കുടിയന്മാരുടെ കുടുംബത്തിന്റെ വയറ്റത്തടിച്ച് കെ. ബാബുവും രംഗ പ്രവേശം ചെയ്യുന്നു.
കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച ബിവറേജസ് കോര്‍പ്പറേഷന്റെ 12 ഔട്ട് ലെറ്റുകള്‍ റദ്ദ് ചെയ്തു. പക്ഷേ അതിനോടൊപ്പം കൊടുത്ത 46 ബാര്‍ ലൈസന്‍സുകള്‍ റദ്ദ് ചെയ്യില്ല പോലും. 3 സ്റ്റാര്‍ പദവിക്ക് മുകളിലുള്ളവയ്ക്ക് എല്ലാം ലൈസന്‍സ് കൊടുക്കണമെന്നാണ് അബ്കാരി നിയമം അത് പറ്റിയാല്‍ തിരുത്തും പോലും!
കൂടാതെ കുടി കുറക്കുവാന്‍ ബിവറേജസിന്റെ സമയത്തില്‍ മാറ്റം വരുത്തുന്നു പോലും.
ചുരുക്കത്തില്‍ ബിവറേജസില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് സെക്കന്റ്സ് അടിച്ചിരുന്നവര്‍ക്ക് ഇനി ബാര്‍ ഹോട്ടലുകളില്‍ ചെന്ന് കൂടിയ വില നല്‍കി സെക്കന്റ്സ് അടിക്കണം. സെക്കന്റ്സ് വിറ്റ് കാശുകാരായി കൊണ്ടിരുന്ന ബിവറേജസിലെ “പാവം തൊഴിലാളികള്‍” പട്ടിണിയില്‍!! ഇനി അത് ബാറ് മുതലാളിമാരുടെ പോക്കറ്റില്‍!
വീട്ടമാര്‍ക്ക് കിട്ടിയിരുന്ന കാശില്‍ കുറവ് വരുത്തുമെന്നല്ലാതെ ഈ പരിഷ്കാരം കൊണ്ട് എന്ത് നേടാന്‍ പോകുന്നു? മദ്യ വിമുക്തമാക്കുവാന്‍ തുനിയുന്നുവെങ്കില്‍ അതിനുള്ള ഫലപ്രദമായ മാര്‍ഗ്ഗങ്ങളാണ് നടപ്പാക്കേണ്ടത്. അല്ലായെങ്കില്‍ ആന്റണിയുടെ ചാരായ നിരോധനം പോലെയാകും.
മദ്യ വിമുക്തമാക്കാന്‍ എന്ന പേരും പറഞ്ഞ് തെരഞ്ഞെടുപ്പില്‍ സഹായിച്ച ബാറ് മുതലാളിമാരെ സഹായിക്കാന്‍ ഇതിലും നല്ല ഒരു മാര്‍ഗ്ഗം വേറെ ഉണ്ടോ?
Friday, May 27, 2011
Subscribe to:
Post Comments (Atom)


9 comments:
അറിയിപ്പ്: കുറഞ്ഞ അളവില്‍ മദ്യം അകത്താക്കിയാല്‍ ആരോഗ്യത്തിന് ഗുണം. കേരളത്തിലുള്ളവരെ പോലെ കുടിച്ച് അര്‍മാദിച്ചാല്‍ പെട്ടെന്ന് മണ്ണിനടിയിലേയ്ക്ക് പോകാം.
ജനങ്ങളുടെ വയറ്റത്തടിക്കാന്‍ ഓരോ വഴികളേയ്....
