എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Sunday, June 12, 2011

കെ.വി. തോമസ്സ് റോക്ക്സ്

കെ.വി. തോമസ്സ് വീണ്ടും “വളിച്ച തമാശ” പറഞ്ഞു. ഇപ്രാവശ്യം സ്വന്തം വാസ സ്ഥലമായ പശ്ചിമ കൊച്ചിക്കാരുടെ നെഞ്ചത്ത് പൊങ്കാലയിട്ടാണ്.

അരൂര്‍ ബൈപാസ് ടോള്‍ പിരിക്കും അത് കേന്ദ്ര നയമാണ് പോലും. ആയിക്കോട്ടെ പക്ഷേ 16 കി.മീ. കാറില്‍ സഞ്ചരിക്കുന്നവന്‍ 15രൂപ കൊടുക്കണം! 1 കി.മീ. ഓടാന്‍ 1 രൂപയോളം ടോള്‍!! തോപ്പും‌പടി പാലത്തില്‍ ചെയ്തത് പോലെ ഇനി ഇതിലൂടെ ഓടുന്ന ബസ്സുകാര്‍ യാത്രക്കാരനില്‍ നിന്ന് അത് പിരിക്കും എന്ന് ഉറപ്പ്! എറണാകുളത്തേയ്ക്ക് ജോലിക്കായി പോകുന്ന സെയിത്സ് ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരുടെ പോക്കറ്റ് തന്നെ അറുത്തെടുക്കണം!

പശ്ചിമ കൊച്ചിക്കാരന് എറണാകുളത്തേയ്ക്ക് വാഹനത്തില്‍ പോകണമെങ്കില്‍ ഗാമണ്‍ ഇന്ത്യയുടെ തോപ്പും‌പടി പാലത്തില്‍ ഒരു “ബിനാമി” നടത്തുന്ന ടോള്‍ ബൂത്തില്‍ കഴുത്തറുക്കാന്‍ വെച്ച് കൊടുക്കണം. ഇത് ഒഴിവാക്കി ഇടക്കൊച്ചി വഴി അരൂര്‍ പാലം കടന്ന് എറണാകുളത്തെ ആശ്രയിച്ചിരുന്നവര്‍ക്ക് ദാ ഇപ്പോള്‍ ഇരുട്ടടി പോലെ അവിടെയും തുടങ്ങിയിരിക്കുന്നു കഴുത്തറപ്പന്‍ ടോള്‍!

ഇനി പശ്ചിമ കൊച്ചിക്കാര്‍ക്ക് എറണാകുളത്തെത്താന്‍ എന്ത് വഴി? എവിടെയും ടോള്‍ റോഡിന് പകരം ടോള്‍ കൊടുക്കാതെ പോകുവാന്‍ മറ്റൊരു സംവിധാനം കാണും പക്ഷേ പശ്ചിമ കൊച്ചിക്കാര്‍ക്ക് മാത്രം അത് നിഷേധിച്ചിരിക്കുന്നു (ഗൂഗിള്‍ മാപ്പ്). അതും ഒരു കേന്ദ്രമന്ത്രി അവിടെ നിന്നും ഉണ്ടായിട്ട്....


എങ്കിലും എന്റെ തോമസ്സ് മാഷേ സ്വന്തം നാട്ടുകാരോട് ഈ ചതി വേണ്ടായിരുന്നു... വോട്ടണ്ണലില്‍ അത് വരെ മുന്നില്‍ നിന്ന എതിര്‍ സ്ഥാനാര്‍ത്ഥിയെ പിന്നിലാക്കി താങ്കള്‍ മുന്നിലെത്തി വിജയിച്ചത് പശ്ചിമ കൊച്ചിയിലെ വോട്ടെണ്ണല്‍ തുടങ്ങി അവസാനിച്ചപ്പോഴായിരുന്നു എന്ന കാര്യം മറന്ന് പോകല്ലേ!


16 കി.മീ. മാത്രമുള്ള അരൂര്‍-ഇടപ്പള്ളി റോഡ് വീതി കൂട്ടി പൂര്‍ത്തിയായപ്പോള്‍ അത് കടക്കുവാന്‍ 15രൂപ അപ്പോള്‍ എന്‍.എച്ച്.47 വീതി കൂട്ടി പൂര്‍ണമാകുമ്പോള്‍ തിരുവനന്തപുരത്ത് നിന്ന്  യാത്ര ചെയ്യുന്ന ഒരാള്‍ എത്ര രൂപ ടോള്‍ കൊടിക്കേണ്ടി വരും!

ടോളുകളിലെ ബിനാമികളെ (അതോ ബിനാമിയോ!) പറ്റി അന്വേഷിച്ചാല്‍ ഒരു പക്ഷേ കേന്ദ്ര സര്‍ക്കാരിന് ഒരു അഴിമതി കൂടി തൊപ്പിയില്‍ വെച്ച് അഭിമാനിക്കാം.

2 comments:

Manoj മനോജ് said...

16 കി.മീ. മാത്രമുള്ള അരൂര്‍-ഇടപ്പള്ളി റോഡ് വീതി കൂട്ടി പൂര്‍ത്തിയായപ്പോള്‍ അത് കടക്കുവാന്‍ 15രൂപ!

ഇനിയും നമുക്ക് വാദിക്കാം ടോള്‍ റോഡുകള്‍ക്കായി....

കൃഷി ഭൂമി സ്വകാര്യ വ്യവസായത്തിനായി വിട്ട് കൊടുക്കുവാന്‍ കര്‍ശന നിയമം കൊണ്ടു വന്നു, അരോഗ്യ മേഖലയില്‍ ചെലവ് കുറച്ച് വാക്സിന്‍ നല്‍കിയിരുന്ന പൊതുമേഖല വാക്സിന്‍ നിര്‍മാണ യൂണിറ്റുകള്‍ നിര്‍ത്തലാക്കി വിപണിയില്‍ വിലവര്‍ദ്ധിപ്പിച്ച് സ്വകാര്യന്മാരെ സഹായിക്കുന്നു, വിദ്യാഭ്യാസ മേഖല സകാര്യക്കാര്‍ക്ക് തീറെഴുതി കൊടുക്കുവാന്‍ പോകുന്നു, റോഡ് ഗതാഗതം സ്വകാര്യന്മാര്‍ക്ക്, റെയില്‍ ഗതാഗതം സ്വകാര്യന്മാര്‍ക്ക് തീറെഴുതാനിരുന്നപ്പോള്‍ ലല്ലു പാര കൊടുത്തതിനാല്‍ അത് രക്ഷപ്പെട്ടു...

ചുരുക്കത്തില്‍ എല്ലാ മേഖലയില്‍ നിന്നും സര്‍ക്കാര്‍ പിന്വാങ്ങുന്നു.. അപ്പോള്‍ പിന്നെ എന്തിന് നമുക്കൊരു കേന്ദ്രസര്‍ക്കാര്‍? അതും ഏതെങ്കിലും കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതരുതോ? ഓ അപ്പോള്‍ പിന്നെ എങ്ങിനെ അഴിമതി നടത്തുമല്ലേ!

Manoj മനോജ് said...

2000ത്തില്‍ ബി.ജെ.പി. സര്‍ക്കാര്‍ തുടങ്ങി വെച്ച സ്വകാര്യ വല്‍ക്കരണം പൂര്‍ത്തിയാക്കാന്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കിണഞ്ഞ് പരിശ്രമിക്കുന്നു....