പത്താം ക്ലാസ്സ് സാമൂഹ്യപാഠത്തിലെ ആദ്യ അദ്ധ്യായത്തില്‍ കാത്തലിക്ക് സഭയ്ക്കെതിരെ പരാമര്‍ശനം ഉള്‍പ്പെടുത്തിയെന്ന് പറഞ്ഞ് കാ. സഭ പുരോഹിതര്‍ ഉറഞ്ഞ് തുള്ളുവാന്‍ വീണ്ടും ശ്രമിക്കുന്നു!
പാഠ പുസ്തകത്തിലെ ഒന്നാം പാഠത്തില്‍ നവോത്ഥാനം (Renaissance) എന്നിടത്താണ് (അദ്ധ്യായത്തിന്റെ പി.ഡി.എഫ്. ലിങ്ക്) കാ.സഭയെ പറ്റി “തെറ്റ് ധരിപ്പിക്കുന്ന” പരാമര്‍ശം ഉള്ളത് പോലും.
ലോക ചരിത്രം വായിച്ചിട്ടുള്ള ആര്‍ക്കും മനസ്സിലാകുന്നതാണ് മദ്ധ്യ കാലഘട്ടത്തില്‍ യൂറോപ്പില്‍ നടന്ന ഫ്യൂഡല്‍ ഭരണാധികാരികളുടെയും കാ. സഭ പുരോഹിതരുടെയും ഇരുണ്ട ചരിത്രം. യൂറോപ്പില്‍ അക്കാലത്ത് നടന്ന കൊലകളുടെയും അഴിമതികളുടെയും പരമ്പരകള്‍ സഹിക്ക വയ്യാതെ, അടിച്ചമര്‍ത്തലുകളില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ നഗ്ന സത്യം കുട്ടികള്‍ അറിയെരുതെന്ന പിടി വാശിയുമായി കേരളത്തിലെ കാ.സഭ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നു. കാ.സഭയുടെ ഇരുണ്ട ചരിത്രം എഴുതിയത് ഇടത് ചിന്താഗതിക്കാര്‍ മാത്രമാണെന്ന തരത്തിലുള്ള തരം താണ പ്രചരണവുമായി പുരോഹിതര്‍ പതിവ് പോലെ രംഗത്തെത്തിയിരിക്കുന്നു. ഇതെല്ലാം വിശദമായുള്ള വിദേശ ചരിത്രകാരന്മാരുടെ പുസ്തകങ്ങളെ പറ്റി ഇവര്‍ ഒന്നും മിണ്ടുന്നുമില്ല! എന്തിന് കേരളത്തില്‍ തന്നെ കോളേജ് തലത്തില്‍ ഇതിലും “കൂടുതല്‍” പഠിപ്പിക്കുന്നതിനെ പറ്റി പോലും പരാമര്‍ശിക്കുന്നില്ല.
പത്താം ക്ലാസ്സ് കഴിയുന്നവരില്‍ ചിലര്‍ വൈദിക പഠനത്തിനായി വരുമെന്നും അവര്‍ ഇത് വായിച്ചാല്‍ പ്രശ്നമാകുമെന്ന വിചിത്ര കാഴ്ചപ്പാട് ഒരു ബിഷപ്പ് പറയുന്നതായി കണ്ടു! സഭയ്ക്ക് വൈദിക പഠനത്തിന് ആളെ കിട്ടുവാന്‍ ചരിത്ര സത്യം പഠിതാക്കളില്‍ നിന്ന് മറച്ച് വെയ്ക്കണമെന്ന വാശി ഭയാനകം തന്നെ! മിഡില്‍ ഏജിലേയ്ക്കുള്ള തിരിച്ച് പോക്ക് കേരളത്തില്‍ വേണോ?
