പുണ്യ സ്ഥലങ്ങള്‍ സന്തര്‍ശിക്കുവാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് കോടിക്കണക്കിന് രൂപയാണ് സബ്സിഡി നല്‍കുന്നത്. ഇന്ത്യക്കാര്‍ നല്‍കുന്ന ടാക്സിന്റെ ചെറിയ ഒരു അംശം മാത്രമേ ഇത്തരത്തില്‍ ചെലവാക്കുന്നുള്ളൂ എന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.
എന്നാല്‍ ആ ചെറിയ തുക എത്രയാണ്? ഹജ് തീര്‍ഥാടനത്തിന് 2011ല്‍ ചെലവാക്കുവാന്‍ ബഡ്ജറ്റില്‍ നീക്കി വെച്ചിരിക്കുന്നത് 600 കോടി! കൈലാസ് യാത്രയ്ക്ക് ഗവണ്മെന്റ് സബ്സിഡിയൊന്നും നേരിട്ട് കൊടുക്കുന്നില്ല എന്നാണ് ലോകസഭയിലെ രേഖകള്‍ പറയുന്നത്. എങ്കിലും 2010ല്‍ ഗവണ്മെന്റിന് കൈലാസ് യാത്രയുമായി ബന്ധപ്പെട്ട് 24 ലക്ഷത്തോളം ചെലവായി.
1999ല്‍ 123 കോടി സബ്സിഡി ഹജിനായി കൊടുത്ത സമയത്ത് ഇനി ഈ സബ്സിഡി പതുക്കെ ഇല്ലാതാക്കണമെന്ന് പാര്‍ലമെന്ററി കമ്മറ്റി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ 2011 എത്തിയപ്പോള്‍ തുക 600 കോടിയില്‍ എത്തി നില്‍ക്കുന്നു. 2009ല്‍ ആന്ദ്ര ഹൈകോടതി ക്രിസ്ത്യാനികള്‍ക്ക് പുണ്യ സ്ഥലം സന്തര്‍ശിക്കുന്നതിനായി 2 കോടി സബ്സിഡി നല്‍കുന്നത് ശരിയല്ല എന്ന് നിരീക്ഷിച്ചിരുന്നു.
ഇനി ഇന്ത്യയിലെ പാവപ്പെട്ടവന് വേണ്ടി ഇന്ത്യന്‍ ഗവണ്മെന്റ് ചെയ്യുന്നതോ?
അത് കാണണമെങ്കില്‍ ഈ ദൃശ്യങ്ങള്‍ കാണണം (ഐ.ബി.എന്‍. ലൈവ്). അതില്‍ അവസാന ഭാഗത്തുള്ള നമ്മുടെ തോമസ്സ് മാഷിന്റെ വാക്കുകള്‍ കേള്‍ക്കാതിരിക്കരുത്.
സൂക്ഷിക്കുവാന്‍ സ്ഥലമില്ലെങ്കില്‍ പട്ടിണിക്കാര്‍ക്ക് വെറുതെ കൊടുക്കണമെന്ന സുപ്രീം കോടതി നിരീക്ഷണത്തിന് ശേഷവും കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ടവന് വേണ്ടി ചെയ്ത ഉപകാരമാണ് ആ എരിഞ്ഞ് അടങ്ങുന്ന ടണ്‍കണക്കിന് അരി ചാക്കുകള്‍!
ആത്മീയ വളര്‍ച്ചയ്ക്ക് കോടികള്‍ സബ്സിഡി കൊടുക്കുവാന്‍ കാശുണ്ട് പക്ഷേ ഒരു നേരത്തെ ആഹാരത്തിന് വകയില്ലാത്തവര്‍ ജീവിക്കുന്ന ഇന്ത്യയില്‍ ഭക്ഷണം നശിച്ച് പോകാതെ ശേഖരിച്ച് വെയ്ക്കുന്ന കെട്ടിടങ്ങള്‍ പണിയാന്‍ ചില്ലി കാശില്ല, എങ്കില്‍ വെറുതെ കൊടുക്കുവാന്‍ പറഞ്ഞാലോ അതിനും ഉടക്ക് ന്യായങ്ങള്‍ ആവശ്യത്തിന്!
Wednesday, May 11, 2011
Subscribe to:
Post Comments (Atom)


6 comments:
അധികമായി ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷണ സാധനങ്ങല്‍ സൂക്ഷിച്ച് വെയ്ക്കുന്ന ഗോഡൌണുകള്‍ ആവശ്യ്യമില്ല എന്ന് പറഞ്ഞ് അവ സ്വകാര്യ മേഖലയ്ക്ക് വിറ്റ് തുലച്ച ഇന്ത്യന്‍ സര്‍ക്കാര്‍ ഇപ്പോള്‍ കോടതി ഇടപ്പെട്ടതിനെ തുടര്‍ന്ന് പുതിയ ശേഖരണ സ്ഥലം കണ്ടെത്തേണ്ടി വന്നിരിക്കുന്നു. പക്ഷേ പണമില്ല.. എന്നാല്‍ മത വിശ്വാസ സംരക്ഷണം എന്ന പേരിട്ട് വര്‍ഷം തോറും കോടികള്‍ സബ്സിഡി കൊടുക്കുവാന്‍ ബഡ്ജറ്റില്‍ പ്രത്യേകം തുക വകഞ്ഞ് മാറ്റി വെയ്ക്കുന്നതില്‍ മടിയില്ല!
ചിന്തനീയമായ വിഷയം.
പക്ഷേ, പൂച്ചയ്ക്കാരു മണി കെട്ടും!?
പട്ടിണിക്കാരന്‍ വോട്ടു ചെയ്യുന്നത് അവനെ പറ്റിക്കുന്നവന് എന്നതാണ് ജനാധിപത്യത്തിന്റെ ഒരിത് ..യേത് ...ആത്മീയമായ ഭക്ഷണം ആണല്ലോ ഭൌതികമായ ഭക്ഷ്യവസ്തുക്കലെക്കാള്‍ പ്രയോജനപ്രദം എന്ന് നമ്മുടെ ജനാധിപത്യ പുംഗവന്മാര്‍ക്ക് തോന്നിയാല്‍ എന്താ തെറ്റ്...?
well said.. why the govt is paying money for visiting pilgrim place? that money should be diverted to some other five year plans!
allaaaa aaaru manikettum? I thought the BJP govt will remove those subsidy;s when they came to power.... they did not do it.. forget about kangressssss.. they dont touch any religious activities :)
ഒരു മതേതര രാജ്യം ഇത്തരം സബ്സിഡികൾ എന്തിനാണ് നൽകുന്നത്?
aaru thiruthum????
Post a Comment