എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Sunday, February 5, 2012

ദീപികയിലൂടെ വിഷം ചീറ്റുന്നു

ഒരു സാങ്കല്പിക കഥാപാത്രത്തെ യാഥാർത്ഥ്യമാണെന്ന് വരുത്തി തീർക്കുവാൻ ഇത് വരെ പുരോഹിത വർഗ്ഗങ്ങൾ മാത്രമാണ് പെടാപാട് പെട്ടിരുന്നത്. ദാ ഇപ്പോൾ സി.പി.എം.ഉം അതിനായി രംഗത്ത്!!

മതഭ്രാന്തന്മാരെ അനുനയിപ്പിക്കുന്ന ഈ നിലപാട് കേരളത്തെ പഴയ ഭ്രാന്താലയത്തിലേയ്ക്ക് തള്ളിയിടുന്നതിനുള്ള വേഗം കൂട്ടുക മാത്രമേ ചെയ്യുകയുള്ളൂ എന്ന് ഇവർ മറന്ന് പോകുന്നു!!!

എന്നാൽ കുറുക്കന്മാർ ചോര കുടിക്കുവാൻ ഇറങ്ങിയിരിക്കുന്നത് ദീപികയിലൂടെയാണു!

അവതാർ എന്ന സിനിമയുടെ കഥാപാത്രമായി ഒബാമയെ ചിത്രീകരിച്ച് പ്രചരിച്ച പടം പ്രസിദ്ധമായ “അവസാന അത്താഴ”മെന്ന ചിത്രത്തിന്റെ പാരഡിയിൽ ഉപയോഗിച്ചതിനെ ദീപികയിലൂടെ ഈ കുറുക്കന്മാർ വിവരിക്കുന്നത് "സാത്താന്റെ രൂപം" ആണെന്നാണു!!! എത്ര ഭീകരമായ ആരോപണമാണ് ഇതെന്ന് ഇവർ മനപൂർവ്വം കണ്ണടയ്ക്കുന്നു!!!!

ഇത്രയും തരം താണ മതതീവ്രവാദം ദീപികയിലൂടെ പരത്തുവാൻ ഇറങ്ങി തിരിച്ചിരിക്കുന്ന ദുഷിച്ചവർഗ്ഗത്തെ തിരണ്ടി വാലിനാണു അടിക്കേണ്ടത്!!!!

ഇതിനു മുൻപും ലോകത്ത പ്രസിദ്ധമായ അവസാന അത്താഴ ചിത്രത്തിന്റെ പാരഡികൾ  ഇറങ്ങിയിട്ടുണ്ട്, അതും ചിലതൊക്കെ ഭീകരമായി തന്നെ. അന്ന് എതിർപ്പുകളുമായി ആരും രംഗത്തിറങ്ങി കണ്ടില്ല!!!

കേരളത്തെ മതഭ്രാന്തിലേയ്ക്ക് തള്ളിയിടുവാൻ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന കുറുക്കന്മാരെ തടഞ്ഞില്ലെങ്കിൽ കേരളീയർ ലോകത്തിനു മുൻപിൽ മതതീവ്രവാദികളെന്ന ലേബളിൽ തലതാഴ്ത്തി നടക്കേണ്ടി വരുമെന്ന് ഓർക്കുക!!!!

9 comments:

Manoj മനോജ് said...

ഒരു സാങ്കല്പിക കഥാപാത്രത്തെ യാഥാർത്ഥ്യമാണെന്ന് വരുത്തി തീർക്കുന്ന നിലപാട് കേരളത്തെ പഴയ ഭ്രാന്താലയത്തിലേയ്ക്ക് തള്ളിയിടുന്നതിനുള്ള വേഗം കൂട്ടുക മാത്രമേ ചെയ്യുകയുള്ളൂ എന്ന് ഇവർ മറന്ന് പോകുന്നു!!!

കുറുക്കന്മാർ ചോര കുടിക്കുവാൻ ഇറങ്ങിയിരിക്കുന്നത് ദീപികയിലൂടെയാണു!

ഇത്രയും തരം താണ മതതീവ്രവാദം ദീപികയിലൂടെ പരത്തുവാൻ ഇറങ്ങി തിരിച്ചിരിക്കുന്ന ദുഷിച്ചവർഗ്ഗത്തെ തിരണ്ടി വാലിനാണു അടിക്കേണ്ടത്!!!!

N.J ജോജൂ said...

