എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Sunday, August 28, 2011

ക്രി.പുരോഹിതരുടെ മദ്യ വിരോധം വിജയിക്കുമോ!

മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നവരെ അടുത്ത തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കും എന്ന് ബഹുമാന്യനായ ^nent¸mkv amÀ {Intkmkväw henb sa{Xmt¸meo¯ പ്രഖ്യാപിച്ചു.

നല്ല കാര്യം.... മദ്യം വിഷമാണെന്നും, അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്നും കള്ള് ചെത്തുന്ന കത്തി ഒടിച്ച് ശൌരം ചെയ്യാന്‍ പോകുകയാണ് വേണ്ടത് എന്നും ഉപദേശിച്ച നാരായണഗുരുവിന്റെ പേരിലുള്ള പ്രസ്ഥാനത്തിന്റെ തലപ്പത്തിരിക്കുന്നവര്‍ ആ വചനങ്ങളെ കണ്ടില്ലെന്ന് നടിച്ച് മദ്യം വിറ്റ് നടക്കുന്ന കേരളത്തില്‍ ബഹുമാന്യ പുരോഹിതരുടെ വചനങ്ങള്‍ ചെവി കൊള്ളുവാന്‍ ആരെങ്കിലും ഉണ്ടാകുമോ എന്ന് കണ്ടറിയണം.

പക്ഷേ ഇവിടെ പ്രധാന ചോദ്യം മദ്യത്തിനെതിരെ ശക്തമായി മുന്നോട്ട് വന്നിരിക്കുന്ന ക്രിസ്ത്യന്‍ പുരോഹിതര്‍ വിശ്വാസികള്‍ക്ക് മുന്നില്‍ നിന്ന് കൊണ്ട് വീഞ്ഞ് കുടിക്കുന്നത് ഇപ്പോഴും തുടരുമ്പോള്‍ എങ്ങിനെയാണ് വിജയം കണ്ടെത്തുവാന്‍ കഴിയുക?

ഇവര്‍ തന്നെയാണ് കുട്ടികള്‍ക്ക് പോലും വീഞ്ഞില്‍ മുക്കിയ അപ്പം നാക്കില്‍ വെച്ച് കൊടുക്കുന്നത്!


വിശ്വാസത്തിന്റെ പേരില്‍ മദ്യം നുണയുന്നത് കുഴപ്പമില്ല എന്ന് വിശ്വസിപ്പിച്ച് മദ്യം നാക്കില്‍ വെച്ച് കൊടുക്കുമ്പോള്‍ തന്നെ മദ്യം ഉപയോഗിക്കുന്നത് തെറ്റാണെന്ന് പറയുമ്പോഴുള്ള പൊരുത്തകേടല്ലേ ആദ്യം മാറ്റിയെടുക്കേണ്ടത്!

വിശ്വാസങ്ങളുടെ പേരില്‍ ചില അമ്പലങ്ങളിലും ഒട്ടു മിക്ക കാവുകളിലും നിവേദ്യമായി മദ്യം നിര്‍ബന്ധമായിരുന്ന കാലത്താണ് അത് അനാചാരമെന്ന്  ഉറക്കെ പറഞ്ഞ് നാരായണഗുരു മദ്യത്തെ ആരാധനാലയങ്ങള്‍ക്ക് വെളിയില്‍ തള്ളിയത്. ആ ഒരു ചങ്ക് ഉറപ്പ് കാട്ടിയിട്ട് മദ്യ വിരുദ്ധ പോരാട്ടത്തിനിറങ്ങിയാല്‍ കേരളത്തെ മദ്യ വിമുക്തമാക്കാന്‍ പ്രയാസമുണ്ടോ!


ബോധം പോകുന്നത് വരെ മദ്യപിക്കുക എന്ന വൃത്തികെട്ട കാഴ്ചപ്പാടാണ് കേരളത്തെ ദുരിതത്തിലേയ്ക്ക് തള്ളുന്നത്. ആ കാഴ്ചപ്പാടാണ് മാറ്റിയെടുക്കേണ്ടത്.   

