എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Sunday, May 13, 2012

കുട്ടിയെ വളർത്തുന്ന ചെലവ്!

ഒരു കുട്ടിയെ 17 വയസ്സു വരെ വളർത്തുവാൻ വേണ്ട ചെലവ് എത്ര?

അമേരിക്കയിലെ കണക്കനുസരിച്ച് $57,000നു മുകളിൽ വാർഷിക വരുമാനം ഉള്ള മദ്ധ്യവർഗ്ഗത്തിനു ചെലവാകുക $2,87,000 മാത്രം!

സർക്കാർ സ്കൂളുകളിലെ വിദ്യാഭ്യാസം സൌജന്യമായതിനാൽ കെ.ജി. മുതൽ 12 വരെയുള്ള ക്ലാസ്സുകൾക്ക് ഫീസ് കൊടുക്കേണ്ടതില്ല.. എന്നാൽ പ്രൈവറ്റ് സ്കൂളുകളിലെ വാർഷിക ഫീസ് $15,000ത്തിനും $40,000ത്തിനും ഇടയിലാണു.. അത് പോലെ കെ.ജി.ക്ക് മുൻപും 12നു ശേഷവും ഉള്ള ചെലവ് കഠിനം തന്നെയാണു...

ചെറിയ കുട്ടികളെ നോക്കുവാനുള്ള സെന്ററുകളിൽ ഒരു കൊല്ലത്തെ ചെലവ് $4000ത്തിനും $20,000ത്തിനും ഇടയിൽ വരും. ആയയെ നിർത്താനെങ്കിൽ മാസം $3000!

ഇനി കോളേജ് ചെലവ് $17,000 മുതൽ മുകളിലേയ്ക്ക്....

മുകളിലെ ചിത്രത്തിൽ നോക്കിയാൽ 1960ൽ ഭക്ഷണത്തിനു ചെലവഴിച്ചിരുന്ന തുക 2010ൽ വെട്ടി കുറച്ച് ചെറിയ കുട്ടികളെ നോക്കുന്നതിനും പഠനചെലവിനും ആയി ചെലവഴിക്കുന്നത് കാണാം.


കൂടുതൽ വിവരങ്ങൾക്ക് http://www.cnpp.usda.gov/Publications/CRC/crc2010.pdf

നമ്മുടെ നാട്ടിൽ 30 വയസ്സായാലും മക്കൾ മാതാപിതാക്കളുടെ തണലിൽ തന്നെ.. സ്കൂൾ വിദ്യാഭ്യാസ ചെലവ് കൂടാതെ കല്ല്യാണവും അവർ തന്നെ നടത്തി തരണം :( 

അപ്പോൾ ജനനം മുതൽ 30 വയസ്സു വരെ ഒരു കുട്ടിയെ വളർത്തുവാൻ നമ്മുടെ നാട്ടിലെ മാതാപിതാക്കൾ എത്ര ചെലവു ചെയ്യേണ്ടി വരും!!

വെറുതെയല്ല പ്രായപൂർത്തിയാകുമ്പോഴേയ്ക്കും കുട്ടികൾ സ്വന്തം കാലിൽ നിൽക്കണമെന്ന് അമേരിക്കക്കാർ നിർബന്ധം പിടിക്കുന്നത്... അമേരിക്കൻ ഗവണ്മെന്റ് റിപ്പോർട്ടിൽ പോലും 17 വയസ്സു വരെ നോക്കിയാൽ മതി എന്ന സൂചനയും കൊടുക്കുന്നു!

പുരോഹിത വർഗ്ഗത്തിനു ഈ റിപ്പോർട്ട് ഒന്നു വായിക്കുവാൻ കൊടുത്തിരുന്നുവെങ്കിൽ കൂടുതൽ മക്കളെ ഉണ്ടാക്കണമെന്ന് ഇനി ഒരിക്കലും പറയില്ല ;))

4 comments:

Manoj മനോജ് said...

കുട്ടികൾക്ക് നല്ല വിദ്യാഭ്യാസവും മറ്റും ലഭിക്കണമെന്നതിനാൽ കൂടുതൽ കുട്ടികൾ വേണ്ട എന്ന് കേരളീയർ തീരുമാനിച്ചതിനെ അട്ടി മറിക്കുവാൻ തങ്ങളുടെ ഉദരപൂരണത്തിനായി പുരോഹിത വർഗ്ഗങ്ങൾ ഇടയ്ക്ക് ഉറഞ്ഞ് തുള്ളുന്നത് കേരളീയർ കാണാറുണ്ട്...

അമേരിക്കയിൽ കുട്ടികളുടെ ചെലവ് റിപ്പോർട്ടുകൾ പുറത്ത് വരുമ്പോഴും അവിടെ കുട്ടികളുടെ എണ്ണത്തിനു കുറവ് ഒന്നുമില്ല... കുട്ടികൾ കൂടിയാൽ ടാക്സ് റിബേറ്റും നോക്കുവാൻ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിൽ കുട്ടികൾക്ക് സർക്കാർ വക ഫുഡ് കാർഡും ലഭിക്കും... പുറമേ സ്കൂളുകളിൽ അത്തരം കുട്ടികൾക്ക് സൌജന്യമായി പോഷകങ്ങൾ നിറഞ്ഞ ഭക്ഷണവും ലഭിക്കും... കൂടാതെ 17 വയസ്സിനു ശേഷം കുട്ടികൾ സ്വതന്ത്രരായി പോകണം എന്നതിനാൽ മാതാപിതാക്കൾക്ക് കുട്ടികളുടെ എണ്ണത്തിൽ കുറവ് വരുത്തുവാൻ താല്പര്യവുമില്ല..

