എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Monday, June 6, 2011

കാ.പുരോഹിതരെ കൊണ്ട് തോറ്റു!

ദാ പിന്നെയും വരുന്നു അവഹേളനം.. ഈ പ്രാവശ്യം ബി.എ. മലയാളത്തില്‍ ആണ് പോലും... ഒരു നാടകത്തില്‍.... അതും രചിച്ചിരിക്കുന്നത് എം.ജി.യു.വിലെ അദ്ധ്യാപകന്‍ ബാലചന്ദ്രന്‍ മാഷും... അതില്‍ സഭയ്ക്കും, ഇടയലേഖനത്തിനും എതിരെ വാചകങ്ങള്‍ ഉണ്ടത്രേ!  സഹിക്കുമോ കാ. പുരോഹിതര്‍!!

ബി.എ. മലയാളത്തില്‍ സിലബസില്‍ ഉള്ളത് മാത്രമേ വിദ്യാര്‍ത്ഥികള്‍ പഠിക്കുകയും വായിക്കുകയും ഉള്ളൂ എന്ന് വിചാരിക്കുന്ന ഈ കാ. പുരോഹിതര്‍ ഇത്രയ്ക്ക് “ബുദ്ധിമാന്മാരോ”!!! അത്രയ്ക്ക് മത നിന്ദയായിരുന്നുവെങ്കില്‍ ആ പുസ്തകം ഇറങ്ങിയപ്പോള്‍ തന്നെ നിരോധിക്കുകയല്ലേ വേണ്ടിയിരുന്നത്... മലയാളം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപ്പോള്‍ പിന്നെ അവ വായിക്കുവാന്‍ കിട്ടില്ലല്ലോ!!!

തെറ്റുകള്‍ക്ക് ജോണ്‍ പോള്‍ രണ്ടാമന്‍ മാപ്പ് പറഞ്ഞിട്ടും ആ പഴയ യൂറോപ്പ്യന്‍ മിഡില്‍ ഏജിലെ പ്രേതങ്ങള്‍ കേരളത്തില്‍ ഇപ്പോഴും അലഞ്ഞ് നടക്കുന്നു!! 

2 comments:

Manoj മനോജ് said...

സിലബസ്സിലുള്ളത് മാത്രമേ ബി.എ. മലയാളം എടുത്തവര്‍ പഠിക്കുകയും വായിക്കുകയും ഉള്ളൂ എന്ന് കരുതുന്നവരെ കേരളീയര്‍ ഇനിയും സഹിക്കണമല്ലോ...

editornilakannadi said...

bhai
ningalkku verey oru paniyum illey
ee purohitharu cheyunnu nokki irikkan