണി നഗര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും നിയമസഭയില്‍ ഇതേക്കുറിച്ച് സംസാരിക്കുകയും ചെയ്തു. അധികാരത്തിലെത്തിയപ്പോള്‍ 2006 ഓഗസ്റ്റ് 24ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ എന്‍ഡോസള്‍ഫാന്‍ മൂലം മരിച്ച 178 കുടുംബങ്ങള്‍ക്ക് അമ്പതിനായിരം രൂപ നല്‍കി. ആദ്യം 133 കുടുംബങ്ങള്‍ക്കും പിന്നീട് 45 കുടുംബങ്ങള്‍ക്കും ഈ സഹായം ലഭിച്ചു. തുടര്‍ന്നു രോഗികള്‍ക്ക് വിദഗ്ധ ചികിത്സാസൗകര്യമേര്‍പ്പെടുത്തി. ആരോഗ്യസ്മാര്‍ട്ട് കാര്‍ഡ് അനുവദിച്ചു. രോഗികള്‍ക്ക് 2000 രൂപ പെന്‍ഷന്‍ അനുവദിച്ചു. ഇവരെ പരിചരിക്കുന്നവര്‍ക്കും പ്രത്യേക സഹായധനമേര്‍പ്പെടുത്തി. രണ്ടു രൂപയക്ക് അരി രോഗികള്‍ക്കെല്ലാം അനുവദിച്ചു. അംഗവൈകല്യമുള്ളവര്‍ക്ക് സഹായ ഉപകരങ്ങള്‍ വിതരണം ചെയ്തു. സംസ്ഥാനത്തെ വിദഗ്ധഡോക്ടര്‍മാരെ പങ്കെടുപ്പിച്ച് എന്‍ഡോസള്‍ഫാന്‍ രോഗബാധിതര്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു.
പതിനൊന്ന് പഞ്ചായത്തുകളിലും മൊബൈല്‍ ചികിത്സാസൗകര്യം ഏര്‍പ്പെടുത്തി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ആദ്യബജറ്റില്‍തന്നെ അമ്പത് ലക്ഷം രൂപ ഈ സര്‍ക്കാര്‍ നീക്കിവെക്കുകയും ചെയ്തു. ശിവരാമന്‍ കമ്മിഷന്റെ ശുപാര്‍ശകളും അത് നടപ്പിലാക്കിയ വി എസ് സര്‍ക്കാരിന്റെ നിലപാടുകളുമാണ് ഈ ദുരിതബാധിതര്‍ക്ക് ലഭിച്ച ഏറ്റവും വലിയ ആശ്വാസം...
ദുരിത ബാധിതര്‍ക്ക് സഹായം എത്തിക്കേണ്ട കേന്ദ്ര സര്‍ക്കാര്‍ എന്ത് ചെയ്തു ? കേന്ദ്ര സര്‍ക്കാരിനെ കൊണ്ട് ചെയ്യിപ്പിക്കാന്‍ ഇതൊക്കെ അറിയാവുന്ന ആന്റണി അടക്കം ഉള്ള മഹാന്മാര്‍ എന്ത് ചെയ്തു ? ഇപ്പോള്‍ ലോകത്ത് മുന്‍പില്‍ നമ്മള്‍ നാണം കെടുമ്പോള്‍ ഇവമ്മാര്‍ എവിടെ ?
എന്റെ സുശീല ഇങ്ങനെ അങ്ങ് എക്സൈറ്റഡ് ആകാതെ..... :)
ഞാന്‍ ചൂണ്ടി കാട്ടിയവ തെറ്റെന്ന് ചങ്കുറപ്പോടെ പറയാന്‍ സുശീലന് കഴിയുമെങ്കില്‍ നന്ന്...
