ഒടുവില്‍ കേരളത്തിലെ കാ.സഭയ്ക്ക് വേണ്ടി ലോക ചരിത്രത്തെ വികൃതമാക്കി ബാബു പോളും റെയ്മണും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു എന്ന് മംഗളം വാര്‍ത്ത!
കേരളത്തിലെ കാ.സഭ പുരോഹിതരും, ബാബു പോളും, റെയ്മണും 2000 മാര്‍ച്ചില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ലോകത്തോട് മാപ്പ് പറഞ്ഞത് എന്തിനൊക്കെയായിരുന്നു എന്നത് ഇത് വരെ വായിച്ച് നോക്കിയിട്ടില്ല എന്നത് ദു:ഖകരം തന്നെ.
വിദഗ്ദ്ധ സമിതിയുടെ നിരീക്ഷണത്തില്‍ പാഠഭാഗങ്ങളില്‍ തെറ്റ് സംഭവിച്ചിട്ടില്ലെന്നും സഭയെ ബോധപൂര്‍വ്വം താറടിക്കുവാന്‍ ശ്രമിച്ചിട്ടില്ല എന്നും എന്നാല്‍ മാര്‍ക്സിയന്‍ വീക്ഷണത്തില്‍ ചരിത്രം വീക്ഷിച്ചത് കൊണ്ടാണ് അതെല്ലാം വന്നത് പോലും!
സാമ്പത്തിക ബാധ്യത ഉണ്ടായപ്പോള്‍ സഭ ചെയ്ത പ്രവര്‍ത്തികള്‍ വസ്തുതകള്‍ നിലനിര്‍ത്തി “വികാരങ്ങളെ വ്രണപ്പെടുത്താതെ” എഴുതണം! പാപമുക്തി പത്രത്തെ കുറിച്ച് പറയുന്നിടം പരിഷ്കരിക്കണം. ചരിത്രത്തില്‍ നിന്ന് ഇവ എടുത്ത് കളയുവാന്‍ കഴിയില്ല എന്ന് ബാബു പോളിന് പോലും മനസ്സിലായി! സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ Indulgences വിറ്റ് കാശുണ്ടാക്കുവാന്‍ ശ്രമിച്ചു എന്ന ഭാഗമില്ലെങ്കില്‍ മാര്‍ട്ടിന്‍ ലൂഥര്‍ എന്ന ചരിത്ര പുരുഷനെയും പ്രൊട്ടസ്റ്റെന്റ് ഗ്രൂപ്പുകാര്‍ ഉദയം ചെയ്തതും എങ്ങിനെ വിവരിക്കും എന്ന് കൂടി ബാബു പോള്‍ പറയേണ്ടി വരുമായിരുന്നു!
എന്നാല്‍ ഇങ്ക്വിസിഷന്‍ എന്ന ഭാഗം മാറ്റണം പോലും!
അപ്പോള്‍ അക്കാലത്ത് കാ.മതത്തില്‍ നിന്ന് ആളുകള്‍ കൊഴിഞ്ഞ് പോകുമെന്ന് ഭയന്ന് ഉണ്ടാക്കിയ ഈ സാധനം എന്തായിരുന്നു/എന്തിനായിരുന്നു (വിക്കി ലിങ്ക്) എന്ന് പറയേണ്ട ബാധ്യത ബാബു പോള്‍ നടത്തണ്ടയോ! ഒന്നുമില്ലേല്‍ ജോണ്‍ ഓഫ് ആര്‍ക്കിന്റെ “വധശിക്ഷ” കാ. സഭയെ മാത്രമല്ല തന്നെയും നോക്കി പരിഹസിച്ച് ചിരിക്കുമെന്ന് ബാബു പോളും മറക്കരുതായിരുന്നു! ഗലീലിയോമാരെ പോലെയുള്ളവരെ മരണത്തിലും അപമാനിച്ചവര്‍ക്ക് വേണ്ടി ബാബു പോള്‍ വാദിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ ഇമേജ് തന്നെയാണ്.
