എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...
ഡാമിന്റെ പല ഭാഗത്തും തുരന്ന് പരീശോധിക്കുമ്പോള്‍ സുര്‍ക്കി കാണാനേയില്ല എന്ന വാര്‍ത്ത പുറത്ത് വന്ന ഉടനെ ആ ഡാം ബലപ്പെടുത്തി എടുക്കാം എന്ന് പറഞ്ഞ് കൊച്ചൌസേപ്പ് രംഗ പ്രവേശം ചെയ്തിരിക്കുന്നു!!!
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ്നാട് കമ്പിയും കോണ്‍ഗ്രീറ്റും കൊണ്ട് ബലപ്പെടുത്തിയതാണ് എന്ന് അവകാശപ്പെടുന്ന ഡാമിനെ വീണ്ടും 55 കോടിയോളം മുടക്കി കമ്പിയും കോണ്‍ഗ്രീറ്റും കൊണ്ട് തങ്ങള്‍ ബലപ്പെടുത്തുമെന്ന് “വി ഗാര്‍ഡന്‍”!!!!!! 5.5 കോടി എറിഞ്ഞാണ് പുള്ളി രംഗപ്രവേശനം ചെയ്തിരിക്കുന്നത്!
എന്തിന് ആര്‍ക്ക് വേണ്ടി കൊച്ചൌസേപ്പ് ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്? എവിടെയാണ് ചീഞ്ഞ് നാറുന്നത്?
കുറച്ച് നാള്‍ മുന്‍പ് ആരൊക്കയോ എന്തിനോ വേണ്ടി സോഷ്യല്‍ നെറ്റ് വര്‍ക്ക് ഉപയോഗിച്ച് ജനങ്ങളെ ഭയപ്പെടുത്തി. ആ ഓളത്തിലേയ്ക്ക് രാഷ്ട്രീയക്കാരും എടുത്ത് ചാടി തമിഴ്നാട്ടിലെ പാവം കൃഷിക്കാരെ (മലയാളികളും തമിഴരും) പട്ടിണിയിലാക്കി. ഒടുവില്‍ രാഷ്ട്രീയക്കാര്‍ തടി തപ്പി.
കാര്യങ്ങള്‍ കേരളത്തിന് അനുകൂലമായി വരുന്ന ഈ അവസരത്തില്‍ തന്നെ തമിഴ്നാട്ടില്‍ വ്യവസായ സ്ഥാപനങ്ങള്‍ ഉള്ള ഒരാള്‍ കേരള വികാരത്തിന് എതിരായി പെട്ടെന്ന് രംഗത്ത് വരുന്നത് എന്തിനായിരിക്കും? തമിഴ്നാട്ടിലുള്ള സ്വന്തം വ്യവസായ സ്ഥാപനങ്ങള്‍ അക്രമിക്കപ്പെടാതിരിക്കുവാന്‍ വേണ്ടിയാണോ?
ഇത് വരെ രംഗത്തില്ലാതിരുന്ന ഒരാള്‍ ഡാമില്‍ സുര്‍ക്കി കാണുന്നില്ല എന്ന വാര്‍ത്തയ്ക്ക് പുറകേ ഡാമിനെ ബലപ്പെടുത്താമെന്ന് പറഞ്ഞ് കോടികളുമായി വരുമ്പോള്‍ അതിന് പിന്നില്‍ ശുദ്ധമായ ലക്ഷ്യം തന്നെയാണോ ഉള്ളത്? അതോ തമിഴ്നാട്ടിലുള്ള സ്വന്തം വ്യവസായശാലകള്‍ സംരക്ഷിക്കുവാനുള്ള മാര്‍ഗ്ഗമോ?
സംഗതി ചിറ്റിലപ്പിള്ളിയെ യ്ക്ക് നല്ല ബഹുമാനൊക്കെ ആയിരുന്നൂ, കാരണം ആ നോക്ക് കൂലി പ്രശ്നം വന്നപ്പോൾ. പക്ഷെ അങ്ങോര് ഇങ്ങനെ പറഞ്ഞെങ്കിൽ അത് തീർത്തും മോശായിപ്പോയി.
