എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Friday, April 29, 2011

നിങ്ങളുടെ ഗുളിക ദോഷമുള്ളതല്ലേ?

ദോഷമുള്ളതല്ല എന്ന് ഉറപ്പിച്ച് പറയുവാനാകുമോ? നമ്മള്‍ കഴിക്കുന്ന പല ഇംഗ്ലീഷ് മരുന്നുകളും മറ്റ് പല രോഗങ്ങളിലേയ്ക്കും നയിക്കുകയില്ല എന്ന് ഉറപ്പ് വരുത്തേണ്ടത് നമ്മള്‍ തന്നെയാണ്.  വിവരങ്ങള്‍ കൈവിരല്‍ തുമ്പില്‍ ലഭിക്കുമ്പോള്‍ എന്തിന് സമയം കളയുന്നു?

ഒരു പോസ്റ്റില്‍ ഞാന്‍ പാരസറ്റമോള്‍ കുട്ടികളില്‍ ആസ്തമയുണ്ടാക്കുമെന്ന പഠനം പരിചയപ്പെടുത്തിയിരുന്നു. അത് പോലെ തന്നെ കഴിഞ്ഞ ദിവസം ടൈപ്പ് 2 പ്രമേഹത്തിനായി കൊടുക്കുന്ന ഗ്ലൈം പ്രൈഡ് എന്ന ഗുളികയെ പറ്റി നോക്കിയപ്പോള്‍ അത് ഹൃദ്രോഗം ഉണ്ടാക്കുവാന്‍ ഇടയുണ്ടാക്കുമെന്നും സൂക്ഷിക്കണമെന്നും അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂറ്റ് ഓഫ് ഹെല്‍ത്ത് (എന്‍.ഐ.എച്ച്.) ന്റെ സൈറ്റില്‍ കാണുവാനിടയായി... പുതിയതായി പുറത്ത് വന്ന പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 2011ലാണ് ഈ വാണിങ് പുറത്ത് വിട്ടിരിക്കുന്നത്... വെറുതെ നോക്കിയപ്പോള്‍ പരിചയമുള്ള ചില ഗുളികകള്‍ ഇത് പോലെ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നവയാണെന്ന് കാണുവാനിടയായി... പാരസെറ്റമോള്‍ ഒറ്റ തവണ കഴിക്കുവാനുള്ള അളവ് 325 മില്ലി ഗ്രാം ആക്കി പോലും. ഞാന്‍ കഴിച്ച് കൊണ്ടിരുന്നത് ഡോളോ 600 എന്ന ഇനമായിരുന്നു, അതും കുടുംബ ഡോക്റ്റര്‍ പരിചയപ്പെടുത്തിയ സാധനം!!! അതില്‍ നിന്ന് 500 ആയി കുറഞ്ഞതിന്റെ സങ്കടത്തില്‍ ഇരിക്കുകയായിരുന്നു!! എഫ്.ഡി.എ. ഇപ്പോള്‍ പറയുന്നതനുസരിച്ചാണെങ്കില്‍ എന്റെ കരള്‍ നല്ല കണ്ടീഷന്‍ ആയിട്ടുണ്ടാകണം, 600ന്റെ എത്രയെണ്ണമാണ് അകത്താക്കിയിട്ടുള്ളത് :-)

നമ്മള്‍ കഴിക്കുന്നവ സുരക്ഷിതമാണോ എന്നറിയാന്‍ സൈറ്റ് ഉപയോഗപ്പെടുത്തുക (ലിങ്ക്).


എഫ്.ഡി.എ.യുടെ മറ്റ് രണ്ട് സൈറ്റുകള്‍ കൊള്ളാമെന്ന് തോന്നുന്നു. ആദ്യത്തേത്, രണ്ടാമത്തേത്.

