ശത്രുവിനോട് പക വീട്ടുന്നത് ജനങ്ങളുടെ വയറ്റത്തടിച്ച് ആയാലും വേണ്ടില്ല എന്ന് “മെഗാ ഫെയിം” തെളിയിക്കുന്നു. അധികാര വികേന്ദ്രീകരണത്തെ തകര്‍ത്ത് തരിപ്പണമാക്കിയാലും വേണ്ടില്ല തന്റെ ശത്രുവിന് മുഴുവന്‍ വകുപ്പും നല്‍കില്ല എന്നാണ് ഈ ജേതാവിന്റെ തീരുമാനം (വാര്‍ത്ത).
സാധാരണ ജനങ്ങളുടെ നെഞ്ചത്ത് പൊങ്കാലയിടുന്നവരെ വന്‍ഭൂരിപക്ഷത്തില്‍ തന്നെ വേണം ജയിപ്പിച്ച് വിടുവാന്‍... ഒരു നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ ചെയ്ത “ഉപകാരം” അനുഭവിക്കേണ്ടി വരുന്നത് കേരളത്തിലെ മൊത്തം സാധാരണ ജനങ്ങളാണെന്നുള്ളത് ദയനീയം തന്നെ!
Wednesday, May 25, 2011
Subscribe to:
Post Comments (Atom)


8 കമന്റ്കള്‍:
ഇനി കേരളിയര്‍ എന്തൊക്കെ അനുഭവിക്കാനിരിക്കുന്നു! പ്രതികരണ ശേഷിയില്ലാത്ത കോണ്‍ഗ്രസ്സ് നേതൃത്വം!
"അധികാര വികേന്ദ്രീകരണത്തെ തകര്‍ത്ത് തരിപ്പണമാക്കിയാലും വേണ്ടില്ല...."
ഇതെങ്ങനെ അധികാര വികേന്ദ്രീകരണത്തെ തകര്‍ത്ത് തരിപ്പണം അക്കലാകും മനോജേ? ഇവിടെയും അധികാരം വികെന്ദ്രീകരിച്ചതല്ലേ സംഭവിച്ചത്?
വിനാശ കാലേ വിപരീത ബുദ്ധി..
ഒപ്പം തന്നെ, അടികാരത്തില്‍ കയറിയ മുതല്‍ അവിടെ മരിച്ചവര്‍ക്ക് 5ലക്ഷം, ഇവിടെ 10 ലക്ഷം, അത് ഫ്രീ എന്നൊക്കെ വിളിച്ചു പറയുന്നത് പഴയ ഭരണകൂടം ചെയ്ത നല്ലകാര്യങ്ങള്‍ കൊണ്ട് മിച്ചം വന്ന പൈസ എടുത്താണ്.
വന്നു കയറിയ ദിവസം മാണി പറഞ്ഞു ഖജനാവ് കാലി, തോമസ് ഐസക് പറഞ്ഞു 2000 കോടി മിച്ചമുണ്ട്. അപ്പൊ അത് കഴിയുന്ന വരെ കളിക്കാം ..
കുഞ്ഞാപ്പ തുടങ്ങിയിട്ടേ ഉള്ളൂ...ഇനി എന്തൊക്കെ വരാനിരിക്കുന്നു... കുഞ്ഞൂഞ്ഞിന്റെ വകയായി "ഗഗ്ഗബബ്ബ" ഉണ്ടായിരുന്നു ഇന്നലെ പത്രസമ്മേളനത്തില്‍ ... ഒരു കസേര ഒപ്പിച്ചപ്പോള്‍ ഉള്ള പ്രയാസങ്ങളെ... !!!!
ലേറ്റസ്റ്റ് വാര്‍ത്ത ഓണത്തിനു ഒരുരൂപയ്ക്ക് ഒരു കിലോ അരി ഒരുമാസം കൊടുക്കും. ഇടത് സര്‍ക്കാര്‍ രണ്ട് രൂപയ്ക്ക് അരിവിതരണ പദ്ധതി സ്റ്റേ ഒക്കെ നീക്കി അരിവിതരണം തുടങ്ങാന്‍ ഒന്നോ രണ്ടോ ദിവസം വൈകിയപ്പോള്‍ നാലു കോളം വാര്‍ത്തയും എഡിറ്റോറിയലും എഴുതിയവരുടെ ഒക്കെ വായില്‍ ഇപ്പോള്‍ പഴം ഇരിക്കുകയാണെന്നു തോന്നുന്നു, ആരും ഒന്നും മിണ്ടുന്നില്ല.
അതേയ് നിങ്ങള്‍ വിചാരിക്കുന്ന കുഴപ്പം ഒന്നും ഇല്ല മുനീര്‍ ഒരു അഴിമതിക്കാരന്‍ ആണു വണ്ടി ചെക്ക് കേസ് പൊതുമരാമത്ത് ഭരിച്ചപ്പോള്‍ അഴിമതി ഒരുപാട് ഉണ്ടായി , അതിനാല്‍ സെക്രട്ടറി ഒന്നു മന്ത്രി രണ്ട് അത്രെ ഉള്ളു, മുനീര്‍ ഒരു സ്ഥാന മോഹി ആണെന്നു നിങ്ങള്‍ക്കിപ്പോള്‍ മനസ്സിലായല്ലോ അല്ലേല്‍ ഇന്ത്യ വിഷന്‍ ചെയര്‍മാന്‍ സ്ഥാനം കളഞ്ഞു മന്ത്രി കസേരയില്‍ അള്ളിപ്പിടിക്കാന്‍ വരുമോ? കരുണാകരന്‍ മുഖ്യമന്ത്റി ആയ കാലം, ലാസ്റ്റ് ഫേസില്‍ ലീഗുമായി ഉടക്കി നില്‍ക്കുന്ന സമയം കുഞ്ഞാലി കുട്ടി അവിടെ വെറും മന്ത്റി ആയി ഇരുന്നതേ ഉള്ളു ഫയല്‍ എല്ലാം അവിടെ ചെല്ലും പാസാക്കും അങ്ങിനെ കഴിവുള്ളവറ്‍ക്ക് ഭരിക്കാന്‍ അറിയാം മുനീറ്‍ കാണുന്ന ഗ്ളാമറെ ഉള്ളു ഭരണം പോര, നിങ്ങള്‍ക്കു ഫണ്ട് കിട്ടിയാല്‍ പോരെ അതു തന്നിരിക്കും , കൊണ്ട് പുട്ടടി.
ആ റൌഫിനെ കൊണ്ട് ചാനലില്‍ കയറ്റി ഇരുത്തി തോന്ന്യാസം പറയിച്ചപ്പോള്‍ ഓറ്‍ക്കണമായിരുന്നു സ്വന്തം അപ്പനു പണി കൊടുക്കുന്നവറ്‍ക്കു പണീ നല്‍കാന്‍ ഇങ്ങിനെ ഒക്കെയേ പറ്റു.
Post a Comment