പിന്നെ വി.എസ്സ്. ഇപ്പോള്‍ അങ്ങ് ചാടി ഇറങ്ങിയതൊന്നുമല്ല... 2000ത്തില്‍ ഈ പ്രശ്നം സജീവമായ സമയം മുതല്‍ പുള്ളി രംഗത്തുണ്ട്... അതും കെ.പി.എസ്സ്.മാരെ പോലെയല്ല പഠിച്ചിട്ട് തന്നെയാണ് രംഗത്തിറങ്ങിയത്....
ഞാന്‍ ഇവിടെ 4 മാസം പ്രായമായ കുട്ടിയുടെ കാര്യമാണ് എഴുതിയത്. ആ പഠനത്തില്‍ അവര്‍ ചൂണ്ടികാട്ടുന്ന കീടനാശിനികളില്‍ എന്‍ഡോസള്‍ഫാനും ഉള്‍പ്പെടുന്നുണ്ട് (ലിങ്ക് പറ്റുമെങ്കില്‍ വായിക്കുക)... കാസര്‍ഗോഡ് സംഭവിച്ച പോലെ തന്നെ ഈ കേസ്സിലും കുട്ടിയും, അവളുടെ മാതാപിതാക്കളും അമിതമായ കീടനാശിനിയുമായി അടുത്തിടപ്പെട്ടാണ് ജീവിച്ചിരുന്നത്... ഇനി എന്‍ഡോസള്‍ഫാന്‍ (ഈ ക്ലാസ്സില്‍ പെട്ട മറ്റ് കീടനാശിനികളും) ഫീമെയില്‍ പ്യുബെര്‍ട്ടി നേരത്തെയാക്കുന്നു എന്ന പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്... കാസര്‍ഗോഡും മറിച്ചൊന്നല്ലല്ലോ സംഭവിക്കുന്നത്!
പിന്നെ 4 മാസം എങ്ങിനെ 7 വര്‍ഷം ആയി? ഇനി എന്റെ പഴയ പോസ്റ്റിനെ പറ്റിയാണ് സൂചിപ്പിച്ചതെങ്കില്‍ ഒരിക്കല്‍ കൂടി അത് വായിച്ച് നോക്ക് എന്താണ് ഞാന്‍ അവിടെ എഴുതിയിരിക്കുന്നതെന്ന് :) അവിടെ കീടനാശിനികള്‍ മാത്രമേ പ്രതിസ്ഥാനത്ത് പറഞ്ഞിട്ടുള്ളൂ!!! കീടനാശിനികളും, മറ്റ് രാസവസ്തുക്കളും പെണ്‍കുട്ടികളില്‍ പ്യുബെര്‍ട്ടി നേരത്തെയാക്കുമെന്ന് പഠനങ്ങള്‍ കണ്മുന്നിലുള്ളപ്പോള്‍ ഇല്ല എന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്ല്യം തന്നെയാണ്...
<<“എന്‍ഡോ സള്‍ഫാന്‍ പ്ളാണ്റ്റ് കളമശ്ശേരിയില്‍ ഉണ്ട് അവിടെ വറ്‍ക്ക് ചെയ്യുന്ന തൊഴിലാളികള്‍ക്കിതുവരെ പ്റശ്നം ഇല്ല“>> എന്ന് ഇത്രയ്ക്ക് ഉറപ്പിച്ച് പറയുവാന്‍ സുശീലന്റെ കയ്യില്‍ തെളിവുകളുണ്ടോ?
