എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Sunday, April 8, 2012

വിദ്യാഭ്യാസം ലീഗിൽ നിന്ന് മാറ്റുക

വിദ്യാഭ്യാസ ബില്ലിൽ അഭ്യാസം നെറികെട്ട കേരള സർക്കാർ തുടരുന്നു!!!!!

ബില്ലിൽ 2001നു ശേഷം ജോലി ലഭിച്ച 1-8 വരെയുള്ള അധ്യാപകർക്ക് പൊതു പരീക്ഷ വേണം എന്നതിനെ കേരള സർക്കാർ എല്ലാവർക്കും പരീക്ഷ പാസ്സാകണം എന്ന് തിരുത്തി...

കേരള സർക്കാർ സ്കൂൾ മാനേജുമെന്റുകളെ സഹായിക്കുന്നത് ഈ വിധിയിലൂടെ മാതമല്ല!!!

കുട്ടികൾക്ക് 1ആം ക്ലാസ്സ് പ്രവേശനം 6ആം വയസ്സിൽ വേണം എന്നതിനെ അട്ടിമറിക്കുവാൻ മന്ത്രിയും കൂട്ടരും ശ്രമിക്കുന്നു.. കുട്ടികളെ 3ആം വയസ്സിൽ പഠനത്തിനായി ചേർക്കുന്നതിൽ കുഴപ്പമില്ല എന്ന ഡെൽഹി കോടതി വിധി ഉയർത്തി കാട്ടിയാണു മന്ത്രിയും കൂട്ടരും രംഗത്തിറങ്ങിയിരിക്കുന്നത്!!!! എന്നാൽ കോടതി വിധി പറയുന്നത് 3ആം വയസ്സിൽ പ്രീ-സ്കൂളിൽ പ്രവേശിപ്പിക്കാം എന്നാണു. അതായത് കെ.ജി.യിൽ 4ആം വയസ്സിലും 1ൽ 6ആം വയസ്സിലും തന്നെയാണു പ്രവേശനം നൽകേണ്ടത്... എന്നാൽ വിദ്യാഭ്യസ മന്ത്രിയും കൂട്ടരും അഭ്യാസം നടത്തി ബില്ലിനെ അട്ടിമറിക്കുവാൻ ശ്രമിക്കുന്നു!!!

സ്കൂൾ മാനേജ്മെന്റു കമ്മിറ്റി ഉണ്ടാക്കണമെന്നും അതിൽ ഭൂരിപക്ഷം രക്ഷിതാക്കളായിരിക്കണം എന്നും ആകെ അംഗങ്ങളിൽ 50% സ്ത്രീകൾ ആയിരിക്കണം എന്നും ഈ കമ്മിറ്റിയാണു സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളെ നിയന്ത്രിക്കേണ്ടതെന്നുമുള്ള ബില്ലിലെ പ്രധാന നിയമം നടപ്പാക്കുവാൻ പക്ഷേ മാനേജ്മെന്റ് സ്നേഹികളായ കേരള സർക്കാർ ഇത് വരെ നടപടി എടുത്തിട്ടില്ല!!!!

ബില്ലിൽ ഹൈസ്കൂൾ എന്ന് പറയുന്ന 9ഉം 10ഉം +2നു ഒപ്പം ചേർക്കുവാനുള്ള പരിഷ്കാരത്തിനു മന്ത്രി കച്ചകെട്ടി ഇറങ്ങി കഴിഞ്ഞിരിക്കുന്നു!!!

ഇലക്ഷൻ കഴിഞ്ഞ ഉടനെ ഹൈബി ഈഡൻ പറഞ്ഞതായിരുന്നു വിദ്യാഭ്യാസം കോൺഗ്രസ്സ് ഏറ്റെടുക്കണമെന്ന്... ആ “പയ്യന്റെ” വാക്കുകൾ കോൺഗ്രസ്സ് “മൂത്തന്മാർ” അവഗണിച്ചതിനു കേരളം അനുഭവിക്കുന്നു!!!

വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്ന് മുസ്ലീം ലീഗിനെ മാറ്റേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.......

6 comments:

Manoj മനോജ് said...

വിദ്യാഭ്യാസ മേഖലയെ രക്ഷപ്പെടുത്തുവാൻ മുസ്ലീം ലീഗിൽ നിന്ന് വകുപ്പ് എടുത്ത് മാറ്റുവാനുള്ള തന്റേടം യു.ഡി.എഫ്. കാട്ടേണ്ടിയിരിക്കുന്നു!!!!

കലാധരന്‍.ടി.പി. said...