2000 വര്‍ഷം കൊണ്ട് കാ. സഭ ചെയ്ത തെറ്റുകള്‍ ഏറ്റ് പറഞ്ഞ് ജോണ്‍ പോള്‍ രണ്ടാമന്‍ മാപ്പ് പറഞ്ഞ കാര്യങ്ങളില്‍ ഈ ഇങ്ക്വിസിഷനും ഉണ്ടെന്ന് ബാബു പോള്‍ എങ്കിലും മറക്കരുതായിരുന്നു. കേരളത്തിലെ കാ.സഭ പുരോഹിതര്‍ക്കും ബാബു പോളിനും വായിക്കുവാന്‍ വത്തിക്കാനിലെ സൈറ്റില്‍ തന്നെ ഇപ്പോഴും അവ കിടപ്പുണ്ട്. MEMORY AND RECONCILIATION: THE CHURCH AND THE FAULTS OF THE PAST (ലിങ്ക്), "DAY OF PARDON" Sunday, 12 March 2000 (ലിങ്ക്)
കേരള സിലബസില്‍ മാത്രമല്ല സി.ബി.എസ്സ്.ഇ./ഐ.സി.എസ്സ്.ഇ. സിലബസില്‍ 10ആം ക്ലാസ്സില്‍ തന്നെ ഇങ്ക്വിസിഷന്‍ എന്ത് എന്ന് പഠിപ്പിക്കുന്നുണ്ട്. ദാ ഒരു ലിങ്ക് ഇവിടെ. അതില്‍ പേയ്ജ് 160-161 നോക്കുക. ആ സിലബസ്സില്‍ പഠിപ്പിക്കുന്ന ടീചര്‍മാര്‍ക്കുള്ള് മാനുവലില്‍ (Formative Assessment Manual for Teachers Social Science (Class X)) 21ആം പേയ്ജ് നോക്കുക. അതായത് കേരള സിലബസ്സ് മാത്രമേ കാ. പുരോഹിതര്‍ക്ക് പ്രശ്നമുള്ളൂ!!! അത് മാത്രമേ കമ്മ്യൂണിസ്റ്റ്കാര്‍ തയ്യാറാക്കിയതായുള്ളൂ!!! കേന്ദ്രന്മാര്‍ തയ്യാറാക്കുന്നതില്‍ ഇതേ സാധനം കണ്ടാല്‍ പ്രതികരിക്കുവാന്‍ മുട്ടിടിക്കുന്നത് എന്തിന്? എതിര്‍ക്കുമ്പോള്‍ എല്ലാം എതിര്‍ക്കണ്ടയോ?
ചുരുക്കത്തില്‍ ഇനി കേരള ജനത ന്യൂനപക്ഷമെന്ന് അവകാശപ്പെടുന്ന കാ.സഭയ്ക്ക് അടിമപ്പെട്ട് കഴിയണം. ഇത് തന്നെയായിരുന്നു മദ്ധ്യകാലഘട്ടത്തില്‍ യൂറോപ്പില്‍ സംഭവിച്ചതും. മദ്ധ്യകാലഘട്ടം കേരളത്തില്‍ ആവര്‍ത്തിപ്പിക്കുവാന്‍ ശ്രമിക്കുന്ന കാ.സഭയ്ക്ക് മൂക്ക് കയറിടുവാന്‍ മറ്റൊരു മാര്‍ട്ടിന്‍ ലൂഥര്‍ പുനരവതരിക്കും വരെ കാത്തിരിക്കാം!
എന്തായാലും ഇനി 10ആം ക്ലാസ്സ് കഴിഞ്ഞ് പട്ടത്തിനായി വരുന്ന കുഞ്ഞാടുകളുടെ എണ്ണം കുറയില്ല എന്ന് പുരോഹിതര്‍ക്ക് ആശ്വസിക്കാം. പക്ഷേ ലോകചരിത്രത്തെ ഇത് പോലെ തോല്‍പ്പിച്ചിട്ട് ആയിരിക്കരുതായിരുന്നു!
10ആം ക്ലാസ്സ് കഴിയുന്നവര്‍ തങ്ങളുടെ കച്ചവട സ്ഥാപനത്തില്‍ (പ്രൊഫഷണല്‍ കോളേജ്) വന്നടിയുമെന്നും അതിനാല്‍ പിന്നീട് അവരുടെ ജീവിതത്തില്‍ യഥാര്‍ത്ഥ ചരിത്രം പഠിക്കില്ല എന്നും കാ.സഭയ്ക്കറിയാം!
Sunday, June 26, 2011
Subscribe to:
Post Comments (Atom)


15 comments:
കേരളത്തിലെ കാ.സഭ പുരോഹിതരും, ബാബു പോളും, റെയ്മണും 2000 മാര്‍ച്ചില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ലോകത്തോട് മാപ്പ് പറഞ്ഞത് എന്തിനൊക്കെയായിരുന്നു എന്നത് ഇത് വരെ വായിച്ച് നോക്കിയിട്ടില്ല എന്നത് ദു:ഖകരം തന്നെ.