പിന്നെ കാര്യങ്ങള്‍ മനസ്സിലാക്കുവാനും അതിനെതിരെ പ്രതികരിക്കുവാനും ഇടത്കാര്‍ തന്നെയാകണമെന്നുണ്ടോ??? സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും അതിനാവും... പക്ഷേ ഇടത് വിരോധം ബാധിച്ച തിമിരമുള്ളവര്‍ക്ക് കഴിയുമോ എന്നറിയില്ല :)
എനിക്ക് വ്യക്തിപരമായി കെ.പി.എസ്സ്. നോട് വിരോധമൊന്നുമില്ല പക്ഷേ ഒരു വിഷയം അവതരിപ്പിക്കുമ്പോള്‍ അതില്‍ പറയുന്ന അടിസ്ഥാന കാര്യങ്ങള്‍ പോലും തെറ്റിച്ച് എഴുതിയത് ചൂണ്ടികാട്ടിയാലും അതിന് വ്യക്തമായ തെളിവുകള്‍ നല്‍കിയാലും താന്‍ പിടിച്ച മുയലിന് 20 കൊമ്പ് എന്നുള്ള പുള്ളിയുടെ നിലപാടിനോട് മാത്രമേ എതിര്‍പ്പുള്ളൂ... പുള്ളി അത് വഴി സമൂഹത്തോട് ചെയ്യുന്ന തെറ്റ് എന്തെന്ന് മനസ്സിലാക്കുവാനുള്ള വിവേകം പുള്ളിക്ക് ഇല്ലാഞ്ഞിട്ടൊന്നുമല്ലല്ലോ!
ഫൈസല്‍,
കൂടുതല്‍ വിവരങ്ങള്‍ ചേര്‍ത്തതിന് നന്ദി... കോഴിക്കോട് മെഡിക്കല്‍ കോളേജ് റിപ്പോര്‍ട്ട് ഇത് വരെ കാണുവാന്‍ സാധിച്ചില്ല... ഡോ. ഇക്ബാല്‍ സൂചിപ്പിച്ചപ്പോഴാണ് അതിനെ കുറിച്ചറിഞ്ഞത്...
ഈ പ്രശ്നത്തിന്റെ ആദ്യ കാലഘട്ടത്തില്‍ വി.എസ്സ്. ഇടപ്പെട്ട സമയത്ത് അടുത്തറിയാവുന്നതിനാല്‍, പുള്ളി ഇപ്പോള്‍ സ്ഥാനം കിട്ടുവാനാനിറങ്ങിയിരിക്കുന്നതെന്ന് പറയുന്നവരോട് പുച്ഛമാണ് തോന്നുന്നത്....
എന്തും ഏതും സ്വന്തം വാദഗതിയ്ക്ക് അനുസരണമായി ആധികാരികമായി അവതരിപ്പിക്കുവാന്‍ കെ.പി.എസിന് വലിയ മിടുക്കാണ്. അദ്ദേഹത്തിന്റെ വായനക്കാരില്‍ പലരും വേദവാക്യം പോലെയാണ് അതൊക്കെ വായിക്കുന്നതും. അദ്ദേഹത്തിന്റെ തെറ്റുകളും ധാരണ പിശകുകളും ആരെങ്കിലും ചൂണ്ടി കാട്ടിയാലും അംഗീകരിക്കില്ല എന്നതാണ് ഖേദകരം.
മനോജേ
കേരളത്തില്‍ എന്ഡൊസള്ഫാന്‍ നിരോധിച്ചിട്ടുണ്ടോ?
എല്ലാ വിധ സാധനങ്ങള്‍ക്കും (മരുന്നയാലും, കീട നാശിനി ആയാലും, കാര്‍ ആയാലും, കമ്പ്യൂട്ടര്‍ ആയാലും) രണ്ടു വശങ്ങള്‍ ഉണ്ട്. DDT യുടെ ഉപയോഗം മൂലം അമേരിക്കയില്‍ ഒരു പാട് പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടായി. EPA പോലും Rachael Carson ന്റെ DDT വിരുദ്ധ സമരത്തില്‍ നിന്നും ഉണ്ടായതാണെന്ന് വായിച്ചതു ഓര്‍ക്കുന്നു. ആഫ്രിക്കയില്‍ DDT തളിക്കാത്തത് കാരണം ആളുകള്‍ മലേറിയ പിടിച്ചു മരിക്കുന്നു. (Annual malaria deaths 9 ലക്ഷം http://www.rollbackmalaria.org/keyfacts.html). അപ്പോള്‍ DDT നിരോധിക്കണോ വേണ്ടയോ?
