എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Tuesday, August 16, 2011

ഇന്ത്യ ഭരിക്കുന്നത് ആരാണ്?

ഇന്ത്യ ഭരിക്കുന്നത് യു.പി.എ. എന്ന കൂട്ട് കക്ഷിയാണെന്നാണ് വെപ്പ്. എന്നാല്‍ ഇന്ന് വാര്‍ത്തകള്‍ വായിച്ചപ്പോള്‍ കോണ്‍ഗ്രസ്സ് ഒറ്റയ്ക്ക് ഭരിക്കുന്നു എന്ന തോന്നല്‍‌. എപ്പോഴാണ് കോണ്‍ഗ്രസ്സിന് ഒറ്റയ്ക്ക് ഭൂരിപ്ക്ഷം കിട്ടിയത് ആവോ?

ഹസ്സാരയെ പുറത്ത് വിട്ടത് ഇന്ത്യന്‍ പ്രധാനമന്ത്രി ഒന്നര മണിക്കൂര്‍ രാഹുലുമായി ചര്‍ച്ച ചെയ്താണ് അത്രേ. കൂട്ടുകക്ഷി ഭരണമെങ്കില്‍ പേരിനെങ്കിലും മറ്റ് കക്ഷികളെ വിളിച്ച് ദാ ഇതാണ് ചെയ്യുവാന്‍ പോകുന്നത് എന്ന് പറഞ്ഞ് കൂട്ടായ തീരുമാനം ആണിതെന്ന് ജനങ്ങളെ കാണിക്കുവാനുള്ള ബുദ്ധിയെങ്കിലും അമൂല്‍ ബേബിക്ക് ഉണ്ടായിരുന്നുവെങ്കില്‍‌!!!

അങ്ങിനെ ഹസ്സാരയെ അറസ്റ്റ് ചെയ്തതോടെ അമൂല്‍ ബേബിയുടെ അടുത്ത അടവും പൊട്ടി പാളീസായി! സോണിയ മാഡം ഉണ്ടായിരുന്നുവെങ്കില്‍ അവരുടെ തലയില്‍ കെട്ടിവെച്ച് അമൂല്‍ ബേബിയുടെ “കരിയര്‍‌” രക്ഷിക്കാമായിരുന്നു. ഇതിപ്പോള്‍ ഈ കറുത്ത ചരിത്രം അമൂല്‍ ബേബിയുടെ കരിയറില്‍ വരയ്ക്കപ്പെട്ട് കഴിഞ്ഞു!

കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പാണ് അമൂല്‍ ബേബി യു.പി.യില്‍ നിരോധനാജ്ഞ ലംഘിച്ച് “പ്രകടനം” നടത്തിയത്. അന്ന് പുള്ളി കൂളായി നെഞ്ച് വിരിച്ച് നടന്നിട്ടും ആരും അറസ്റ്റ് ചെയ്തില്ല. അതിനെ ന്യായീകരിച്ചവര്‍ ഇന്ന്  ലംഘിക്കുമെന്ന് പറഞ്ഞപ്പോഴേയ്ക്കും അറസ്റ്റ് ചെയ്തതിനെ ന്യായീകരിക്കുവാന്‍ പെടാപാട് ചെയ്യുന്നു!!!

2 കമന്റ്കള്‍:

Manoj മനോജ് said...

കൂട്ട് കക്ഷി ഭരണമാണെന്ന വിചാരമില്ലാതെ അമൂല്‍ ബേബിയുടെ വാക്കുകള്‍ മാത്ര കേട്ട് പ്രവര്‍ത്തിക്കുന്ന (ഇതും മറ്റൊരു തരം ജനാധിപത്യം!) ഭരണ തലവന്മാര്‍ ഉള്ളപ്പോള്‍ ഹസ്സാരമാരും രാംദേവുമാരും അരങ്ങ് വാഴും...

Salam said...

നമ്മുടെ "ജനാധിപത്യം" നമുക്ക് തന്നെ മടുത്തു തുടങ്ങി എന്നാണു സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ജനം എന്ന കാര്യം ഇല്ലാതായി വെറും പണാധിപത്യം ആവുമ്പോള്‍ ഉണ്ടാവുന്ന സ്വാഭാവിക പരിണിതിയാണിത്.