ഇനി അതിന് പകരം എന്ത് എന്ന് കേരളത്തിലെ ഡോക്റ്ററോട് ചോദിച്ചാലോ.. ഗ്ലൈം പ്രൈഡ് നിരോധിച്ചിട്ടില്ല അത് ഫലപ്രദമെന്നാണ് പകരം ഗുളികയ്ക്ക് ചെന്നപ്പോള്‍ ഡോക്റ്റര്‍ പറഞ്ഞത്!! പിന്നെ നിര്‍ബന്ധമെങ്കില്‍ ഡോസ് കുറഞ്ഞത് തരാം എന്ന് പറഞ്ഞ് അത് കുറിച്ചു!

9 comments:

Manoj മനോജ് said...

കീടനാശിനി കമ്പനികള്‍ക്ക് മാത്രമല്ല മരുന്ന് കമ്പനികള്‍ക്കും നാം പരീക്ഷണ വസ്തുവാണ്!!! അത് കൊണ്ട് കഴിക്കുന്നവ എന്തെന്ന് ഒന്ന് നോക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.. പ്രത്യേകിച്ച് പുതിയ പഠനങ്ങള്‍ പുറത്ത് വരുന്നതുന് പുറകേ പല മരുന്നുകളും പിന്വലിക്കുകയോ ഡോസ് കുറയ്ക്കുകയോ ചെയ്യുന്ന സാഹചര്യം കൂടി വരുന്ന നിലയില്‍....

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മിക്ക അലോപ്പതി മരുന്നുകള്‍ക്കും അതിന്‍റെതായ പാര്‍ശ്വഫലങ്ങള്‍ ഉണ്ട്.പക്ഷെ ആ മരുന്ന് പ്രയോജനം ചെയ്യുന്ന രോഗാവസ്ഥയുടെ കാഠിന്യം അനുസരിച്ചാണ് ഈ പാര്‍ശ്വഫലങ്ങള്‍ വിലയിരുത്തപ്പെടുന്നത്.ചില ആയുര്‍വേദ ഔഷധങ്ങള്‍ പോലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.മദ്യം,പുകയില തുടങ്ങിയവയുടെയത്ര പാര്‍ശ്വഫലങ്ങള്‍ ഒന്നും ചില അലോപ്പതി മരുന്നുകള്‍ ഉണ്ടാക്കുന്നില്ല എന്നതാണ് സത്യം.

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

കീടനാശിനികളെപോലെ അപകടകരമാണ് ചില ഇംഗ്ലീഷ് മരുന്നുകൾ. മരുന്നിനെ കുറിച്ച് ഒരുബോധവുമില്ലാതെ അപ്പടിവിഴുങ്ങുന്നവരാണ് അധികവും...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പാരസെറ്റമോള്‍ 650 മില്ലിഗ്രാം ആയിരുന്നു ഞങ്ങള്‍ പഠിച്ച കാലത്ത്‌ വേണ്ടിയിരുന്നത്‌ P650 ഒക്കെ കേട്ടിട്ടില്ലെ

sherriff kottarakara said...

സള്‍ഫാ മരുന്നുകള്‍ ഒരു കാലത്ത് പുകഴ്പെറ്റതായിരുന്നു. കാലം ചെന്നപ്പോള്‍ ദൂഷ്യങ്ങള്‍ പുറത്ത് വന്നു. ആ മരുന്നു കമ്പോളത്തില്‍ നിന്നും പുറത്തായി. പിന്നീട് പെന്‍സിലിനായി. അതും പുറത്ത്.ഇപ്പോള്‍ ആന്റി ബയോടിക് ദൂഷ്യങ്ങള്‍ പുറത്ത് വന്ന് തുടങ്ങി. ഇനി അതും ഔട്ടാകും. ഇതിനിടയില്‍ ദൂഷ്യ ഫലങ്ങള്‍ അനുഭവിച്ച ഇരകള്‍ക്ക് കയ്യും കണക്കുമില്ല. പിന്നെന്താണു ഒരു മറു വഴി. ആരും ചിന്തിക്കാറില്ല.
എല്ലാ സിസ്റ്റവും ഒരു കൂരക്കീഴില്‍ വരണം. ആര്‍ക്ക് എന്ത് ചികിത്സ വേണമെന്ന കൂട്ടായ നിരീക്ഷണം ഉണ്ടാകണം. മനുഷ്യ രാശിയുടെ ക്ഷേമം ആണ് ലക്ഷ്യമെങ്കില്‍ ഈ മാര്‍ഗം സ്വീകരിക്കണം. ഞങ്ങളുടെ സിസ്റ്റമാണ് കുറ്റമറ്റതെന്ന എല്ലാവരുടെയും കടും പിടുത്തം ഈ മാര്‍ഗം ഒരിക്കലും സ്വീകരിക്കപ്പെടാന്‍ ഇടയില്ലാതാക്കുന്നു.

