എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Sunday, May 1, 2011

ബാബയും പോപ്പും പിന്നെ വിമര്‍ശകരും

സായിബാബ പലതരത്തിലുള്ള രോഗികളെ സുഖപ്പെടുത്തിയെന്ന് അവകാശപ്പെട്ടിരുന്നു എന്നാല്‍ സ്വയം രോഗിയായപ്പോള്‍ എന്ത് കൊണ്ട് സ്വയം രക്ഷപ്പെടുത്തിയില്ല എന്ന നഗ്ന സത്യം ചൂണ്ടി കാട്ടി സോഷ്യല്‍ മീഡിയകളില്‍ ആളുകളുടെ പ്രവാഹമായിരുന്നു. ബാബയുടെ “മാജിക്കുകള്‍” തുറന്ന് കാട്ടുന്ന വീഡിയോകള്‍ക്ക് ലഭിക്കുന്ന ഹിറ്റ് കുത്തനെ ഉയര്‍ന്നു. ഇന്ത്യയിലെ പ്രമുഖ റാഷണലിസ്റ്റ് നേതാക്കള്‍ ടി.വി. ഷോകളില്‍ നിറഞ്ഞാടി. കള്ളത്തരത്തിലൂടെ വിശ്വാസികളെ പറ്റിക്കുന്നു എന്ന് പറഞ്ഞായിരുന്നു നിലവിളി. മരിച്ച് കഴിഞ്ഞും ഇവര്‍ രംഗത്ത് തന്നെ നിറഞ്ഞ് നിന്നു.

വത്തിക്കാന്‍ ഒരു പ്രഖ്യാപനം നടത്തിയിരുന്നു. മരിച്ച് പോയ പഴയ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ ഒരു കന്യാസ്ത്രീയുടെ പാര്‍ക്കിണ്‍സണ്‍ രോഗം ഒറ്റ രാത്രി കൊണ്ട് മാറ്റി കൊടുത്തത് ശരിയാണെന്ന് തെളിഞ്ഞെന്നും ശാസ്ത്ര ലോകത്തിന് ഇതിനെ വിശദീകരിക്കുവാന്‍ കഴിയില്ല എന്നും അതിനാല്‍ മെയ് 1ന് ജോണ്‍ പോള്‍ രണ്ടാമനെ വിശുദ്ധിയിലേയ്ക്ക് ഉയര്‍ത്തുന്നു എന്നും.

പാര്‍ക്കിണ്‍സണ്‍ രോഗം വന്ന് മരിച്ച പോള്‍  രണ്ടാമന്‍ എന്ത് കൊണ്ട് സ്വയം രോഗ വിമുക്തനാകാന്‍ കഴിഞ്ഞില്ല എന്ന ചോദ്യവുമായി ഏതെങ്കിലും ഒരു റാഷണിലിസ്റ്റ് എങ്കിലും രംഗത്ത് വരുമെന്ന് വിചാരിച്ച് സോഷ്യല്‍ മീഡിയകള്‍ അരിച്ചു പെറുക്കി. ബാബയ്ക്കെതിരെ നിറഞ്ഞാടിയവര്‍ ഈ “അത്ഭുത”ത്തിനെതിരെ രംഗത്തെത്തി കണ്ടില്ല!

“സേയിന്റ് ഫാക്റ്ററി” എന്ന് കൂടി അറിയപ്പെടുന്ന ജോണ്‍ പോള്‍ രണ്ടാമനെ വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തുമ്പോള്‍ The Survivors Network of those Abused by Priests (SNAP) എന്ന കൂട്ടായ്മ പീഡനത്തിരയായ കുട്ടികളെ സംരക്ഷിക്കുവാന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ ഒന്നും ചെയ്തില്ല എന്ന് ഓര്‍മ്മിപ്പിച്ച് രംഗത്ത് വന്നത് മാധ്യമങ്ങള്‍  ചര്‍ച്ച ചെയ്തില്ല എന്നതും രസകരം തന്നെ! SNAP says that Vatican officials are “deepening the suffering of so many, by elevating a man who did almost nothing to stop bishops from ignoring and concealing heinous crimes.” (വിശദമായി ഇവിടെ)

വത്തിക്കാനില്‍ ജോണ്‍ പോള്‍ രണ്ടാമനെ വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തുമ്പോള്‍ കാത്തലിക്ക് പള്ളികള്‍ക്ക് പുറത്ത് പീഡനത്തിനരയായവര്‍ “കുട്ടികള്‍ക്കെതിരെ പീഡനം നടന്നു എന്ന് കണ്ടാല്‍ അപ്പോള്‍ തന്നെ അധികാരികളെ അറിയിക്കും” എന്ന് ഓര്‍മ്മപ്പെടുത്തുന്ന ലഘു രേഖകള്‍ വിതരണം ചെയ്യുമെന്ന് സ്നാപ്പ് പത്രകുറിപ്പിറക്കിയിരുന്നു.