Tuesday, August 16, 2011

ഇന്ത്യ ഭരിക്കുന്നത് ആരാണ്?

ഇന്ത്യ ഭരിക്കുന്നത് യു.പി.എ. എന്ന കൂട്ട് കക്ഷിയാണെന്നാണ് വെപ്പ്. എന്നാല്‍ ഇന്ന് വാര്‍ത്തകള്‍ വായിച്ചപ്പോള്‍ കോണ്‍ഗ്രസ്സ് ഒറ്റയ്ക്ക് ഭരിക്കുന്നു എന്ന തോന്നല്‍‌. എപ്പോഴാണ് കോണ്‍ഗ്രസ്സിന് ഒറ്റയ്ക്ക് ഭൂരിപ്ക്ഷം കിട്ടിയത് ആവോ?

ഹസ്സാരയെ പുറത്ത് വിട്ടത് ഇന്ത്യന്‍ പ്രധാനമന്ത്രി ഒന്നര മണിക്കൂര്‍ രാഹുലുമായി ചര്‍ച്ച ചെയ്താണ് അത്രേ. കൂട്ടുകക്ഷി ഭരണമെങ്കില്‍ പേരിനെങ്കിലും മറ്റ് കക്ഷികളെ വിളിച്ച് ദാ ഇതാണ് ചെയ്യുവാന്‍ പോകുന്നത് എന്ന് പറഞ്ഞ് കൂട്ടായ തീരുമാനം ആണിതെന്ന് ജനങ്ങളെ കാണിക്കുവാനുള്ള ബുദ്ധിയെങ്കിലും അമൂല്‍ ബേബിക്ക് ഉണ്ടായിരുന്നുവെങ്കില്‍‌!!!

അങ്ങിനെ ഹസ്സാരയെ അറസ്റ്റ് ചെയ്തതോടെ അമൂല്‍ ബേബിയുടെ അടുത്ത അടവും പൊട്ടി പാളീസായി! സോണിയ മാഡം ഉണ്ടായിരുന്നുവെങ്കില്‍ അവരുടെ തലയില്‍ കെട്ടിവെച്ച് അമൂല്‍ ബേബിയുടെ “കരിയര്‍‌” രക്ഷിക്കാമായിരുന്നു. ഇതിപ്പോള്‍ ഈ കറുത്ത ചരിത്രം അമൂല്‍ ബേബിയുടെ കരിയറില്‍ വരയ്ക്കപ്പെട്ട് കഴിഞ്ഞു!

കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പാണ് അമൂല്‍ ബേബി യു.പി.യില്‍ നിരോധനാജ്ഞ ലംഘിച്ച് “പ്രകടനം” നടത്തിയത്. അന്ന് പുള്ളി കൂളായി നെഞ്ച് വിരിച്ച് നടന്നിട്ടും ആരും അറസ്റ്റ് ചെയ്തില്ല. അതിനെ ന്യായീകരിച്ചവര്‍ ഇന്ന്  ലംഘിക്കുമെന്ന് പറഞ്ഞപ്പോഴേയ്ക്കും അറസ്റ്റ് ചെയ്തതിനെ ന്യായീകരിക്കുവാന്‍ പെടാപാട് ചെയ്യുന്നു!!!

Sunday, August 14, 2011

സ്വാതന്ത്ര്യ ദിനത്തില്‍ മറന്നുകളയുന്നവര്‍

1947 ആഗസ്റ്റ് 15ന് ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യ സ്വതന്ത്ര്യയായി. എല്ലാ കൊല്ലവും ആഗസ്റ്റ് 15ന് നാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. എന്നാല്‍ ഈ ദിനത്തില്‍ നാം മറക്കുന്ന അല്ലെങ്കില്‍ നമ്മെ ഓര്‍മ്മിപ്പിക്കുവാന്‍ ഭരണകൂടങ്ങള്‍ സമ്മതിക്കാത്ത ചില ചരിത്ര സത്യങ്ങള്‍ ഉറങ്ങി കിടക്കുന്നുണ്ട്.

