എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Sunday, November 13, 2011

സ്വയാശ്രയ പഠനം സാമൂഹിക പ്രശ്നമാകുമ്പോള്‍

കൊട്ടിഘോഷിക്കപ്പെട്ട സ്വയാശ്രയ പ്രൊഫഷണല്‍ കോളേജുകളുടെ മറയ്ക്കപ്പെട്ട വികൃതമുഖം പുറത്തായി.

കഴിഞ്ഞ 5 വര്‍ഷമായിട്ട് വെറും 10% മാത്രമാണ് കേരളത്തിലെ സ്വയാശ്രയ എഞ്ജിനീയറിങ്ങ് കോളേജുകളുടെ വിജയ ശതമാനം! കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നടത്തുന്ന സര്‍ക്കാര്‍ കോളേജുകള്‍ 80% വിജയം നേടിയപ്പോള്‍ പണത്തിന്റെ പിന്‍ബലത്തില്‍ മാത്രം പ്രവേശനം നേടാന്‍ കഴിയുന്ന സ്വയാശ്രയ എഞ്ജിനീയറിങ്ങ് കോളേജുകളില്‍ പരാജയ ശതമാനം 60 മുതല്‍ 90% വരെ എന്നാണ് വിവരാവകാശ നിയമം വഴി ലഭിച്ച രേഖകകള്‍ വിളിച്ച് പറയുന്നത്!

സ്വയാശ്രയ കോളേജുകളിലെ പേയ്മെന്റ് സീറ്റുകളിലെ വിജയ ശതമാനം എത്ര എന്നത് നോക്കിയാലേ യഥാര്‍ത്ഥ വികൃതചിത്രം വ്യക്തമാവുകയുള്ളൂ.

എഞ്ജിനീയറിങ്ങ് മാത്രമല്ല മെഡിക്കല്‍ കോളേജുകളുടെ ഫലവും ഇത് തന്നെയായിരിക്കണം.

എം.ജി. സര്‍വ്വകലാശാലയിലെ ആദ്യ സ്വയാശ്രയ മെഡിക്കല്‍ ബാച്ചിലെ 90% പേര്‍ക്കും ആദ്യ സെമസ്റ്ററില്‍ പരീക്ഷയ്ക്കിരിക്കുവാന്‍ കട്ടൌട്ട്  മാര്‍ക്ക് എടുത്ത് കളയുവാന്‍ സിന്തിക്കേറ്റ് തീരുമാനിച്ചതിനെതിരെ ശക്തമായ സമരം സര്‍വ്വകലാശാല ആസ്ഥാനം കണ്ടതാണ്. അന്ന് തന്നെ സ്വയാശ്രയ കോളേജുകള്‍ വിദ്യാര്‍ത്ഥികളെ വഞ്ചിക്കുകയാണെന്ന് അറിഞ്ഞിരുന്നുവെങ്കിലും മാധ്യമങ്ങള്‍ അതിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചില്ല. എന്തിനേയും ഏതിനേയും വാര്‍ത്തയാക്കുന്ന മാധ്യമങ്ങള്‍ സ്വയാശ്രയ കോളേജുകളുടെ നിലവാരത്തെ പറ്റി അജ്ഞത നടിച്ചു.

എന്നാല്‍ ഇപ്പോള്‍ സേവ് എഡ്യുക്കേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഷാജര്‍ഖാന്‍ എല്ലാവരും പ്രതീക്ഷിച്ചിരുന്ന ആ സത്യം വെളിയില്‍ കൊണ്ടു വന്നു.

ആര്‍‌.വി.ജി. മേനോന്റെ അഭിപ്രായത്തില്‍ ഇത് ഒരു സാമൂഹിക പ്രശ്നമായി മാറുകയാണ്. ജയിക്കുന്നതിനുള്ള 40% അറിവ് പോലുമില്ലാതെ പരാജിതരായി പുറത്തിറങ്ങുന്ന എഞ്ജിനീയറിങ്ങിന് പഠിക്കുവാന്‍ കയറിയവര്‍ ജോലിക്കായി +2 യോഗ്യതയുമായി അലയേണ്ട ഗതികേട്.