സത്യം പലപ്പോഴും മറഞ്ഞിരിക്കുകയാണല്ലോ
കേരള സിലബസില്‍ മാത്രമല്ല സി.ബി.എസ്സ്.ഇ./ഐ.സി.എസ്സ്.ഇ. സിലബസില്‍ 10ആം ക്ലാസ്സില്‍ തന്നെ ഇങ്ക്വിസിഷന്‍ എന്ത് എന്ന് പഠിപ്പിക്കുന്നുണ്ട്. അതായത് കേരള സിലബസ്സ് മാത്രമേ കാ. പുരോഹിതര്‍ക്ക് പ്രശ്നമുള്ളൂ!!! അത് മാത്രമേ കമ്മ്യൂണിസ്റ്റ്കാര്‍ തയ്യാറാക്കിയതായുള്ളൂ!!! കേന്ദ്രന്മാര്‍ തയ്യാറാക്കുന്നതില്‍ ഇതേ സാധനം കണ്ടാല്‍ പ്രതികരിക്കുവാന്‍ മുട്ടിടിക്കുന്നത് എന്തിന്? എതിര്‍ക്കുമ്പോള്‍ എല്ലാം എതിര്‍ക്കണ്ടയോ?
മണ്‍സൂണ്‍,
ഇവിടെ സത്യം മനപൂര്‍വ്വം മറച്ച് വെയ്ക്കുകയല്ലേ :)
പുസ്തകത്തിലെ സഭാ വിരുദ്ധ പരാമര്‍ശങ്ങള്‍ പരിശോധിക്കാന്‍ ബാബു പോള്‍ ! അതിലും ഭേദം വല്ല മെത്രാനെയോ മറ്റോ നിയമിക്കുകയായിരുന്നു! എം ജി എസ് ബുദ്ധിപൂര്‍വ്വം പിന്മാറി.
എംജീ എസ് നാരായണൻ, റൊമീളാ ഥാപർ, ബിപിൻ ചന്ദ്ര, കെ എൻ പണിക്കർ, രാജൻ ഗുരുക്കൾ മുതലായ ചില ചരിത്ര പണ്ഡിതരെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ബാബു പോൾ എന്നൊരു ചരിത്രകാരനെ ഇപ്പോഴാണ് അറിഞ്ഞത്.
ചരിത്രത്തെ മാര്‍ക്‌സിയന്‍ കാഴ്‌ചപ്പാടില്‍ മാത്രം കണ്ടതാണു പ്രശ്‌നങ്ങള്‍ക്കു കാരണം ...അദ്ധ്യായത്തിനു "ചരിത്രം മാര്‍ക്‌സിയന്‍ കാഴ്‌ചപ്പാടില്‍" എന്ന് തലക്കെട്ട് കൊടുത്താല്‍ തെറ്റില്ല ...
പാഠപുസ്‌തകത്തിലെ നിരവധി ഭാഗങ്ങളില്‍ ചരിത്രപരമായ പിശകുകള്‍ കണ്ടെത്തിയിട്ടുണ്ട് ..അതായതു പാഠപുസ്‌തകത്തിലെ 'ചരിത്രപരമായ പിശകുകളും ' കുട്ടികള്‍ പഠിക്കണമെന്ന് ..
പ്രാചീന ഗ്രീക്ക്, റോമന്‍ സംസ്‌കാരങ്ങളെ കത്തോലിക്കാസഭ വിലക്കിയെന്ന ഭാഗം വസ്‌തുതാപരമായ തെറ്റാണെന്നാണു സമിതിയുടെ കണ്ടെത്തല്‍.
ഡാവിഞ്ചിയുടെ 'അവസാനത്തെ തിരുവത്താഴം' എന്ന ചിത്രത്തില്‍ യേശുക്രിസ്‌തുവിന്റെ ശിഷ്യന്‍മാര്‍ പരസ്‌പരം സംശയദൃഷ്‌ടിയോടെ നോക്കുന്നുവെന്ന ഭാഗം മാറ്റണം. ഇത്തരമൊരു കാര്യം ഡാവിഞ്ചി പറഞ്ഞിട്ടില്ലെന്നും ബൈബിളിലില്ലെന്നും സമിതി പറയുന്നു.
ഫ്യൂഡലിസത്തെ മുഴുവനും സഭയുടെമേൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്ന ഗ്രന്ഥസമിതിയുടെ അജ്ഞത വർണനാതീതമത്രേ.!!
ഫ്യൂഡൽ വ്യവസ്ഥിതി കത്തോലിക്കാസഭ കൊണ്ടുവന്നതല്ല. ജീവിതത്തിന്റെ സമസ്തമേഖലകളിലും ഫ്യൂഡലിസം ബാധിക്കുകയുണ്ടായി. അക്കാലത്തു നിലനിനിന്നിരുന്ന ഫ്യൂഡലിസമെന്ന പ്രത്യേക സാമൂഹ്യവ്യവസ്ഥ സഭയേയും സ്വാധീനിച്ചു എന്നതു ശരിയാണ്; ഫ്യൂഡലിസത്തിന്റെ മുഴുവൻ കാരണം സഭയാണെന്നു പറയുന്നതു യുക്തിക്കു നിരക്കാത്തതാണ്.