"അവതാർ എന്ന സിനിമയുടെ കഥാപാത്രമായി ഒബാമയെ ചിത്രീകരിച്ച് പ്രചരിച്ച പടം പ്രസിദ്ധമായ “അവസാന അത്താഴ”മെന്ന ചിത്രത്തിന്റെ പാരഡിയിൽ" ചേർക്കുന്നതിന്റെ യുക്തി ബുദ്ധിജീവി ഈ മന്ദബുദ്ധികൾക്ക് വിശദീകരിച്ചു തന്നാലും! അവസാനത്തെ അത്താഴത്തിലെ "അ"യും അവതാറിലെ "അ"യും തമ്മിലുള്ള ബന്ധം കാരണമാണോ അവതാറിലെ കഥാപാത്രമായി ഒബാമയെ ചിത്രീകരിച്ച പടം അവസാനത്തെ അത്താഴത്തിൽ ചേർക്കുന്നത്!

Manoj മനോജ് said...

:)))

അവതാറിലെ കഥാപാത്രത്തെ സാത്താനാണെന്ന് പറഞ്ഞ് മതവികാരം ഇളക്കിവിടുവാൻ ദീപികയുടെ മറവിൽ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന ചോരകുടിയൻ കുറുക്കന്മാരുടെ മുന്നിൽ ഞമ്മ ഡയലോഗിനൊക്കെ എന്തോന്ന് വില ;))

Manoj മനോജ് said...

[[അവസാനത്തെ അത്താഴത്തിലെ "അ"യും അവതാറിലെ "അ"യും തമ്മിലുള്ള ബന്ധം കാരണമാണോ അവതാറിലെ കഥാപാത്രമായി ഒബാമയെ ചിത്രീകരിച്ച പടം അവസാനത്തെ അത്താഴത്തിൽ ചേർക്കുന്നത്!]]

അവതാറിലെ “വ” യും അവസാന അത്താഴത്തിലെ “വ” യും തമ്മിലുള്ള സാമ്യം കൊണ്ടാണെന്നാണു അത് വരച്ച കക്ഷി പറഞ്ഞു എന്ന് പറഞ്ഞതായി പറഞ്ഞു കേട്ടത്. എനിക്ക് സംശയം ഉണ്ടായിരുന്നത് “ഴ” “റ” എന്നിവയുടെ ഐക്യമല്ലേ എന്നായിരുന്നു. എന്നാൽ ജോജു പറഞ്ഞപ്പോഴാണു ഒരു ട്രിപ്പിൾ “അ” യും ഉണ്ടല്ലോ എന്ന് ഓർക്കുന്നത്... എന്തായാലും ചൂണ്ടി കാണിച്ചതിനു ജോജുവിനു നന്ദി :))

Unknown said...

അതിലും ദുഖകരമായ സംഗതി പാവം പിടിച്ച നര്സുമാരെ പറ്റി ദീപിക എന്ത് പറഞ്ഞു എന്നതാണ്

മണ്ടൂസന്‍ said...

വർഷങ്ങൾക്ക് മുന്നേ ഇത്തരം കാര്യങ്ങളൊക്കെ നടക്കും എന്ന് ഉദ്ദേശിച്ച് ആണ് പണ്ട് വിവേകാനന്ദൻ കേരളത്തെ ഭ്രാന്താലയം എന്ന് വിളിച്ചത്. അത് ശരിയാണെന്ന് നമ്മളൊക്കെ വീണ്ടും വീണ്ടും തെളിയിച്ചോണ്ടിരിക്കുന്നു. അത്രേയുള്ളൂ. ആശംസകൾ.

ഫിയൊനിക്സ് said...

ദീപിക മാത്രമല്ല മനോരമയും ഈ പ്രക്രിയയില്‍ തങ്ങളുടേതായ പങ്കുവഹിക്കുന്നുണ്ട്. സി.പി.എമ്മിന്റെ ചോര - അതാണ്‌ എല്ലാവര്‍ക്കും ലക്ഷ്യം. ഇതിഹാസ, ചരിത്ര കഥാപാത്രങ്ങള്‍ മുന്‍പും ഇത്തരത്തില്‍ വിഷയീഭവിച്ചപ്പോഴൊന്നും ഇല്ലാതിരുന്ന ബഹളം ഇപ്പോഴുണ്ടായതിന്റെ പിന്നിലെ കളി വ്യക്തമാണ്.

jayarajmurukkumpuzha said...

varthakal sathyasandhavum, sutharyavumakanam ennu ormmappeduthunna post..... aashamsakal.... blogil puthiya post..... EE ADUTHA KAALATHU..... vayikkane........

ഇ.എ.സജിം തട്ടത്തുമല said...

“കേരളത്തെ മതഭ്രാന്തിലേയ്ക്ക് തള്ളിയിടുവാൻ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന കുറുക്കന്മാരെ തടഞ്ഞില്ലെങ്കിൽ കേരളീയർ ലോകത്തിനു മുൻപിൽ മതതീവ്രവാദികളെന്ന ലേബളിൽ തലതാഴ്ത്തി നടക്കേണ്ടി വരുമെന്ന് ഓർക്കുക“