മുല്ലപെരിയാര്‍ ഡാമിനോട് അനുബന്ധിച്ച് ഉയര്‍ന്നിരിക്കുന്ന ബഹളം പെണ്‍കുട്ടികളുടെ എണ്ണം കൂട്ടുവാന്‍ സഹായിക്കുമോ?
കഴിഞ്ഞ ആഴ്ച പുറത്ത് വന്ന പുതിയ പഠനം അതിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്!
ഹ്യൂമണ്‍ റീപ്രൊഡക്ഷന്‍ ജേര്‍ണലിലൂടെ പുറത്ത് വന്ന പഠനം (ലിങ്ക്) ചിലിയില്‍ നടന്ന ഭൂകമ്പ സമയത്ത് (7.9 തീവ്രത) ആ പ്രദേശത്തുള്ള ഗര്‍ഭിണികളില്‍ അതുണ്ടാക്കിയ ഫലം പരിശോധിച്ചപ്പോള്‍ ഭൂകമ്പം ഉണ്ടായ സമയത്ത് രണ്ട്-മൂന്ന് മാസം ഗര്‍ഭിണി ആയിരുന്നവര്‍ നേരത്തെ പ്രസവിച്ചു എന്നും അവയില്‍ ഭൂരിപക്ഷം പെണ്‍കുട്ടികളും ആണെന്ന് തെളിഞ്ഞിരിക്കുന്നു. (പ്രെസ്സ് റിലീസ്)
സാധാരണ നേരത്തെ ജനിക്കുന്നവരില്‍ കൂടുതലായി ആണ്‍കുട്ടികളെയാണ് കണ്ട് വരിക. എന്നാല്‍ ചിലിയില്‍ ഈ സമയത്ത് നേരത്തെ ജനിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം സാധാരണയിലും കൂടുതലായി കണ്ടു. ആണ്‍ഭ്രൂണങ്ങള്‍ക്ക് പെണ്‍ഭ്രൂണങ്ങളെ അപേക്ഷിച്ച് വളരുവാന്‍ കൂടുതല്‍ ഊര്‍ജ്ജം വേണം. അതിനാല്‍ മാനസികമായ പിരിമുറുക്ക (സ്ട്രെസ്സ്) സമയത്ത് ആണ്‍ഭ്രൂണങ്ങള്‍ വളരാതെ അബോര്‍ട്ട് ആയി പോകുന്നു. ഇതാണ് ചിലിയില്‍ പെണ്‍കുട്ടികള്‍ കൂടുതല്‍ ഉണ്ടായതിന് കാരണമായി ഈ പഠനത്തില്‍ പറയുന്നു. പ്ലാസന്റയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് ഇവയ്ക്ക് കാരണം എന്ന് പറഞ്ഞ് വെയ്ക്കുന്നു.
സ്ട്രെസ്സും, സെക്സും, അബോര്‍ഷനും, പ്രീടേം ജനനവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കൂടുതല്‍ പഠനം നടത്തേണ്ടിയിരിക്കുന്നു എന്ന് ഈ പഠനം വിലയിരുത്തുന്നു. മുല്ലപെരിയാര്‍ ഇഷ്യൂ മറ്റൊരു പഠനത്തിനുള്ള തുറുപ്പ് ചീട്ടാകുമോ?
Subscribe to:
Post Comments (Atom)


7 കമന്റ്കള്‍:
സ്ട്രെസ്സ് മനുഷ്യരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും എന്ന് വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഗര്‍ഭ കാലത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന സ്ട്രെസ്സും കുട്ടികളെ ബാധിക്കുമെന്ന് ഈ പഠനം തെളിയിച്ചിരിക്കുന്നു.
ഗര്‍ഭധാരണ സമയത്തും ഗര്‍ഭാവസ്ഥയിലും സ്ത്രീകള്‍ക്കുണ്ടാകുന്ന മാനസിക പിരിമുറുക്കം ആണ്‍-പെണ്‍ അനുപാതത്തെ വരെ ബാധിക്കുന്നു!