ഡിഗ്രിക്കും, പി.ജി.ക്കും മിഡില്‍ ഏജിലെ യൂറോപിലെ ഫ്യൂഡല്‍ ഭരണാധികാരികളുടെയും, കാ.സഭയുടെയും “ചെയ്തികളെ” കുറിച്ച് വിശദമായി പഠിപ്പിക്കുന്നതില്‍ പ്രശ്നം കാണാത്തവര്‍ അതിന് മുന്‍പ് പത്താം ക്ലാസ്സില്‍ കുട്ടികള്‍ ഇതിനെ പറ്റി അറിഞ്ഞാല്‍ അത് കാ. സഭയെ അവഹേളിക്കലും, മത നിന്ദയുമായി പോകുന്നു എന്ന കണ്ട് പിടുത്തത്തെ എന്താണാവോ വിളിക്കേണ്ടത്?
Indulgences വിറ്റ് കാശുണ്ടാക്കുവാന്‍ ശ്രമിച്ചു എന്നത് പത്താം ക്ലാസ്സിലെ പാഠ പുസ്തക രചിയതാക്കള്‍ കണ്ടെത്തിയ പുതിയ സംഭവമെന്ന മട്ടിലാണ് കാ. സഭ വിമര്‍ശ്നം! അക്കാലത്ത് ദൈവ നിന്ദ നടത്തുവരെ വിചാരണ ചെയ്തിരുന്നത് എങ്ങിനെയെന്ന് കുട്ടികളും അറിയുന്നതില്‍ തെറ്റെന്താണ്? പ്രൊട്ടസ്റ്റന്റ് മതത്തിന് കാരണക്കാരനായ മാര്‍ട്ടിന്‍ ലൂഥറിനെ കുറിച്ചുള്ള ഭാഗങ്ങള്‍ കാ. സഭയ്ക്ക് സഹിക്കില്ല എന്നത് വാസ്തവം തന്നെ. പക്ഷേ ചരിത്രം അതായി പോയി.
മതം ഇല്ലാതെയും ആളുകള്‍ ജീവിക്കുന്നുണ്ടെന്ന് കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കുവാന്‍ ശ്രമിച്ചപ്പോള്‍ വെകിളി പൂണ്ടവര്‍ ദാ ഇപ്പോള്‍ യൂറോപ്പില്‍ നടന്ന ചരിത്രം കുട്ടികളെ പഠിപ്പിക്കണ്ട എന്ന് പറഞ്ഞ് ഉറഞ്ഞ് തുള്ളുന്നു. അതും വൈദിക പഠനത്തിലേയ്ക്ക് ആളെ കിട്ടാതാകുമെന്ന ഭയം മൂലം!
പ്രശ്നത്തെ പറ്റി പഠിക്കുവാന്‍ പുതിയ ഗവണ്മെന്റ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഉടനെ കമ്മറ്റിയെ നിയമിച്ചു. എം.ജി.എസ്സ്.നെ ക്ഷണിച്ചെങ്കിലും പുള്ളി എതിര്‍പ്പുമായി രംഗത്തെത്തി കഴിഞ്ഞു. കമറ്റിയുടെ തലപ്പത്ത് ചരിത്രകാരന് പകരം ബ്യൂറോക്രാറ്റിനെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നതെന്ന ആരോപണം എം.ജി.എസ്സ്. ചൂണ്ടികാട്ടി കഴിഞ്ഞു. ഇക്കൊല്ലം കുട്ടികള്‍ക്ക് ലഭിച്ചിട്ടുള്ളത് ഫലപ്രദമായ പാഠപുസ്തകമാണെന്നും പുള്ളി പറഞ്ഞ് വെച്ചു. കാ. സഭയ്ക്കെതിരെയുള്ള ഭാഗങ്ങള്‍ വന്നതിന് കാരണം ഇന്ത്യ പിന്തുടരുന്നത് ബ്രിട്ടീഷ്കാരെ ആയത് കൊണ്ടാണെന്നും കൂട്ടി ചേര്‍ത്തു. ഇടതില്‍ നിന്ന് ചാടി ബി.ജെ.പി.യില്‍ കുടി കയറിയ എം.ജി.എസ്സ്. ആണ് ഇത് പറയുന്നത് എന്നത് കാ. സഭ പുരോഹിതരുടെ തനി നിറം പുറത്ത് കൊണ്ടു വരുന്നു. എന്നാല്‍ മറ്റ് രാജ്യങ്ങളിലെ ചരിത്രകാരന്മാരും കാ. സഭയുടെ അന്നത്തെ “പ്രവര്‍ത്തനങ്ങളെ” കുറിച്ച് മറിച്ച് പറയുന്നില്ല എന്നത് എം.ജി.എസ്സ്. മനപൂര്‍വ്വം വിട്ട് കളയുന്നു.
