അങ്ങിനെ ഒടുവില്‍ അത് സംഭവിച്ചു ട്രില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യയുടെ ചെറുകിട വിപണി വിദേശകുത്തകള്‍ക്ക് തുറന്ന് കൊടുത്തു!
സാമ്പത്തിക മാന്ദ്യത്തില്‍ നട്ടം തിരിയുന്ന കുത്തക കമ്പനികള്‍ക്ക് ആശ്വാസത്തിന്റെ പിടിവള്ളി ഒടുവില്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ നല്‍കുന്നു. എന്നാല്‍ ലക്ഷക്കണക്കിന് വരുന്ന ഇന്ത്യന്‍ ചെറുകിട കച്ചവടക്കാരെയും അവരുടെ കുടുംബങ്ങളെയും പട്ടിണിക്കിട്ട് കൊണ്ടാണിത് എന്ന കാര്യം ജന വഞ്ചന നിത്യശീലമാക്കിയ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ മറക്കുന്നു!!!
അമേരിക്കയില്‍ വാള്‍മാര്‍ട്ടിനെതിരെ സമരം നടക്കുകയാണ്.* ലോക്കല്‍ ചെറുകിട കച്ചവടക്കാര്‍ക്ക് കച്ചവടം പോകുമെന്നും അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പകരം ചൈനയില്‍ നിന്നും സാധങ്ങള്‍ ഇറക്കുമതി ചെയ്ത് അമേരിക്കന്‍ നിര്‍മ്മാതാക്കളെ നശിപ്പിക്കുന്നു എന്നും പറഞ്ഞാണ് സമരം!
ആസിയന്‍ തുടങ്ങിയ കരാറുകള്‍ ഉണ്ടായതിന്റെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന വിലകയറ്റം എന്ന സത്യം സര്‍ക്കാരുകള്‍ സമ്മതിക്കില്ല. വിദേശത്ത് നിന്ന് കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ ഇറക്ക്മതി ചെയ്ത് തദ്ദേശീയ സാധനങ്ങളെ ഇല്ലാതാക്കി ഒടുവില്‍ വിപണി വിലയെ ഇറക്കുമതിക്കാര്‍ നിയന്ത്രിക്കുന്ന അവസ്ഥ ഇന്ന് ഇന്ത്യ നേരിട്ട് കൊണ്ടിരിക്കുന്നു. കുറഞ്ഞ വിലയ്ക്ക് ഇറക്ക്മതി ചെയ്ത് കൊള്ള ലാഭം ഉണ്ടാക്കുന്ന വമ്പന്മാര്‍ക്ക് ചൂട്ട് പിടിക്കാന്‍ നമ്മള്‍ തെരഞ്ഞെടുത്ത സര്‍ക്കാരും.
ഇതേ പ്രശ്നം തന്നെയാണ് റീട്ടെയില്‍ മേഖലയിലും ഉണ്ടാകുവാന്‍ പോകുന്നത്. തദ്ദേശീയ ഉല്പന്നങ്ങളെ കൊല ചെയ്ത് വിദേശീയ ഉല്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിറച്ച് കൊള്ള ലാഭം കൊയ്യുക. ചൈനീസ് സാധനങ്ങള്‍ ഇനി വാള്‍മാര്‍ട്ടിന്റെ പാക്കില്‍ വില കൂടുതല്‍ നല്‍കി ജീവിക്കാം!!!
അഴിമതി കഥകള്‍ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുന്നതിനടയില്‍ മറ്റൊരു ഭാവി കഥ ഇതില്‍ നിന്ന് ഉണ്ടാകുമോ?