ഈ കാര്യം തന്നെ ഞാന്‍ പണ്ടൊരു പോസ്റ്റില്‍ എഴുതിയിരുന്നു.സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളായിരിക്കാം ഇതിനു കാരണം.അമ്മയുടെ മാനസികമായ ടെന്‍ഷന്‍ പോലും കൂടുതല്‍ ആണ്‍ ഭ്രൂണങ്ങള്‍ നഷ്ടപ്പെടുന്നതിനു ഇടയാക്കും. 9/11 ആക്രമണത്തിനു ശേഷമുള്ള മാസങ്ങളില്‍ പ്രതീക്ഷിച്ചതിലും കുറവ് ആണ്‍കുട്ടികളേ ജനിച്ചുള്ളൂ എന്ന് ഈ പഠനം പറയുന്നു.Male fetal loss in the U.S.following the terrorist attacks of September 11,2001.
http://www.biomedcentral.com/content/pdf/1471-2458-10-273.pdf
2000 സെപ്റ്റംബറിനേക്കാള്‍ 12% കൂടുതലയിരുന്നത്രെ 2001 സെപ്റ്റംബറിലെ ആണ്‍ ഭ്രൂണങ്ങളുടെ അലസല്‍ .1991ലെ ഈസ്റ്റ് ജര്‍മ്മനിയുടെ തകര്‍ച്ചക്കു ശേഷവും,1995 ല്‍ ജപ്പാനിലെ കോബെ ഭൂമികുലുക്കത്തിന് ശേഷവും കൂടുതല്‍ പെണ്‍കുഞ്ഞുങ്ങളുടെ ജനനം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.(In fact these are consistent with the predictions of theory of evolution. Since males are more likely to die before reaching the age of reproduction and require greater resources, it makes sense for the mother's body to spontaneously abort them when there are environmental risk factors that could make an already uphill battle even worse.)
അപ്പോ അടുത്ത ബോംബും റെഡി.
എന്തൊക്കെയാണ് മനോജേ ചോദിക്കുന്നത്? സ്ത്രീയുടെ അണ്ഡവും പുരുഷന്റെ ഒരു ബീജവും യോജിച്ച് സിക്താണ്ഡമായ ഏകകോശ ഭ്രൂണം രൂപപ്പെടുമ്പോള്‍ തന്നെ അത് ആണ്‍ ശിശുവിന്റെ ഭ്രൂണമാണോ അതോ പെണ്‍ ശിശുവിന്റെ ഭ്രൂണമാണോ എന്ന് തീരുമാനിക്കപ്പെട്ടു കഴിഞ്ഞല്ലോ? പിന്നെ ആ ഭ്രൂണത്തില്‍ ലിംഗമാറ്റം ചെയ്യാന്‍ സാക്ഷാല്‍ സൃഷ്ടികര്‍ത്താവിന് പോലും സാധ്യമല്ലല്ലൊ :)
@bright: ശരിയാണ്. ശക്തന്മാര്‍ക്ക് വിജയം :)
@Kalavallabhan: :)
@K.P.S.: :) അങ്ങിനെ ഒരു മെസ്സേജ് ഇതില്‍ നിന്ന് ലഭിച്ചുവോ? പെണ്‍ഭ്രൂണമാണ് ആണ്‍ഭ്രൂണത്തേക്കാള്‍ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുക എന്നതാണ് കാരണം. ആണ്‍ഭ്രൂണങ്ങള്‍ നശിച്ച് പോകുന്നതിനാലാണ് പെണ്‍കുട്ടികളുടെ എണ്ണം കൂടുന്നത്. അല്ലാതെ ലിംഗമാറ്റം സംഭവിക്കുന്നില്ല. ബ്രൈറ്റിന്റെ കമന്റ് കൂടി വായിക്കുക.
മുല്ലപ്പെരിയാറിൽ ഇപ്പോൾ ഉറക്കം കുറവായതുകാരണം അടുത്തവർഷത്തെ ജനനനിരക്കിൽ ഗണ്യമായ വർദ്ധനവ് പ്രതീക്ഷിക്കാം.
മുല്ലപ്പെരിയാറിൽ ഇപ്പോൾ ഉറക്കം കുറവായതുകാരണം അടുത്തവർഷത്തെ ജനനനിരക്കിൽ ഗണ്യമായ വർദ്ധനവ് പ്രതീക്ഷിക്കാം.
Post a Comment