ഒത്തു തീര്‍പ്പുകള്‍ക്ക് വിരുദ്ധമായി കൂടുതല്‍ മന്ത്രിമാരെ ലീഗ് തന്നിഷ്ടത്തിന് പ്രഖ്യാപിച്ച് വിലസാമെന്ന് കരുതിയെങ്കിലും ഭരണം തൂങ്ങി നില്‍ക്കുന്ന അവസ്ഥയില്‍ കൂടുതലായി ഒരു മന്ത്രിയെ നല്‍കാന്‍ കോണ്‍ഗ്രസ്സ് തയ്യാറാകാഞ്ഞത് ലീഗിന് കിട്ടിയ വലിയ അടിയായിരുന്നു. എന്നാല്‍ കേന്ദ്ര മന്ത്രിസഭ വികസിപ്പിക്കുമ്പോള്‍ ആനയെ കിട്ടുമെന്ന് പ്രചരിപ്പിച്ചെങ്കിലും കുഴിയാനയെ പോലും കൊടുക്കുവാന്‍ സോണിയജി തയ്യാറായില്ല എന്നത് ലീഗിനുള്ള അടുത്ത പ്രഹരമായി.
ഇപ്പോള്‍ ഇതാ യു.ജി.സി. പറയുന്ന യോഗ്യത ഇല്ലാത്ത ഒരാളെ കാലിക്കറ്റ് വി.സി. ആയി നിയമിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചിരിക്കുന്നു!
“While preparing the panel, the search committee must give proper weightage to academic excellence, exposure to the higher education system in the country and abroad, and adequate experience in academic and administrative governance” എന്നാണ് വി.സി. ആയി പരിഗണിക്കേണ്ട ആളിനെ കുറിച്ച് യു.ജി.സി. ചട്ടങ്ങളില്‍ പറയുന്നത് (പി.ഡി.എഫ്.).
പത്ത് വര്‍ഷത്തെ പരിചയം വേണമെന്ന യു.ജി.സി. ചട്ടം പോലും പാലിക്കാത്ത ലീഗിന്റെ ഈ നിലപാടിനെതിരെ കേരളത്തിലെ യൂണിവേഴ്സിറ്റി അധ്യാപക സമൂഹത്തില്‍ നിന്ന് ഉയര്‍ന്ന സ്വരം മറ്റുള്ളവരും ഏറ്റെടുത്തതോടെ ഉമ്മന്‍ ചാണ്ടിക്ക് വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശം ചവറ്റ് കൊട്ടയില്‍ തള്ളി കളയേണ്ടി വന്നു എന്നത് ലീഗിന് കിട്ടിയ ഏറ്റവും പുതിയ അടിയാണ്. കേരള സമൂഹത്തിന് മുന്‍പില്‍ ലീഗ് വീണ്ടും നാണം കെട്ടിരിക്കുകയാണ്!
വിദ്യാഭ്യാസം ലീഗിന് കൊടുത്തതിനെതിരെ അഴീക്കോട് എന്തോ പറഞ്ഞു എന്ന് പറഞ്ഞ് ബ്ലോഗുലകത്തും ഭൂലോകത്തും വെളിച്ചപ്പാടുകള്‍ ഉറഞ്ഞ് തുള്ളുകയായിരുന്നുവല്ലോ! മതവും ദേശവും എടുത്തിട്ടല്ലായിരുന്നോ അലക്ക്! എന്നാല്‍ അതിന് മുന്‍പേ ഇലക്ഷന്‍ റിസള്‍ട്ട് വന്നപ്പോള്‍ തന്നെ വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ്സ് ഏറ്റെടുക്കണമെന്ന് ഹൈബി പറഞ്ഞപ്പോള്‍ ഈ വെളിച്ചപ്പാടുകളുടെയെല്ലാം വായില്‍ ഭക്ഷണമായിരുന്നെന്ന് തോന്നി! ഇനി ഇപ്പോള്‍ അവര്‍ എന്ത് പുതിയ ന്യായം കണ്ടെത്തുമോ ആവോ?
Saturday, July 16, 2011
Subscribe to:
Post Comments (Atom)


6 comments:
കാലിക്കറ്റ് വി.സി. സ്ഥാനത്തേയ്ക്കുള്ള പരിഗണന പട്ടികയിലെ 6 പേരും ഒരു പ്രത്യേക സമുദായത്തില്‍ പെട്ടവര്‍ മാത്രം ആയതിനാല്‍ ഘടക കക്ഷികള്‍ക്ക് അതൃപ്തി പോലും!!! മറ്റ് മതക്കാര്‍/മതമില്ലാത്തവര്‍ ഒന്നും കാലിക്കറ്റ് വി.സി. ആകാന്‍ യോഗ്യരല്ല എന്ന് ചുരുക്കം!!! ദാ ദിതാണ് മതേതര ലീഗിന്റെ മുഖം!!!