*വാള്‍മാര്‍ട്ട് സമരം യു ട്യൂബ് ലിങ്ക് 99%ത്തിന്റെ പ്രതിഷേധം ഇവിടെ
വാല്‍കഷണം: അമേരിക്കയിലെ പോലെ മേടിച്ച സാധനങ്ങള്‍ 90 ദിവസത്തിനുള്ളില്‍ തിരിച്ച് കൊടുത്താല്‍ പണം തിരികെ തരുമെന്ന പോളിസി ഇന്ത്യയില്‍ എടുത്താല്‍ പാവം വാള്‍മാര്‍ട്ടിനെ മലയാളികള്‍ ഒറ്റയ്ക്ക് കുത്തു പാളയെടുപ്പിക്കും ;)
ഇപ്പോള്‍ കച്ചവടം നടത്തുന്നവര്‍ക്ക് ഭാവിയില്‍ വാള്‍മാര്‍ട്ടിന്റെ സെയിത്സ് വിഭാഗത്തില്‍ ജോലി ചെയ്ത് പട്ടിണി മാറ്റാമെന്ന് നമ്മട “ട്രിമ്പളങ്ങി” കെ.വി. തോമാസിന്റെ “വചനങ്ങള്‍” നാളെ മൊതല് കേള്‍ക്കാനുള്ള ഭാഗ്യം നമ്മക്ക് എണ്ടാക്വോ? എന്തോസള്‍ഫാനില് നമ്മ കേട്ടതാണല്ലാ....
Thursday, November 24, 2011
Subscribe to:
Post Comments (Atom)


9 comments:
വിദേശ കുത്തകകള്‍ക്ക് സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് രക്ഷപ്പെടുവാന്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹായം.... ലക്ഷക്കണക്കിന് ചെറുകിട കച്ചവടക്കാരുടെയും വില വര്‍ദ്ധനവില്‍ നട്ടം തിരിയുന്ന ജനങ്ങളുടെയും പുറത്ത് പൊങ്കാലയിടുവാന്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ തയ്യാറായി കഴിഞ്ഞു.
ഇന്ത്യയിലെ വിരലിലെണ്ണാവുന്ന വമ്പന്മാര്‍ക്ക് മറ്റുള്ള രാജ്യങ്ങളില്‍ കച്ചവടം കിട്ടുവാന്‍ ട്രീറ്റികളിലൂടെ ഇന്ത്യന്‍ കാര്‍ഷിക രംഗം തീറെഴുതിയ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഇതാ മിഡില്‍ ക്ലാസ്സ് കച്ചവടക്കാരെയും തീറെഴുതി കൊടുത്തിരിക്കുന്നു.
ചേറുകിട കച്ചവടക്കാർ ഒരു പക്ഷേ വേറെ പണി നോക്കിപ്പോകും, പക്ഷേ വങ്കിടക്കാർ ഇവിടെനിന്നും ലഭിക്കുന്ന കൊള്ളലാഭം തിരികെ ഡോളർ ആയി മാറ്റി വിദേശത്തേക്ക് കടത്തുമ്പോൾ രൂപയുടെ മൂല്യം കുത്തനെ ഇടിയും, അതുനിമിത്തം നാം ഇറക്കുമതിചെയ്യുന്ന പെട്രൊളിനും മറ്റും 200 രൂപവരെ ഉയരും ഒരു പക്ഷേ അന്ന് ജനങ്ങളൊട് ഉത്തരം പറയാൻ ഭരണത്തിലോ പ്രതിപക്ഷത്തോ കോൺഗ്രസ്സോ സോണിയയോ ഉണ്ടായെന്നുവരില്ല. അന്ന് ഇൻഡ്യയിൽ കർഷകർ മാത്രമായിരിക്കില്ല ആൽമഹത്യ ചെയ്യുന്നത്. നമ്മുടെ രഷ്ട്ര് പിതാവ് 70 വർഷം മുൻപ് നേരിൽക്കണ്ട പട്ടിണിപ്പാവങ്ങളേക്കാൾ മോശമായ അവസ്ഥയായിരിക്കും ഈ നമുക്ക് വന്നുചേരുന്നത് എന്നകാര്യത്തിൽ സംശയംവേണ്ട. ഉണരൂ ജനങ്ങളേ!!!
ഇപ്പോൾ തന്നെ ഇന്ത്യയിൽ റിലയൻസ്, മോർ തുടങ്ങിയ റീടെയിൽ സൃംഘലകളുണ്ട്. ഇപ്പോഴും ചെറുകിട കച്ചവടക്കാരുമുണ്ട്. ഇതിൽ കൂടുതലൊന്നും വൾമാർട്ടിനു ചെയ്യാനാവുമെന്നു കരുതുന്നില്ല.
