സുകേശ് കേരളത്തില്‍ അവതരിപ്പിക്കപ്പെടേണ്ടത് അങ്ങിനെ ആയിരുന്നോ? നാലാം വയസ്സില്‍ ഓട്ടിസമെന്ന് തിരിച്ചറിഞ്ഞ് മാനസികമായി തകര്‍ന്ന രക്ഷിതാക്കളോട് താനും ഇതേ അവസ്ഥയിലൂടെ കടന്ന് പോയതാണെന്ന് പറഞ്ഞ് ധൈര്യം കൊടുത്ത വെല്ലൂരിലെ ആ ഡോക്റ്റര്‍ ചെയ്ത പോലെ സുകേശിന്റെ രക്ഷിതാക്കളെയും അവതരിപ്പിച്ചിരുന്നു എങ്കില്‍. ആ നാലാം വയസ്സുകാരനെ ഇന്നത്തെ നല്ല ഗായകനാക്കി മാറ്റിയ, ലോകത്തോട് പോടെ പുല്ലേ എന്ന് പറയുവാന്‍ കഴിയുന്ന സുകേശ് കുട്ടനാക്കി മാറ്റിയ ആ രക്ഷിതാക്കളും അവന്റെ സ്കൂളുകളും ഇതേ അവസ്ഥയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ആത്മ വിശ്വാസം പകരുന്ന തരത്തിലായിരിക്കണമായിരുന്നു.
ദേഷ്യം വരുമ്പോള്‍ ചെവി രണ്ടും പിടിച്ച് വാശി പിടിക്കുന്ന സുകേശിന്റെ അവസ്ഥയല്ല മറിച്ച് പുഞ്ചിരിയോടെ ഗാനങ്ങള്‍ ആലപിക്കുന്ന, ഓര്‍ക്കിസ്ട്രക്കാര്‍ തെറ്റ് വരുത്തിയാല്‍ രൂക്ഷമായി നോക്കുന്ന, തനിക്ക് തെറ്റ് പറ്റിയാല്‍ ചൂണ്ടി കാട്ടുന്ന സുകേശിനെയായിരുന്നു ഹൈലൈറ്റ് ചെയ്യേണ്ടിയിരുന്നത്. ആ സുകേശ് മാത്രമേ തന്റെ കുട്ടിക്കും ഓട്ടിസമാണെന്ന് അറിഞ്ഞ രക്ഷിതാക്കള്‍ക്ക് ആത്മവിശ്വാസം നല്‍കുകയുള്ളൂ.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുകേശിന്റെ രക്ഷിതാക്കള്‍ക്ക് ധൈര്യം പകര്‍ന്ന വെല്ലൂരിലെ ആ ഡോക്റ്റര്‍ ചെയ്തത് പോലെ വേണമായിരുന്നു സ്റ്റാര്‍ സിംഗര്‍ സുകേശിനെ അവതരിപ്പിക്കേണ്ടിയിരുന്നത്. മറ്റ് രക്ഷിതാക്കള്‍ക്ക് ആത്മ ധൈര്യം കൊടുക്കുന്ന ഒരു ഉദാഹരണമാക്കേണ്ടതിന് പകരം തങ്ങളുടെ വ്യൂവര്‍ഷിപ്പ് കൂട്ടുവാന്‍ സാധാരണക്കാരില്‍ നിന്ന് വേറിട്ടുള്ള പ്രവര്‍ത്തികളെ ഹൈലൈറ്റ് ചെയ്ത് സെന്റി മ്യൂസിക്കും ഇട്ട് സ്വയം തരം താഴുന്ന അവസ്ഥ സ്റ്റാര്‍ സിംഗര്‍ ഒഴിവാക്കേണ്ടിയിരുന്നു! സാധാരണക്കാരില്‍ നിന്ന് വ്യത്യസ്തമായി ജീവിക്കുന്നവരെ വിളിച്ച് വരുത്തി ഇങ്ങനെ അപമാനിക്കുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ എന്ന് നില്‍ക്കും.