പാര്‍ത്ഥന്‍ said...

പരസ്യത്തിൽ ആകൃഷ്ടരായി ആയുർവ്വേദമരുന്നുകൾ വാങ്ങിക്കഴിക്കുന്നവർക്ക് അലോപ്പതി മരുന്നുകളെപ്പോലത്തന്നെ ദോഷം അനുഭവിക്കാം. ബീജവർദ്ധനയ്ക്കും, ബുദ്ധികൂടാനും, മുടി വളരാനും എത്രയെത്ര മനുന്നുകളാണ് വിപണിയിൽ ഉള്ളത്. ഏത് യോഗപ്രകാരമാണ് അതെല്ലാം നിർമ്മിക്കുന്നതെന്ന് ചോദിക്കരുത്. മരുന്നുകളുടെ കൂട്ടത്തിൽ പെടുത്തിയിട്ടുള്ള പച്ചക്കറികൾ പോലും നിത്യവും ഉപയോഗിക്കരുത് എന്നാണ് പറയുന്നത്.. ഉദാ: കയ്പയ്ക്ക, വെളുത്തുള്ളി തുടങ്ങിയവ.

യാത്രികന്‍ said...

Acetaminophen ന്റെ max recommended dosage ഇപ്പോഴും 1000 മില്ലി ഗ്രാം ആണ് (4000 മില്ലി ഗ്രാം per 24 hours). പുതിയ FDA warning prescription ലൂടെ കൊടുക്കുന്ന മരുന്നുകളുടെ recommended dosage ആണ്. എന്ത് കൊണ്ടാണ് prescription ലൂടെ കൊടുക്കുന്ന മരുന്നുകളുടെ recommended dosage FDA കുറച്ചത്?
പലര്‍ക്കും അവരവര്‍ കഴിക്കുന്ന prescription ലില്‍ Acetaminophen ഉണ്ടെന്ന കാര്യം അറിയില്ല. ഇതറിയാതെ പലരും Acetaminophen , over the counter വാങ്ങി കഴിക്കുന്നുണ്ട്. അങ്ങിനെ രണ്ടും (prescription + OTC) കൂടി കഴിക്കുമ്പോള്‍, daily recommended dosage ആയ 4000 മില്ലി ഗ്രാമില്‍ കൂടാനുള്ള സാധ്യത കുറയ്ക്കാനാണ് FDA യുടെ പുതിയ lower dosage on prescription recommendation.

യാത്രികന്‍ said...

എല്ലാ English മരുന്നുകള്‍ക്കും പാര്‍ശ്വ ഫലങ്ങള്‍ ഉണ്ട്. എല്ലാ ആയുര്‍വേദ മരുന്നുകള്‍ക്കും പാര്‍ശ്വ ഫലങ്ങള്‍ ഉണ്ട്. പച്ച വെള്ളം പോലും ഒരു പാട് കുടിച്ചാല്‍ മനുഷ്യന്‍ തട്ടിപ്പോകും (http://en.wikipedia.org/wiki/Water_intoxication). പച്ച വെള്ളവും നിരോധിക്കണമോ ? Or we all should grow up?

മുക്കുവന്‍ said...

now lets start a hartal/bandh for stopping Paracetamol... VS does not have any other work, so he can go for one more day fasting too...

as you said, control the usage...

banning endosulfan is going to have a tremendous problem for the farmers. do they have any alternative pesticide? if not the poor indians are *NOT* going to get food in their table...