പ്രിയ മനോജ്‌
അമിത ലളിതവത്കരണം ആണ് വിദ്യാഭ്യാസം ലീഗില്‍ നിന്നും മാറ്റുക എന്നത്.
ഓരോ പാര്‍ടിയും അവരവരുടെ വിദ്യാഭ്യാസ നയരേഖ ആദ്യം പുറത്തിരക്കട്ടെ
അല്ലാതെ അപ്പപ്പോള്‍ തോന്നുന്ന വെളിപാടുകള്‍ വെച്ച് ഇടപെടലും മറ്റും ദോഷം ചെയ്യും
ഇവിടെ ഇപ്പോഴും ഉദ്യോഗസ്ഥ കേന്ദ്രിത സമീപനം ആണ്.
ആരും അക്കാദമിക വിദഗ്ധരുടെ അഭ്പ്രായം കേള്ല്‍ക്കാന്‍ തയ്യാറല്ല.
തങ്ങളുടെ ഇംഗിതത്തിനു വഴങ്ങുന്നവരെ അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്ത് വെക്കുക എന്നാ സമീപനം.
ഇതില്‍ മാറ്റം വരുത്തി സ്വതന്ത്രമായ പ്രവര്‍ത്തനത്തിനു അവസരം കൊടുക്കണം
ജാതി മത ശക്തികള്‍ സ്കൂളുകള്‍ നടത്തുന്നതിനാല്‍ അവര്‍ മാനേജര്‍ മാരായി .
അവരുടെ താത്പര്യം ഇപ്പോഴും കാത്തു സൂക്ഷിക്കാന്‍ ഇരു പക്ഷവും വിട്ടു വീഴ്ച ചെയ്യുന്നുണ്ട്.
മട്ടിന്നു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ആണ് അവര്‍ കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നത്. നടത്തിപ്പ് ചുമതല അവര്‍ക്ക് പഞ്ചായത്ത്ഗീ രാജ് നിയമത്തിലൂടെ കിട്ടി എന്ന് അവര്‍ തന്നെ ഓര്‍മിക്കുന്നുണ്ടോ?
അധ്യാപക സംഘടനകളുടെ അവസര വാദ നിലപാടുകളും ദോഷം ചെയ്യുന്നു
അവരാണ് കരിക്കുല സബ്കമ്മറ്റി എന്നാ പേരില്‍ എസ ഇ ആര്‍ ടിയെ പോലും ഭരിക്കുന്നത്‌
പൊതു സമൂഹം വിദ്യാഭ്യാസം സജീവ ചര്‍ച്ച ആക്കണം അല്പം ജനാധിപത്യ രീതികള്‍ സ്വീകരിച്ചാല്‍ ഇതു പാര്‍ടിക്കും നന്നായി നടത്താം.
നമ്മള്‍ മുന്‍വിധി യോടെ കാണേണ്ട.

സുശീലന്‍ said...

വിദ്യാഭ്യാസം ആണ് എന്നും കേരളത്തില്‍ ഭരണമാറ്റം ഉണ്ടാക്കിയത് , കഴിഞ്ഞ ഭരണത്തില്‍ MA ബേബി എന്തെങ്കിലും ഒക്കെ ചെയ്യുമെന്ന് കരുതിയവര്‍ക്കും തെറ്റി, പരിഷത്തുകാര്‍ മന്ത്രിയെ സ്വാധീനിച്ചു നടത്തിയ പരിഷ്കാരങ്ങള്‍ സീ പീ എം പള്ളി സംഘര്‍ഷത്തിലേക്ക് എത്തിച്ചു.

ഭരണം പോകാന്‍ പ്രധാന കാരണം ആയി മാറി, ഈ സാഹചര്യത്തില്‍ കോണ്ഗ്രസ് ഈ കുരിശു ചുമക്കില്ല.

വിദ്യാഭ്യാസം അത്ര ഉള്ളവരോ അതിനോട് താല്‍പ്പര്യം ഉള്ളവരോ അല്ല കൊണ്ഗ്രസുകാര്‍ , നമ്മള്‍ അബ്ദു റബ്ബിനെ അഞ്ചു കൊല്ലം സഹിക്കേണ്ടി വരും

Manoj മനോജ് said...

കലാധരൻ മാഷ് പറഞ്ഞത് പോലെ പാർട്ടികൾക്ക് വ്യക്തമായ വിദ്യാഭ്യാസ നയം ആവശ്യമാണു.... ഇരുപക്ഷത്തും സംസ്ഥാന-ദേശീയ വിദ്യാഭ്യാസ വിദഗ്ദ്ധർ ഉണ്ട്... എന്നാൽ അവരുടെ സഹായം ആവശ്യപ്പെടുന്നതിനു പകരം ബ്യൂറോക്രാറ്റുകളുടെ മുന്നിൽ റാൻ മൂളി നിൽക്കുന്ന ദയനീയ അവസ്ഥ.