മറ്റുള്ളവര്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചപ്പോള്‍ എം.ജി. ശ്രീകുമാര്‍ മാത്രം എഴുന്നേല്‍ക്കുവാന്‍ ബുദ്ധിമുട്ടിയത് എന്ത് കൊണ്ട്? പലതിനെയും പോലെ ഇതിലെ രഹസ്യം മലയാളികള്‍ താമസിയാതെ മനസ്സിലാകുമെന്ന് കരുതാം. താന്‍ ഈ കുട്ടിയെ നേരത്തെ അറിയുമെന്ന് എല്ലാവരെയും അറിയിക്കുവാന്‍ വെമ്പല്‍ കൊണ്ട എം.ജി.യെ നാം കണ്ടു. കുട്ടന് 2-3 പ്രാവശ്യം വോയ്സ് ഓഫ് അറേബിയയില്‍ ഒന്നാം സമ്മാനം ഈ കൈ കൊണ്ട് തന്നിട്ടുണ്ട് എന്ന് പറയുമ്പോള്‍ കള്ളം പറയാനറിയാത്ത സുകേശ് ഇല്ല ഇല്ല ഫസ്റ്റ് ഇല്ല എന്ന് പറയുന്നത് കേട്ടിട്ടെങ്കിലും ഡീമ്പ് പറയല്‍ ഇനി എം.ജി. നിര്‍ത്തുക. ഏത് വര്‍ഷമാണ് ഒന്നാം സമ്മാനം കൊടുത്തത് (!) എന്ന് സുകേശിന് പറഞ്ഞ് കൊടുക്കുവാന്‍ എം.ജി. തയ്യാറാകുമായിരിക്കും!
കൂടാതെ ചിരിക്കുട്ടന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കപടനാട്യക്കാരന്‍ ഒന്നറിയുക താങ്കളുടെ “പ്രശസ്തി” ഒരു പക്ഷേ മത്സരാര്‍ത്ഥികളെ കൊണ്ട് എതിര്‍ത്ത് പറയിക്കില്ലായിരിക്കും. പക്ഷേ കപടതകള്‍ ഒന്നുമറിയാത്ത സുകേശ് കുട്ടന്മാര്‍ താങ്കളെ പോലെയുള്ളവര്‍ പറയുന്ന കപടതകള്‍ക്ക് ഉടനെ മറുപടി തരും എന്ന് ഓര്‍ക്കുന്നത് നല്ലത്. താങ്കള്‍ക്ക് “മറവി” ഉണ്ടാകുമെങ്കിലും അവര്‍ക്ക് നല്ല “ഓര്‍മ്മ” കാണും..
ലോകത്ത് 1000ത്തില്‍ 1 കുട്ടിക്ക് തലച്ചോറിനെ ബാധിക്കുന്ന ഓട്ടിസം എന്ന അവസ്ഥയുണ്ടാകുന്നു. അമേരിക്കയിലാകട്ടെ 1000ത്തില്‍ 9 ആണ്! സാധാരണ കുട്ടികളില്‍ നിന്ന് പെട്ടെന്ന് ഇവരെ തിരിച്ചറിയുവാന്‍ കഴിയില്ല. എങ്കിലും ഇവരുടെ പ്രത്യേകത കാര്യങ്ങള്‍ ആവര്‍ത്തിച്ച് ചെയ്യുക, മറ്റുള്ളവരുമായി ഇടപെടാതിരിക്കുക എന്നതാണ്. എപ്പോഴും സാധനങ്ങള്‍ അടുക്ക് അടുക്കായി വെയ്ക്കുക, നിര നിരയായി വെയ്ക്കുക എന്നതാണ്. സ്വയം മുറിവേല്‍പ്പിക്കുക എന്നതും ഈ കൂട്ടരില്‍ സാധാരണമാണ്.
2006ല്‍ സുകേശിനെ കുറിച്ച് ഗള്‍ഫ് ന്യൂസില്‍ വന്ന വാര്‍ത്തയുടെ തലകെട്ട് “Music helps autistic teenager overcome condition” എന്നതായിരുന്നു. അതിനും മുന്‍പ് 2001ല്‍ അവര്‍ എഴുതിയത് “A song of hope” എന്നാണ്.
സുകേശിനെ ഇത്തരത്തില്‍ ജീവിതത്തെ നേരിടുവാന്‍ പഠിപ്പിച്ച രക്ഷിതാക്കള്‍ക്ക് പുറമേ സ്പെഷല്‍ നീഡ് കുട്ടികളെ സ്വന്തം കാലില്‍ നില്‍ക്കുവാന്‍ പഠിപ്പിക്കുന്ന ഗള്‍ഫിലെ Al Noor Training Centre For Children With Special Needs എന്ന സ്കൂളിനെയും, ഇത്തരം കുട്ടികളുടെ സംഗീതത്തിലെ വാസന തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന, സുകേശിനെ പ്രോത്സാഹിപ്പിച്ച Sruthi Music and Dance Institute സ്കൂളിനെയും അഭിനന്ദിക്കുന്നു. ഇവരൊക്കെയും അത്തരം കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ജീവിതം മുന്നോട്ട് കൊണ്ടു പോകുവാനുള്ള ഊര്‍ജ്ജം നല്‍കുന്നവരാണ്.