പണം കൊണ്ട് അഡ്മിഷന്‍ കിട്ടുമായിരിക്കും എന്നാല്‍ വിജയിക്കണമെങ്കില്‍ പണം മാത്രം പോര എന്നത് ഇനിയെങ്കിലും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഒരു പക്ഷേ എം.ജി.യില്‍ ഈ ഇടയ്ക്ക് കണ്ടത് പോലെ പണം കൊടുത്താല്‍ ഡിഗ്രിയും കിട്ടുമായിരിക്കും എന്നാല്‍ അതുമായി ജോലിക്ക് ശ്രമിക്കുമ്പോള്‍‌! പക്ഷേ ഭീകരമാവുക പണം കൊടുത്ത് മെഡിക്കല്‍ ഡിഗ്രി കിട്ടുന്നുവെങ്കിലാണ്. പാവം രോഗികള്‍‌! തമാശയായി പറയുന്നത് പോലെ ഡോക്റ്റര്‍മാര്‍ ഇനി മുതല്‍ എം.ബി.ബി.എസ്സ്. എന്നതിന്റെ കൂടെ ബ്രാക്കറ്റില്‍ മെറിറ്റ് അഡ്മിഷന്‍ എന്ന് കൂടി എഴുതേണ്ടി വരുമോ?

സമൂഹത്തിന് ബാധ്യതയായി ഒരു കൂട്ടം ചെറുപ്പക്കാരെ ഇങ്ങനെ ഇറക്കി വിടേണ്ടതുണ്ടോ എന്ന് ഇനിയെങ്കിലും സര്‍ക്കാരുകളും രക്ഷിതാക്കളും ചിന്തിക്കേണ്ടിയിരിക്കുന്നു.

9 കമന്റ്കള്‍:

Manoj മനോജ് said...

എണ്ട്രന്‍സിന് ഉയര്‍ന്ന റാങ്ക് നേടുന്നവരില്‍ പലരും പിന്നീട് പഠനം പൂര്‍ത്തിയാക്കുമ്പോള്‍ ആ നിലവാരം ഇല്ലാതാകുന്നത് എണ്ട്രന്‍സ് പരീക്ഷകളെ ഒഴിവാക്കുന്നതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു. അത് പോലെ സജീവമായ ചര്‍ച്ചകള്‍ സ്വയാശ്രയ കോളേജുകലുടെ നിലവാരത്തെ പറ്റിയും ഉയരേണ്ടിയിരിക്കുന്നു.

വിദ്യാഭ്യാസത്തെ കച്ചവടമായി കാണുന്ന ഇന്നത്തെ മാനേജ്മെന്റ് കഴുകന്മാരില്‍ നിന്ന് വരും തലമുറയെ രക്ഷിക്കേണ്ട ചുമതല സര്‍ക്കാരുകളെ പോലെ മാധ്യമങ്ങള്‍ക്കും ഉണ്ട്.

സുശീലന്‍ said...

E=mc2 എന്നറിയാത്ത കുട്ടി എങ്ങിനെ ഫ്ല്യൂയിട് ദൈനമിക്സ് പഠിക്കും ? ആള്‍ ജിബ്രാ അറിയാത്ത കുട്ടി എങ്ങിനെ ടിഫരന്‍ഷ്യാല്‍ ഇക്വേഷന്‍ ചെയ്യും?

എട്ടാം ക്ലാസ് മുതല്‍ പഠിക്കേണ്ടിയിരുന്ന ഒരു പാഠവും ഇന്ന് പഠിപ്പിക്കുന്നില്ല വായില്‍ തോന്നിയത് എഴുതി വയ്ക്കുന്ന കോതക്ക് വെറുതെ മാര്‍ക്ക് വാരിക്കോരി നല്‍കി പാസാക്കുന്നു ഹായ് സ്കൂളിലും ഹയര്‍ സെക്കണ്ടറി സ്കൂളിലും ഇന്ന് പഠനം ഇല്ല വെറുതെ എന്തൊക്കെയോ കാട്ടിക്കൂട്ടി മാര്‍ക്ക് വാരിക്കോരി ഇട്ടു ജയിപ്പിക്കുന്നു മോഡ റേഷന്‍ ഇല്ലായിരുന്നിട്ടും ഇന്റെര്‍ണല്‍ കൊടുക്കുന്നത് പോരാതെ വെറുതെ മാര്‍ക്ക് ആഡ് ചെയ്യാന്‍ അനധിക്ര്തമായി നിര്‍ബന്ധിക്കുന്നു ശരിക്ക് വാല്യു ചെയ്‌താല്‍ ഇന്ന് മുപ്പത് ശതമാനം പോലും കുട്ടികള്‍ ജയിക്കില്ല അതില്‍ വെള്ളം ചേര്‍ത്ത് എന്പതും തൊണ്ണൂ റം ആക്കുന്നു ഈ എക്സ്ടാ ജയിക്കുന്ന അമ്പത് ശതമാനം ഒന്നും തലയില്‍ കേറാ ത്തവര്‍ ആണ് ഇവരെ സ്വാശ്രയന്‍ അല്ല തിരുവനന്തപുരം മോഡല്‍ എന്ജിനീയറിംഗ് കോളേജില്‍ പഠിപ്പിച്ചാലും ജയിക്കില്ല ഗ്രേഡിംഗ് അറബിക്കടലില്‍ കളയുക പഴയ സമ്പ്രദായം കൊണ്ട് വരുക മാറ്റം ഉണ്ടാകും