തെറ്റ് ചെയ്യാത്തവര്‍ ആരും തന്നെയില്ല. കാ. സഭയും തെറ്റ് ചെയ്തിട്ടുണ്ട് എന്ന് ഏറ്റ് പറഞ്ഞ് മാപ്പിരുന്ന ജോണ്‍ പോള്‍ രണ്ടാമന് തോന്നിയ നന്മ കേരളത്തിലെ ചില കാ. സഭ പുരോഹിതര്‍ക്കില്ല എന്നത് ദു:ഖകരം തന്നെ. അവര്‍ക്ക് ഭയമാണ്... യൂറോപ്പിലെയും അമേരിക്കയിലെയും മറ്റും പോലെ ജനങ്ങള്‍ പുരോഹിതരുടെ “വലയത്തില്‍” നിന്ന് അകന്ന് പോകുമോ എന്ന ഭയം!
Tuesday, May 31, 2011
Subscribe to:
Post Comments (Atom)


11 comments:
പണ്ട് യേശു “ചില” പുരോഹിതരെ നേര്‍ വഴിക്ക് നടത്താന്‍ ചാട്ടവാറിനടിച്ചു എന്ന് കേട്ടിട്ടുണ്ട്!
മദ്ധ്യ കാലഘട്ടത്തില്‍ യൂറോപ്പില്‍ കാ. സഭയുടെ ചെയ്തികള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളവയാണ്. അത് പഠിക്കുവാന്‍ പാടില്ല എന്ന് വാശിപിടിക്കുന്നത് എന്ത് അര്‍ത്ഥത്തിലാണ് എന്ന് കേരളത്തിലെ കാ. പുരോഹിതര്‍ ജനങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ ബാധ്യസ്ഥരാണ്.
പാഠ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് പോലെ ചരിത്രത്തില്‍ ഇല്ല എന്ന് തെളിയിക്കുവാനുള്ള മെറ്റീരിയത്സ് ചൂണ്ടി കാട്ടുവാന്‍ ഇവര്‍ തയ്യാറാകണം.
ചരിത്രം പഠിപ്പിക്കുമ്പോള്‍ കംമ്മ്യുണിസ്റ്റുകാര്‍ ക്വിറ്റ് ഇന്ത്യ സമരത്തെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റുകൊടുത്തതിന്റെ ചരിത്രം കൂടി പഠിപ്പിക്കുമോ
വേണം... അത് തെറ്റായിരുന്നു എന്ന് അവര്‍ തന്നെ സമ്മതിച്ചിട്ടുണ്ടല്ലോ!
പിന്നെ അതിലും ഭീകരമല്ലേ ഇന്ത്യയിലെ ക്രിസ്ത്യന്‍ സഭ ചെയ്തത്. ജാലിയന്‍ വാലാബാഗ് സംഭവത്തിലെ ഡയറിന് പട്ടും വളയും നലകണമെന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. അത് തെറ്റായിരുന്നുവെന്ന് ഇത് വരെ അവര്‍ പറഞ്ഞിട്ടുണ്ടോ അവോ?
ഇന്ത്യയ്ക്ക് 1938ല്‍ സ്വാതന്ത്ര്യം തരാന്‍ നീക്കങ്ങള്‍ നടന്നപ്പോള്‍ അതിനെതിരെ ശബ്ദം ഉയര്‍ത്തിയത് ആരായിരുന്നു എന്നും കുട്ടികള്‍ ഇനിയെങ്കിലും പഠിക്കട്ടെ... ഗാന്ധിയുടെ അഹിംസ കൊണ്ട് മാത്രമാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതെന്ന് ഇത്ര കാലം “തെറ്റിച്ച്” പഠിപ്പിച്ചു, ഇനിയെങ്കിലും അത് തിരുത്തുവാന്‍ തയ്യാറാകണ്ടയോ?
