എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Sunday, August 14, 2011

സ്വാതന്ത്ര്യ ദിനത്തില്‍ മറന്നുകളയുന്നവര്‍

1947 ആഗസ്റ്റ് 15ന് ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യ സ്വതന്ത്ര്യയായി. എല്ലാ കൊല്ലവും ആഗസ്റ്റ് 15ന് നാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. എന്നാല്‍ ഈ ദിനത്തില്‍ നാം മറക്കുന്ന അല്ലെങ്കില്‍ നമ്മെ ഓര്‍മ്മിപ്പിക്കുവാന്‍ ഭരണകൂടങ്ങള്‍ സമ്മതിക്കാത്ത ചില ചരിത്ര സത്യങ്ങള്‍ ഉറങ്ങി കിടക്കുന്നുണ്ട്.

1947 ആഗസ്റ്റ് 15 മുതല്‍ 1950 ജനുവരി 26 വരെ ഇന്ത്യ ബ്രിട്ടന് കീഴില്‍ തന്നെയായിരുന്നു. ഡൊമൈന്‍ രാജ്യമായി, ബ്രിട്ടീഷ് രാജാവിന് കീഴില്‍‌ നെഹ്രുവും ടീമും ആ 3 കൊല്ലം ഭരിച്ചു.

ഇന്ത്യ ഒറ്റ കെട്ടായി ഇരിക്കണം എന്ന ഗാന്ധിജിയുടെ ആഗ്രഹം മൂലയ്ക്ക് തള്ളി വിഭജനം വേണമെന്ന് നിര്‍ബന്ധവുമായി നെഹ്രു-പട്ടേല്‍ ടീമുകള്‍ നയിക്കുന്ന കോണ്‍ഗ്രസ്സ് ഒരു വശത്തും ജിന്ന നയിക്കുന്ന മുസ്ലീം ലീഗ് മറുവശത്തും നിരന്നപ്പോള്‍ ഈ ഒരു നിമിഷത്തിനായി അഹോരാത്രം പ്രയത്നിച്ച ബ്രിട്ടീഷ് ഭരണകൂടം ഒരു കടലാസ് കഷണത്തില്‍ ചില വരകള്‍ കുറിച്ച് ഇന്ത്യയെ രണ്ടാക്കി.

പക്ഷേ ആ വരകള്‍ തുടങ്ങി വെയ്ക്കുന്നത് വന്‍ ആഘാതമായിരുന്നു എന്ന് 1947 ആഗസ്റ്റ് 14ന് മുന്‍പ് തന്നെ Rawalpindi തെളിയിച്ചു. ഇപ്പോഴും മൂന്ന് രാജ്യങ്ങളും അനുഭവിക്കുന്നു!

വിഭജനത്തെ തുടര്‍ന്ന് ഏകദേശം 50 ലക്ഷം ജനങ്ങളാണ് ഇന്ത്യയിലേയ്ക്കും പാക്കിസ്ഥാനിലേയ്ക്കുമായി പാലായനം ചെയ്യപ്പെട്ടത്. അതിര്‍ത്തികളില്‍ പലപ്പോഴും അവര്‍ ഏറ്റ് മുട്ടി. ഭീകരമായ യാതനകള്‍ ഇരു കൂട്ടരും അനുഭവിക്കേണ്ടി വന്നു. 1947 ഒക്ടോബര്‍ 27ന് ടൈം മാഗസിന്റെ പുറം ചട്ടയില്‍ സ്വയം കുത്തി പരിക്കേല്‍പ്പിക്കുന്ന കാളിയുടെ രൂപമുള്ള ഇന്ത്യയെയാണ്. INDIA-PAKISTAN: The Trial of Kali  എന്ന ലേഖനത്തില്‍ ഭീകരമായ അന്നത്തെ ചിത്രം വരച്ച് കാട്ടുന്നുണ്ട്. അഞ്ച് ലക്ഷത്തിന് മുകളില്‍ ജനങ്ങളാണ് അന്ന് കലാപത്തില്‍ മരിച്ചതെന്ന് ടൈം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കണ്‍മുന്നില്‍ സഹോദരങ്ങളും, കുട്ടികളും, ഭര്‍ത്താക്കന്മാരും, അച്ഛന്മാരും വെട്ടേറ്റ് വീഴുന്നതും ഭാര്യമാരും, കുട്ടികളും, സഹോദരിമാരും, അമ്മമാരും  കൂട്ടത്തോടെ ആക്രമിക്കപ്പെടുന്നതും കാണേണ്ടി വന്നവരുടെ തലമുറയ്ക്ക് ഇന്ത്യയുടെ സ്വാതന്ത്ര്യം എന്ത് അനുഭവമാണ് നല്‍കുക!



എങ്കിലും നമുക്ക് ആശംസിക്കാം “HAPPY INDEPENDENCE DAY"

3 comments:

Manoj മനോജ് said...

സ്വാതന്ത്ര്യം എന്തിന് വേണ്ടിയായിരുന്നു? ബ്രിട്ടീഷുകാര്‍ ഇന്ത്യയെ കൊള്ളയടിച്ചു.. അവരെ ആട്ടി പായിച്ച് 60ല്‍ പരം വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കോടികള്‍ പോക്കറ്റിലാക്കി ഇന്ത്യക്കാര്‍ തന്നെയായ രാഷ്ട്രീയക്കാര്‍ നമ്മളെ ഭരിച്ച് കൊള്ളയടിക്കുന്നു... ബ്രിട്ടീഷുകാര്‍ ഭരിച്ചിരുന്നപ്പോള്‍ ഇന്ത്യക്കാര്‍ നേരിട്ട ജീവിത അരക്ഷിതാവസ്ഥ ഇന്നും നാം നേരിടുന്നു. അന്നത്തെ പോലെ തന്നെ എലൈറ്റുകള്‍ ജീവിതം ആഘോഷിക്കുമ്പോള്‍ സാധാരണക്കാര്‍ ദുരിതം പേറി ജീവിക്കുന്നു. യുവജനതയ്ക്ക് സ്വാധീനമില്ലാതെ ജീവിതം മുന്നോട്ട് കൊണ്ട് പോകാനാവാത്ത അവസ്ഥ. സ്ത്രീകള്‍ക്കും, കൊച്ച് കുട്ടികള്‍ക്കും വരെ പുറത്തിറങ്ങുവാനാകാത്ത സ്ഥിതി. എന്നിട്ടും നിര്‍വികാരതയോടെ നാം ഇന്നും ആ പഴയവരെ പോലെ “അഹിംസവാദികളായി” നില്‍ക്കുന്നു!!! കോടതികളില്‍ മാത്രം വിശ്വാസം അര്‍പ്പിച്ച് നാം മുന്നോട്ട് പോകുന്നു!!!

അനില്‍@ബ്ലോഗ് // anil said...

ആഘോഷിക്കുകയല്ലാതെ മറ്റെന്താണ് നമുക്ക് ചെയ്യാനുള്ളത്?

സന്ദീപ് കളപ്പുരയ്ക്കല്‍ said...

വെറ്തെ.....പേരിനൊരു സ്വാതന്ത്ര്യം !!