faisu madeena said...
This comment has been removed by the author.
faisu madeena said...

ശരിയാണ് ഇതൊരു ഗുരുതരമായ പ്രശ്നമായി കണ്ടു സര്‍ക്കാരുകളും രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും ഇടപെടണം ....പഴകി നാറിയ ഐസ്ക്രീം പോലെയുള്ള വിഷയങ്ങള്‍ നിര്‍ത്തി വെച്ച് സമൂഹത്തിനു ഗുണകരമായ വിഷയങ്ങളില്‍ ഈ മാധ്യമങ്ങള്‍ എന്നാണാവോ ഇടപെടുക .....!

സുശീലന്‍ said...

ചൈനീസ് റഷ്യന്‍ ഡിഗ്രീ എടുത്ത പലരും ഇവിടെ വര്‍ഷങ്ങളായി എം ബി ബി എസ് പ്രാക്ടീസ് ചെയ്യുന്നു അതുപോലെ ഒക്കെ തന്നെ ഇതും രണ്ടു മൂന്ന്‍ പ്രാവശ്യം തോറ്റെന്നു കരുതി അയാള്‍ ഒരു പരാജയം ഒന്നും അല്ല എസ് എസ് എല്‍ സിക്ക് ഇരുനൂറ്റി പത്തു വാങ്ങിയ അല്‍ഫോന്‍സ്‌ വലിയ കലക്ടര്‍ ആയിരുന്നു മനിപ്പളില്‍ പഠിക്കുന്നവരുടെ മാര്‍ക്ക് ലിസ്റ്റ് കൂടി ഒന്ന് എടുക്കാതതതെന്ത് ?

N.J ജോജൂ said...

ഊതിവീർപ്പിക്കപ്പെട്ട ഒരു സ്റ്റാറ്റിസ്റ്റിക്സ് എന്നതിനപ്പുറം ഇതിൽ ഒന്നുമില്ല. കൊച്ചിൻ യൂണിവേർസിറ്റിയിലെ 50% വിജയശതമാനം പോലുമില്ലാത്ത സ്വാശ്രയകോളെജുകൾ പലതും സർക്കാർ ഏജൻസികളുടേതാണ്, അതിൽത്തന്നെ IHRD യുടെയും CAPE ന്റെയും കോളേജുകളുണ്ട്. ഇതിന്റെ അർത്ഥം ഈ കോളേജുകൾ മോശമാണെന്നല്ല. ഒന്നാമതെ കൊച്ചിൻ യൂണിവേർസിറ്റിയുടെ കീഴിൽ സ്വാശ്രയക്കോളേജല്ലാതെ ഒന്നും ഇല്ലെന്നാണു തോന്നുന്നത്. ഈ ലിസ്റ്റിനെത്തന്നെ അടിസ്ഥാനപ്പെടുത്തീയാൽ മികച്ച വിജയം നേടിയ കോളേജുകളും സ്വാശ്രയക്കോളേജാണെന്നു സ്വാപിക്കേണ്ടിവരും. സ്റ്റാറ്റിസ്റ്റിക്സിനെ അവരവരുടെ മുൻവിധിക്കനുസരിച്ച് വ്യാഖ്യാക്കുന്നത് പുതിയ കാര്യമല്ലല്ലോ.