ക്വിറ്റ് ഇന്ത്യ എന്ന് ഗാന്ധി പ്രഖ്യാപിക്കുവാനുള്ള കാരണവും, നെഹ്രുവും കൂട്ടരും ആ നിലപാടുകളോട് എങ്ങിനെ പ്രതികരിച്ചു എന്നും ഉള്ള സത്യങ്ങള്‍ നമുക്ക് ഇനിയെങ്കിലും വരും തലമുറയ്ക്ക് പകര്‍ന്ന് കൊടുക്കാം!
ഓ ഒന്ന് കൂടി 1947ല്‍ ഇന്ത്യയ്ക്ക് “പൂര്‍ണ” സ്വാതന്ത്ര്യം കിട്ടിയിരുന്നോ? അതിന് ശേഷവും 1950വരെ “ഇന്ത്യന്‍ യൂണിയന്‍” ബ്രിട്ടീഷ് രാജാവിന്റെ കീഴിലായിരുന്നു എന്നും വരും തലമുറയെ എങ്കിലും അറിയിക്കണ്ടയോ!
പത്താം ക്ലാസ്സിന് മുന്‍പേ കുട്ടികള്‍ ചരിത്രങ്ങള്‍ പഠിച്ച് കഴിയണം. കാരണം സയന്‍സും മറ്റും എടുക്കുന്നവര്‍ക്ക് പിന്നെ എപ്പോഴാണ് ചരിത്രം പഠിക്കുവാന്‍ കഴിയുക?
മനോജ്,
അതിനിടയ്ക്ക് ഇന്നലെ ജോയിന്റ് ക്രിസ്ത്യൻ കൌൺസിൽ സഭയുടെ ഈ നിലപാടിനെതിരെ രംഗത്തു വന്നിരുന്നു.
http://www.mathrubhumi.com/online/malayalam/news/story/964886/2011-05-31/kerala
കാത്തോലിക്കാ സഭയുടെ ഈ നിലപാടിൽ അത്ഭുതപ്പെടാനും ഒന്നുമില്ല. ചരിത്രസത്യങ്ങൾ അവർക്കെന്നും പത്ഥ്യമായിരുന്നില്ലല്ലോ.
അഭിവാദ്യങ്ങളോടെ
:)))
ചരിത്രപഠനം ചരിത്രത്തോട് നീതി പുലർത്തുന്നതായിരിക്കണം. മതദ്രോഹവിചാരണ യൂറോപ്യൻ ചരിത്രത്തിൽ നിന്ന് എങ്ങനെ ഒഴിവാകാനാവും?
വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടു വരുന്നതുവരെ സാമൂഹ്യപാഠപുസ്തകത്തിലെ വിവാദമായ ഒന്നാംഭാഗം പഠിപ്പിക്കേണ്െടന്നു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചു ...
പാഠപുസ്തകത്തിലെ വിവാദ പരാമര്‍ശം പരിശോധിക്കാന്‍ വിദ്ഗ്ധ സമിതി രൂപീകരിച്ചതിനെതിരേ വിമര്‍ശനവുമായി സമൂഹ്യ പാഠപുസ്തക രചനാ കമ്മിറ്റി ചെയര്‍മാനും മുന്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുമായ വി.കാര്‍ത്തികേയന്‍ നായര്‍ രംഗത്തെത്തി. സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ ഇന്നലെ എഴുതിയ ലേഖനത്തിലൂടെയാണ് അദ്ദേഹാം രംഗത്തെത്തിയിരിക്കുന്നത്
Catholics inter church council continue to adopt anti people stand in Swasraya Issue.They should understand they can never continue antagonize the vast majority
Catholics inter church council continue to adopt anti people stand in Swasraya Issue.They should understand they can never continue antagonize the vast majority
Post a Comment