വിലാസിനി ടീച്ചര്‍ ഇന്ത്യാവിഷന്റെ താളത്തിന് നിന്ന് കൊടുത്ത് സ്വന്തം വില കളയരുതായിരുന്നു. എന്തിന് വേണ്ടിയായിരുന്നു ആശുപത്രിയില്‍ കിടക്കുന്ന അഴീക്കോടിനെ കാണുവാന്‍ വിലാസിനി ടീച്ചര്‍ ഈ റിയാലിറ്റി ഷോ നടത്തിയത്? (യൂ ട്യൂബ് ലിങ്ക്)
തനിക്ക് കാണണമെന്ന് പറഞ്ഞപ്പോള്‍ അതിന് അനുവദിച്ച അഴീക്കോടിനെ ടീച്ചര്‍ ഇങ്ങനെ അപമാനിക്കണമായിരുന്നോ?
Sunday, December 18, 2011
Subscribe to:
Post Comments (Atom)


9 comments:
മറ്റുള്ളവരുടെ സ്വകാര്യ ജീവിതം വരെ പകര്‍ത്തിയെടുത്ത് വ്യൂവര്‍ഷിപ്പ് കൂട്ടുവാന്‍ ചാനലുകള്‍ നടത്തുന്ന തറ കളികള്‍ക്ക് തടയിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!!
മാധ്യമങ്ങൾ മറ്റുള്ളവരുടെ ആഭ്യന്തര കാര്യങ്ങളിൽ തലയിട്ട് സ്വകാര്യതയിൽ ഇടപെടുന്ന സംഭവം ഇത് ആദ്യമല്ല. എന്തിനു വേണ്ടിയായാലും ഇത് ഒരു വൃത്തികെട്ട ഏർപ്പാടുതന്നെയാണ്. ഒരു സംഭവം ഇവിടെയും...
വിലാസിനി ടീച്ചറുടെ പ്രണയത്തെ അഭൌമമെന്ന് ഞാന്‍ കരുതിയിരുന്നു. എന്നാല്‍ ഇന്ത്യവിഷന്റെ വീഡിയോയില്‍ , എന്നെ ഒരു ചീത്ത സ്ത്രീ എന്ന് പറഞ്ഞാല്‍ ഞാന്‍ സഹിക്കില്ല അതിനെതിരെ ഞാന്‍ ശക്തമായി പ്രതികരിക്കും എന്ന് അഴീക്കോട് മാഷിന്റെ മുഖത്ത് നോക്കി ഈ അവസ്ഥയില്‍ പറയുന്നത് കണ്ടപ്പോള്‍ എനിക്ക് ടീച്ചറോടുള്ള എല്ലാ മതിപ്പും പോയി. ഈ കൂടിക്കാഴ്ചയില്‍ ടീച്ചര്‍ തന്നെ പറ്റിയാണ് ഓര്‍ക്കുന്നതും പറയുന്നതുമെങ്കില് അവിടെ എന്ത് പ്രണയം? സന്ദര്‍ശകരില്‍ നിന്ന് രക്ഷിക്കപ്പെട്ട് അഴീക്കോടിന് സ്വസ്ഥത കിട്ടേണമേ എന്നാണ് എന്റെ പ്രാര്‍ത്ഥന.
അന്തിമാമാം മണം അര്പ്പിച്ചടിവാന് മലര് കാക്കില്ലേ ഗന്ധവാഹനനെ ഹാ രഹസ്യമാര്ക്ക് അറിയാവു
no surprise.. heard that vilasini teacher's biaography "azhikodinte kaamuki" is releasing next month. this drama might be part of that.
ടീച്ചറിന്റെ പുറത്ത് എന്തിനു മെക്കിട്ട് കേറുന്നു? സാംസ്കാരിക നായകന്റെ പ്രേമ ലേഖനം ഹാ എത്ര കാവ്യ സുന്ദരം എല്ലാം എല്ലാരും അറിയട്ടെ
കെ.പി. സുകുമരന് എഴുതിയതിനു താഴെ ഒരു ഒപ്പ്
ചാനല്‍ നാടകം അറുബോറായി
അഴീക്കോടിനെയോ ആ സ്ത്രീയേയോ എന്തിനു പറയുന്നു? അവരവരുടെ സ്വകാര്യതകളുടെ സെപ്റ്റിക് ടാങ്ക് കോരിയെടുത്ത് നമ്മുടെ മുമ്പില്‍ വിലമ്പുന്ന മാധ്യമങ്ങളെയാണ്, അവയെ മാത്രമാണ് ഞാന്‍ കുറ്റപ്പെടുത്തുക. മാതൃഭൂമി എന്ന പത്രമാണ് ഞാന്‍ വായിക്കാറുള്ളത് പൊതുവേ. അതില്‍ അഴീക്കോടിനെ കാണാന്‍ വന്നവരെപ്പറ്റിയുള്ള പൈങ്കിളി വാര്തകള് വെട്ടി റ്റോയ്ലറ്റ് പേപ്പരിനു പകരം ഞാന്‍ ഉപയോഗിക്കാത്തത് ഞാന്‍ റ്റോയ്ലറ്റ് പേപ്പറിനുപകരം വെള്ളം ഉപയോഗിക്കുന്ന ശീലക്കാരനാണെന്നതിനാല് മാത്രമാണ്.
എനിക്ക് മനസ്സിലാവാത്ത കാര്യം മറ്റൊന്നാണ്. ഇമ്മാതിരി പൈങ്കിളികള്‍ പത്രത്തില്‍ കുത്തിനിറക്കാന്‍ കാരണം വാര്താദാരിദ്ര്യമോ അതോ വായനക്കാരില്‍ ഭൂരിഭാഗത്തിനും ഇമ്മാതിരി വോയറിസത്തിനോടുള്ള താല്പര്യമോ എന്ന് ഒട്ടും മനസ്സിലാവുന്നില്ല.
2011 അവസാനിക്കാൻ നേരത്ത് ഇത്തരം ഒരു നാറിയ സംഗതി കൂടി ഇരിക്കട്ടെ. അഴീക്കോടിനെ കുറ്റം പറയാൻ പറ്റില്ല, ചാനലും മാധ്യമങ്ങളും ചുറ്റുമില്ലാതെ പുള്ളിക്ക് ഒരു നിമിഷം ഇരിക്കാൻ പറ്റില്ല.
Post a Comment