ചുരുക്കത്തില്‍ ബാബ വിശ്വാസികളെ പറ്റിച്ച് ജീവിച്ചു എന്ന് തുറന്ന് കാട്ടുവാന്‍ സോഷ്യല്‍ മീഡിയകളില്‍ ആവേശത്താല്‍ ഇടിയായിരുന്നു എന്നാല്‍ വത്തിക്കാന്‍ അധികാരികള്‍ അതേ അടവ് പ്രയോഗിക്കുമ്പോള്‍ ആ ആവേശക്കാരെ മഷിയിട്ട് നോക്കിയിട്ട് കാണാനില്ല! ബാബ വിരുദ്ധ ചര്‍ച്ചകള്‍ നടത്തി ഇവരെല്ലാം ക്ഷീണിച്ച് ഉറക്കമാണെന്ന് തോന്നുന്നു.....

8 കമന്റ്കള്‍:

Manoj മനോജ് said...

വിശ്വാസികളെ പറ്റിക്കുന്ന രണ്ട് സംഭവങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ “കവര്‍” ചെയ്തത് എങ്ങിനെയെന്ന് ചൂണ്ടി കാട്ടാമെന്ന് കരുതി....

അനില്‍@ബ്ലോഗ് // anil said...

പ്രസക്തമായ വിഷയം

Jack Rabbit said...

കുട്ടികളെ പീഡിപ്പിച്ച പാതിരികളെ വേരെയിടങ്ങളില്‍ കൊണ്ട് പോയ്യി ഒളിപ്പിച്ചിട്ടു കുറച്ചു കാലം കഴിയുമ്പോള്‍ വീണ്ടും കുഞ്ഞാടുകളുടെ ഇടയിലേക്ക് തന്നെ പറഞ്ഞു വിടുന്ന വത്തിക്കാന്‍ 2003 ഇല്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് തിരുവായ തുറന്നു. പക്ഷെ അത് gay/lesbian couples ഇന് കുട്ടികളെ ദത്തെടുക്കാന്‍ കൊടുക്കരുതെന്ന് പറയാന്‍ വേണ്ടിയാണെന്നതാണ് തമാശ

പത്രക്കാരന്‍ said...

വിമര്‍ശിക്കണം എന്ന് കരുതിയതാ ..
ടൈം കിട്ടിയില്ല...
ഇനി ഒസാമയെ വാഴ്തട്ടെ, അപ്പൊ വിമര്‍ശിക്കാം

മുക്കുവന്‍ said...

“സേയിന്റ് ഫാക്റ്ററി”..

yep, I like that factory! different grades of saints for sale :) buy one take 50% off for second.

Jack Rabbit said...

"His first miracle has been to rid the world of this incarnation of evil, this demon of hatred and criminality," the Peruvian leader said, referring to the Al-Qaeda leader.

Miracles കുറഞ്ഞു പോയി എന്ന് മനോജിന് ഇനി പരാതിയില്ലലോ ?

jayarajmurukkumpuzha said...

valare prasakthamaya post.... bhavukangal...

യാത്രികന്‍ said...

താങ്കള്‍ പറയുന്ന വസ്തുതകള്‍ 100% ശരി ആണ്. പക്ഷേ അതിന്റെ കാരണം താങ്കള്‍ ഉദ്യേശിക്കുന്നത് അല്ല. John Paul അടക്കമുള്ള എല്ലാ വൈദീകരും പെരും, കള്ളന്മാര്‍ ആണെന്ന് average ക്രിസ്ത്യാനിക്കു അറിയാം എന്നതാണ് ഇതിന്റെ കാരണം. എന്തിന് കര്‍ത്താവ് തന്നെ അത് പല പ്രാവശ്യം പറഞ്ഞിട്ടും ഉണ്ട്.

ഒരു സിനിമയില്‍ മമ്മൂട്ടി ആരെ എങ്കിലും വെടി വച്ചു കൊന്നാല്‍, അതിനെതിരെ ആരെങ്കിലും കേസ് കൊടുക്കുമോ? അച്ചന്‍മാരുടെ അഭ്യാസങ്കല്‍ അത്ര ഒക്കെയേ ഉള്ളൂ. അച്ചായന്‍മാര്‍ എല്ലാ ആഴ്ചയിലും (അച്ചായത്തികളും) പള്ളിയില്‍ പോകുന്നു; കള്ളിന്റ്റെയും റബര്‍ ന്റ്റെയും വില നിലവാരത്തെക്കുറിച്ചൊക്കെ ചര്‍ച്ച ചെയ്യുന്നു, ശീമാട്ടിയില്‍ നിന്നും വാങ്ങിയ സാരി ഒക്കെ പ്രദര്‍ശിപ്പിക്കുന്നു, പിള്ളേരെ കെട്ടിക്കാന്‍, കെട്ടാനും പറ്റിയ ചെറുക്കനും പെണ്ണും ഒക്കെ ഉണ്ടോ എന്നു അന്യോഷിക്കുന്നു.... അത്ര ഒക്കെയേ ഉള്ളൂ.

പള്ളി ക്രിസ്ത്യാനിയുടെ social gathering place ആണ്. അതിനു വിശ്വാസവും ആയി അത്ര ബന്ധം ഇല്ല. അത് കൊണ്ടാണല്ലോ അച്ചന്‍മാരെ police arrest ചെയ്തിട്ടും ഇവിടെ വല്യ പ്രശ്നം ഒന്നും ഉണ്ടാകാത്തത്.