അമേരിക്കയില്‍ ഒരാള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് ഇല്ലെങ്കില്‍ ചികിത്സ കിട്ടുവാന്‍ വളരെ ബുദ്ധിമുട്ടാണ്. സ്വന്തം പോക്കറ്റില്‍ നിന്ന് ചികിത്സയ്ക്ക് കൊടുക്കേണ്ടി വരുന്നവര്‍ ഒടുവില്‍ പാപ്പര്‍ ഹര്‍ജി നല്‍കുന്നത് ഇടയ്ക്ക് സംഭവിക്കാറുണ്ട്. അങ്ങിനെയുള്ളവരെ രക്ഷിക്കുവാന്‍ ഒബാമ മെഡികെയര്‍ ബില്ല് പാസ്സാക്കിയെങ്കിലും 2014ഓടെ മാത്രമേ അതിന്റെ പ്രയോജനം സാധാരണക്കാര്‍ക്ക് ലഭിക്കുകയുള്ളൂ. എന്നാല്‍ ഇതിനെതിരെ റിപ്പബ്ലിക്കന്മാര്‍ ശക്തമായി രംഗത്തുണ്ട്.
സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് അമേരിക്കയില്‍ തൊഴിലില്ലായ്മ രൂക്ഷം. അതിനാല്‍ തന്നെ ഇന്‍ഷ്വറന്‍സ് എടുക്കുവാന്‍ സാധാരണക്കാര്‍ക്ക് കഴിയാതെ വരുന്നു.
എന്നാല്‍ ഈ മാസം ആദ്യം വളരെ വ്യത്യസ്തമായ ഒരു സംഭവം നടന്നു. ഒരാള്‍ ബാങ്കില്‍ കയറി ചെന്ന് ബാങ്ക് കൊള്ളയടിച്ചു. കൌണ്ടറില്‍ ചെന്ന് $1 തരണമെന്ന ചീട്ട് നല്‍കി. പണം എത്ര ചെറുതെങ്കിലും ഇത് ബാങ്ക് കൊള്ള തന്നെ ആയതിനാല്‍ ഉടനെ പോലീസിനെ വിളിച്ചു. പോലീസ് വരുന്നത് വരെ കക്ഷി സൌമ്യനായി അവിടെ ഇരുന്നു.
തന്റെ ആരോഗ്യം നല്ലതല്ലെന്നും എന്നാല്‍ ചികിത്സിക്കാന്‍ പണമില്ലാത്തതിനാല്‍ കണ്ട മാര്‍ഗ്ഗമാണ് ബാങ്ക് കൊള്ളയടിക്കുക എന്നത്. ഇത് കേസ്സാകുമെന്നും ജയിലടക്കപ്പെടുമെന്നും അയാള്‍ക്ക് അറിയാം. അങ്ങിനെ ജയിലിലായാല്‍ ഗവണ്മെന്റ് അയാളുടെ ചികിത്സ നോക്കും. അതിനാണ് $1 മാത്രം ആവശ്യപ്പെട്ടത്! ഇപ്പോള്‍ കക്ഷി ജയിലില്‍ ചികിത്സയുമായി കഴിയുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുള്ളി കൊക്കോ കോള വിതരണം ചെയ്യുന്ന ജോലിയായിരുന്നു. എന്നാല്‍ മാന്ദ്യത്തെ തുടര്‍ന്ന് അത് നഷ്ടപ്പെട്ടു. പിന്നീട് പാര്‍ട്ട് ടൈമില്‍ ഒരു കടയില്‍ കിട്ടി പക്ഷേ വയസ്സായതിനാല്‍ ശരീരം അതിന് വഴങ്ങാതെയായി. പുറം വേദനയും മറ്റ് രോഗങ്ങളും പിടി കൂടി. എന്നാല്‍ ഇന്‍ഷ്വറന്‍സ് ഇല്ലാത്തതിനാല്‍ ചികിത്സിക്കാന്‍ മാര്‍ഗ്ഗമില്ലാതായി. കക്ഷി കണ്ടെത്തിയ മാര്‍ഗ്ഗമാണ് ബാങ്ക് കൊള്ള എന്നതിലൂടെ ചികിത്സയ്ക്കായി ജയിലില്‍ പോവുക എന്നത്!
