കള്ളപണത്തിനും അഴിമതിക്കുമെതിരെ സമാധാനപരമായി ഡെല്‍ഹിയില്‍ സമരം നടത്തിയിരുന്ന ആയിരക്കണക്കിന് ജനങ്ങളെ പാതിരാത്രിയില്‍ ടിയര്‍ ഗ്യാസും, ലാത്തിയും ഉപയോഗിച്ച് തുരുത്തി കൊണ്ട് കോണ്‍ഗ്രസ്സ് പാര്‍ട്ടി ലോകത്തിന് മുന്‍പില്‍ വീണ്ടും ഇന്ത്യയുടെ മാനം കെടുത്തിയിരിക്കുന്നു. (വീഡിയോ ദൃശ്യങ്ങള്‍)
രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നെത്തിയ സ്ത്രീകളെ സുരക്ഷിതമായ പന്തലില്‍ നിന്ന് പാതിരാത്രിയില്‍ ഡെല്‍ഹിയിലെ തെരുവിലേയ്ക്ക് വലിച്ചെറിഞ്ഞവരെ എന്ത് പേരിട്ട് വിളിക്കണം? പാതിരാത്രിയില്‍ പരിചയമില്ലാത്ത ഡെല്‍ഹി തെരുവില്‍ സ്ത്രീകള്‍ പകച്ച് നിന്നപ്പോള്‍ സുഖമായി കിടന്നുറങ്ങിയ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷയുടെ പ്രതികരിക്കണം എന്തായിരിക്കും?
Saturday, June 4, 2011
Subscribe to:
Post Comments (Atom)


7 കമന്റ്കള്‍:
പാതിരാത്രിയിലാണ് പോലീസുകര്‍ക്ക് സമരപന്തലില്‍ എത്തിയവരുടെ എണ്ണം എടുത്ത് തീര്‍ക്കുവാന്‍ കഴിഞ്ഞതെന്ന് തോന്നുന്നു!!!!
“വന്‍ അപകടങ്ങള്‍” ഉണ്ടാകാനിടയുള്ളതിനാല്‍ അപ്പോള്‍ തന്നെ സമരക്കാരെ പിരിച്ച് വിടാന്‍ ഇറങ്ങിയ പോലീസ് മേധാവികളെ അഭിനന്ദിക്കാതെ വയ്യ...
ദൂരെ ദിക്കില്‍ നിന്ന് വന്ന സ്ത്രീകളെ തെരുവില്‍ എറിഞ്ഞാല്‍ എന്ത്, പോലീസ് പേടിച്ച പോലെ മൈതാനത്ത് “വന്‍ അപകടങ്ങള്‍” നടന്നില്ലല്ലോ!!!
പോലീസുകാറ്‍ക്കെന്താ ഈ വീട്ടില്‍ കാര്യം മനോജെ ഇപ്പോള്‍ ആറ്‍ എസ് എസ് ആയോ ആ കള്ള ബാബയെ അടിച്ചോടിച്ചതും പ്റശ്നമായോ? പകല്‍ ആണെങ്കില്‍ പിന്നെ ചാനല്‍ നിറയെ ഇതായിരിക്കില്ലേ വിഷയം നമ്മളെ അങ്ങിനെ ബോറടിപ്പിക്കേണ്ട എന്നു കപില്‍ സിബല്‍ വിചാരിച്ചു
എന്ത് ചെയ്യാം എനിക്ക് പകലായിരുന്നു... 3 മണിക്കൂര്‍ ഐ.ബി.എന്‍. ലൈവ് കണ്ട് ബോറടിച്ചത് മിച്ചം... :)
അയാളെ എന്ത് വേണേലും ചെയ്യട്ടയോ പക്ഷേ ആ പാവം സ്ത്രീകളെ തെരുവിലേയ്ക്ക് എറിയണ്ടായിരുന്നു... ഒരു 4 മണിക്കൂര്‍ കൂടി സര്‍ക്കാരിന് കാത്തിരിക്കാമായിരുന്നു.... സര്‍ക്കാര്‍ വിചാരിച്ചത് സ്റ്റേജില്‍ നിന്ന് പുള്ളിയെ അറസ്റ്റ് ചെയ്ത് കൊണ്ട് പോയി പ്രശ്നം പരിഹരിക്കാമെന്നാണ്.. പക്ഷേ പുള്ളി പ്രതീക്ഷകള്‍ തെറ്റിച്ച് സ്റ്റേജില്‍ നിന്ന് എടുത്ത് ചാടി :) പാവം പിള്ളയും കൂട്ടരും മിണുങ്ങസ്യാ...