ഇനി വിജയശതമാനം കണക്കാക്കുന്നത് റിസൾട്ട് പബ്ലിഷ് ചെയ്യുന്ന സമയത്ത് പാസായ ആൾക്കാരുടെ എണ്ണമാത്തിന് അനുസരിച്ചാണ്. മോഡൽ എൻജിനീയറിംഗ് കോളേജ് (കേരളത്തിലെ മികച്ച കലാലയങ്ങളിൽ ഒന്ന്) ലെ 80% അടുത്തു മാർക്ക് ഉള്ള വിദ്യാർത്ഥികളിൽ ചിലർക്കെങ്കിലും ഒന്നോ രണ്ടോ വിഷയങ്ങളിൽ പാസാവാതെ വന്നിട്ടൂണ്ട്. ഇതൊക്കെ വിജയശതമാനത്തെ ബാധിയ്ക്കും. 70 ഓ 80 ഓ ശതമാനം മാർക്കോടെ സപ്ലിമെന്ററി എഴുതി പാസാവുകയും അതോടേ ആ പ്രശ്നം അവസാനിക്കുകയും ചെയ്യും.

Manoj മനോജ് said...

റഷ്യന്‍ ഡിഗ്രിയുള്ളവര്‍ ഇന്ത്യയില്‍ പ്രാക്റ്റീസ് ചെയ്യുവാന്‍ പ്രത്യേക പരീക്ഷ പാസ്സാകണം എന്നില്ലേ!

അവര്‍ പരാജയം എന്നല്ലല്ലോ. ജസ്റ്റ് പാസ്സാകുന്നവരും, സപ്ലി എഴുതി പാസ്സാകുന്നവരുമായ ആളുകള്‍ ജീവിതത്തില്‍ വിജയം കൈവരിക്കുന്നതിന് എത്രയോ ഉദാഹരണം ഉണ്ട്. അത് പക്ഷേ സ്വന്തമായുള്ള ലക്ഷ്യത്തോടെ ചെയ്യുന്നവരായിരിക്കും അവര്‍‌.

ഉള്ള വിജയ ശതമാനം ആര് വഴിയെന്നതും കണ്ടെത്തണമല്ലോ. ഒരു പക്ഷേ പേയ്മെന്റ് സീറ്റില്‍ അഡ്മിഷന്‍ നേടിയവരാണ് വിജയ ശതമാനത്തിന് കാരണക്കാരെങ്കിലോ! പേയ്മെന്റ് സീറ്റുകളിലെ കണക്ക് നോക്കണമെന്ന് പറഞ്ഞ് വെച്ചതും അത് കൊണ്ട് തന്നെയാണ്. പിന്നെ സാധാരണ വിജയ ശതമാനം നോക്കേണ്ടത് ഭാവിയില്‍ എഴുതുന്ന സപ്ലിയുടെ അടിസ്ഥാനത്തില്‍ അല്ലല്ലോ :)

എവിടെയാണ് തകരാറ് എന്ന് കണ്ടെത്തി അതിനുള്ള പരിഹാരം കണ്ടെത്തണം. അല്ല എങ്കില്‍ ആര്‍‌.വി.ജി. പറഞ്ഞത് പോലെ ഇത് ഭാവിയില്‍ പ്രശ്നമായി മാറും.

Manoj മനോജ് said...

ഫൈസു, നമ്മുടെ യഥാര്‍ത്ഥ പ്രശ്നം ചര്‍ച്ച ചെയ്യുവാന്‍ ആരാണ് മിനക്കെടുന്നത്. നമുക്ക് ആവശ്യം ഐസ്ക്രീം, തെറി വിളി തുടങ്ങിയവയാണെന്ന് മാധ്യമങ്ങലും രാഷ്ട്രീയക്കാരും കെട്ടി വെച്ച് തരുന്നു.

ജനങ്ങളുടെ പ്രശ്നം മുന്‍ നിര്‍ത്തി ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു തെരഞ്ഞെടുപ്പ് ഈ അടുത്ത് എങ്കിലും നമുക്ക് കാണുവാന്‍ കഴിയുമോ?

ChethuVasu said...

