പ്രേം നസീറിന്റെയും സത്യന്റെയും സ്മരണയ്ക്കായി അവരുടെ പ്രതിമകൾ സ്ഥാപിക്കുവാൻ സർക്കാർ തീരുമാനിച്ചു. പണിയും തുടങ്ങി. അപ്പോൾ ദാ വരുന്നു മുസ്ലീം ജമാ അത്ത് കൌൺസിൽ, നസീറിന്റെ പ്രതിമ അനിസ്ലാമികമാണെന്നും അത് ഉണ്ടാക്കിയാൽ മുസ്ലീം വിശ്വാസികളെ സംഘടിപ്പിച്ച് ശക്തമായ സമരവുമായി രംഗത്ത് വരുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നു... (വാർത്ത)
ഈ മത ഭ്രാന്തന്മാർ ഇനി പാർലമെന്റ് ഹൌസിൽ 1996ൽ സ്ഥാപിച്ചിരിക്കുന്ന മൌലാന അബ്ൽ കലാം ആസാദിന്റെ പ്രതിമയ്ക്കെതിരെ രംഗത്ത് വരുമോ എന്തോ?
ഇത്തരം മതഭ്രാന്തന്മാരെ ചങ്ങലയ്ക്കിട്ട് തളം വെച്ചില്ലെങ്കിൽ സമൂഹത്തിനു ഭീഷനിയായി ഇവർ അലഞ്ഞ് തിരിഞ്ഞ് നടക്കും....
കാക്കകൾക്ക് കാഷ്ഠിക്കുവാൻ പ്രതിമകൾ ഉണ്ടാക്കുന്നതിനു പകരം ജീവിച്ചിരുന്നപ്പോൾ നസീർ ചെയ്തിരുന്നത് പോലെ പ്രതിമ ഉണ്ടാക്കുവാൻ ചെലവിടുന്ന ലക്ഷങ്ങൾ ഉപയോഗിച്ച് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കുട്ടികളുടെ പഠനത്തിനോ മറ്റോ അദ്ദേഹത്തിന്റെ പേരിൽ വല്ല ധനസഹായം രൂപീകരിച്ചിരുന്നുവെങ്കിൽ!!!
Thursday, May 31, 2012
Subscribe to:
Post Comments (Atom)


4 comments:
കേരളത്തിൽ മുടി ഉപയോഗിച്ച് പണ പിരിവു നടത്തുന്നത് തടയുവാൻ സാധിക്കാത്തവരാണു നസീറിന്റെ പ്രതിമയ്ക്കെതിരെ ഉറഞ്ഞ് തുള്ളുന്നത് :(
ഒരാളുടെ പ്രതിമ ഉണ്ടാക്കുക എന്നത് ആ വ്യക്തിയോടുള്ള ആദരമാണ് അതിലെന്താണ് തെറ്റ് ...........
ദീപ സ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം.
എന്തിരോ എന്തോ ?
ആശംസകൾ.
കാക്കകൾക്ക് കാഷ്ഠിക്കുവാൻ പ്രതിമകൾ ഉണ്ടാക്കുന്നതിനു പകരം ജീവിച്ചിരുന്നപ്പോൾ നസീർ ചെയ്തിരുന്നത് പോലെ പ്രതിമ ഉണ്ടാക്കുവാൻ ചെലവിടുന്ന ലക്ഷങ്ങൾ ഉപയോഗിച്ച് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കുട്ടികളുടെ പഠനത്തിനോ മറ്റോ അദ്ദേഹത്തിന്റെ പേരിൽ വല്ല ധനസഹായം രൂപീകരിച്ചിരുന്നുവെങ്കിൽ!!!..........സത്യം
Post a Comment