വിത്ത്യാപ്യാസം ഞമ്മടെ പറമ്പാണ് ഓടെ ബായക്ക് തടം ബെട്ടാന്‍ അസൈനാരു മാണാ അലവിക്കുട്ടി മാണാ എന്നൊക്കെ ഞമ്മള് തീര്‍പ്പാക്കും ഇജ്ജൊന്നു മുണ്ടാണ്ടി പൊക്കോളീ യുജീസീ...
യു.ജി.സി. നിയമം അനുസരിച്ച് വി.സി.യെ നിര്‍ദ്ദേശിക്കേണ്ടത് സെര്‍ച്ച് കമ്മിറ്റിയാണ്... അങ്ങിനെ നടക്കില്ല എന്നത് വാസ്തവം... ആരുമറിയാതെ ഭരണക്കാര്‍ തങ്ങളുടെ നോമിനിയെ നിയമിക്കുന്നു... പക്ഷേ ഞങ്ങള്‍ വി.സി.യുടെ പേര്‍ നിര്‍ദ്ദേശിക്കുമെന്ന് ലീഗുകാര്‍ പത്ര സമ്മേളനം നടത്തുമ്പോള്‍ (http://www.mathrubhumi.com/story.php?id=200921) രാജ്യത്തെ നിയമ വ്യവസ്ഥിതിയെ അല്ലേ വെല്ല് വിളിക്കുന്നത്?
ലീഗിന് നാണം?
how about V.A Arunkumar's appointment? did you hear those stories?
:) അരുണിനെ നെറ്റില്‍ അന്വേഷിച്ചിട്ട് പുള്ളി ഐ.എച്ച്.ആര്‍.ഡി.യില്‍ കയറിയിട്ട് 12 വര്‍ഷമായി എന്ന് മനസ്സിലായി. അതായത് യു.ഡി.എഫ്. ഭരണ സമയത്തും പുള്ളി അവിടെ ഉണ്ടായിരുന്നു!!! ഐ.എച്ച്.ആര്‍.ഡി. തന്നെ പറയുന്നു പുള്ളിക്ക് മറ്റുള്ള 2 പേരൊടൊപ്പം പ്രൊമോഷന്‍ കിട്ടി അഡീഷണല്‍ ഡയറക്ടറായെന്നും ഫൈനല്‍ സ്കൂളിന്റെ ഡയറക്റ്റര്‍ സ്ഥാനം അഡീഷണല്‍ റെസ്പോണ്‍സിബിളിറ്റി ആണെന്നും... ഇനി പുള്ളി ഇതിന് അര്‍ഹനാണോ എന്ന കാര്യം... ഐ.എച്ച്.ആര്‍.ഡി. പറയുന്നതനുസരിച്ചെങ്കില്‍ കുഴപ്പം എന്താണ്? ഉണ്ടെങ്കില്‍ സര്‍ക്കാരിന് നടപടി എടുക്കാമല്ലോ? പണ്ട് യു.ഡി.എഫ്. ഭരിച്ചപ്പോള്‍ അത് കണ്ടു പിടിച്ചില്ലെങ്കില്‍ ഇപ്പോള്‍ കണ്ട് പിടിക്കട്ടെ... നടപടി എടുക്കട്ടെ....
മറ്റൊന്ന് ആശയുടെ കാര്യത്തെ കുറിച്ച് എഴുതുവാന്‍ തുടങ്ങിയപ്പോഴേയ്ക്കും പലരും പോസ്റ്റിയതിനാല്‍ അവിടെ കമന്റുകളില്‍ കാര്യം വ്യക്തമാക്കി.... ആശ ആ സയന്റിഫിക്ക് പോസ്റ്റിന് അര്‍ഹയാണെന്ന് അവരുടെ പബ്ലിക്കേഷനുകള്‍ തന്നെ വിളിച്ച് പറയുന്നു... അത് പോലെ ഒരണ്ണം അരുണ്‍ തന്റെ പോസ്റ്റിന് അര്‍ഹനല്ല എന്ന് കണ്ടെത്താനായില്ല. മറിച്ച് ഐ.എച്ച്.ആര്‍.ഡി. പറയുന്നു പുള്ളിക്ക് പ്രൊമോഷന്‍ കൊടുത്തതാണെന്ന്.. അപ്പോള്‍ അരുണ്‍ മോശക്കാരനാണ് എന്ന് പറയുവാന്‍ മറ്റ് വഴികളില്ലല്ലോ... അങ്ങിനെ എന്തെങ്കിലും കിട്ടിയാല്‍ തീര്‍ച്ചയായും പോസ്റ്റാം....
കാലിക്കറ്റ് യൂണീ. പ്രശ്നത്തില്‍ യു.ജി.സി. പറയുന്ന 10 കൊല്ലം ഈ കക്ഷിക്കുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ പുള്ളിക്ക് അനുകൂലമാകുമായിരുന്നു :)
Post a Comment