എന്തായാലും ഒരു ജീവിക്കുന്ന രക്തസാക്ഷിയെ കിട്ടി... ശരീരം തളര്‍ന്ന് ഒരു സ്ത്രീ കിടപ്പിലായി!!!
നല്ല സ്വാമിമാരും സ്വാമിനിമാരും ഉണ്ട്....പക്ഷെ അവരുടെയൊന്നും കൂടെ ഒരു പരിപാടിക്കും പോവാതെ ഈ കള്ള ആസാമിയുടെ രാഷ്ട്രീയ മുതലെടുപ്പിന് കൂട്ടുനിന്ന് അയാളെ രക്ഷിക്കാന്‍ ശ്രമിച്ച കള്ള അവളുമാര്‍ക്കല്ലെ അടി കിട്ടിയേ.... !!?
നന്നായി പോയി !
കുടുംബത്തെ മറന്ന് ഇവന്‍്റ്റെ ഒക്കെ പുറകെ പോവുമ്പൊ ഓര്‍ക്കണമായിരുന്നു......
സത്യം പറഞ്ഞാല്‍ കോണ്‍ഗ്രസ്സ് ഈ കൊല്ലം ചെയ്ത ഏറ്റവും നല്ല ഒരു കാര്യമാണ് ആസാമിക്കിട്ട് പണിതത് !
അങ്ങനെ ആ സത്യാഗ്രഹത്തിന്റെ(എന്തരോ എന്തോ?) കാര്യത്തില്‍ തീരുമാനമായി. പാത്രിരാത്രി പോലീസിനെ വിട്ടു പുള്ളിയെ അറസ്റ്റ് ചെയ്തു. കിടന്നുറങ്ങിയവരെ തല്ലിയോട്ടിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിഡ്ഢിയായ സര്‍ക്കാര്‍ ആണ് ഇതെന്ന് ഇന്നലെ തെഹല്കയിലെ ഒരു ചേച്ചി ഒരു ചാനലില്‍ വന്നു പറഞ്ഞപ്പോള്‍ എനിക്ക് അത്ര ബോധ്യം വന്നില്ല. എന്നാല്‍ ഇപ്പോള്‍ നല്ല ബോധ്യമായി.
ശബ്ദങ്ങള്‍: ചില ഫൈവ് സ്റ്റാര്‍ സത്യാഗ്രഹ പരീക്ഷണങ്ങള്‍...!!!
http://anoopesar.blogspot.com/2011/06/blog-post_05.html
അയിമതിക്കതിരെ സമരത്തിന് കെട്ടിയ പന്തല്‍ എത്ര കോടിയുടെ താണ് എന്നും കൂടി പറയൂ
ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയപ്പോഴും ഇത് പോലെ ധാരാളം പണം ചെലവഴിച്ച് സത്യാഗ്രഹങ്ങള്‍ നടന്നു എന്ന് ചരിത്രം... അപ്പോള്‍ പിന്നെ ഇക്കാലത്ത് കോടികള്‍ മുടക്കുന്നതില്‍ അത്ഭുതം എന്ത്? :) ഇവിടെ വിഷയം അതല്ലല്ലോ...
Post a Comment