എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Wednesday, September 28, 2011

പുതുവത്സര ആശംസകള്‍

ഇന്ന് ഡിപ്പാര്‍ട്ട്മെന്റ് മീറ്റിങ്ങിന് ശേഷം ചെയര്‍ പേഴ്സണ്‍ പുതുവത്സര ആശംസകള്‍ നേര്‍ന്നപ്പോള്‍ ഒന്ന് ഞെട്ടി. വര്‍ഷം തീരുവാന്‍ മാസങ്ങള്‍ മാത്രമുള്ളപ്പോള്‍‌! പിന്നീടാണ് ഓര്‍ത്തത് 29നാണ് ജൂതരുടെ പുതിയ വര്‍ഷം (Rosh Hashanah) ആരംഭിക്കുന്നത്.

നാട്ടില്‍ ജൂതരും ജൂത പള്ളിയും (സിനഗോഗ്) ഉള്ള സ്ഥലത്തായിരുന്നു വാസമെങ്കിലും ജൂതരുടെ ആഘോഷങ്ങള്‍ അടുത്തറിയുന്നത് ഇവിടെ വന്നപ്പോഴാണ്. കോഷര്‍ ഭക്ഷണത്തെ പറ്റി മനസ്സിലാക്കിയതും, ഇവര്‍ക്ക് ഭക്ഷണത്തിന് ഇത്രയേറെ നിര്‍ബന്ധങ്ങള്‍ ഉണ്ടെന്നും അറിഞ്ഞത് ഇവിടെ എത്തിയ ശേഷമാണ്.

സ്ലൈഡ് കൊണ്ട് തലയില്‍ കൊച്ച് തൊപ്പി പിടിപ്പിച്ച് നടന്ന് പോകുന്ന കുട്ടികളെ കാണുമ്പോള്‍ നാട്ടില്‍ മദ്രസകളിലേയ്ക്ക് വെള്ള തൊപ്പിയും അണിഞ്ഞ് പോകുന്ന കുട്ടികളെ ഓര്‍മ്മ വരും.

പറഞ്ഞ് വന്നത് 29ന് ജൂതരുടെ പുതിയ വര്‍ഷത്തിന് തുടക്കം കുറിക്കുന്നു. പുതു വര്‍ഷത്തെ വരവേല്‍ക്കുവാന്‍ അവര്‍ തേനും ആപ്പിളും ഈന്തപ്പഴവും മറ്റും കഴിക്കുന്നു. മധുരതരമായ ഒരു നല്ല വര്‍ഷത്തിന് വേണ്ടി.


അങ്ങിനെ ഒരു വര്‍ഷത്തില്‍ കടന്ന് വരുന്ന പല പുതുവത്സര ആഘോഷങ്ങള്‍ക്കൊപ്പം മറ്റൊന്ന് കൂടി.

പുതുവത്സര ആശംസകള്‍ .....

3 കമന്റ്കള്‍:

Manoj മനോജ് said...

ജൂതരുടെ ദിവസം 3 നേരം പ്രാര്‍ത്ഥന, വെള്ളിയാഴ്ച പ്രത്യേക പ്രാര്‍ത്ഥന, വിവാഹം കഴിച്ച സ്ത്രീകള്‍ക്ക് പൊതു സ്ഥലത്ത് പ്രത്യേക വസ്ത്രങ്ങള്‍‌, തലയില്‍ കൊച്ച് തൊപ്പി, സുന്നത്ത്, പ്രത്യേക ഭക്ഷണ ക്രമം തുടങ്ങിയവ “ബിഫോര്‍ കോമ്മണ്‍ ഈറയിലും” ഉണ്ടായിരുന്നു എന്ന് തിരിച്ചറിഞ്ഞത് ഇവിടെ വന്നതിന് ശേഷമാണ്.

ഇക്കൊല്ലം ജൂതരുടെ പുതിയ വര്‍ഷം തുടങ്ങുന്നത് സെപ്തംബര്‍ 29നാണ്. പുതുവത്സരാശംസകള്‍‌.

മുക്കുവന്‍ said...

ജൂതരും കാനായ ക്രിത്യാനികളും നല്ല സാമ്യമുണ്ട്... ഒരു ജൂതന്റെ മക്കള്‍ക്കേ ജൂതനാവാ‍ന്‍ പറ്റൂ.. അതവാ.. മതം മാറ്റം ജൂതനിലോട്ട് പറ്റില്ലാ... കാനാ‍ായ കൃസ്ത്യാനികളും ഏതാണ്ട് ഇതുപോലെ തന്നെ!

Manoj മനോജ് said...

എന്നെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു മതം മാറി ജൂതനായാല്‍ അവര്‍ അംഗീകരിക്കില്ല എന്നത്!

ജൂതര്‍ ആയിരുന്നതിനാലാകാം കാനായക്കാരും അത് പിന്തുടരുന്നത്!