തീര്‍ച്ചയായും ശ്രി. മനോജ്‌

ഈ സ്നാശ്രയ കോളേജുകള്‍ തുഹുടങ്ങുംബോഴേ എന്നെ അലട്ടിയിരുന്ന ചിന്തയായിരുന്നു ഇത് .. പൊതുവേ ഉയര്‍ന്ന റാങ്കു ന്വാങ്ങി വരുന്ന കുട്ടികള്‍ പോലും വേണ്ടത്ര അറിവ് നേടിയല്ല പുറത്തു പോകുന്നത് എന്നാണു അധികമാരും അറിയാത്ത ഒരു സത്യം .. പിന്നെ സാധാരണ എഞ്ചിനീയറിംഗ് ജോലി ചെയ്യാന്‍ പഠിച്ച അറിവിനെക്കളും ഒരു സെര്ടിഫിക്കട്ടു കിട്ടിയാല്‍ മതി എന്നുള്ളത് കൊണ്ട് അധികം പേര്‍ക്കും ഇത് ഒരു പ്രശനമാകുന്നില്ല. ചെയ്യേണ്ട ജോലി ഒക്കെ കമബനിയില്‍ നിന്നും ഒന്ന് രണ്ടു വര്ഷം കൊണ്ട് പഠിച്ചോളും .. കാര്യങ്ങള്‍ ഇങ്ങനെ ആയിരിക്കെ ഈ സാഹചര്യത്തിലേക്ക് സ്കൂള്‍ കോളേജ് പഠനത്തില്‍ ഉഴപ്പി നടന്നവര്‍ വന്നു പെടുമ്പോള്‍ ഒരു തരത്തിലും അവര്‍ വേണ്ടത്ര അറിവ് ആര്‍ജ്ജിക്കാന്‍ സാധ്യമല്ല. സ്വാഭാവികമായും ഒരു പരാജയം അവരെ കാത്തിരിക്കുന്നു

ഇവിടെ പഠന രീതി ആണ് മാറ്റേണ്ടത് .. കുട്ടികള്‍ക്ക് അറിവ് നെടുന്നതിനോട് ഒരു ത്വര ഉണ്ടാക്കിയെടുക്കാന്‍ ഇപ്പോഴത്തെ പഠന രീതികളോ അധ്യാപന രീതികളോ ഉപകാരപ്പെടുന്നില്ല. എങ്ങനെയെങ്കിലും പരീക്ഷ എഴുതി സെര്ടിഫിക്കറ്റ് നേടുക എന്നതാണ് ലക്‌ഷ്യം .. ഉയര്‍ന്ന രണ്കുള്ള കുട്ടികള്‍ പരാക്ഷക്ക് വേണ്ട പഠിച്ചു പസാവുന്നതില്‍ വിജയിക്കുന്നു - സര്ടിഫിക്കട്റ്റ് കൈവശമാക്കുന്നു , താഴന്ന റാങ്കു ഉള്ളവര്‍ക്ക് ഇപ്പോഴത്തെ വിദ്യാഭ്യാസ രീതിയില്‍ അത് സാധിക്കുന്നില്ല

രണ്ടായാലും ( പരീക്ഷയില്‍ പസ്സായാലും ഇല്ലെങ്കിലും ) പുറത്തിറങ്ങുന്ന വിദ്യാര്തികളുടെ നിലവാരം ശോചനീയം ആണ് എന്നതാണ് സത്യം . ആവര്‍ത്തിക്കപ്പെടുന്ന പരമ്പരാഗത ചോദ്യങ്ങളില്‍ നിന്നും മാറി വിഷത്തെ അടിസ്ഥാനമാക്കി അറിവ് പുപയോഗിച്ചു എത്തിച്ചേരേണ്ട ഒരു പുതിയ ചോദ്യം ചോദിക്കുകില്‍ , സ്വാശ്രയക്കാര്‍ മാത്രമല്ല , ഇപ്പൊ പാസ്സായി പുറത്തു വരുന്ന ഫയങ്കന്മാരും തൊട്ടു പോകും എന്നതാണ് ..

ഇപ്പോള്‍ സംഭവിക്കുന്നത്‌ മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളുടെ പഠനം ആണ് . വിഷയങ്ങളുടെ പഠനം അല്ല .(സ്കൂള്‍ തലം മുതല്‍ ഇത് തന്നെയാണ് പരിപാടി ) സര്‍ക്കാര്‍ കോടിക്കണക്കിനു ഓരോ വര്‍ഷവും രൂപ ഈ മേഖലയില്‍ വെറുതെ കളയുകയാണ് .ഒരുത്തനും ഒന്നും മര്യാദക്ക് പഠിക്കുന്നില്ല .സേവന മേഖലയില്‍ അതിന്റെ ആവശ്യം കാര്യമായി വരുന്നില്ല എന്നത് കൊണ്ട് പലരും പച്ച പിടിച്ചു പോകുന്നു എന്ന് മാത്രം.