വാൾമാർട്ട് ഉപഭോക്താക്കൾക്ക് വളരെക്കുറഞ്ഞ നിരക്കിൽ സാധനങ്ങൾ നൽകുമ്പോൾ അതിന്റെ പ്രയോജനം ലഭിയ്ക്കുന്നതിൽ സാധാരനക്കാരും പെടില്ലേ?
ഇവനെ ഒന്നും തല്ലിക്കൊല്ലാന്‍ ആളില്ലാതായിപ്പോയല്ലൊ
അല്ല ഇടതു പക്ഷവും മുതലാളിമാരുടെ കോണകം നക്കാന്‍ തുടങ്ങിയില്ലെ പിന്നെ ആരു ചോദിക്കാന്‍ ഫ :(
എന്റെ ഒരു ബന്ധു പണ്ട് ജപ്പാനില്‍ ഉണ്ടായിരുന്നു. അവിടെ തദ്ദേശീയര്‍ ഉലപ്പാദിപ്പിക്കുന്ന ധാന്യങ്ങള്‍ - അവരുടെ ചട്ടികളിലും മറ്റും ആയിരിക്കും, മണ്ണില്ലല്ലൊ-- വലിയ വില കൊടുത്തു വാങ്ങുന്നതു കണ്ടപ്പോള്‍ ചോദിച്ചു "വിദേശ ഹാന്യങ്ങള്‍ വില കുറഞ്ഞു കിട്ടുമ്പോല്‍ ഇത്രയും വില കൊടുത്ത് ഇതെന്തിനു വാങ്ങുന്നു ?" എന്ന്
അപ്പോള്‍ അവര്‍ പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു അത്രെ " അപ്പോള്‍ ഞങ്ങളുടെ ആളുകള്‍ പിന്നെ എങ്ങനെ ജീവിക്കും ?" എന്ന്
അത് അവരുടെ മനോഭാവം
നാമോ?
വാള്‍മാര്‍ട്ടിന് നേരിട്ട് മുതല്‍ മുടക്കുവാന്‍ തടസ്സങ്ങള്‍ ഉണ്ടായിരുന്നു എന്ന് ഓര്‍ക്കുക. അമേരിക്കയിലോ യൂറോപ്പിലോ ഒരു സ്റ്റോര്‍ തുറക്കുന്നതിലും കുറഞ്ഞ മുതല്‍ മുടക്കേ ഇന്ത്യയില്‍ ആവുകയുള്ളൂ എന്നതും ശരി തന്നെയല്ലേ! ആയിരക്കണക്കിന് ഔട്ട്ലെറ്റുകള്‍ ഉടനെ തുറക്കുമെന്ന് വാള്‍മാര്‍ട്ട് വെളിപ്പെടുത്തി കഴിഞ്ഞു!
ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ കിട്ടും എന്ന് പറഞ്ഞ് തന്നെയല്ലേ പല ട്രീറ്റികളില്‍ സര്‍ക്കാര്‍ ഒപ്പിട്ടതും. എന്നിട്ട് വില കുറഞ്ഞുവോ?
എന്ത് സംഭവിക്കുമെന്ന് വാള്‍മാര്‍ട്ടിനെതിരെയുള്ള ന്യൂയോര്‍ക്കിലെ ജനസമരം തന്നെ തെളിവ് നല്‍കുന്നു. കര്‍ഷകര്‍ക്കും മറ്റു ഉല്‍പ്പാദകര്‍ക്കും നേരിടേണ്ടി വരുന്ന സാമ്പത്തിക ബുദ്ധിമുട്ട് വേറെ.
ഇങ്ങനെ പോയാല്‍ ഇടതു പക്ഷം ഇന്ദ്രപ്രസ്ഥത്തില്‍ എത്തിയാല്‍ അത്ഭുതപ്പെടാന്‍ ഇല്ല ! അതിനു അവരായിട്ടു എന്തെങ്കിലും ചെയ്യേണ്ട കാര്യം ഉണ്ട് എന്ന് തോന്നിന്നില്ല !