എന്ന് മാത്രമല്ല ഒരുമിച്ച് ജീവിക്കുവാനും കുട്ടികളെ നോക്കുവാൻ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്നും കാണുമ്പോൾ ഭൂരിപക്ഷവും വിവാഹം നീട്ടിവെയ്ക്കുകയോ കുട്ടികളുടെ ജനനം നീട്ടി വെയ്ക്കുകയോ ചെയ്യുന്നുണ്ട്...

MKERALAM said...

വളരെ നല്ല ഒരു കമ്പാരിസൺ.

പക്ഷെ കേരളത്തിലെ മക്കളെ 30 വയസു വരെ വളർത്തുന്നതിലും മറ്റു പലയിടത്തും 16ഓ 18 ഓ വയസാകുന്നതു വരെ വളർത്തുന്നതിനും തമ്മിൽ സാരമായ വ്യത്യാസങ്ങൾ ഉദ്ദേശ ശുദ്ധിയിൽ കാണാം.

കേരളത്തിൽ 30 വയസു വരെ വളർത്തുന്നതിന്റെ ഉദ്ദേശം, അതോടെ അച്ചനമ്മമാരുടെ മനോഭാവം/പാരമ്പര്യം എല്ലാം കൂടി ചേർത്ത് മക്കളെ ഒരു സ്ട്രെറ്റ് ജാക്കറ്റിലാക്കി രൂപാന്തരപ്പെടുത്തുകയാണ്. ആതു വഴി രക്ഷ്കർത്താക്കളുടെ ഭാവിയ്ലേക്കുള്ള സാമ്പത്തിക നിക്ഷേപവുമാണ്. മതങ്ങളുടെ നിലപാടും ഇതു തന്നെയാണ്. ഇതു തന്നെയാണ് വ്യക്തി-സമൂഹ്യപുരോഗതിയുടെ കൂമ്പടയുന്ന രിതി.

മറ്റുള്ളിടത്ത്, 18 വയസാകുമ്പോൾ നീ പോയി നിന്റെ താല്പര്യങ്ങളൂം നിന്റെ വ്യക്തിത്വവും സ്വന്തമായി രൂപവൽക്കരിക്കുക എന്ന സ്വാതന്ത്യമാണ് മക്കൾക്കു കൊടൂക്കുന്നത്.

നാട്ടിലേതു ത്യാഗമാണെന്നൊക്കെ ആളുകൾ പറയും,ഞാനതിൽ വിശ്വസിക്കുന്നില്ല. മക്കൾക്കു സ്വാതന്ത്ര്യം കൊടുക്കുന്ന രക്ഷകർത്താക്കളെ ഞാൻ വിശ്വസിക്കും. അവരു മതത്തിൽ വിശ്വസിക്കയുമില്ല.

Jagadees said...

മനുഷ്യന്‍ ഒറ്റപ്പെട്ട് ജീവിക്കണം. സ്വാര്‍ത്ഥതയല്ലാത്ത ഒരു വികാരവും പാടില്ല എന്ന ചിന്താഗതിയാണ് 1% ക്കാര്‍ കഴിഞ്ഞ 300-400 കൊല്ലങ്ങളായി പ്രചരിപ്പിക്കുന്നത്. അതിന്റെ ഏറ്റവും കൂടിയ അവസ്ഥയാണ് നമുക്ക് അമേരിക്കന്‍ സമൂഹത്തില്‍ കാണാന്‍ കഴിയുക. മനുഷ്യന്‍ ഒത്തു ചേരുന്നതും, സഹകരിക്കുന്നതും ഒക്കെ ദീര്‍ഘകാലത്തേക്ക് ഈ ചൂഷണ വ്യവസ്ഥയെ ചോദ്യം ചെയ്യാന്‍ പ്രേരിപ്പിക്കും. അതുകൊണ്ട് കുട്ടികളെ പോലും കാട്ടാള മുതലാളിത്തം ഒരു ശല്യമായാണ് കണക്കാക്കുന്നത്.
നമുക്ക് അത്തരം വ്യവസ്ഥകള്‍ വേണ്ട. പക്ഷേ ഇവിടെയും മാധ്യമങ്ങള്‍ മനുഷ്യനെ ഒറ്റപ്പെടുത്തുന്ന ശ്രമം വലിയ ശക്തിയിലാണ് പ്രചരിപ്പിക്കുന്നത്.

മുക്കുവന്‍ said...

പുരോഹിത വർഗ്ഗത്തിനു ഈ റിപ്പോർട്ട് ഒന്നു വായിക്കുവാൻ കൊടുത്തിരുന്നുവെങ്കിൽ കൂടുതൽ മക്കളെ ഉണ്ടാക്കണമെന്ന് ഇനി ഒരിക്കലും പറയില്ല ;))...

no way.. they will encourage you to make more children. if you have more children, you will tend to bankrupt faster. so more poor people in the society, and less education, more looting :)