എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Friday, July 8, 2011

എന്‍ഡോസള്‍ഫാന്‍: ഒടുവില്‍ ആ റിപ്പോര്‍ട്ടും വെളിച്ചം കണ്ടു

ഐ.സി.എം.ആര്‍‌. നടത്തിയ പഠനത്തില്‍ 2001ല്‍ സെയ്തിനെ കൂടാതെ 2003ല്‍ പ്രതാപ് കുമാറിന്റെ നേതൃത്വത്തിലും പഠനം നടത്തിയിരുന്നു എന്നും അവര്‍ 2006ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെങ്കിലും അത് വെളിച്ചം കാണിക്കാതെ പൂഴ്ത്തി വെച്ചുമെന്ന് തെളിഞ്ഞിരിക്കുന്നു. (റിപ്പോര്‍ട്ടിന്റെ പി.ഡി.എഫ്. മാതൃഭൂമി വക).

ആണ്‍ കുട്ടികളില്‍ ലൈംഗിക വളര്‍ച്ചയ്ക്ക് താമസം നേരിടുന്നതിനെ പറ്റി സെയ്ത് 2003ല്‍ പറഞ്ഞ് വെച്ചതിന്റെ (പി.ഡി.എഫ്.) തുടര്‍ച്ചയാണ് ഈ റിപ്പോര്‍ട്ട്.

424 ആണുങ്ങളില്‍ നിന്നായി ശേഖരിച്ച രക്ത സാമ്പിളുകളില്‍ നിന്നും തെളിയുന്നത് പ്രശ്ന ബാധിത പ്രദേശത്തിന് പുറത്ത് താമസിക്കുന്നവരേക്കാള്‍ എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശത്ത് താമസിക്കുന്നവരില്‍ ടെസ്റ്റോസ്റ്റിറോണും, എഫ്.എസ്സ്.എച്ച്.ഉം കുറവാണെന്നാണ്. കൂടാതെ ക്രോമസോമല്‍ അബറേഷനും കൂടുതലായും കണ്ടെത്തി. ഈ രണ്ട് നിരീക്ഷണങ്ങളും കാണിക്കുന്നത് ആ പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് പ്രത്യുല്‍പ്പാദന കുറവും, ശാരീരിക-മാനസിക വൈകല്യമുണ്ടാകുവാനും സാധ്യത കൂടുതലാണെന്നാണ്. 2003ല്‍ പ്രസിദ്ധീകരിച്ച ആര്‍ട്ടിക്കിളില്‍ പ്രശ്ന ബാധിത പ്രദേശത്തുള്ളവരില്‍ എന്‍ഡോസള്‍ഫാന്റെ അംശം കണ്ടെത്തിയിരുന്നു.

ഈ പഠനത്തിന് മുന്‍പ് നടന്ന സര്‍വേകളില്‍ പ്രശ്ന ബാധിത പ്രദേശത്ത് ക്യാന്‍സര്‍‌, ഗര്‍ഭമലസല്‍‌, ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍‌,  നവജാതരില്‍ എല്ലുകള്‍ക്ക് വൈകല്യം എന്നിവ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുള്ളതായി ഈ റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നുണ്ട്.   

ഇത്രയും ശക്തമായ തെളിവ് ലഭിച്ചിട്ടും അത് പുറത്ത് കാട്ടാതിരുന്നത് എന്തിന് വേണ്ടിയായിരുന്നു എന്ന് ഉത്തരം പറയേണ്ടത് കേന്ദ്ര ഗവണ്മെന്റാണ്. 8 ലക്ഷത്തോളം മുടക്കി 3 കൊല്ലം കൊണ്ട് പഠനം നടത്തിയ റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ച് എന്‍ഡോസള്‍ഫാന്‍ കമ്പനികള്‍ക്ക് ഓശാന പാടുന്ന സര്‍ക്കാര്‍ വീണ്ടും ഐ.സി.എം.ആര്‍‌.നെ കൊണ്ട് തന്നെ കൂടുതല്‍ പഠനത്തിനായി നിയോഗിച്ച് നാടകം കളിക്കുന്നത് എന്തിനെന്ന് പറയണം!    

3 comments:

Manoj മനോജ് said...

വിവരാവകാശ നിയമ പ്രകാരം ഈ റിപ്പോര്‍ട്ട് പുറത്ത് കൊണ്ടു വന്ന കര്‍ണാടകയിലെ കണ്‍സ്യൂമര്‍ വെല്‍ഫയര്‍ ഫോറം കണ്വീനര്‍ നിത്യാനന്ദ പൈക്ക് അഭിനന്ദനങ്ങള്‍‌...

ലീനാസ് said...

ഇനിയും ഒരു പഠനവുമായി അവിടെച്ചെന്നാൽ ജീവനോടെ തിരിച്ചുവരാൻ സാധ്യത കുറവാണ്. അത്രയേറെ അവർ പഠിച്ചിരിക്കുന്നു.

റ്റോംസ്‌ || thattakam .com said...

എന്തായിട്ടെന്താ. ആരുടെ കണ്ണുകളാ ഇവിടെ തുറക്കേണ്ടത്.