45000 കോടി ഡോളര്‍ വരുന്ന ഇന്ത്യന്‍ വിപണിയിലേക്ക് വിലക്കയറ്റം നിയന്ത്രിക്കാനും സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കാനുമെന്ന പേരില്‍ വിദേശ കുത്തകകളെ ആനയിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം. വിതരണമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇടനിലക്കാരെ ഒഴിവാക്കാനും ഈ സംവിധാനം കൊണ്ടു മാത്രമേ സാധിക്കൂ എന്നാണു സര്‍ക്കാര്‍ വാദം.
ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയേയും പൊതു വിതരണ ശൃംഘലയേയും (റേഷന്‍ ഷോപ്പുകള്‍) ശക്തിപ്പെടുത്തിയും കേരളത്തിലെ സപ്ലെകോ മാതൃകയില്‍ ദേശീയ തലത്തില്‍ പൊതുമേഘലയില്‍ സംഭരണ വിതരണ ന്യായ വില ഷോപ്പുകള്‍ സ്ഥാപിച്ചും വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനുള്ള വിദഗ്ദ്ധരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് യാതൊരു പരിഗണനയും നല്‍കിയതുമില്ല.
ടെസ്കോയും വാള്‍മാര്‍ട്ടും മറ്റും സമ്പൂര്‍ണ്ണാധിപത്യം ആസ്വദിക്കുന്ന ബ്രിട്ടണിലും അമേരിക്കന്‍ ഐക്യനാടുകളിലും മറ്റും മുന്‍പെങ്ങും കണ്ടിട്ടില്ലാത്തവണ്ണം വിലക്കയറ്റം മൂലം ജനം പൊറുതി മുട്ടുന്ന അവസരത്തിലാണ് നമ്മുടെ സര്‍ക്കാരിന്റെ പുതിയ നടപടി എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്.
ചില ബഹു രാഷ്ട്ര റീട്ടൈല്‍ ഭീമന്മാരുടെ ബ്രിട്ടനിലെ ഇന്നത്തെ സ്ഥിതി അറിയാന്‍ ദാ... താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഒന്നു സന്ദര്‍ശിക്കു.
http://www.dailymalayalam.co.uk/index.php?p=news_details&catid=13&newsid=11273
ഇടത് ഇനി സംഗതികള്‍ പഠിച്ച് എതിര്‍പ്പുമായി വരുമ്പോഴേയ്ക്കും വര്‍ഷങ്ങള്‍ പലതും കഴിയും ;)
കര്‍ഷകര്‍ക്ക് ലഭിക്കുന്ന പണം കോമ്പറ്റീഷന്റെ പേരില്‍ കുറയ്ക്കുവാനേ വാള്‍മാര്‍ട്ട് പോലെയുള്ളവ കാരണമാകുകയുള്ളൂ. അതാണ് അമേരിക്കയിലും മറ്റും കാണുന്നത്. വില കുറച്ച് സാധനങ്ങല്‍ വില്‍ക്കുവാന്‍ അവര്‍ ചൈനയില്‍ നിന്നുമുള്ള സാധനങ്ങളാണ് വിറ്റഴിക്കുന്നത്. അത് കൊണ്ട് ലോക്കല്‍ കര്‍ഷകര്‍ക്കും ഉല്‍പ്പാദകര്‍ക്കും എന്ത് നേട്ടമാണ് ഉണ്ടാക്കുന്നത്!!! അമേരിക്കയിലെ വാള്‍മാര്‍ട്ടില്‍ നിന്ന് മെയിഡ് ഇന്‍ അമേരിക്ക എന്ന് ലേബലുള്ള ഒരു നല്ല ഉല്‍പ്പന്നം കിട്ടണമെങ്കിലുള്ള ബുദ്ധിമുട്ട് അറിഞ്ഞിരുന്നേല്‍ സിങ്ജിയും കൂട്ടരും രണ്ടാമത് ഒന്ന് ആലോചിച്ചാനേ? എവിടെ?
