എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Friday, May 13, 2011

രാഹുലിന്റെ വൃത്തികെട്ട നാടകം

ഗ്രെയിറ്റര്‍ നോയിഡയില്‍ ഭൂമി വിട്ട് കൊടുക്കുന്നതിനെ എതിര്‍ത്ത് കര്‍ഷകര്‍ സമരം ചെയ്തതിനെ തുടര്‍ന്ന് ഉണ്ടായ ലഹളയില്‍ പോലീസുകാരും കര്‍ഷകരും മരണമടഞ്ഞു. അവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഈ തക്കം നോക്കി ബൈക്കിന്റെ പുറകില്‍  യാത്ര ചെയ്ത് നമ്മുടെ “അമൂല്‍ ബേബി” ആ സ്ഥലത്ത് കടന്ന് ചെന്ന് നിയമം ലംഘിച്ച് കര്‍ഷകരെ കൂട്ടി സമരം തുടങ്ങി. പോലിസ് പുള്ളിയെ അറസ്റ്റ് ചെയ്തു. കൊണ്ടു പോകും വഴി പുള്ളി ഒരു ഡയലോഗ്. അവിടെ ചെന്നപ്പോഴാണ് കര്‍ഷകരുടെ ദയനീയ സ്ഥിതി മനസ്സിലായതെന്നും യു.പി. സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുന്നതില്‍ നിന്ന് പിന്മാറണം എന്നും...

ഈ അമൂല്‍ ബേബി സമരം ചെയ്യേണ്ടത് ജനപഥ് 10 ന്റെ മുന്നിലാണ്. വ്യവസായ വികസനം എന്ന പേരിട്ട് വങ്കിട സ്വകാര്യന്മാര്‍ക്ക് വേണ്ടി കര്‍ഷകരില്‍ നിന്നും ഗ്രാമവാസികളില്‍ നിന്നും അവരുടെ ഭൂമി തട്ടി പറിക്കുവാന്‍ ഉത്തരവ് ആദ്യമിട്ടത് കേന്ദ്രത്തിലുള്ള സ്വന്തം പാര്‍ട്ടി തന്നെയെന്ന് ഇനിയെങ്കിലും അമൂല്‍ ബേബി തിരിച്ചറിയുക.

വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ വോട്ട് നേടാന്‍ ഇത് പോലുള്ള തരം താണ കളി അമൂല്‍ ബേബിക്ക് ആവശ്യമുണ്ടോ?

കര്‍ഷകരോട് അത്ര സ്നേഹമെങ്കില്‍ ആദ്യം ജനപഥ് 10ല്‍ ചെന്ന് ജനവിരുദ്ധമായ എസ്സ്.ഇ.ഇസഡ്. എന്ന നിയമം നിര്‍ത്തലാക്കുവാന്‍ നോക്കൂ... ബഡ്ജറ്റില്‍ കൃഷിക്കായി ഇപ്പോള്‍ നീക്കി വെച്ചിരിക്കുന്ന 1.2% എന്ന നിസ്സാര സംഖ്യ ഒരു 12% എങ്കിലും ആക്കുവാനുള്ള തന്റേടം കാണിക്കൂ... അല്ലാതെ ഇത് പോലെയുള്ള വൃത്തികെട്ട നാടകം.. അയ്യേ...

3 comments:

Manoj മനോജ് said...

തന്റെ അടവുകള്‍ ഒന്നും ഫലിക്കുന്നില്ല എന്ന് കണ്ട് വ്ര്ത്തികെട്ട കളികളുമായി അമൂല്‍ ബേബി രംഗത്തിറങ്ങിയിരിക്കുന്നു! സ്വന്തം പാര്‍ട്ടി തുടങ്ങി വെച്ച ആപല്‍ക്കരമായ എസ്.ഇ.ഇസഡ്. എന്ന നിയമത്തിന്റെ ഇരകളെ കണ്ട് ദു:ഖിച്ച് പോയി എന്ന് പറഞ്ഞ് മുതല കണ്ണിര്‍ വീഴ്ത്തുന്ന ഇയാളൊക്കെയാണല്ലോ ഭാവിയില്‍ ഇന്ത്യ ഭരിക്കുവാന്‍ “തയ്യാറെടുക്കുന്നത്” എന്ന് ഓര്‍ക്കുമ്പോള്‍!!!!

Firefly said...

അടവുകളുടെ കാര്യത്തില്‍ പുള്ളി outdated ആണ്. ജനങ്ങളില്‍ കുറെ പേര്‍ക്ക് ബോധവും വിവരവും വച്ചത് അറിഞ്ഞിട്ടില്ലാത്തത് കൊണ്ടാണ്, അദ്ദേഹത്തിന്റെ അച്ഛന്റെ അതെ അടവുകള്‍ ഇന്നും പ്രയോഗിച്ചു നോക്കുന്നത്. എന്ത് ചെയ്യാം വിവരവും വിദ്യാഭ്യാസവും കിട്ടിയിട്ടില്ലാത്ത കുറെ പാവന്ങ്ങള്‍ ഇനിയും ബാക്കിയുണ്ടല്ലോ. അവരെ പറ്റിച്ചു ജീവിക്കുക തന്നെ!!

Manoj മനോജ് said...

സാധാരണ ജനങ്ങളെ സഹായിക്കണമെന്ന മനസ്സുണ്ടെങ്കില്‍ പുള്ളി ആദ്യം ചെയ്യേണ്ടത് ശേഖരിച്ച് വെയ്ക്കുവാന്‍ സ്ഥലമില്ലാത്തതിനാല്‍ നശിച്ച് പോകുന്ന ടണ്‍ കണക്കിന് ധാന്യങ്ങള്‍ സാധാരണക്കാര്‍ക്ക് വെറുതെ കൊടുക്കുവാനും, ഉടനെ തന്നെ കൂടുതല്‍ കേന്ദ്രങ്ങള്‍ പണിയിച്ച് ഭാവിയില്‍ കരുതല്‍ ശേഖരങ്ങള്‍ നശിച്ച് പോകാതെ നോക്കുക എന്നതാണ്.

സ്വന്തം പാര്‍ട്ടിക്കാര്‍ വിറ്റ് തുലച്ച പഴയ കേന്ദ്ര ഗോഡൌണുകള്‍ തിരിച്ച് പിടിച്ചാലും മതിയല്ലോ, സാധാരണക്കാരുടെ കൃഷി സ്ഥലങ്ങള്‍ പിടിച്ചെടുക്കാമെങ്കില്‍ പിന്നെ എന്ത് കൊണ്ട് ഇത് നടക്കില്ല!