മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നവരെ അടുത്ത തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കും എന്ന് ബഹുമാന്യനായ ^nent¸mkv amÀ {Intkmkväw henb sa{Xmt¸meo¯ പ്രഖ്യാപിച്ചു.
നല്ല കാര്യം.... മദ്യം വിഷമാണെന്നും, അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്നും കള്ള് ചെത്തുന്ന കത്തി ഒടിച്ച് ശൌരം ചെയ്യാന്‍ പോകുകയാണ് വേണ്ടത് എന്നും ഉപദേശിച്ച നാരായണഗുരുവിന്റെ പേരിലുള്ള പ്രസ്ഥാനത്തിന്റെ തലപ്പത്തിരിക്കുന്നവര്‍ ആ വചനങ്ങളെ കണ്ടില്ലെന്ന് നടിച്ച് മദ്യം വിറ്റ് നടക്കുന്ന കേരളത്തില്‍ ബഹുമാന്യ പുരോഹിതരുടെ വചനങ്ങള്‍ ചെവി കൊള്ളുവാന്‍ ആരെങ്കിലും ഉണ്ടാകുമോ എന്ന് കണ്ടറിയണം.
പക്ഷേ ഇവിടെ പ്രധാന ചോദ്യം മദ്യത്തിനെതിരെ ശക്തമായി മുന്നോട്ട് വന്നിരിക്കുന്ന ക്രിസ്ത്യന്‍ പുരോഹിതര്‍ വിശ്വാസികള്‍ക്ക് മുന്നില്‍ നിന്ന് കൊണ്ട് വീഞ്ഞ് കുടിക്കുന്നത് ഇപ്പോഴും തുടരുമ്പോള്‍ എങ്ങിനെയാണ് വിജയം കണ്ടെത്തുവാന്‍ കഴിയുക?
ഇവര്‍ തന്നെയാണ് കുട്ടികള്‍ക്ക് പോലും വീഞ്ഞില്‍ മുക്കിയ അപ്പം നാക്കില്‍ വെച്ച് കൊടുക്കുന്നത്!
വിശ്വാസത്തിന്റെ പേരില്‍ മദ്യം നുണയുന്നത് കുഴപ്പമില്ല എന്ന് വിശ്വസിപ്പിച്ച് മദ്യം നാക്കില്‍ വെച്ച് കൊടുക്കുമ്പോള്‍ തന്നെ മദ്യം ഉപയോഗിക്കുന്നത് തെറ്റാണെന്ന് പറയുമ്പോഴുള്ള പൊരുത്തകേടല്ലേ ആദ്യം മാറ്റിയെടുക്കേണ്ടത്!
വിശ്വാസങ്ങളുടെ പേരില്‍ ചില അമ്പലങ്ങളിലും ഒട്ടു മിക്ക കാവുകളിലും നിവേദ്യമായി മദ്യം നിര്‍ബന്ധമായിരുന്ന കാലത്താണ് അത് അനാചാരമെന്ന് ഉറക്കെ പറഞ്ഞ് നാരായണഗുരു മദ്യത്തെ ആരാധനാലയങ്ങള്‍ക്ക് വെളിയില്‍ തള്ളിയത്. ആ ഒരു ചങ്ക് ഉറപ്പ് കാട്ടിയിട്ട് മദ്യ വിരുദ്ധ പോരാട്ടത്തിനിറങ്ങിയാല്‍ കേരളത്തെ മദ്യ വിമുക്തമാക്കാന്‍ പ്രയാസമുണ്ടോ!
ബോധം പോകുന്നത് വരെ മദ്യപിക്കുക എന്ന വൃത്തികെട്ട കാഴ്ചപ്പാടാണ് കേരളത്തെ ദുരിതത്തിലേയ്ക്ക് തള്ളുന്നത്. ആ കാഴ്ചപ്പാടാണ് മാറ്റിയെടുക്കേണ്ടത്.
Sunday, August 28, 2011
Subscribe to:
Post Comments (Atom)


8 comments:
“Do not see in the bread and wine merely natural elements, because the Lord has expressly said that they are his body and his blood: faith assures you of this, though your senses suggest otherwise“[Mystagogical Catecheses, IV, 6: SCh 126, 138] എന്ന് വിശ്വസിപ്പിച്ച് വിശ്വാസികള്‍ക്ക് മദ്യം നാക്കില്‍ വെച്ച് കൊടുത്തിട്ട് അവരോട് തന്നെ മദ്യം ഉപയോഗിക്കരുത് എന്ന് പറയുന്നതിലെ ശരി എത്രമാത്രമാണ്?
മത്തായി കള്ള് കുടിക്കുന്നത് ഊ ..നല്ല ആടാനാണ് എന്നാണ് മത്തായി പറയുന്നത് !
പള്ളീലച്ചന്‍ വീഞ്ഞ് കൊടുക്കുന്നത് മത്തനാകാനല്ല മത്തായിയാകുവാനാണ് എന്ന മനോജിന്റെ
കാഴ്ചപ്പാടാണ് ആദ്യം മാറേണ്ടത് .പള്ളി വേറെ ബീവറേജ് വേറെ മനോജേ :)
!