ഈ വിഷയത്തില്‍ ചിലര്‍ വാദത്തിനു വേണ്ടിയെങ്കിലും പറയുന്നത് പ്രാദേശിക വ്യാപാരികളുമായി വിലക്കുറവില്‍ മത്സരിക്കുമ്പോള്‍ തന്നെ ലോക നിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ വാള്‍മാര്‍ട്ട് സാധരണക്കാര്‍ക്ക് എത്തിക്കും എന്നുള്ളതാണ്.
ഈ വാദത്തിന്റെ നിരര്‍ഥകത ബോധ്യമാകണമെങ്കില്‍ പതിനഞ്ച് വര്‍ഷങ്ങള്‍ക്കുമുന്‍പ് പെപ്സിയും കൊക്കക്കോളയും ഇന്ത്യയിലേക്ക് പുന:പ്രവേശനം നല്‍കിയ സമയത്ത് അന്നതെ ഭരണക്കാര്‍ നല്‍കിയ വിശദീകരണങ്ങളുമായി താരതമ്യം ചെയ്യുന്നത് നന്നായിരിക്കും.
ഇന്ത്യയിലെ ചെറുകിട ശീതള പാനീയ നിര്‍മാതാക്കളുമായി വിലയിലും വിതരണ ശൃംഘലയിലും മത്സരിക്കാന്‍ പെപ്സിക്കും കോക്കിനും ആവില്ലെന്നും എന്നാല്‍ മെട്രോ നഗരങ്ങളിലെ ഉപരി വര്‍ഗ്ഗ ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന ഗുണമേന്മയുള്ള പാനീയങ്ങള്‍ വാങ്ങുവാനുള്ള അവസരം മാത്രമാണ് ഒരുക്കുന്നത് എന്നുമാണ്.
എനാല്‍ ഇന്നത്തെ യാധാര്‍ഥ്യം എന്താണ്?
ഗുണമേന്മ:
മേല്‍പ്പറഞ്ഞ രണ്ട് കമ്പനികളുടെയും ഉല്‍പ്പന്നനങ്ങളില്‍ അനുവദനീയമായതിന്റെ പതിന്മടങ്ങ് ഹാനികരമയ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ടെന്നു പരിശോധനകള്‍ പലവട്ടം തെളിയിച്ചു കഴിഞ്ഞു.
മത്സരക്ഷമത:
ഇന്ത്യന്‍ വിപണിയില്‍ പെപ്സിയും കൊക്കക്കോളയും പുന:പ്രവേശനം ചെയ്യുന്നതിനു മുന്‍പ് വിപണിയിലുണ്ടായിരുന്ന എല്ലാ ചെറുകിട ഇടത്തരം ശീതളപാനീയ ബ്രാണ്ടുകളും കുത്തക കമ്പനികളുടെ പരസ്യ പ്രചാരണത്തിനു മുന്‍പില്‍ പിടിച്ച് നില്‍ക്കാനാവാതെ മണ്മറഞ്ഞുകഴിഞ്ഞു, കുടില്‍ വ്യവസായമായി അനേകര്‍ക്ക് തൊഴില്‍ നകിയിരുന്ന "വട്ടു സോഡ" പോലും ആഗോള ഭീമന്മാര്‍ക്കുമുന്നില്‍ പിടിച്ച് നില്‍ക്കാനാവാതെ എങ്ങോ പോയ്മറഞ്ഞു. ഇന്ത്യന്‍ ശീതള പാനീയ വിപണിയിലെ മുന്നിരക്കാരായിരുന്ന പാര്‍ലെ കമ്പനിയുടെ ലിംകയും തംസപ്പും ബിസ്ലേരിയും മറ്റും ഇന്ന് അതേപേരില്‍ തന്നെ ഉത്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും കൊക്കക്കോള കമ്പനിയാണ്.
വില:350ML പെപ്സി ക്യാനിന്റെ ദുബായിലെ വില ഒരു ദ്ര്‍ഹം ആണ്, എന്നാല്‍ 330ML പെപ്സി ക്യാനിന് കൊച്ചിയില്‍ 30 രൂപ കൊടുക്കണം, ഇന്നത്തെ രൂപാ - ദിര്‍ഹം എക്സ്ചേന്‍ജ് റേറ്റ് 1ദിര്‍ഹം=14രൂപ
Post a Comment