ബുദ്ധിയും വിവേകവും ഉപയോഗികെണ്ടാടുത് വികാരപരമായി ഒരു വിഷയത്തെ നമ്മള്‍ കാന്നുന്നതില്‍ യോജിക്കുന്നില്ല, സത്യം എന്താന്ന് ?, ഒരു ബാലപെടുതുനത്തില്‍ തീരുമെന്കില്‍ ആ വഴിക്ക് എന്ത് കൊണ്ട ചിന്ധിച്ചുകൂട? ഒരു പുതിയ ഡാം പണിയാന്‍ അവശ്യമായ പണം,സമയം,പണിക്കാര്‍ കൂടാതെ അതുവഴി നടക്കാന്‍ പോകുന്ന അഴിമതി , ഇതെല്ലം ഇല്ലാതാക്കാന്‍ പറ്റുമെങ്കില്‍ അതല്ലേ നല്ലത്, അല്ലാതെ സ്വന്തം രാജ്യകരുടെ ഈഗോ കാരണമുള്ള പിടിവാശി ഉപേക്ഷികുനതല്ലേ നാടിനും നാട്ടാര്‍ക്കും നല്ലത്
ചിറ്റിലപ്പിള്ളി രാഷ്ട്രീയക്കാരനല്ല, പക്ഷെ അദ്ദേഹം മുന്നൊട്ടു വയ്ക്കുന്ന പല കാര്യങ്ങളും ചർച്ചക്കു പോലും എടുക്കാതെ എതിർക്കുന്നത് രാഷ്ട്രിയവിരോധം തന്നെയാണു... ഡാമില്‍ സുര്‍ക്കി കാണുന്നില്ല എന്നു കരുതി ഡാം ബലപ്പേടുത്തലിനു മറ്റു മാർഗം ഇല്ലായെന്നു കരുതണ്ടാ. തീർച്ചയായും ചിറ്റിലപ്പള്ളിക്ക് തമിഴ്നാട്ടിലുള്ള സ്വന്തം വ്യവസായശാലകള്‍ സംരക്ഷിക്കുവാനുള്ള ബാധ്യതയുണ്ട്, അതുകൊണ്ട് തന്നെയാണു ബദലായ ഒരു നിർദ്ദേശവുമായി വന്നത്. സംശയം വേണ്ട, എല്ലാവരും ശ്രമിക്കേണ്ടത് തമിഴ്നാടിനും യോജിപ്പുള്ള ഒരു സൊല്യൂഷനാവണം. സ്വന്തം കിഡ്ണി പുല്ലുപോലെ കൊടുത്ത് ഒരു പാവം മനുഷ്യനെ ജീവിതത്തിലേക്കു കൊണ്ടുവന്ന ആളിനെ "കോടികളുമായി വരുമ്പോള്‍ അതിന് പിന്നില്‍ ശുദ്ധമായ ലക്ഷ്യം തന്നെയാണോ ഉള്ളത്?" എന്നു സംശയിക്കുന്ന താങ്കൾ പുറത്തെടുക്കുന്നത് വിലകുറഞ്ഞ തറ രാഷ്ട്രിയവിരോധം തന്നെ.
ആ ഡാം ബലപ്പെടുത്തി ഉപയോഗിക്കുവാൻ പറ്റുമെന്ന തമാശ ഇനിയും വേണോ? ഒരു തവണ ബലപ്പെടുത്തി സുരക്ഷിതമെന്ന് വിലയിരുത്തിയ ഡാമിന്റെ അവസ്ഥ ഇപ്പോൾ തുരന്ന് പുറത്ത് വരുന്നു :) തറ രാഷ്ട്രീയമല്ല മറിച്ച് ഒരു വ്യവസായിയുടെ സ്വകാര്യ ലാഭത്തിനു വേണ്ടി ഭാഗ്യമൊന്നു കൊണ്ടു മാത്രം ജീവിച്ച് പോകുന്ന ഒരു കൂട്ടം ആളുകളെയും അവരുടെ തലമുറകളെയും കുരുതി കൊടുക്കുന്നതിനെയാണു ചൂണ്ടി കാട്ടിയത് :)
9 comments:
ഇത് വരെ രംഗത്തില്ലാതിരുന്ന ഒരാള്‍ ഡാമില്‍ സുര്‍ക്കി കാണുന്നില്ല എന്ന വാര്‍ത്തയ്ക്ക് പുറകേ ഡാമിനെ ബലപ്പെടുത്താമെന്ന് പറഞ്ഞ് കോടികളുമായി വരുമ്പോള്‍ അതിന് പിന്നില്‍ ശുദ്ധമായ ലക്ഷ്യം തന്നെയാണോ ഉള്ളത്? അതോ തമിഴ്നാട്ടിലുള്ള സ്വന്തം വ്യവസായശാലകള്‍ സംരക്ഷിക്കുവാനുള്ള മാര്‍ഗ്ഗമോ?
അംഗീകരിക്കുന്നു...
അത് പോലെ തന്നെ യാണ് ഈ വിഷയത്തിലുള്ള മനോരമയുടെ നിലപാടും.