യുക്തിചിന്തയുടെമേൽ കർശനമായ നിയന്ത്രണം വരുത്തി എന്നുപറയുന്നതു പൂർണമായും സത്യവിരുദ്ധമാണ്. മധ്യകാലഘട്ടങ്ങളിലെ തോമസ് അക്വീനാസ്, ആൻസലം, ബൊനവെഞ്ച്വർ തുടങ്ങിയ ക്രൈസ്തവപണ്ഡിതരുടെ കൃതികൾ വിശ്വാസവിഷയങ്ങളിൽ യുക്തിയുടെ സ്ഥാനം ഏറ്റവും കൂടുതൽ ആവിഷ്കരിക്കപ്പെട്ട കാലഘട്ടമാണ്. ഇത്രയും യുക്തിഭദ്രമായ രീതിയിൽ മതപരമായ വാക്യങ്ങൾ എഴുതപ്പെട്ട ഒരു കാലഘട്ടവും തന്നെയില്ല. വിശ്വാസം യുക്തിയിൽ അധിഷ്ഠിതമാണെന്നും, വിശ്വാസം യുക്തിക്ക് അപ്പുറത്തേക്ക് എത്തിനിൽക്കുന്നു എന്നുമുള്ള ആപ്തവാക്യം വന്നതുതന്നെ ഈ കാലഘട്ടത്തിലാണ്.
കത്തോലിക്ക സഭയുടെ വിശ്വാസങ്ങള്‍ യുക്തിരഹിതമാണ് എന്ന് പാദഭാഗം കംമ്യുനിസ്റ്റു പാര്‍ട്ടി ക്ലാസുകളില്‍ പഠിപ്പിച്ചാല്‍ പോരെ ?!
കത്തോലിക്ക സഭയുടെ വിശ്വാസങ്ങള്‍ കാലഹരണപ്പെട്ടതാണ് എന്ന് ഇരസ്മസ് എന്നാ കത്തോലിക്ക പുരോഹിതന്‍ പറഞ്ഞതായി ഒരു " നുണയും തട്ടി വിട്ടിട്ടുണ്ട്" പതിമൂന് അംഗ മാര്‍ക്സിസ്റ്റു 'വിദഗ്ധ സമിതി' തയ്യാറാക്കിയ പുസ്തകത്തില്‍ ......വിശ്വാസങ്ങളെ ചിലര്‍ വളച്ചൊടിക്കുന്നതിതെിരേ സഭയ്‌ക്കകത്തു നിന്നുകൊണ്ടു തന്നെ വിമര്‍ശിക്കുകയാണ് ഇറാസ്‌മസ് ചെയ്‌തതു ...
മക്കിയ വല്ലിയുട പുസ്തകത്തിന്റെ പേര് "രാജാവ് " എന്നാണ് തര്‍ജ്ജമ ചെയ്തിരിക്കുന്നതും തെറ്റാണ് ...മക്കിയ വല്ലിയുടെ "രാജകുമാരന്‍ " ഹിട്ലരിന്റെ കിടപ്പുമുറിയിലെ വായനയുടയൂം മുസ്സോളിനിയുടെ ഡോക്ടറല്‍ പ്രബന്ധത്തിന്റെയും വിഷയമായിരുന്നു .മാത്രമല്ല ,ലെനിനും സ്റ്റാലിനും ഈ ഗ്രന്ഥത്തിനു ശിക്ഷിയപെട്ടിട്ടുന്ടെന്നു എന്നും ചരിത്രം സാഖ്യപ്പെടുത്തുന്നു .കംമ്യുനിസ്റ്റു പ്രത്യയശാസ്ത്രത്തില്‍ മാര്‍ക്സ് മക്കിയവല്ലിയുടെ തത്ത്വങ്ങള്‍ ഉള്‍ചേര്‍ത്തു .ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുന്നു എന്നാ മാര്‍ക്സിയന്‍ തത്വമായി ഇന്നറിയപ്പെടുന്ന പ്രമാണത്തിന്റെ പിതാമഹന്‍ മക്കിയവല്ലിയാണ് ..പുസ്തകം എഴുതിയവരുടെ ഉദ്ദേശത്തെ ഒന്ന് സൂചിപ്പിക്കാന്‍ പറഞ്ഞു എന്ന് മാത്രം ...