ചുറ്റുമുള്ളവരുടെ പരിചരണം കൊണ്ട് ഓട്ടിസം വന്നവര്‍ക്ക് സാധാരണ ജീവിതത്തിലേയ്ക്ക് കുറേ എങ്കിലും തിരിച്ച് വരാം എന്ന് സുകേശിലൂടെ അവന്റെ രക്ഷിതാക്കളും, സ്കൂള്‍ നടത്തിപ്പുകാരും, അവന്റെ സ്വന്തക്കാരും നമുക്ക് കാട്ടി തരുന്നു.
സ്റ്റാര്‍ സിംഗര്‍ കാണിച്ചതിലും എനിക്കിഷ്ടമായത് ഈ വീഡിയോ ആണ്.


7 comments:
വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുകേശിന്റെ രക്ഷിതാക്കള്‍ക്ക് ധൈര്യം പകര്‍ന്ന വെല്ലൂരിലെ ആ ഡോക്റ്റര്‍ ചെയ്തത് പോലെ വേണമായിരുന്നു സ്റ്റാര്‍ സിംഗര്‍ സുകേശിനെ അവതരിപ്പിക്കേണ്ടിയിരുന്നത്. മറ്റ് രക്ഷിതാക്കള്‍ക്ക് ആത്മ ധൈര്യം കൊടുക്കുന്ന ഒരു ഉദാഹരണമാക്കേണ്ടതിന് പകരം തങ്ങളുടെ വ്യൂവര്‍ഷിപ്പ് കൂട്ടുവാന്‍ സാധാരണക്കാരില്‍ നിന്ന് വേറിട്ടുള്ള പ്രവര്‍ത്തികളെ ഹൈലൈറ്റ് ചെയ്ത് സെന്റി മ്യൂസിക്കും ഇട്ട് സ്വയം തരം താഴുന്ന അവസ്ഥ സ്റ്റാര്‍ സിംഗര്‍ ഒഴിവാക്കേണ്ടിയിരുന്നു! സാധാരണക്കാരില്‍ നിന്ന് വ്യത്യസ്തമായി ജീവിക്കുന്നവരെ വിളിച്ച് വരുത്തി ഇങ്ങനെ അപമാനിക്കുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ എന്ന് നില്‍ക്കും.
പോസ്റ്റ് നന്നായി മാഷെ. ഈ ഏഷ്യാനെറ്റ് ചെ..കയ്യിൽ നിന്നും ഇതിൽ കൂടുതൽ പ്രതീക്ഷിക്കണ്ടല്ലോ.
മറ്റ് രക്ഷിതാക്കള്‍ക്ക് ആത്മ ധൈര്യം കൊടുക്കുന്ന ഒരു ഉദാഹരണമാക്കേണ്ടതിന് പകരം തങ്ങളുടെ വ്യൂവര്‍ഷിപ്പ് കൂട്ടുവാന്‍ സാധാരണക്കാരില്‍ നിന്ന് വേറിട്ടുള്ള പ്രവര്‍ത്തികളെ ഹൈലൈറ്റ് ചെയ്ത് സെന്റി മ്യൂസിക്കും ഇട്ട് സ്വയം തരം താഴുന്ന അവസ്ഥ സ്റ്റാര്‍ സിംഗര്‍ ഒഴിവാക്കേണ്ടിയിരുന്നു!
എന്റെ പൊന്നുസുഹൃത്തേ,ഏഷ്യാനെറ്റിൽ നിന്ന് ഇതിൽ കൂടുതലൊന്നും ആരും പ്രതീക്ഷിക്കുനില്ല. ഒരുമാതിരി സെന്റി മ്യൂസിക്കും ഇട്ട് വ്യൂവർഷിപ് കൂട്ടീലേ?
valare nalla post.
വീഡിയോ കണ്ട് ഞെട്ടിപോയി.ഇത്ര താളത്തില്‍ എങ്ങനെ പാടാന്‍ കഴിഞ്ഞു.
രവീന്ദ്രന്‍ മാഷ് ഉണ്ടായിരുന്നെകില്‍ പുള്ളിക്ക് വല്ലാത്ത സന്തോഷം തോന്നിയേനെ ..
Post a Comment