ഒരു സാങ്കല്പിക കഥാപാത്രത്തെ യാഥാർത്ഥ്യമാണെന്ന് വരുത്തി തീർക്കുവാൻ ഇത് വരെ പുരോഹിത വർഗ്ഗങ്ങൾ മാത്രമാണ് പെടാപാട് പെട്ടിരുന്നത്. ദാ ഇപ്പോൾ സി.പി.എം.ഉം അതിനായി രംഗത്ത്!!
മതഭ്രാന്തന്മാരെ അനുനയിപ്പിക്കുന്ന ഈ നിലപാട് കേരളത്തെ പഴയ ഭ്രാന്താലയത്തിലേയ്ക്ക് തള്ളിയിടുന്നതിനുള്ള വേഗം കൂട്ടുക മാത്രമേ ചെയ്യുകയുള്ളൂ എന്ന് ഇവർ മറന്ന് പോകുന്നു!!!
എന്നാൽ കുറുക്കന്മാർ ചോര കുടിക്കുവാൻ ഇറങ്ങിയിരിക്കുന്നത് ദീപികയിലൂടെയാണു!
അവതാർ എന്ന സിനിമയുടെ കഥാപാത്രമായി ഒബാമയെ ചിത്രീകരിച്ച് പ്രചരിച്ച പടം പ്രസിദ്ധമായ “അവസാന അത്താഴ”മെന്ന ചിത്രത്തിന്റെ പാരഡിയിൽ ഉപയോഗിച്ചതിനെ ദീപികയിലൂടെ ഈ കുറുക്കന്മാർ വിവരിക്കുന്നത് "സാത്താന്റെ രൂപം" ആണെന്നാണു!!! എത്ര ഭീകരമായ ആരോപണമാണ് ഇതെന്ന് ഇവർ മനപൂർവ്വം കണ്ണടയ്ക്കുന്നു!!!!
ഇത്രയും തരം താണ മതതീവ്രവാദം ദീപികയിലൂടെ പരത്തുവാൻ ഇറങ്ങി തിരിച്ചിരിക്കുന്ന ദുഷിച്ചവർഗ്ഗത്തെ തിരണ്ടി വാലിനാണു അടിക്കേണ്ടത്!!!!
ഇതിനു മുൻപും ലോകത്ത പ്രസിദ്ധമായ അവസാന അത്താഴ ചിത്രത്തിന്റെ പാരഡികൾ ഇറങ്ങിയിട്ടുണ്ട്, അതും ചിലതൊക്കെ ഭീകരമായി തന്നെ. അന്ന് എതിർപ്പുകളുമായി ആരും രംഗത്തിറങ്ങി കണ്ടില്ല!!!
കേരളത്തെ മതഭ്രാന്തിലേയ്ക്ക് തള്ളിയിടുവാൻ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന കുറുക്കന്മാരെ തടഞ്ഞില്ലെങ്കിൽ കേരളീയർ ലോകത്തിനു മുൻപിൽ മതതീവ്രവാദികളെന്ന ലേബളിൽ തലതാഴ്ത്തി നടക്കേണ്ടി വരുമെന്ന് ഓർക്കുക!!!!
Sunday, February 5, 2012
Subscribe to:
Posts (Atom)