ജന്മ പാപം എന്നൊന്നില്ല എന്ന് കുട്ടികളെ പഠിപ്പിക്കുന്നു ..ഇത്തരം കാര്യങ്ങള്‍ ഇതിനാണ് കുട്ടികളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്ന് ആര്‍ക്കും മനസ്സിലാകും ...
ചുരുക്കിപ്പറഞ്ഞാല്‍ 'വിദഗ്ദ്ധരായ' മാര്‍ക്സിസ്റ്റുകാരും 'മാര്‍ക്സിസ്റ്റുപാര്‍ട്ടിയിലെ' പ്രതിനിധികള്‍ ആയ അധ്യാപകരും ഉള്‍പെട്ട സമിതിഅംഗീകരി ഒരു പുസ്തകം പഠിക്കാന്‍ ഇവിടുത്തെ മതേതര വിശ്വാസികള്‍ക്ക് ബാധ്യതയില്ല ...
ബാബുപോള്‍ ഒരു കത്തോലിക്കനല്ല ..കത്തോലിക്ക സഭ ചരിത്രത്തെക്കുറിച്ച് കേരളത്തിലെ എതോരാലെക്കാലും അദ്ദേഹത്തിനറിവുണ്ട് .....അതുപോലെ അദ്ദേഹം കെ എന്‍ പണിക്കാരെ പോലെ മാര്‍ക്സിസ്ടുകരനോ മനോജിനെപ്പോലെ ഒരു കത്തോലിക്കവിരുദ്ധനോ ബേബിയെപ്പോലെ മതവിരുദ്ധനോ പിണറായിയെപ്പോലെ വര്ഗ്ഗസമരക്കരാനോ ഫസല്‍ ഗഫൂരിനെപ്പോലെ വര്‍ഗ്ഗീയവാദിയോ എം ജി എസ നാരായനെപോലെ 'കവി' ചരിത്ര കാരനോ അല്ല .പാഠപുസ്തക രചനയില്‍ ഇത്തരം ആളുകള്‍ വന്നാല്‍ പാഠപുസ്തങ്കം ഇങ്ങനെയിരിക്കും ...
“ദൈവദശകം” എഴുതിയ ബാബുപോള്‍
നാസിയാനെ,
ചെയ്ത് കൂട്ടിയ, ഇപ്പറഞ്ഞ പാപങ്ങള്‍ എല്ലാം ഏറ്റ് പറഞ്ഞ് മാപ്പ് പറഞ്ഞ പാവം ജോണ്‍ പോള്‍ രണ്ടാമന്‍ അപ്പോള്‍ ആരായി? വത്തിക്കാനിലെ ആ ലിങ്കില്‍ എല്ലാം ഉള്ളതിനാല്‍ വിശദീകരണം ആവശ്യമില്ലല്ലോ :) ചരിത്രത്തെ അങ്ങിനെയങ്ങ് കണ്ണടച്ച് തോല്‍പ്പിക്കണമോ നാസിയാനേ ;)
പാപപത്രിക ബ്ലാക്കില്‍ വിറ്റ് കാശ് ഉണ്ടാക്കിയ പഴയ കാലഘട്ടത്തിലെ പൂര്‍വ്വികരെയും തോല്പിക്കുന്ന ചില അഭിനവ വിദ്യാഭ്യാസ കച്ചവട പുരോഹിത മുതലാളിമാരെ വെച്ച് അടുത്ത തവണ പാഠപുസ്തകം ഉണ്ടാക്കിക്കാം... അപ്പോള്‍ പിന്നെ എല്ലാം ശരിയാകും :) പാലേലെ സാറിനെ അതും ഏല്‍പ്പിക്കാം ;)
പക്ഷേ വേറെ ഒരു പ്രശ്നമില്ലേ ആ സി.ബി.എസ്സ്.ഇ. പിള്ളാരെ എങ്ങിനെ ഈ പറഞ്ഞ “തെറ്റായ” ചരിത്രം പഠിപ്പിക്കാതെ രക്ഷപ്പെടുത്തും? അതോ കേരള സിലബസ്സിലെ പിള്ളാരെ മാത്രം “രക്ഷപ്പെടുത്തിയാല്‍“ മതിയോ :)
കത്തോലിക്ക മതത്തോട് എതിര്‍പ്പൊന്നുമില്ല ഇഷ്ടാ... മതത്തിനെ വയറ്റിപ്പിഴപ്പാക്കുന്ന പുരോഹിതരോട്, അത് ഏത് മതത്തിലെ ആയാലും, മാത്രമേ എതിര്‍പ്പുള്ളൂ....
