രണ്ട് കൊല്ലം മുൻപ് കേന്ദ്ര വിദ്യാഭ്യാസ ബില്ലിന്റെ ന്യൂനതകളെ പറ്റി പോസ്റ്റിട്ടിരുന്നു (ലിങ്ക്).
വിദ്യാഭ്യാസ ബിൽ 2009ൽ പുറത്ത് വന്നതോടെ മാനേജ്മെന്റുകളുടെ നെഞ്ചിൽ ഇടി തീയാണു. കേരളത്തിലെ സർക്കാരുകളെ കണ്ണുരുട്ടി കാട്ടിയും വോട്ട് ബാങ്ക് കാട്ടിയും ഭീഷണി മുഴക്കി അടക്കിയിരുത്തിയത് പോലെ കേന്ദ്രന്മാരെ ഇരുത്തുവാൻ പറ്റില്ലല്ലോ.
ആ ബില്ലിനു ശേഷം കേന്ദ്രം രണ്ട് സർക്കുലറുകൾ ഇറക്കിയിരുന്നു. പ്രധാനമായും 1-8 വരെ പഠിപ്പിക്കുന്ന അധ്യാപകരുടെ നിയമനത്തെ പറ്റി ആയിരുന്നു. അധ്യാപകർക്ക് പ്രീഡിഗ്രി/ഡിഗ്രി, അധ്യാപക പരിശീലന ഡിഗ്രി എന്നിവയ്ക്കൊപ്പം അധ്യാപക പരീക്ഷ (ടി.ഇ.ടി.) കൂടി ഏർപ്പെടുത്തി കേന്ദ്രം ഉത്തരവിട്ടു (പി.ഡി.എഫ്.). അതിൽ വിശദമായി പറയുന്നത് 2001 സെപ്റ്റമ്പർ 3നു മുൻപ് ജോലിയിൽ പ്രവേശിച്ചവർക്കും ബി.എഡ്. ഉള്ള അധ്യാപകർക്കും ടി.ഇ.ടി. ആവശ്യമില്ല എന്നാണു. അവർക്കും 2012 ജനുവരി 1 വരെ 1-5 ക്ലാസ്സിൽ ജോലിയിൽ കയറിയ ബി.എഡ്.കാർക്കും 6 മാസത്തെ പ്രത്യേക അധ്യാപക പരിശീലനം മാത്രം മതി.
ഇനി കേരള സർക്കാർ ചെയ്ത കൊല ചതി എന്താണു?
1 മുതൽ 10 വരെ എല്ലാ സ്കൂൾ അധ്യാപകർക്കും ടി.ഇ.ടി. വേണം എന്ന നിയമം പുറത്തിറക്കിയിരിക്കുന്നു (പി.ഡി.എഫ്.).
മാനേജുമെന്റുകളെ കടിഞ്ഞാണിടുന്ന കേന്ദ്ര വിദ്യാഭ്യാസ ബില്ലിൽ വെള്ളം ചേർത്ത് മാനേജ്മെന്റുകളെ രക്ഷപ്പെടുത്താൻ വ്യഗ്രഥ കാട്ടുന്ന യു.ഡി.എഫ്. സർക്കാർ പക്ഷേ അധ്യാപകരുടെ കാര്യത്തിൽ കേന്ദ്ര നിയമത്തിൽ ഇല്ലാത്ത നിയമങ്ങൾ കൂടി ഉൾപ്പെടുത്തി കഷ്ടപ്പെടുത്തുവാൻ ശുശ്കാന്തി കാട്ടുന്നു.
സ്കൂൾ കാര്യങ്ങൾ നിയന്ത്രിക്കുവാൻ മാനേജ്മെന്റ് കമ്മിറ്റികളെ നിയമിക്കണം എന്നും അതിൽ രക്ഷിതാക്കൾക്ക് ഭൂരിപക്ഷം വേണമെന്നും കമ്മിറ്റിയിലെ അംഗങ്ങൾ 50% സ്ത്രീകളും ആയിരിക്കണം എന്നുള്ളത് നടപ്പിലാക്കുവാൻ ഈ സർക്കാറിനു നെഞ്ച് ഉറപ്പ് കാണുമോ? സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അല്ലേ ആദ്യം വരേണ്ടത്!!!