കൃഷി എന്ന പരിപാടി തന്നെ ഒരു പരിസ്ഥിതി വിരുദ്ധ പരിപാടി ആണെന്ന് എല്ലാവരും മറക്കുന്നു. http://earthobservatory.nasa.gov/Features/Deforestation/deforestation_update3.php
എല്ലാ വിധ സാധനങ്ങള്‍ക്കും (മരുന്നയാലും, കീട നാശിനി ആയാലും, കാര്‍ ആയാലും, കമ്പ്യൂട്ടര്‍ ആയാലും) രണ്ടു വശങ്ങള്‍ ഉണ്ട്. DDT യുടെ ഉപയോഗം മൂലം അമേരിക്കയില്‍ ഒരു പാട് പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടായി. EPA പോലും Rachael Carson ന്റെ DDT വിരുദ്ധ സമരത്തില്‍ നിന്നും ഉണ്ടായതാണെന്ന് വായിച്ചതു ഓര്‍ക്കുന്നു. ആഫ്രിക്കയില്‍ DDT തളിക്കാത്തത് കാരണം ആളുകള്‍ മലേറിയ പിടിച്ചു മരിക്കുന്നു. (Annual malaria deaths 9 ലക്ഷം http://www.rollbackmalaria.org/keyfacts.html). അപ്പോള്‍ DDT നിരോധിക്കണോ വേണ്ടയോ?
കൃഷി എന്ന പരിപാടി തന്നെ ഒരു പരിസ്ഥിതി വിരുദ്ധ പരിപാടി ആണെന്ന് എല്ലാവരും മറക്കുന്നു. മനുഷ്യന്‍ കാടു മിക്കവാറും വെട്ടിതെളിച്ചത് കൃഷിക്ക് വേണ്ടി ആയിരുന്നു. http://earthobservatory.nasa.gov/Features/Deforestation/deforestation_update3.php .
"ഒരു എന്‍ഡോസള്‍ഫാന്‍ മാത്രമല്ല നമ്മുടെ പ്രശ്നം. ആ ജനുസ്സില്‍ പെടുന്ന മാരകമായ നിരവധി കീടനാശിനികള്‍ നാം ദിവസവും കഴിക്കുന്ന പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും തളിക്കപ്പെടുന്നുണ്ട്. " http://www.vallikkunnu.com/2011/04/blog-post_23.html
എൻഡോസൾഫാനെ പിന്തുണക്കുന്ന മലയാളിയോ? സമ്മതിക്കണം!
ആരെതിര്‍ക്കുന്നു എന്നതനുസരിച്ചല്ല വിഷത്തിന്റെ തീവ്രത. ആര് ശരി ആര് തെറ്റ് എന്ന് വാദിക്കാതെ ഈ വിഷം നിരോധിക്കാനുള്ള വഴി നോക്കൂക.
എന്ത് പറ്റി കെ പി എസ്സിന്, well done manoj
എൻഡൊസൾഫാൻ കീടനാശിനിമൂലം ജീവച്ചവങ്ങളായി ജീവിതം തള്ളിനീക്കുന്ന ആയിരക്കണക്കിന് മനുഷ്യരുടെ, ഹൃദയഭേദകമായ കാഴ്ചകൾ നാം കണ്ടുകൊണ്ടിരിക്കുന്നു. ജീവിതത്തിൽ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടവരായി കഴിയുന്ന ആ മനുഷ്യ ജന്മങ്ങൾക്ക് മുമ്പിൽ എൻഡൊസൽഫാൻ എന്ന കൊടും ജീവനാശിനിയെ ഉയർത്തിപ്പിടിച്ച്, ന്യായീകരണങ്ങൾ നിരത്തി അതിനെ പുണ്യവത്ക്കരിക്കുന്ന ഭരണകൂട ഭീകരതക്കെതിരെ കക്ഷിരാഷ്ട്രീയ ചിന്താഗതികൾക്ക് അധീതമായി ശബ്ദിക്കുക....