മദ്രാസ് ആസ്ഥാനമായ എം ആര്‍ എഫ് സഹോദര സ്ഥാപനമായത് കൊണ്ടാണ് അത്..
ആരാണു ചിറ്റിലപ്പില്ലീ, എന്താണു ചിറ്റിലപ്പിള്ളീൊന്നു പഠിച്ചീട്ടു പോരെ കൊചൗസേപ്പിനെ തെറിപറയാൻ..
വിലകുറഞ്ഞ തറ രാഷ്ട്രിയവിരോധം ഇങ്ങനെ തീർത്തതു ശരിയായില്ല..
അയക്കുന്ന കമന്റൊക്കെ പബ്ലീഷണേ...സീ യു അറ്റ് ടൈം സ്കൊയർ...
അയ്യോ പുള്ളി രാഷ്ട്രീയക്കാരനും ആയിരുന്നോ ;)
സംഗതി ചിറ്റിലപ്പിള്ളിയെ യ്ക്ക് നല്ല ബഹുമാനൊക്കെ ആയിരുന്നൂ, കാരണം ആ നോക്ക് കൂലി പ്രശ്നം വന്നപ്പോൾ. പക്ഷെ അങ്ങോര് ഇങ്ങനെ പറഞ്ഞെങ്കിൽ അത് തീർത്തും മോശായിപ്പോയി.
ബുദ്ധിയും വിവേകവും ഉപയോഗികെണ്ടാടുത് വികാരപരമായി ഒരു വിഷയത്തെ നമ്മള്‍ കാന്നുന്നതില്‍ യോജിക്കുന്നില്ല, സത്യം എന്താന്ന് ?, ഒരു ബാലപെടുതുനത്തില്‍ തീരുമെന്കില്‍ ആ വഴിക്ക് എന്ത് കൊണ്ട ചിന്ധിച്ചുകൂട? ഒരു പുതിയ ഡാം പണിയാന്‍ അവശ്യമായ പണം,സമയം,പണിക്കാര്‍ കൂടാതെ അതുവഴി നടക്കാന്‍ പോകുന്ന അഴിമതി , ഇതെല്ലം ഇല്ലാതാക്കാന്‍ പറ്റുമെങ്കില്‍ അതല്ലേ നല്ലത്, അല്ലാതെ സ്വന്തം രാജ്യകരുടെ ഈഗോ കാരണമുള്ള പിടിവാശി ഉപേക്ഷികുനതല്ലേ നാടിനും നാട്ടാര്‍ക്കും നല്ലത്
ചിറ്റിലപ്പിള്ളി രാഷ്ട്രീയക്കാരനല്ല, പക്ഷെ അദ്ദേഹം മുന്നൊട്ടു വയ്ക്കുന്ന പല കാര്യങ്ങളും ചർച്ചക്കു പോലും എടുക്കാതെ എതിർക്കുന്നത് രാഷ്ട്രിയവിരോധം തന്നെയാണു...
ഡാമില്‍ സുര്‍ക്കി കാണുന്നില്ല എന്നു കരുതി ഡാം ബലപ്പേടുത്തലിനു മറ്റു മാർഗം ഇല്ലായെന്നു കരുതണ്ടാ.
തീർച്ചയായും ചിറ്റിലപ്പള്ളിക്ക് തമിഴ്നാട്ടിലുള്ള സ്വന്തം വ്യവസായശാലകള്‍ സംരക്ഷിക്കുവാനുള്ള ബാധ്യതയുണ്ട്, അതുകൊണ്ട് തന്നെയാണു ബദലായ ഒരു നിർദ്ദേശവുമായി വന്നത്. സംശയം വേണ്ട, എല്ലാവരും ശ്രമിക്കേണ്ടത് തമിഴ്നാടിനും യോജിപ്പുള്ള ഒരു സൊല്യൂഷനാവണം.
സ്വന്തം കിഡ്ണി പുല്ലുപോലെ കൊടുത്ത് ഒരു പാവം മനുഷ്യനെ ജീവിതത്തിലേക്കു കൊണ്ടുവന്ന ആളിനെ "കോടികളുമായി വരുമ്പോള്‍ അതിന് പിന്നില്‍ ശുദ്ധമായ ലക്ഷ്യം തന്നെയാണോ ഉള്ളത്?" എന്നു സംശയിക്കുന്ന താങ്കൾ പുറത്തെടുക്കുന്നത് വിലകുറഞ്ഞ തറ രാഷ്ട്രിയവിരോധം തന്നെ.

Post a Comment