Truth is irritating. We may find more terrific incidents in the church history- Thirusabhaa charithram- by Rev.Dr. Xavier Koodappuzha(Rtd. Prof. Vadavaathoor Seminary,Kottayam)
Nasiyansan should read it.
സഭ നടത്തിയ ഏതെങ്കിലും കൊള്ളരുതായ്മകളെ ഞാന്‍ ന്യായീകരിച്ചില്ല ...
ഏതെങ്കിലും ചരിത്രസംഭാവങ്ങള്‍ നടന്നില്ല എന്നാ രീതിയില്‍ ഞാന്‍ ന്യായീകരിച്ചുമില്ല ....
പാഠപുസ്തകത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്തു എന്ന് മാത്രം ...
ഒന്ന് രണ്ടു ഉദാഹരണം കൂടി സൂചിപ്പിക്കാം ...
പാഠ പുസ്തക രചയിതാവ് ഇങ്ങനെ എഴുതുന്നു ...
ഫ്യൂടല്‍ കാല ഖട്ടത്തില്‍ യൂറോപ്പില്‍ വിജ്ഞാന തൃഷ്ണയുടെയും യുക്തി ചിന്തയുടെയും മേല്‍ കത്തോലിക്കാ സഭ കര്‍ശന നിയന്ദ്രണം എല്പ്പെടുതിയിരുന്നു
അതെ രചയിതാവ് തന്നെ കത്തോലിക്കാ സഭയിലെ വിശുദ്ധന്‍ ആയ തോമസ് മൂര്‍ എഴുതിയ ഗ്രന്ഥത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു
ദാരിദ്ര്യം , ദുരിതം , അക്രമം എന്നിവകള്‍ ഒന്നും ഇല്ലാത്തതും സ്ഥിതി സമത്വവും സന്തോഷവും നില നില്‍ക്കുന്നതുമായ ഒരു സാങ്കല്‍പ്പിക ലോകത്തെ വിഭാവനം ചെയ്യുന്നതാണ് ഇംഗ്ലീഷ് മത പണ്ഡിതനായ സര്‍ തോമസ് മൂര്‍ന്‍റെ ഉട്ടോപ്യ എന്ന കൃതി . ഉട്ടോപ്യ എന്ന വാക്കിനു അര്‍ഥം എങ്ങും ഇല്ലാത്ത ഇടം എന്നാണു . പില്‍ക്കാലത്ത് സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് ഈ കൃതി പ്രചോദനം ഏകി .
സഭ അന്വേഷണ ത്വരയ്ക്കും ശാസ്ത്രീയതയ്ക്കും എതിരായിരുന്നു എന്നാ പ്രതീതിയാണ് ഈ പാഠ ഭാഗത്തില്‍ ഉടനീളം . അത് ശരിയായ ഒരു നിരീക്ഷണം ആണോ ? ഒരു തികഞ്ഞ യുക്തി വാദിയായ എ എന്‍ വൈറ്റ് ഹെഡ് തന്‍റെ 'സയന്‍സ് ആന്‍ഡ് മോഡേണ്‍ വേള്‍ഡ്' എന്ന പുസ്തകത്തില്‍ സമര്‍ ഥിചിരിക്കുന്നത് യൂറോപ്പില്‍ ആധുനിക ശാസ്ത്രങ്ങള്‍ വളര്‍ന്നത് കത്തോലിക്കാ സഭ പുലര്‍ത്തിയ യുക്തിയില്‍ ഉള്ള വിശ്വാസത്തിന്‍റെ സംസ്ക്കാരം ആണ് എന്നതാണ് . ഏകപക്ഷീയമായ ചില പ്രസ്താവനകള്‍ മാത്രം നടത്തുന്ന പാഠപുസ്തകം അതുപോലെതന്നെ കുട്ടികള്‍ പഠിക്കണോ ?
കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ സഭയ്ക്ക് ഒരു പിഴവും സംഭവിച്ചിട്ടില്ല എന്ന് സ്ഥാപിച്ചു പാഠ പുസ്തകം എഴുതണം എന്നല്ല ഈ പാഠ പുസ്തകത്തെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നത്...
പാഠ പുസ്തകത്തിലെ 12 ആം പേജില്‍ നവോഥാനത്തെ കുറിച്ച് ലേഖകന്‍ ഇങ്ങനെ പറയുന്നു . . .
