അങ്ങിനെ കേരളത്തിന് പുറകെ അമേരിക്കയിലും 999ന് കാലക്കേട്!
ഒബാമയ്ക്കെതിരെ 2012ല്‍ മത്സരിക്കുവാനുള്ള റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി മത്സരിച്ചിരുന്ന 999 ഫെയിം ഹെര്‍മന്‍ കെയ്ന്‍ തല്‍ക്കാലം പ്രചരണം നിറുത്തി വെയ്ക്കുന്നു. അമേരിക്കയെ സാമ്പത്തിക കടത്തില്‍ നിന്ന് രക്ഷിക്കുവാന്‍ 9% നികുതി എന്ന ആശയവുമായി രംഗത്തെത്തി [9% business transaction tax; 9% personal income tax rate, and a 9% federal sales tax] റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുവാനുള്ള മത്സരത്തില്‍ മറ്റുള്ളവരെ പിന്തള്ളി മുന്നേറി കൊണ്ടിരുന്നപ്പോഴാണ് തുടര്‍ച്ചയായി വന്ന ലൈംഗിക ആരോപണങ്ങള്‍ കെയ്നിനെ ഉലച്ചത്.
ഏറ്റവും ഒടുവില്‍ 13 വര്‍ഷമായി തങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് പറഞ്ഞ് ഒരു സ്ത്രീ രംഗത്തെത്തിയതോടെ ഗോഡ്ഫാദേര്‍ഴ്സ് പിസ മുന്‍ ചീഫ് എക്സിക്യൂട്ടീവ് ആയിരുന്ന ഹെര്‍മ്മന്‍ കെയ്ന്‍ താന്‍ മത്സരത്തില്‍ നിന്ന് തല്‍ക്കാലം വിട്ടുനില്‍ക്കുന്നു എന്ന് ശനിയാഴ്ച വെളിപ്പെടുത്തിയിരിക്കുന്നു.
ആരോപണങ്ങള്‍ ഉയര്‍ന്നതോടെ കെയ്നിന്റെ സ്പോണ്‍സര്‍മാര്‍ പിന്മാറുമെന്ന തിരിച്ചരിവായിരിക്കാം ഈ തീരുമാനത്തില്‍ എത്തിച്ചത്. പ്രൈമറി എന്നറിയപ്പെടുന്ന പാര്‍ട്ടി സ്ഥാനാര്‍ത്ഥി മോഹികളുടെ മത്സരത്തില്‍ പോലും ബില്ല്യണുകളാണ് ചെലവാക്കേണ്ടി വരിക. അത് സ്പോണ്‍സര്‍ ചെയ്യുന്നത് കേര്‍പ്പറേറ്റ് ഭീമന്മാര്‍ ഉള്‍പ്പെടെയുള്ളവരും. ലൈംഗിക ആരോപണം തുടര്‍ കഥയാകുമ്പോള്‍ അവയെല്ലാം നുണയാണെന്ന് പറയുമ്പോഴും സ്പോണ്‍സര്‍മാര്‍ക്ക് തങ്ങളുടെ കക്ഷിയുടെ വിജയത്തിലുള്ള വിശ്വാസം കുറയുമ്പോള്‍ സ്വാഭാവികമായും മറ്റൊരാളെ തിരയുമെന്നത് ബിസിനസ്സ്കാരനായ കെയ്നിന് മറ്റാരാളെക്കാളും അറിവുണ്ടാകും. അവരില്‍ നിന്ന് തുടര്‍ന്നും തനിക്ക് പിന്തുണ കിട്ടുമെന്ന് ഉറപ്പാകുവാന്‍ ഒരവസാന ശ്രമം നടത്തുകയായിരിക്കാം കെയ്ന്‍!
എന്തായാലും കേരളത്തില്‍ 999ല്‍ പിടിച്ച് പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന് പുറകെ അമേരിക്കയിലും 999 ഫെയിം ഹെര്‍മന്‍ കെയ്നിനും പ്രശ്നങ്ങള്‍ ഒഴിയുന്നില്ല.
Saturday, December 3, 2011
Subscribe to:
Post Comments (Atom)


3 കമന്റ്കള്‍:
999 നമ്പറില്‍ കുടുങ്ങിയ കേരളത്തില്‍ ഇപ്പോഴത്തെ ബഹളങ്ങള്‍ക്ക് പിന്നിലുള്ള “ശക്തി(കള്‍)” ആരെന്നറിയാത്തത് പോലെ അമേരിക്കയില്‍ 999 നമ്പറിനെ സ്നേഹിക്കുന്ന കെയ്നിനെതിരെ ലൈംഗിക ആരോപണങ്ങള്‍ തുടര്‍ച്ചയായി തുറന്ന് വിടുന്ന “ശക്തി(കള്‍)” ആരെന്നറിയാതെ കുഴയുകയാണ്.
എന്തായാലും 999ന്റെ ഒരു ഭാഗ്യം ;)
http://anilphil.blogspot.com/2011/12/blog-post_04.html
If you can please do some serious investigation on the matter I raised in this post and bring to public attention.
Thanks & regards
കേരളത്തിന്റെ പ്രശ്നം അമേരിക്കയിലെതിനേക്കാള്‍ രൂക്ഷമാണല്ലോ...അമേരിക്കയിലെ 999 ഒരു വ്യക്തിയെ മാത്രം ബാധിക്കുമ്പോള്‍ കേരളത്തിലെ അമ്പതു ലക്ഷത്തോളം ജനങ്ങളെ ബാധിക്കുന്നതാണ്. ഏതായാലും അമേരിക്കയെയും കേരളത്തെയും 999 ലൂടെ ബന്ധിപ്പിച്ചത് ഇഷ്ടപ്പെട്ടു .
Post a Comment