മനോജേ വലിയ ബാറില്‍ പോയി അടിക്കാന്‍ കൂടുതല്‍ പണം വേണം അപ്പോള്‍ കുടി കുറയുമായിരിക്കും എന്നാണു മന്ത്രി ഉദ്ദേശിച്ചതെന്നു തോന്നുന്നു, മന്ത്രി ആളൊരു വെറും പാവം ആണേ, ആ നിങ്ങള്‍ടെ നാട്ടുകാരന്‍ ആണല്ലൊ ഞാന്‍ പറയണ്ടല്ലോ, പണ്ട് ആ ശ്രീധറിണ്റ്റെ അടുത്തുള്ള ബാറില്‍ ഒക്കെ ഇരുന്നു ഒരു ബിയര്‍ അടിക്കാന്‍ എന്തു രസമായിരുന്നു അതെല്ലാം നശിപ്പിച്ചില്ലേ? ബാബു ചെയ്യേണ്ടിയിരുന്നത് വെളിയില്‍ ഒക്കെ ഉള്ളതുപോലെ ആഹാത എന്ന പേരില്‍ വല ഓം ലറ്റോ മുട്ട പൊരിച്ചതോ കൊടുക്കാനുള്ള സംരംഭം ചുരുങ്ങിയ ലൈസന്‍സില്‍ നല്‍കുകയായിരുന്നു പണ്ട് മാന്യമായി മദ്യപിച്ചിരുന്നവര്‍ പോലും ഇന്നു പ്ളാസ്റ്റിക് ഗ്ളാസില്‍ ബിവറേജസിണ്റ്റെ പിറകില്‍ തന്നെ മാറി നിന്നു ഒറ്റ വലി വലിക്കുന്നതാണു ഞാന്‍ കാണുന്നത് ആ സ്ഥിതിയില്‍ ഇതു വെറും ഫ്ളോപ്പായ തീരുമാനം ആണു , മന്ത്രിയുടെ പരിചയക്കുറവ് ഉദ്യോഗസ്ഥര്‍ മുതലെടുക്കുന്നു എന്നു തോന്നുന്നു
http://anilphil.blogspot.com/2011/05/blog-post_26.html
http://anilphil.blogspot.com/2011/05/blog-post_26.html
“വലിയ ബാറില്‍ പോയി അടിക്കാന്‍ കൂടുതല്‍ പണം വേണം അപ്പോള്‍ കുടി കുറയുമായിരിക്കും എന്നാണു മന്ത്രി ഉദ്ദേശിച്ചതെന്നു തോന്നുന്നു“
ആന്റണി ചാരായം നിരോധിച്ചപ്പോഴും ഇത് തന്നെയല്ലേ ഉദ്ദേശിച്ചത് :(
ബിവറേജസില്‍ നല്ല മദ്യം മാത്രമേ കിട്ടു എന്ന ധാരണ എനിക്കില്ല.. പലയിടത്തും കിട്ടുന്നത് സെക്കന്റ്സ് ആണ് എന്നും അറിയാം, അതും വില കൂടുതല്‍ കൊടുത്ത്.. അത് ഇനി മുതല്‍ ബാറില്‍ വീണ്ടും വില കൂടുതല്‍ നല്‍കി നിപ്പന്‍ അടിക്കണം!!!
“മന്ത്രിയുടെ പരിചയക്കുറവ് ഉദ്യോഗസ്ഥര്‍ മുതലെടുക്കുന്നു എന്നു തോന്നുന്നു“
ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നു എന്ന് പറയുന്നവര്‍ക്ക് ഇത് അറിയില്ല എങ്കില്‍ പിന്നെ ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ :)
വെള്ളാപള്ളി ആലപ്പുഴ പ്രിന്‍സ് ഹോട്ടലില്‍ തുടങ്ങിയ പോലെ ലോക്കല്‍ ബാര് തുടങ്ങി സാധാരണക്കാര്‍ക്ക് നല്ല വിദേശി അടിക്കാന്‍ സര്‍ക്കാര്‍ സൗകര്യം ഒരുക്കണം .
"ലോക്കല്‍ ബാര് തുടങ്ങി സാധാരണക്കാര്‍ക്ക് നല്ല വിദേശി അടിക്കാന്‍.."
:)ലോക്കല്‍ ബാറില്‍ നല്ല വിദേശി... :) വിശ്വാസം അതല്ലേ എല്ലാം.... ബിവറേജസില്‍ പോലും നല്ലവനെ കിട്ടണമെങ്കില്‍ അവിടെ എടുത്ത് കൊടുക്കുന്നവരെ നല്ല പരിചയം വേണം പിന്നെയാണ്... :)
മദ്യത്തിന് നല്ല നികുതി ഈടാക്കുന്ന സര്‍ക്കാര്‍ ഗുണനിലവാരമുള്ള മദ്യം നല്‍കേണ്ടതാണ്.,പ്രത്യേകിച്ചും മിതമായ മദ്യപാനം ആരോഗ്യത്തിന് കുഴപ്പമൊന്നും ഉണ്ടാക്കുന്നില്ല എന്നതിനാല്‍.
ഇതൊക്കെ ബാര്‍ മുതലാളി മാരെ സഹായിക്കാനുള്ള ഓരോരോ അടവുകള്‍ ...മദ്യ നിയന്ത്രണമോ, നിരോധനമോ ഇവരുടെ സ്വപ്നത്തില്‍ പോലും ഉണ്ടെന്നു തോന്നുന്നില്ല ...
Post a Comment