ഈ മദ്യ വിരുദ്ധ സമരമൊക്കെ വെറും പ്രഹസനമല്ലേ, ബാര്‍ ലൈസന്‍സ് അനുവദിക്കുന്ന സമയത്ത് വേണ്ടപ്പെട്ട കുഞ്ഞാടുകള്‍ക്ക് വേണ്ടി വോട്ട്ബാങ്ക് കാട്ടി വിലപേശുന്ന മെത്രാച്ചന്മാര്‍ ഉള്ള കാലത്തോളം, പാവം പിടിച്ച ചില അച്ചന്മാര്‍ക്ക് വൃധാ പ്രസംഗിക്കാന്‍ ഒരു വിഷയം എന്നതിനപ്പുറം സഭക്ക് ഈ മദ്യ വിരുദ്ധ സമരത്തില്‍ ഒരു താല്‍പര്യവും ഇല്ല. പെരുനാള്‍ സ്പോണ്‍സര്‍ ചെയ്യാത്തവന്മാരുടെ ബാര്‍ പൂട്ടണം എന്നൊക്കെ ഇടയ ലേഘനം ഇറക്കി ഒന്നുപേടിപ്പിക്കാം എന്ന ഗുണവുമുണ്ട്
If you wanna keep drinking, go on. If you wanna stop it, go on for that as well. Else is none of your busines mr.manoj. Just stop blogging rubbish!!
@കാപ്പിലാന്‍: വിശ്വാസത്തിന്റെ പേരില്‍ കുട്ടികള്‍ക്ക് വരെ വീഞ്ഞ് കൊടുക്കുകയും ഇപ്പുറത്ത് വന്ന് മദ്യ നിരോധനം വേണമെന്ന് പറയുകയും ചെയ്യുന്നതിലെ ലത് ഓര്‍ത്ത് പോയതാണ്. മദ്യ നിരോധനം വന്നാല്‍ ക്രി. പുരോഹിതര്‍ വീഞ്ഞിന് പകരം “എന്ത്” കൊടുക്കും എന്ന് ഉറക്കേ ചിന്തിച്ച് പോയി. വിശ്വാസ പ്രകാരം വീഞ്ഞ് തന്നെ കൊടുക്കണ്ടയോ ;)
@ അനില്‍: മദ്യ വില്‍പ്പന പുരോഹിതര്‍ നടത്താത്തതിനാല്‍ ആണ് അവര്‍ ഈ സമരവുമായി രംഗത്തിറങ്ങുന്നത് എന്ന അഭിനവ വെള്ളാപ്പള്ളികുരുവിന്റെ അരുളി ഓര്‍ത്ത് പോകുന്നു :)
@ ആനമറുത: ആകെ രണ്ട് ഓപ്ഷനേ തരുന്നുള്ളോ... ഇത് അനീതി അക്രമം വഞ്ചന ഒക്കെയാണ് കേട്ടാ... അപ്പോള്‍ പറഞ്ഞ പോലെ ചെയ്തേക്കാമേ.. ഈ പൈന്റ് ഒന്ന് തീര്‍ക്കട്ടെ തുടങ്ങി പോയില്ലേ ;)
കാ പുരോഹിതരില്‍ നിന്നു ക്രി പുരോഹിതരിലേക്ക് !!. അല്‍പ്പം പുരോഗമനം മനോജിനുണ്ട്.
കുട്ടികളുടെ നാവിലേക്ക് ഒരു തുള്ളി വീഞ്ഞിറ്റിക്കുന്നത് മദ്യപാനമെന്നു വിലയിരുത്തുന്ന താങ്കളോട് സഹതാപം തോന്നുന്നു.
ഇതിലുമെത്രയോ കൂടുതല്‍ ആല്‍ക്കഹോള്‍ പല മരുന്നുകളിമുണ്ട്. അതൊക്കെ എഴുതിക്കൊടുക്കുന്ന ഡോക്ടര്‍മാരും മദ്യപാനം പ്രോത്സാഹിപ്പിക്കുന്നു എന്നൊക്കെ വായിക്കാന്‍ നല്ല തമാശയാണ്. പക്ഷെ എഴുതുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും തലക്ക് സാമാന്യം നല്ല ഓളമുണ്ടാകണം.
മദ്യനിരോധനം വന്നാല്‍ ക്രി പുരോഹിതര്‍ ക്രി സഭ പിരിച്ചു വിടാന്‍ സാധ്യതയുണ്ട്.
ക്രാ. ആയാലും ക്രി. ആയാലും ഏത് മതത്തിലായാലും പുരോഹിത സ്വഭാവം എല്ലാം ഒന്ന് തന്നെ.. പുരോഹിത വര്‍ഗ്ഗത്തിന് ഒരു നേരത്തെ ആഹാരം ലഭിക്കണം അത്രയേയുള്ളൂ!
പിന്നെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നു എന്നാണോ ഞാന്‍ പറഞ്ഞത്... സമയം കിട്ടുമ്പോള്‍ ഒന്ന് കൂടി വായിച്ച് നോക്ക് ;)
Post a Comment