മാനേജ്മെന്റുകളുടെ അധികാരം ഇല്ലാതാകുമെന്നുള്ളവ ഒക്കെ പരണത്ത് വെച്ച് മാനേജ്മെന്റിനു ലക്ഷങ്ങൾ കോഴ വാങ്ങുവാൻ അവസരമുള്ളവ പുതുതായി ചേർത്ത് മാനേജുമെന്റുകളോടുള്ള തങ്ങളുടെ കൂറ് “സ്കൂൾ തിണ്ണ കാണാത്ത” ഭരണകർത്താക്കൾ പുറത്തെടുക്കുന്നു....
ടി.ഇ.ടി. കേന്ദ്ര നിയമം പോലെ 1-8 വരെയുള്ളവർക്ക് മാത്രമാക്കുക. കേന്ദ്രത്തിൽ സമ്മർദ്ധം ചെലുത്തി ഇനി മുതൽ ജോലിക്ക് കയറുന്നവർക്ക് മതി എന്ന് നിയമം തിരുത്തിക്കുക. മാനേജ്മെന്റ് കമ്മിറ്റി ഉടനെ നടപ്പിലാക്കുക. എന്നിവയ്ക്ക് വേണ്ടി ശക്തമായ സമരവുമായി അധ്യാപകർക്ക് പിന്തുണയുമായി രാഷ്ട്രീയ പാർട്ടികളും ജനങ്ങളും രംഗത്ത് എത്തേണ്ടിയിരിക്കുന്നു. ഇല്ല എങ്കിൽ ഇനിയും മാനേജ്മെന്റുകൾക്ക് വേണ്ടി കൂടുതൽ നിയമങ്ങളുമായി “പുലികുട്ടികൾ” അരങ്ങു വാഴുന്ന ഈ ജനവിരുദ്ധ യു.ഡി.എഫ്. സർക്കാർ രംഗത്ത് വരും....
ടി.ഇ.ടി. എഴുതേണ്ടവർക്കായി മോഡലുകൾ കേന്ദ്ര ടി.ഇ.ടി. സൈറ്റിൽ ലഭ്യമാണു (ലിങ്ക്).
Sunday, March 11, 2012
Thursday, March 1, 2012
ഒടുവിൽ Lytro ക്യാമറ പുറത്തിറങ്ങി
ഫോട്ടോ എടുത്ത ശേഷം പിന്നീട് നമ്മുടെ ഇഷ്ടമനുസരിച്ച് ഫോട്ടോയിലെ ഫോക്കസ്സ് മാറ്റുവാൻ കഴിയുന്ന പുതു ക്യാമറയുടെ ബുധനാഴ്ച ഷിപ്പിങ് ആരംഭിച്ചു (കൂടുതൽ വിവരങ്ങൾ അവരുടെ വെബ്സൈറ്റിൽ). 16 ജി.ബി. അഥവാ 750 പടം കൊള്ളുന്ന കുഞ്ഞൻ ക്യാമറയ്ക്ക് $500 ആണു വില.
ടെലിസ്കോപ്പ് പോലെയിരിക്കുന്ന ഈ കുഞ്ഞനിൽ "light field technology" ആണത്രെ ഉപയോഗിച്ചിരിക്കുന്നത്.
മാക്കിലൂടെ മാത്രമേ ഇപ്പോൾ ഇതിൽ നിന്ന് ചിത്രങ്ങൾ ക്യാമറയിൽ നിന്ന് സേവ് ചെയ്യുവാൻ കഴിയൂ!!
ക്യാമറയുടെ വിശദമായ രൂപ രേഖ ന്യൂയോർക്ക് ടൈംസിൽ കാണാം. അവരുടെ റിവ്യൂ കാണുക.
ടെലിസ്കോപ്പ് പോലെയിരിക്കുന്ന ഈ കുഞ്ഞനിൽ "light field technology" ആണത്രെ ഉപയോഗിച്ചിരിക്കുന്നത്.
മാക്കിലൂടെ മാത്രമേ ഇപ്പോൾ ഇതിൽ നിന്ന് ചിത്രങ്ങൾ ക്യാമറയിൽ നിന്ന് സേവ് ചെയ്യുവാൻ കഴിയൂ!!
ക്യാമറയുടെ വിശദമായ രൂപ രേഖ ന്യൂയോർക്ക് ടൈംസിൽ കാണാം. അവരുടെ റിവ്യൂ കാണുക.
Subscribe to:
Posts (Atom)