കഴിഞ്ഞ ഭരണത്തിൽ സി.പി.എം. വിദ്യാഭ്യാസം ഏറ്റെടുത്തപ്പോൾ വളരെ ഏറെ പ്രതീക്ഷിച്ചു. എന്നാൽ വോട്ടിനു വേണ്ടി മതപുരോഹിത വർഗ്ഗത്തിനും ബ്യൂറോക്രാറ്റുകൾക്കും മുന്നിൽ മുട്ട് മടക്കുന്ന ദയനീയ കാഴ്ചയാണു കണ്ടത്...

കഴിഞ്ഞ ഭരണത്തിൽ കണ്ടതിൽ കൂടുതൽ ഒന്നും ഈ ഭരണത്തിൽ പ്രതീക്ഷിക്കുന്നില്ല... എന്നാൽ ദേശീയ വിദ്യാഭ്യാസ ബില്ല് നടപ്പിലാക്കുന്ന ഈ അവസരത്തിൽ കോൺഗ്രസ്സിനായിരുന്നു വിദ്യാഭ്യാസ വകുപ്പ് എങ്കിൽ കേന്ദ്രവുമായി നേരിട്ട് ഇടപ്പെട്ട് വിദ്യാഭ്യാസ മേഖലയിൽ നല്ല ഒരു മാറ്റം വരുത്താമായിരുന്നു...

എന്നാൽ ഇപ്പോൾ കാണുന്നത് മാനേജ്മെന്റുകളെ സഹായിക്കുന്നതിലേയ്ക്കുള്ള തരം താണ നീക്കമാണു... വിദ്യാർത്ഥികൾക്ക് ഉപകാരമാകുന്ന എന്തെങ്കിലും ഈ മന്ത്രിയുടെ കീഴിൽ നിന്ന് പ്രതീക്ഷിക്കുക വേണ്ട... അദ്ദേഹത്തിന്റെ പാർട്ടിക്ക് 5ആം മന്ത്രിയെ കിട്ടുവാനുള്ള ആക്രാന്തവുമായി നടക്കുകയാണു... അതിനു മുന്നിൽ വിദ്യാർത്ഥികളുടെ ഭാവി എവിടെ ഉയർന്ന് വരുവാൻ???? അപ്പോൾ ബ്യൂറോക്രാറ്റുകൾ അഴിഞ്ഞാടുന്നത് കാണേണ്ടി വരുമെന്ന് തീർച്ച... അത് കൊണ്ടാണു ലീഗിൽ നിന്ന് വിദ്യാഭ്യാസം കോൺഗ്രസ്സ് ഏറ്റെടുക്കേണ്ടതിന്റെ ആവശ്യം...

സുശീലൻ പറഞ്ഞത് പോലെ വിദ്യാഭ്യാസ വകുപ്പ് മത വോട്ട് ചോരുവാനുള്ള വകുപ്പ് തന്നെ... എന്നാൽ ശക്തമായ നിലപാടെടുക്കാൻ പാർട്ടികൾ തയ്യാറായില്ലെങ്കിൽ കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ രക്ഷിക്കുവാൻ കഴിയാത്ത വിധം തകർന്നടിയും....

“പൊതു സമൂഹം വിദ്യാഭ്യാസം സജീവ ചര്‍ച്ച ആക്കണം അല്പം ജനാധിപത്യ രീതികള്‍ സ്വീകരിച്ചാല്‍ ഇതു പാര്‍ടിക്കും നന്നായി നടത്താം.“
കലാധരൻ മാഷ് പറഞ്ഞ ഈ വരികളാണു ഇപ്പോൾ നടപ്പിലാകേണ്ടത്... പക്ഷേ അതിനു വഴി വെയ്ക്കാവുന്ന ദേശീയ വിദ്യാഭ്യാസ ബില്ലിലെ മാനേജ്മെന്റ് കമ്മറ്റി എന്ന ഒന്ന് സ്കൂളുകളിൽ നടപ്പിലാക്കുവാനുള്ള ഉത്തരവ് ആരാണിടുക????

മണ്ടൂസന്‍ said...

വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്ന് മുസ്ലീം ലീഗിനെ മാറ്റേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.......

ഈ ഒരൊറ്റ ആവശ്യം കൊണ്ട് മാത്രം കേരളം ഇന്ന് നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാവും. അങ്ങനെ പ്രതീക്ഷിക്കാം അല്ലേ ? ചിലപ്പോൾ കേരളമങ്ങ് നന്നായാലോ ? വിഷുദിനാശംസകൾ.

Manoj മനോജ് said...

ഇന്നത്തെയല്ല മറിച്ച് കേരളത്തിന്റെ ഭാവി രക്ഷപ്പെടുമല്ലോ അതല്ലെ നമ്മുടെ ആവശ്യം ;)))