ഇരകളുടെ വിലാപം ഇവിടെ വായിക്കാം
ഓര്മ്മകള്‍ മരിക്കുമോ.....വായിക്കാതെ പോകരുത്...
http://expressbuzz.com/states/kerala/endosulfan-tormentor-now-in-saviour%E2%80%99s-clothing/269553.html
അങ്ങനെ ഒരു ഇന്‍ഡ്യന്‍ വിഷം കടയടച്ചുപൂട്ടിച്ചു. ഇനി സൈഡ് എഫക്ട് ഇല്ലാത്തൊരു വിഷത്തിന്റെ പേരുപറയാമോ? നൂറ്റണ്ടുകള്‍ക്ക് മുന്‍പ് ഇവയൊന്നുമില്ലാതെയല്ലേ കൃഷി ചെയ്തത്..അതുപോലെ തന്നെ നടക്കട്ടേന്ന് അല്ലേ? അപ്പോ ഒരു ചിന്ന പ്രശ്നം വരും...പ്രൊഡക്സന്‍ കുറയും,വിലകൂടും പട്ടിണിപ്പാവങ്ങള്‍ക്ക് വിഷം വരെ കിട്ടാതാവും.. വിഷം നിരൊധിക്കല്ലല്ലാ വേണ്ടത്.. അതിന്റെ ദോഷവശങ്ങള്‍ കണ്ടെത്തി നാട്ടുകാര്‍ക്ക് ഉപദ്രവകരമല്ലാത്ത രീതിയില്‍ ഉപയോഗിക്കുകയല്ലേ നല്ലത്?
മനോജേട്ടാ വളരെ നല്ല പോസ്റ്റ് .....ആശംസകള്‍ ......
"അങ്ങനെ ഒരു ഇന്‍ഡ്യന്‍ വിഷം കടയടച്ചുപൂട്ടിച്ചു."
:) ആര് പൂട്ടി? പാവം ഹസ്സാരയ്ക്കിട്ട് ടോര്‍പ്പിടോ കൊടുത്ത പോലെ ലോകരാജ്യങ്ങള്‍ക്കിട്ടും ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു ടോര്‍പ്പിടോ കൊടുത്തു... ഇനി 11 വര്‍ഷം തിരിഞ്ഞ് നോക്കണ്ട ആവശ്യമില്ലല്ലോ... അതിനിടയില്‍ ഭരണം മാറില്ല എന്നൊന്നും പറയുവാനും പറ്റില്ല... ഇനി ഡി.ഡി.റ്റി. പോലെ എന്‍ഡോസള്‍ഫാനും ഇന്ത്യയില്‍ നിര്‍മ്മിക്കും ഉപയോഗിക്കും മൂന്നാം കിട രാജ്യങ്ങള്‍ക്ക് വില്‍ക്കും ആ കാശ് ഇവന്മാര്‍ വീതിച്ച് ലാവിഷായി നടക്കും... ജനീവയില്‍ യഥാര്‍ത്ഥത്തില്‍ ജയിച്ചതാരാണ്!! :)
ഒന്ന് ചുറ്റും കണ്ണോടിക്കുക.. എന്‍ഡോക്രൈനുമായി ബന്ധപ്പെട്ട പ്രശ്നം കൊണ്ട് വലയാത്ത ഏതെങ്കിലും മനുഷ്യനെ കണ്ടെത്തുമോ എന്ന്....
"അതിന്റെ ദോഷവശങ്ങള്‍ കണ്ടെത്തി നാട്ടുകാര്‍ക്ക് ഉപദ്രവകരമല്ലാത്ത രീതിയില്‍ ഉപയോഗിക്കുകയല്ലേ നല്ലത്?"
ഇത്ര സ്ട്രിക്റ്റായ അമേരിക്കയില്‍ പോലും നടക്കുന്നില്ല അപ്പോഴാണ് കൃഷി ശാസ്ത്രജ്ഞ്ഞര്‍ പോലും തിരിഞ്ഞ് നോക്കാത്ത ഇന്ത്യയില്‍... :)
Post a Comment