14 ഉം 15 ഉം നൂറ്റാണ്ടുകളില്‍ ഇറ്റാലിയന്‍ നഗരങ്ങളിലും തുടര്‍ന്ന് ഇതര യൂറോപ്യന്‍ രാജ്യങ്ങളിലും ഉണ്ടായ കലാ വൈജ്ഞാനിക രംഗങ്ങളിലെ പുത്തന്‍ ഉണര്‍വിനെ ആണ് നവോധാനം കുറിക്കുന്നത് . ഫ്യൂടല്‍ പ്രഭുക്കന്മാരും കത്തോലിക്കാ സഭയും വിലക്ക് എല്പ്പെടുതിയിരുന്ന പ്രാജീന ഗ്രൈക്കോ റോമന്‍ സംസ്ക്കാരങ്ങളുടെ പുനര്‍ജ്ജന്മം ആണ് അത് . കത്തോലിക്കാ സഭ അടിച്ചേല്‍പ്പിച്ച യുക്തി രഹിതമായ വിശ്വാസത്തെ നിരാകരിക്കാന്‍ ഉള്ള അന്വേഷണ ത്വരയുടെയും വിമര്‍ശന ബുദ്ധിയുടെയും ഭലം.
സഭ ഇങ്ങനെ പഠിപ്പിക്കുന്നു . .
വേദഗ്രന്ഥം പോലെ ഈ പ്രപഞ്ചവും ദൈവത്തിന്റെ ബുദ്ധിയില്‍ നിന്നും എഴുതപ്പെട്ടിട്ടുല്ലതാണ് . രണ്ടിന്റെയും ഒരുപോലെ ഉള്ള വായനയാണ് ദൈവത്തിന്റെ മനം അറിയാന്‍ ഉള്ള മാര്‍ഗം . മനുഷ്യന്‍ ദൈവത്തിന്റെ രൂപ സാദ്രിശ്യങ്ങളില്‍ ആവുന്നത് അവന്‍റെ ബുദ്ധിയില്‍ ആണ് . അത് കൊണ്ട് ബുദ്ധി ഉപയോഗിച്ച് ഈ പ്രപഞ്ചം അവന്‍ മനസിലാക്കും .
ഈ വിശ്വാസവും ഗ്രീക്കുകാരുടെ തര്‍ക്ക ശാസ്ത്രവും സംയോജിച്ച ഒരു സംസ്ക്കാരത്തില്‍ ആണ് ശാസ്ത്രങ്ങള്‍ വളര്‍ന്നത് . അരിസ്റ്റോട്ടില്‍ , പ്ലേറ്റോ തുടങ്ങിയ ഗ്രീക്ക് ചിന്തകരെ യൂറോപ്പില്‍ അവതരിപ്പിച്ചത് സഭയാണ് . ഹോമര്‍ ന്‍റെ യൂളിസിസ് ക്രൈസ്തവ സഭയാണ് വീണ്ടും വീണ്ടും വ്യാഖ്യാനിച്ചതും . റോമിലെ പ്രശസ്തമായ സിസ്റ്റെന്‍ ചാപ്പലിന്‍റെ മുകളില്‍ മൈക്കില്‍ ആഞ്ജലോ ക്രൈസ്തവ ചിത്രങ്ങള്‍ വരച്ചപ്പോള്‍ ആ കൂട്ടത്തില്‍ ഗ്രീക്ക് സിംബലുകളുടെ അഞ്ചു ചിത്രങ്ങള്‍ കൂടി വരച്ചു ചേര്‍ത്തു.
ഈ ചരിത്ര സത്യങ്ങള്‍ മറന്നു കൊണ്ട് ഗ്രീക്ക് സംസ്ക്കാരത്തിനു കത്തോലിക്കാ സഭ വിലക്ക് എല്പ്പെടുത്തി എന്ന് ഏകപക്ഷീയമായി സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് പാഠ പുസ്തക ലേഖകന്‍ !
പാഠ പുസ്തകത്തിലെ 13 ആം പേജില്‍ ഡാവിഞ്ചി യുടെ മാനവികതയെ കുറിച്ച് ലേഖകന്‍ ഇങ്ങനെ പറയുന്നു . . .
ശാന്ത ഗംഭീരന്‍ ആയി ഇരിക്കുന്ന യേശു വിനെയും സംശയ ദൃഷ്ട്ടിയോടെ പരസ്പരം വീക്ഷിക്കുന്ന പന്ത്രണ്ടു ശിഷ്യന്മാരെയും അവതരിപ്പിക്കുന്ന അവസാനത്തെ അത്താഴതിലും , മകന്‍റെ വേര്‍പാട് ഉണ്ടാക്കിയ ദുഃഖം മുഴുവന്‍ മുഖത്ത് പ്രതിഭലിപ്പിക്കുന്ന കന്യാ മറിയത്തിലും ഡാവിഞ്ചിയുടെ മാനവികത പ്രകടമാണ് .