പണക്കാര്‍ക്ക് വേണ്ടി വാദിക്കുന്ന ടീ പാര്‍ട്ടി/റിപ്പബ്ലിക്കന്മാര്‍ക്ക് മുന്നില്‍ വലിയ ഒരു ചോദ്യ ഛിഹ്നമായി ഈ കക്ഷി നില്‍ക്കുന്നു. ലക്ഷക്കണക്കിന് സാധാരണക്കാരുടെ പ്രതിനിധിയായി!
ചികിത്സയ്ക്ക് വേണ്ടി $1 കൊള്ളയടിച്ച് ജയിലില്‍ പോകേണ്ടി വരുന്ന അവസ്ഥ. അമേരിക്കയില്‍ ജയിലില്‍ പോയാലെങ്കിലും നല്ല ചികിത്സ കിട്ടും... ഇന്ത്യയിലോ?
ഇന്ത്യയിലും ഇത് പോലെ എത്ര ജീവിതങ്ങള്‍ പക്ഷേ റിപ്പബ്ലിക്കന്മാരെയും വെല്ലുന്ന ഇന്ത്യയിലെ മന്മോഹന്‍ സര്‍ക്കാരിന്റെ കണ്ണ് തുറക്കാന്‍.....!
Tuesday, June 21, 2011
Subscribe to:
Post Comments (Atom)


3 comments:
സാമ്പത്തിക മാന്ദ്യം ഇപ്പോഴും തുടരുന്നു. ഡോളറുകള്‍ അടിച്ചിറക്കിയെങ്കിലും രാജ്യങ്ങള്‍ക്ക് മാന്ദ്യത്തില്‍ നിന്ന് കരകയറുവാന്‍ ഇത് വരെ കഴിഞ്ഞിട്ടില്ല. അതിനിടയിലാണ് യൂറോപ്പില്‍ വീണ്ടും സാമ്പത്തിക പ്രശ്നങ്ങള്‍ വീണ്ടും തല്‍ പൊക്കുന്നത്... തൊഴിലില്ലായ്മ കുറയുന്നില്ല എന്നത് അല്ലായിടത്തെയും പോലെ അമേരിക്കയിലും പ്രശ്നമായി മാറിയിരിക്കുന്നു... ഇന്ത്യയും ചൈനയും മുന്നേറുന്നു എന്ന് പറയുന്നുണ്ടെങ്കിലും ഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക് അതിന്റെ ഗുണം കിട്ടുന്നില്ല എന്നതാണ് സത്യം....
ചികിത്സയ്ക്ക് വേണ്ടി $1 കൊള്ളയടിച്ച് ജയിലില്‍ പോകേണ്ടി വരുന്ന അവസ്ഥ. അമേരിക്കയില്‍ ജയിലില്‍ പോയാലെങ്കിലും നല്ല ചികിത്സ കിട്ടും... ഇന്ത്യയിലോ?
അതൊരു വിചിത്രമായ വഴി തന്നെ.സത്യത്തിൽ കൊള്ളയല്ല, അതൊരു സമരമാണ്. എങ്കിലും നമ്മുടേതടക്കം എല്ലാ ഭരണാധികാരികളുടെയും കണ്ണു തുറപ്പിക്കേണ്ടതാണ് ഇത്തരം സംഭവങ്ങൾ. ഇത് തമാശയല്ല. പാവപ്പെട്ടവന്റെ പ്രശ്നങ്ങൾ ലോകത്തെവിടെയും ഒരുപോലെയാന്.
സജിമിന്റെ അഭിപ്രായത്തിന് ഒരടിവര.
Post a Comment