1947 ആഗസ്റ്റ് 15 മുതല്‍ 1950 ജനുവരി 26 വരെ ഇന്ത്യ ബ്രിട്ടന് കീഴില്‍ തന്നെയായിരുന്നു. ഡൊമൈന്‍ രാജ്യമായി, ബ്രിട്ടീഷ് രാജാവിന് കീഴില്‍‌ നെഹ്രുവും ടീമും ആ 3 കൊല്ലം ഭരിച്ചു.

ഇന്ത്യ ഒറ്റ കെട്ടായി ഇരിക്കണം എന്ന ഗാന്ധിജിയുടെ ആഗ്രഹം മൂലയ്ക്ക് തള്ളി വിഭജനം വേണമെന്ന് നിര്‍ബന്ധവുമായി നെഹ്രു-പട്ടേല്‍ ടീമുകള്‍ നയിക്കുന്ന കോണ്‍ഗ്രസ്സ് ഒരു വശത്തും ജിന്ന നയിക്കുന്ന മുസ്ലീം ലീഗ് മറുവശത്തും നിരന്നപ്പോള്‍ ഈ ഒരു നിമിഷത്തിനായി അഹോരാത്രം പ്രയത്നിച്ച ബ്രിട്ടീഷ് ഭരണകൂടം ഒരു കടലാസ് കഷണത്തില്‍ ചില വരകള്‍ കുറിച്ച് ഇന്ത്യയെ രണ്ടാക്കി.

പക്ഷേ ആ വരകള്‍ തുടങ്ങി വെയ്ക്കുന്നത് വന്‍ ആഘാതമായിരുന്നു എന്ന് 1947 ആഗസ്റ്റ് 14ന് മുന്‍പ് തന്നെ Rawalpindi തെളിയിച്ചു. ഇപ്പോഴും മൂന്ന് രാജ്യങ്ങളും അനുഭവിക്കുന്നു!

വിഭജനത്തെ തുടര്‍ന്ന് ഏകദേശം 50 ലക്ഷം ജനങ്ങളാണ് ഇന്ത്യയിലേയ്ക്കും പാക്കിസ്ഥാനിലേയ്ക്കുമായി പാലായനം ചെയ്യപ്പെട്ടത്. അതിര്‍ത്തികളില്‍ പലപ്പോഴും അവര്‍ ഏറ്റ് മുട്ടി. ഭീകരമായ യാതനകള്‍ ഇരു കൂട്ടരും അനുഭവിക്കേണ്ടി വന്നു. 1947 ഒക്ടോബര്‍ 27ന് ടൈം മാഗസിന്റെ പുറം ചട്ടയില്‍ സ്വയം കുത്തി പരിക്കേല്‍പ്പിക്കുന്ന കാളിയുടെ രൂപമുള്ള ഇന്ത്യയെയാണ്. INDIA-PAKISTAN: The Trial of Kali  എന്ന ലേഖനത്തില്‍ ഭീകരമായ അന്നത്തെ ചിത്രം വരച്ച് കാട്ടുന്നുണ്ട്. അഞ്ച് ലക്ഷത്തിന് മുകളില്‍ ജനങ്ങളാണ് അന്ന് കലാപത്തില്‍ മരിച്ചതെന്ന് ടൈം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കണ്‍മുന്നില്‍ സഹോദരങ്ങളും, കുട്ടികളും, ഭര്‍ത്താക്കന്മാരും, അച്ഛന്മാരും വെട്ടേറ്റ് വീഴുന്നതും ഭാര്യമാരും, കുട്ടികളും, സഹോദരിമാരും, അമ്മമാരും  കൂട്ടത്തോടെ ആക്രമിക്കപ്പെടുന്നതും കാണേണ്ടി വന്നവരുടെ തലമുറയ്ക്ക് ഇന്ത്യയുടെ സ്വാതന്ത്ര്യം എന്ത് അനുഭവമാണ് നല്‍കുക!



എങ്കിലും നമുക്ക് ആശംസിക്കാം “HAPPY INDEPENDENCE DAY"