ഇന്ത്യവിഷനിൽ തെരഞ്ഞെടുപ്പ് പരിപാടിയായ കുരുക്ഷേത്രത്തിൽ ലതിക ദോശ കഥ പറഞ്ഞതിലൂടെ തന്റെ രാഷ്ട്രീയ അറിവില്ലായ്മ ഒരിക്കൽ കൂടി പുറത്ത് വിട്ടിരിക്കുന്നു... പാവം മോഡറേറ്റർ സനീഷ്, ചിരിച്ച് മണ്ണ് കപ്പുന്ന രംഗം കാണേണ്ടത് തന്നെയായിരുന്നു :))
ഇടത് ഭരണകാലത്ത് കർഷക ആത്മഹത്യകൾ ഇല്ലായിരുന്നു എന്ന് കേന്ദ്രഗവണ്മെന്റ് തന്നെയാണു പറഞ്ഞിട്ടുള്ളത് (റിപ്പോർട്ടുകൾ ഇപ്പോഴും കേന്ദ്രഗവണ്മെന്റ് വെബ്സൈറ്റിൽ ലഭ്യമാണു) എന്നിട്ടും ലതിക സുബാഷിനു ആ വിവരം ഇത് വരെ കിട്ടിയില്ല എന്നത് ബ്ലോഗുലകത്തിനു തന്നെ നാണകേടായി :(
വൈദ്യുതി കട്ടിനെ പറ്റിയും, മുല്ലപെരിയാർ വിഷയത്തെ പറ്റിയും പറഞ്ഞത് എന്തായിരുന്നു!!!! ഇടയ്ക്ക് ആ നിരക്ഷരന്റെ മുല്ലപെരിയാർ ബ്ലോഗ് അപ്പ്ഡേയ്റ്റ് എങ്കിലും നോക്കിയിരുന്നെങ്കിൽ ഇത് ഒഴിവാക്കാമായിരുന്നില്ലേ!!
പരിപാടിയുടെ തുടക്കത്തിൽ ടി.പി.യുടെ വധം നെയ്യാറ്റിങ്കര തെരഞ്ഞെടുപ്പിൽ ഞങ്ങൾ ഉപയോഗിക്കില്ല എന്ന് പറഞ്ഞ ലതിക അവസാനം ടി.പി.യുടെ മരണം മൂലം വനിതകൾ തങ്ങൾക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞ് പരിപാടി അവസാനിപ്പിക്കുമ്പോൾ ലതികയുടെ രാഷ്ട്രീയ മുഖം മൂടി അഴിഞ്ഞ് വീഴുന്നു കൂടെ അവർ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടെയും!!!
മലമ്പുഴ പ്രചരണ പ്രസംഗങ്ങൾ കേൾക്കുവാൻ കഴിയാതിരുന്നതിലുള്ള വിഷമം മാറി കിട്ടി...
ഒരു പരിപാടിക്കു പങ്കെടുക്കുമ്പോൾ ഒരു തെയ്യാറെടുപ്പുമില്ലാതെ ചെന്ന് നിൽക്കുവാനുള്ള ധൈര്യത്തെ സമ്മതിക്കാതെ തരമില്ല... പ്രേമചന്ദ്രനെ മൈന്റ് ചെയ്യാൻ കഴിയില്ലെങ്കിൽ അപ്പുറം നിന്ന ആ ബി.ജെ.പി.ക്കാരനെ കണ്ടെങ്കിലും എങ്ങിനെ പരിപാടിക്കായി തയ്യാറെടുക്കാമെന്ന് പഠിച്ചിരുന്നുവെങ്കിൽ.... ഇനിയെങ്കിലും ഇത് പോലെയുള്ള പരിപാടികളിൽ പങ്കെടുക്കുന്നതിനു മുൻപ് ഒരു 5 മിനിറ്റ് പ്രിപ്പറേഷൻ എങ്കിലും എടുക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു... മറ്റൊന്നും കൊണ്ടല്ല കണ്ടിരിക്കേണ്ടത് ഞങ്ങളാണല്ലോ ;)
Wednesday, May 16, 2012
Subscribe to:
Post Comments (Atom)


6 comments:
പണ്ട് തിന്ന ദോശ തിരിച്ച് തരുമോ...
ഇടയ്ക്കിടയ്ക്ക് കൈ എടുത്തുള്ള പ്രസംഗ ആക്ഷൻ ഇഷ്ടപ്പെട്ടു പക്ഷേ ഈ പരിപാടിയിലൂടെ പുറത്തേയ്ക്ക് വന്ന ആശയ ദാരിദ്ര്യം അൺസഹിക്കെബിൽ ആയിരുന്നു....
Excellent...
nannayi....... blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM..... vaayikkane..........
യൂടൂബിൽ ഒന്ന് പരതട്ടെ. കണ്ട് കളയാം...
ഞാൻ നിങ്ങടെ സൈഡാണേലും എഴുത്ത് വൺസൈഡായ പോലെ തോന്നി.
അവരെങ്ങനെയാണു പ്രശസ്തയായത് എന്നു മുമ്പൊരിക്കൽ വി.എസ് ചോദിച്ചത് വെറുതെയല്ല.
ഈ വിവരമില്ലായ്മ തന്നെയാവണം വി.എസ് ഉദ്ദേശിച്ചത്.
അതെ കാത്തിരികേണ്ടത് ഞങ്ങളാണല്ലോ
good
Post a Comment