എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Sunday, June 3, 2012

ശെൽ‌വൻ മൂന്നാം സ്ഥാനത്തേയ്ക്ക് പോകുമോ!

നെയ്യാറ്റിങ്കര തെരഞ്ഞെടുപ്പിന്റെ തലേന്ന് ഭൂരിപക്ഷത്തെ ഗവണ്മെന്റ് തഴഞ്ഞു എന്ന് വെള്ളാപ്പള്ളി പറഞ്ഞത് ഇലക്ഷൻ റിസൾട്ടിനെ എങ്ങിനെയായിരിക്കാം ബാധിച്ചിരിക്കുക? എന്തായാലും ഭൂരിപക്ഷം ഈഴവരും വെള്ളാപ്പള്ളിയെ പിന്തുണയ്ക്കില്ല എന്ന് വ്യക്തം.... പിന്നെ....

കേരളത്തിൽ ബി.ജെ.പി. ഒരുക്കി കൊണ്ടു വരുന്ന ഹിന്ദുഐക്യത്തിന്റെ സ്വരം ആയിരുന്നു അതെന്ന് എൽ.ഡി.എഫ്., യുഡി.എഫ്. നേതാക്കൾ തിരിച്ചറിഞ്ഞിട്ടുണ്ടാകും.

കേരളത്തിൽ ബി.ജെ.പി. വിജയിക്കുവാൻ സാധ്യതയുള്ള സീറ്റുകളിൽ ഇരുമുന്നണികളും ധാരണയിലെത്തുന്നതിന്റെ ഫലമാണു ബി.ജെ.പി. രണ്ടാം സ്ഥാനത്ത് വരുമ്പോൾ ഇരുമുന്നണിയിലും ഉള്ളവരിൽ ആരെങ്കിലും മൂന്നാം സ്ഥാനത്ത് എത്തുന്നത്. കഴിഞ്ഞ ഇലക്ഷനിലും അത് ദൃശ്യമായി.

അങ്ങിനെയെങ്കിൽ നെയ്യാറ്റിങ്കരയിൽ രാജഗോപാൽ ജയിക്കാതിരിക്കുവാൻ എന്ത് നീക്കുപോക്ക് ആയിരിക്കാം ഇരുമുന്നണികളും നടത്തിയിട്ടുണ്ടാകുക?

ഇന്നത്തെ അവസ്ഥയിൽ ബി.ജെ.പി.യുടെ ഒരു പ്രതിനിധി അതും രാജഗോപാലിനെ പോലൊരാൾ നിയമസഭയിൽ വരുവാൻ കോൺഗ്രസ്സും ലീഗും കൂട്ടരും ഒരിക്കലും ആഗ്രഹിക്കില്ല. ഇടതിനു പറയുകയും വേണ്ട...

അപ്പോൾ പാർട്ടി വിട്ട് വന്നവനെ മൂന്നാം സ്ഥാനത്തേയ്ക്ക് തരംതാഴ്ത്തുവാൻ കോൺഗ്രസ്സ് കൂട്ടുനിൽക്കുമോ? അന്ന് ഉച്ചയ്ക്ക് വി. എസ്സ്.നെ ടി.പി. യുടെ വീട് സന്തർശിക്കുവാൻ വിട്ടതിനു പിന്നിൽ ഇരുമുന്നണികളിലെയും നേതാക്കളുടെ കൈ കാണുമോ?

കാത്തിരുന്നു കാണാം ;)

6 comments:

Manoj മനോജ് said...

രാജഗോപാലിനെ തടയാൻ ഇരുമുന്നണികളും പതിവ് പിന്നാമ്പുറം കളികൾ നെയ്യാറ്റിങ്കരയിലും നടത്തിയിട്ടുണ്ടാകുമോ!!

rsz619 said...

സെല്‍വന്‍ മൂന്നാം സ്ഥാനതെക്ക് പോയാല്‍ ഇവിടെ ഭരണമാറ്റ്മണ്ടാകും......

അനില്‍ഫില്‍ (തോമാ) said...

രാജഗോപാല്‍ ജയിച്ചാലും കോണ്‍ഗ്രസിനും ലീഗിനും നഷ്ടമൊന്നുമില്ല,

അതേസമയം കയ്യാലപ്പുറത്തിരിക്കുന്ന സര്‍ക്കാരിനെ കോലിട്ടു കുത്തി താഴെച്ചാടിക്കാന്‍ സാധ്യതയുള്ള ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ തക്ക മണ്ടനാണോ ഉമ്മച്ചന്‍?

അധികാരത്തിനപ്പുറം ആദര്‍ശവും ഹാമൂഹ്യ പ്രതിബദ്ധതയും ഒന്നും ഇല്ലെന്ന് അഞ്ചാം മന്ത്രി+പുനസംഘടന വിഷയത്തില്‍ അദ്ദേഹം തെളിയിച്ചിട്ട് അധിക കാലമായിട്ടില്ലല്ലോ?


അതിനെല്ലാമപ്പുറം ശെല്‍‌വനെ വാങ്ങാന്‍ ചിലവാക്കിയ അഞ്ച് കോടി വെറുതെയങ്ങ് പൊയ്ക്കോട്ടേ എന്നു കരുതുവാന്‍ തക്കവണ്ണം വിശാല ഹൃദയനാണോ ചെന്നിക്കുട്ടന്‍?

Manoj മനോജ് said...

രാജഗോപാല്‍ വിജയിച്ചാല്‍ വരാനിരിക്കുന്ന വിദേശ സംരഭ മഹാമഹത്തില്‍ കൂടി ലഭിക്കുവാനിരിക്കുന്ന വമ്പന്‍ “കമ്മീഷന്‍” നേതാക്കള്‍ക്ക് എളുപ്പത്തില്‍ അടിച്ച് മാറ്റുവാന്‍ അവസരം കിട്ടുമോ ;)

സുശീലന്‍ said...

മലര്‍പ്പൊടിക്കാരന്റെ മനോരാജ്യം മനോജ്‌ ഇരുന്നു കാണുന്നു , തലയില്‍ ഒട്ടും ആള്‍താമസം ഇല്ലേ ? ശെല്‍വ രാജന്‍ വന്‍ ഭൂരി പക്ഷത്തില്‍ വിജയിക്കും ഓ രാജഗോപാല്‍ മാക്സിമം പതിനഞ്ച് ആയിരം വോട്ടു പിടിക്കും

Manoj മനോജ് said...

wait & see ;)