എന്താണ് ഈ സംശയ ദൃഷ്ട്ടിയോടെ ഉള്ള പരസ്പ്പര വീക്ഷണത്തിന്റെ രഹസ്യം ..!
കത്തോലിക്കാ സഭയുടെ ഒരു കൊവേന്തയുടെ ഊട്ടുമുറിയില്‍ അദേഹം വരച്ച അന്ത്യഅത്താഴ ചിത്രത്തിന്‍റെ പശ്ചാത്തലം, 'നിങ്ങളില്‍ ഒരുവന്‍ എന്നെ ഒറ്റി കൊടുക്കും' എന്ന യേശുവിന്‍റെ വാക്കുകള്‍ ആയിരുന്നു . അതിവിടെ മനപൂര്‍വം മറച്ചു വെയ്ക്കപ്പെട്ടിരിക്കുന്നു !
ശാസ്ത്ര കണ്ട് പിടുത്തങ്ങള്‍ സഭാ വിശ്വാസത്തിനെതിരാണെന്ന് വന്നാല്‍ വിചാരണയ്ക്ക് വിധേയരാകണം എന്നതായിരുന്നു അന്നത്തെ കാലം എന്നത് അവര്‍ തന്നെ സമ്മതിച്ചിട്ടുണ്ടല്ലോ! സഭാ വിശ്വാസങ്ങള്‍ക്ക് അനുസരിച്ചുള്ള ശാസ്ത്ര ഗവേഷണങ്ങള്‍ക്കല്ലേ സഭ സഹായം നല്‍കിയത്! അങ്ങിനെ അല്ലാതിരുന്ന കണ്ടുപിടുത്തങ്ങളുടെ അവകാശികള്‍ക്ക് എന്ത് സംഭവിച്ചു എന്നത് എല്ലാവര്‍ക്കും അറിയുന്നതല്ലേ!!! അപ്പോള്‍ സഭ ശാസ്ത്രത്തെ സഹായിച്ചു എന്നത് എങ്ങിനെ ശരിയാകും?
ഇങ്ക്വിസിഷന്‍ എന്ന ഭാഗം മാറ്റണം എന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതില്‍ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്? സി.ബി.എസ്സ്.ഇ. സിലബസ്സിലുള്ള കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ അത് പഠിക്കുന്നു എന്നത് ബാബു പോളും കൂട്ടരും എന്തേ കണ്ണടയ്ക്കുന്നത്. കാ.പുരോഹിതരില്‍ ചിലരുടെ ആവശ്യങ്ങള്‍ ബാബു പോള്‍ റിപ്പോര്‍ട്ടില്‍ എഴുതുകയും ചെയ്തു. അത് കൊണ്ട് തന്നെ ആ പുരോഹിതര്‍ക്ക് അങ്ങനെ ഒരു ഉദ്ദേശമില്ല എന്ന് നാസിയാന്‍ പറയുമ്പോഴും ഉണ്ട് എന്ന് തന്നെയല്ലേ ബാബു പോളിന്റെ റിപ്പോര്‍ട്ട് തുറന്ന് കാട്ടുന്നത് :)
അക്കാലത്ത് സഭ അധികാരം നിലനിര്‍ത്തുവാന്‍ അബ്രഹാം മതക്കാര്‍ ഉള്‍പ്പെടെയുള്ളവരെ യുദ്ധത്തില്‍ കൊല്ലുന്നത് അബ്രഹാം മതക്കാര്‍ തന്നെ ഇപ്പോഴും പറയുന്നില്ലയോ!
ഗ്രീക്ക് കള്‍ച്ചര്‍ അടിച്ചമര്‍ത്തി എന്ന് തെളിയിക്കാന്‍ Great Schism ഒക്കെ പറയേണ്ടി വരില്ലേ. അവിടെ നിന്ന് തുടങ്ങുന്ന കാ.സഭ ചരിത്രം പറയണമെങ്കില്‍ ഒരു പരമ്പര തന്നെ വേണ്ടി വരില്ലേ :)
എന്തിന് അധികം പോകുന്നു ആ വത്തിക്കാന്‍ ലിങ്കില്‍ പോയാല്‍ “ഒഫീഷ്യല്‍” ആയി അവര്‍ എന്തൊക്കെ “സമ്മതിക്കുന്നു” എന്നറിയാമല്ലോ :)
ഓ.ടോ.: കഥയില്‍ നിങ്ങളില്‍ ഒരാള്‍ ഒറ്റി കൊടുക്കും എന്ന് പറയുമ്പോള്‍ കൂടെയുള്ളവര്‍ പരസ്പരം നോക്കുന്നത് അത്ഭുതത്തോടെയായിരിക്കുവാനും സാധ്യതയുണ്ട് :)
Post a Comment